Tuesday, December 7, 2010

പ്രവാചകന്‍മാരും വേദഗ്രന്ഥങ്ങളും

പ്രവാചകന്‍മാരും വേദഗ്രന്ഥങ്ങളും
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍,

" ആകാശഭൂമികളിലുള്ളതല്ലാം അല്ലാഹുവിന്റെതാകുന്നു. നിങ്ങളുടെ മനസ്സുകളിലുള്ളത് നിങ്ങള്‍ വെളിപെടുത്തിയാലും മറച്ചു വെച്ചാലും അല്ലാഹു അതിന്റെ പേരില്‍ നിങ്ങളോട് കണക്കു ചോദിക്കുക തന്നെ ചെയ്യും.   എന്നിട്ടവന്‍ ഉദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുകയും അവന്‍ ഉദേശിക്കുന്നവരെ അവന്‍ ശിക്ഷിക്കുകയും ചെയ്യും.  അള്ളാഹു ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു. തന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് തനിക്ക് അവതരിപ്പിക്കപ്പെട്ടതില്‍ റസൂല്‍ വിശ്വസിച്ചിരിക്കുന്നു. അതിനെ തുടര്‍ന്ന് സത്യവിശ്വാസികളും. അവരല്ലാം അല്ലാഹുവിലും അവന്‍റെ മലക്കുകളിലും അവന്‍റെ വേദഗ്രന്ഥങ്ങളിലും അവന്‍റെ ദൂതന്മാരിലും വിശ്വസിച്ചിരിക്കുന്നു. അവന്‍റെ ദൂതന്‍മാരില്‍ ആര്‍ക്കുമിടയില്‍ ഒരു വിവേചനവും ഞങ്ങള്‍ കല്പിക്കുന്നില്ല എന്നതാണ് അവരുടെ നിലപാട്.  അവര്‍ പറയുകയും ചെയ്തു. ഞങ്ങളിതാ കേള്‍ക്കുകയും അനുഷരിക്കുകയും ചെയ്തിരിക്കുന്നു.
ഞങ്ങളുടെ നാഥാ ഞങ്ങളോട് പൊറുക്കേണമേ, നിന്നിലേക്കാകുന്നു (ഞങ്ങളുടെ) മടക്കം.  അള്ളാഹു ഒരാളോടും അയാളുടെ കഴിവില്‍ പെട്ടതല്ലാതെ ചെയ്യാന്‍ നിര്‍ബന്ധിക്കുനില്ല. ഓരോര്‍ത്തര്‍ പ്രവര്‍ത്തിച്ചതിന്റെ സല്‍ഫലം അവരവര്‍ക്കുതന്നെ. ഓരോര്‍ത്തര്‍ പ്രവര്‍ത്തിച്ചതിന്റെ ദുഷ്ഫലവും  അവരവരുടെ മേല്‍ തന്നെ. ഞങ്ങളുടെ നാഥാ ഞങ്ങള്‍ മറന്നുപോകുകയോ, ഞങ്ങള്‍ക്ക് തെറ്റുപറ്റുകയോ ചെയ്തങ്കില്‍ ഞങ്ങളെ നീ ശിക്ഷിക്കരുതെ. ഞങ്ങളുടെ നാഥാ, ഞങ്ങളുടെ മുന്‍ഗാമികളുടെ മേല്‍ നീ ചുമത്തിയത് പോലുള്ള ഭാരം ഞങ്ങളുടെ മേല്‍ നീ ചുമത്തരുതേ. ഞങ്ങളുടെ നാഥാ, ഞങ്ങള്‍ക്ക് കഴിവില്ലാത്തത് ഞങ്ങളെ നീ വഹിപ്പിക്കരുതേ. ഞങ്ങള്‍ക്ക് നീ മാപ്പ്നല്കുകയും ഞങ്ങളോട് പൊറുക്കുകയും, കരുണ കാണിക്കുകയും ചെയ്യേണമേ.  നീയാണ് ഞങ്ങളുടെ രക്ഷാധികാരി. അതുകൊണ്ട് സത്യനിഷേധികളായ ജനതയ്ക്കെതിരെ നീ ഞങ്ങളെ സഹായിക്കേണമേ."

പരിശുദ്ധ ഖുര്‍ആനിലെ അല്‍-ബക്കറ സൂറത്തിലെ അവസാന മൂന്ന് ആയത്തുകളുടെ മലയാള പരിഭാഷ യാണിവ.  എല്ലാവരോടും മനസ്സിരുത്തി വാഴിക്കാന്‍ അപേക്ഷിക്കുന്നു.   ഇവയിലെ രണ്ടാം ആയത്തിനെ ആസ്പദമാക്കി ചിലത് പറയാനാണ് ഞാന്‍ ഉദ്ദേശിക്കുന്നത്.

മുസ്ലിങ്ങള്‍ അല്ലാഹുവിലും അവന്‍റെ മലക്കുകളിലും അവന്‍റെ വേദഗ്രന്ഥങ്ങളിലും അവന്‍റെ ദൂതന്മാരിലും വിശ്വസിക്കാന്‍ ബാധ്യസ്ഥരാണ്. അതുകൊണ്ട് തന്നെ മുസ്ലിങ്ങള്‍ പരിശുദ്ധ ഖുര്‍ആനും തൌറാത്തും ഇന്ജീലും ധബൂരും അല്ലാഹു ഇറക്കിയതാണെന്ന് വിശ്വസിക്കുന്നു.  ഇതില്‍ നിന്ന് ബുദ്ധിയുള്ളവര്‍ക്ക് ചില വിഷയങ്ങളില്‍ ബൈബിലുകളും ഖുര്‍ആനും തമ്മിലുള്ള സാമ്യതയുടെ അടിസ്ഥാന കാരണം മനസ്സിലായിരിക്കുമല്ലോ.

പരിശുദ്ധ ഖുര്‍ആന്‍ മാത്രമാണ് അല്ലാഹു ഇറക്കിയ തനതായ രൂപത്തില്‍ അല്ലാഹുവിന്‍റെ തീരുമാന / വാകതാന പ്രകാരം) നിലനില്‍ക്കുന്ന ഏക വേദഗ്രന്ഥം.  മറ്റു വേദങ്ങള്‍ യഥാര്‍ത്ഥ രൂപത്തില്‍ നിലനില്‍ക്കുന്നില്ല (ആ വേദങ്ങള്‍ക്കോ അതിന്റെ വക്താക്കള്‍ക്കോ അങ്ങിനെ ഒരു  അവകാശവാദം ഇല്ല) എന്ന് പറയുമ്പോള്‍ അവകള്‍ മനുഷ്യരുടെ കൈ കടത്തലിനു വിധേയമായി എന്നര്‍ത്ഥം. ഖുര്‍ആനും മറ്റു വേദങ്ങളും തമ്മില്‍ പലവിഷയങ്ങളിലും വ്യക്തമായ അഭിപ്രായ വിത്യാസത്തിനു കാരണം ഇതാണ്.

മുസ്ലിങ്ങള്‍ ദൈവദൂതന്മാര്‍ക്കിടയില്‍ വിവേചനം കല്പിക്കാന്‍ പാടില്ല, ആയതിനാല്‍ മുസ്ലിങ്ങള്‍ എല്ലാ പ്രവാചകന്മാരെയും ആദരിക്കുകയും സ്നേഹിക്കുകയും അതിനാല്‍ തന്നെ അല്ലാഹുവിന്‍റെ മഹാന്‍മാരായ പ്രവാചകന്മാരായ ആദമും നൂഹും ഇബ്രാഹീമും മൂസയും ഈസയും . . . . . . . മുഹമ്മദും ഉള്‍പെടെയുള്ളവര്‍ കൊണ്ടുവന്ന മഹത്തായ സത്യ സരണിയിലാണ് തങ്ങളെന്ന് വിശ്വസിക്കുക്കയും ചെയ്യുന്നു.  ദൈവത്തെയും അവന്റെ പ്രവാചകന്മാരെയും യഥാര്‍ത്ഥ രൂപത്തില്‍ മനസ്സിലാക്കാത്തവര്‍ക്കാണ്  ദൈവത്തില്‍ നിന്നുള്ള അവസാനത്തെ പ്രവാചകനെ തള്ളേണ്ടി വരുന്നതു.

ബ്ലോഗിലെ  വിഷയവുമായി ബന്ധപെട്ടു നേര്‍ക്കുനേരെ ചിലത് പറയാനുണ്ട്.  ബൈബിള്‍ എന്ന വേദ ഗ്രന്ഥം മുഹമ്മദ്‌ എന്ന മനുഷ്യന്‍ കോപ്പിയടിച്ചു അല്ലെങ്കില്‍ കേട്ടെഴുതി എന്നുപറയുന്നവര്‍ ചിന്തികേണ്ടതായി ചില കാര്യങ്ങള്‍ ഉണ്ട്,      


ഒന്ന്: ദൈവിക ഗ്രന്ഥമായ ബൈബിള്‍ അലങ്കോല പെടുകയും മുഹമ്മദ്‌ എന്ന മനുഷ്യന്‍ എഴുതിയ ഖുര്‍ആന്‍ പതിനാല് നൂറ്റാണ്ടുകള്‍ക്കു ശേഷവും ഒരുവിധ മാറ്റ ത്തിരുത്തലുകള്‍ക്കും വിധേയമാവാതെ നിലനില്‍ക്കുകയും ചെയ്യുന്നു.

രണ്ട്: അനേകായിരം ജനങ്ങള്‍ കാലാകാലങ്ങളായി ഖുര്‍ആന്‍ മനപാടമാക്കി വരുന്നു, ഇപ്പഴും തുടരുന്നു. 

മൂന്ന്‍: 'ബൈബിള്‍ പടിച്ചവരടക്കമുള്ള' അനേകം മനുഷ്യര്‍ ഖുര്‍ആന്‍ പഠിച്ചു യഥാര്‍ത്ഥ ദൈവിക സരണിയിലേക്ക്‌ തിരിച്ചുവരുന്നു.

എല്ലാ സഹോദരന്മാരും ഖുര്‍ആന്‍ ഉള്‍പെടെ യുള്ള എല്ലാ ദൈവിക ഗ്രന്ഥങ്ങളും വായിക്കുകയും പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യണം എന്ന അപേക്ഷയോടെ, 

താഴ്മയോടെ, 
ബൈബിള്‍ ദൈവത്തില്‍ നിന്നുള്ള ഒരു വേദ ഗ്രന്ഥം ആയിരുന്നു എന്ന്  ആത്മാര്‍ത്ഥമായി വിശ്വസിക്കുന്ന ഒരു എളിയവന്‍.

Wednesday, September 22, 2010

സ്വര്‍ണ വര്‍ണ്ണ പൂക്കള്‍

അവന്‍ തന്‍റെ മൃദുലമായ കൈകള്‍ കൊണ്ടു അതിനെ തിരിച്ചും മറിച്ചും തലോടികൊണ്ടിരുന്നു, എന്തു ഭംഗിയുള്ള പൂവ്, അവനു അവന്‍റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിയുന്നില്ല, അവന്‍ ഇതിനുമുമ്പ് ഇത്തരം ഒരു പൂവ് കണ്ടിട്ടില്ല, എന്തൊരു വര്‍ണ്ണം, എന്തൊരു ഭംഗി, അവനു ആ പൂവില്‍നിന്നു കണ്ണെടുക്കാന്‍ തോന്നിയില്ല.  

അതിനിടയില്ലാണ് ആ പൂവ് വിരിഞ്ഞു നില്‍ക്കുന്ന ചെടിയിലേക്ക് അവന്‍റെ കാഴ്ച തിരിഞ്ഞത്, എന്തൊരു ചന്ദം, ഇപ്പോള്‍ അവന്‍റെ സംശയം പൂവാണോ ചെടിയാണോ കൂടുതല്‍ ചന്ദം? ഒരു തീരുമാനത്തില്‍ എത്താന്‍ കഴിയാത്ത വല്ലാത്ത ഒരു  അവസ്ഥ. 

ആ പൂന്തോട്ടവും അതില്‍ ഒഴുകുന്ന അരുവിയും അവന്‍റെ ശ്രദ്ധ യാകര്‍ഷിക്കാതിരുന്നില്ല, ഭംഗിയില്‍ അവയൊന്നും ഒട്ടും പിറകിലായിരുന്നില്ല.  അവന്‍ അരുവിയുടെ അടുത്തുകൂടെ നടന്നു, അരുവി ഒഴുകി അവസാനിക്കുന്ന ആറിലേക്ക് എത്തി നോക്കിയ അവന്‍ അത്ഭുതപ്പെട്ടുപോയി, ആ ആറിന് കണ്ണാടിയേക്കാള്‍ തിളക്കമുണ്ട്, തന്‍റെ മുഖം നല്ലവണ്ണം തെളിഞ്ഞു കാണുന്നു. എന്തൊരു സൗന്ദര്യം, താന്‍ ഇത്രത്തോളം സുന്ദരനായിരുന്നോ?...  

ഏതായാല്ലും സ്വല്‍പ്പം വെള്ളം കുടിക്കാം, അവന്‍ കൈ കുമ്പിള്‍ നിറച്ചു അല്‍പ്പം കുടിച്ചു, എന്തൊരു രുചി, ഇതു പാലാണോ? അല്ല, പിന്നെ തേനാണോ? അല്ല പക്ഷെ രുചിയില്‍ അതിനേക്കാള്‍ എല്ലാം മികച്ച ഒരു തരം പാനീയം.  അവന്നു എന്തങ്കില്ലും കഴിക്കണം എന്നു തോന്നി, അവന്‍ പൂന്തോട്ടത്തിലേക്ക് തിരിഞ്ഞു, ആ പൂന്തോട്ടം പൂക്കളെ കൂടാതെ പഴങ്ങളാലും ധന്യമായിരുന്നു, പല വക പഴങ്ങള്‍, അവന്‍ എല്ലാത്തില്‍ നിന്നും വേണ്ടുവോളം കഴിച്ചു.  കൂടാതെ തന്‍റെ കൊച്ചനുജത്തിക്ക് വേണ്ടി തന്‍റെ പാന്റിന്‍റെയും കുപ്പായത്തിന്‍റെയും കീശകള്‍ നിറച്ചു. 


മോനെ... മോനെ... മോനെ എഴുന്നേല്‍ക്ക്, ഉമ്മ വിളിക്കുന്നു, അവന്‍ ചാടി എണീറ്റു, തന്‍റെ കീശകളില്‍ പരതി, എല്ലാം ശൂന്യം, അവന്നു കരച്ചില്‍ വന്നു, അപ്പോള്‍ താന്‍ കണ്ടതെല്ലാം സ്വപ്നം ആയിരുന്നു അല്ലെ, പല്ലുതേച്ചു വുള്ളു (അംഗശുദ്ധി) എടുത്തു നമസ്കരിച്ചു കുളിയും കഴിഞ്ഞു പ്രാതല്‍ കഴിക്കാന്‍ ഇരുന്നപ്പോഴാണ് തലേ ദിവസം മദ്രസയില്‍ നിന്നു ഉസ്താദ്‌ സ്വര്‍ഗ്ഗത്തെ കുറിച്ചുള്ള ക്ലാസ് എടുത്തത് ഓര്‍മ്മ വന്നതു, അതു ശരി അപ്പോള്‍ ഞാന്‍ കണ്ട സ്വപ്നം, ഓ അതു സ്വര്‍ഗ്ഗമായിരുന്നോ!

അവന്‍റെ ചിന്ത ഉണര്‍ന്നു, എന്താണീ സ്വര്‍ഗ്ഗം? എന്തിനാണീ സ്വര്‍ഗ്ഗം? അതു ശരിക്കും ഉള്ളത് തന്നെ യാണോ?  അങ്ങിനെ ചിന്തിക്കുന്നത് തെറ്റാണോ? അല്ല അതു തെറ്റാവാന്‍ സാദ്ധ്യതയില്ല, കുറച്ചു ദിവസം മുമ്പ് ആറാം ക്ലാസ്സിലെ കുട്ടികള്‍ക്ക് ഖുര്‍ആന്‍ ക്ലാസ് എടുക്കുമ്പോള്‍ ഉസ്താദ് പറഞ്ഞു കൊടുത്തത് ഞാന്‍ കേട്ടതാണ്, "അഫലാ തഅഖിലൂന്‍" നിങ്ങള്‍ ഒട്ടും ബുദ്ധി ഉപയോഗിക്കുന്നില്ലേ? അപ്പോള്‍ തീര്‍ച്ചയായും എനിക്കു ചിന്തിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.  ചിന്തിച്ചു സ്വന്തം ബുദ്ധിക്കു ബോധ്യം വന്നതിനു ശേഷമുള്ള വിശ്വാസമാണ് യഥാര്‍ത്ഥ വിശ്വാസ മെന്നു ഉപ്പ മുമ്പ് ആരോടോ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.

എന്തിനാണ് അല്ലാഹു (ദൈവം തമ്പുരാന്‍) നമ്മളെ അതായതു മനുഷ്യരെ ശ്രിഷ്ടിച്ചത്? ഭൂമിയില്‍ മനുഷ്യര്‍ കൂടാതെ ജീവനുള്ള എത്ര എത്ര ജീവജാലങ്ങള്‍ ഉണ്ട്? ഉറുമ്പുകളും ചിതലുകളും പാറ്റകളും മായ കുറെ ചെറിയ ചെറിയ ജീവികള്‍ അതേപോലെ തന്നെ മനുഷ്യരായ നമ്മെക്കാളും വലിപ്പവും ശക്തിയും ഉള്ള കുതിരയും ആനയും സിംഹവും പോലുള്ള എത്ര എത്ര ജീവജാലങ്ങള്‍, പക്ഷെ എല്ലാത്തിന്‍റെ മേലിലും മനുഷ്യരായ നമ്മുക്കുള്ളൊരു മേധാവിത്തം!  കഴിഞ്ഞ ബലി പെരുന്നാളിന് എത്ര വലിയ പോത്തുകളെ യാണു അറുത്തു വിതരണം ചെയ്തത്, ശ്രിഷ്ടികളിളില്‍ ഇങ്ങിനെ ഒരു പരിഗണന കിട്ടാന്‍ മാത്രം മനുഷ്യര്‍ എന്താണ് ചെയ്തത്? തീര്‍ച്ചയായും നമ്മുക്കു നല്‍കപ്പെട്ട ഈ അനുഗ്രഹങ്ങള്‍ക്ക് പിന്നില്‍ എന്തെങ്കിലും വ്യക്തമായ ഒരു ഉദ്ദേശ്യം ഉണ്ടാവും, അങ്ങിനെ ഉണ്ടാവണമല്ലോ അല്ലെ? 

ചിന്തിച്ചു ചിന്തിച്ചു എവിടെയൊക്കെയോ എത്തി, അല്ലെങ്കിലും ഞാന്‍ ഇങ്ങിനെയാ, എപ്പഴും എന്‍റെ അമ്മായിമാര്‍ക്ക്‌ എന്നെ കളിയാക്കല്‍ തന്നെ യാണു പണി, "നീ ഒരു വലിയ ആള്, ഒന്‍പതു വയസ്സായ നീ ചിന്തിക്കുന്ന ഓരോ വിഷയങ്ങളെ". എനിക്കറിയില്ല എന്താ ഞാന്‍ ഇങ്ങിനെ എന്നു, ഒരു പക്ഷെ ഉപ്പ എപ്പോഴും എന്നെ കൂടെ കൊണ്ടു പോകുന്നത് കൊണ്ടാകാം, പറ്റുന്നിടത്തേക്കെല്ലാം ഉപ്പ എന്നെ കൊണ്ടു പോകാറുണ്ട്, എനിക്കും അതു വലിയ ഇഷ്ടമാണ് ട്ടോ. 

ഓ നമ്മള്‍ സ്വപ്നത്തില്‍ നിന്നാണല്ലോ തുടങ്ങിയത്, എന്താണീ സ്വപ്നം? എന്തിനാണീ സ്വപ്നം? നമ്മളില്‍ കഴിഞ്ഞു പോയ സംഗതികള്‍ സ്വപ്നം കാണുന്നത് നമ്മുക്ക് മനസിലാക്കാന്‍ പറ്റും, പക്ഷെ ചിലപ്പോള്‍ നാം ഒരിക്കലും കാണാത്ത ഒരിക്കലും ചിന്തിക്കാത്ത സംഗതികള്‍ നമ്മുടെ സ്വപ്നത്തില്‍ വരാറുണ്ട്, ആരാണാവോ നമ്മെ അതു കാണിക്കുന്നത്? എന്തിനാണാവോ അത്? ഉറക്കം മനുഷ്യന് വിശ്രമം നല്കുന്നതിലുപരിയായി ചിന്തിക്കാന്‍ വേണ്ടി കൂടി യാണെന്ന് ഉപ്പ എപ്പോഴും പറയാറുണ്ട്‌, ഉപ്പാന്‍റെ വാദം അതു മനുഷ്യനെ അവന്‍റെ മരണത്തെ കുറിച്ച് ഓര്‍മ്മപ്പെടുത്താനും ബോധ്യപ്പെടുത്താനും  വേണ്ടി യുള്ളതാണത്രേ.  ശരിയാണ് അല്ലെ? നാം ഉറങ്ങുമ്പോള്‍ നമ്മുടെ ബുദ്ധിക്കു എന്താണ് സംഭവിക്കുന്നത്‌? നമ്മുടെ ബോധം എവിടെ യാണു പോയി  ഒള്ളിക്കുന്നത്? 

ട്രീം... ട്രീം... ആരോ ബെല്ലടിക്കുന്നു, കൈകള്‍ കഴുകി അവന്‍ വാതിലിനടുത്തേക്ക് ഓടി, ഓ എന്‍റെ ഉപ്പ, സുബഹി (പ്രഭാതം) നമസ്കാരത്തിന് പള്ളിയില്‍ പോയ ഉപ്പ ഇപ്പോഴാണ് തന്‍റെ സ്ഥിരം സന്ദര്‍ശനങ്ങള്‍ പൂര്‍ത്തിയാക്കി തിരിച്ചുവരുന്നത്, ഉപ്പ അങ്ങിനെ യാണ്, എല്ലാ വെള്ളിയാഴ്ച കളിലും കുടുംബക്കാരുടെയും കൂട്ടുക്കാരുടെയും വീടുകള്‍ കഴിയുന്നതും സന്ദര്‍ശിക്കും. വെള്ളിയാഴ്ചകളില്‍ ഉപ്പ കട തുറക്കാന്‍ പോകാറില്ല, ഏതായാലും ഉപ്പയെ ഇപ്പോള്‍ തന്നെ കിട്ടിയത് നന്നായി, ഉപ്പയോട്‌ സ്വര്‍ഗ്ഗത്തെ പറ്റിയും നരഗത്തെ പറ്റിയും ഒന്നു ചോദിക്കാമല്ലോ.

ഉപ്പ പറഞ്ഞു തുടങ്ങി, മോന്‍ പോക്കിരി ചേക്കൂനെ കുറിച്ച് കേട്ടിട്ടുണ്ടോ? വലിയുമ്മയും മറ്റും ചിലപ്പോള്‍ പേടിയോടും അറപ്പോടും  കൂടി പറയാറുണ്ട്, മൂപ്പര്‍ മൂന്ന് പേരെ കൊന്നവനാണത്രെ, പടച്ചോനെ പേടിയില്ലാതെ ജീവിച്ചു മരിച്ചു പോയ ഒരു തമ്മാടി.  ഞാന്‍ കേട്ടിട്ടുണ്ട് എന്ന അര്‍ത്ഥത്തില്‍ തലയാട്ടി, ഉപ്പ തുടര്‍ന്നു, അയാള്‍ മൂന്ന് പേരെ കൊന്നു ഒരു കോടതിക്കും പിടികൊടുക്കാതെ സുഖമായി ജീവിച്ചു മരിച്ചു പോയി, അയാള്‍ അനാഥരാക്കിയ രണ്ട് മൂന്ന് കുടുംബങ്ങള്‍ ഉണ്ടിവിടെ, ഇത്രയൊക്കെ അക്രമം കാണിച്ച അയാള്‍ക്ക്‌ ശിക്ഷ ലഭിക്കാതിരിക്കുന്നതില്‍ എന്തു ന്യായ മാണുള്ളത്‌? അതെ പോലെതന്നെ നമ്മളില്‍ നല്ലവരായി മാത്രം ജീവിച്ചു മരിച്ചു പോയ എത്ര എത്ര ആളുകളുണ്ട്? അവര്‍ക്ക് അതിനുള്ള പ്രതിഫലം ലഭികേണ്ടതില്ലേ? അക്രമികളിലും നല്ലവരിലും പ്പെട്ട അധികപേരും ഒരേ രൂപത്തില്‍ തന്നെയാണല്ലോ മരിച്ചു പോയത്, അതുകൊണ്ട് മനുഷ്യരുടെ പ്രവര്‍ത്തനങ്ങള്‍ക്ക്  അനുയോജ്യമായ തരത്തില്‍ പ്രതിഫലവും ശിക്ഷയും നല്‍കാന്‍ വേണ്ടിയാണ് മോനെ അള്ളാഹു സ്വര്‍ഗ്ഗവും നരഗവും മെല്ലാം ഉണ്ടാക്കിയിട്ടുള്ളത്.  ഉപ്പ പറഞ്ഞു നിര്‍ത്തി.

ബാക്കി നമ്മുക്കു പിന്നീട് പറയാം, സംശയം എന്തെങ്കിലും ഉണ്ടെങ്കില്‍ ഉപ്പയോട്‌ ചോദിക്കുകയും ചെയ്യാം...