Monday, February 28, 2011

മനുഷ്യനെ ഉണ്ടാക്കിയത് പരിണാമമോ അതോ പരിണാമത്തെ മനുഷ്യന്‍ ഉണ്ടാക്കിയോ?


സംവാദത്തില്‍ സംഭവിച്ചത്..... എന്ന പോസ്റ്റില്‍ ഞാന്‍ എഴുതിയ ചിലകമന്റുകലാണ് ഈ പോസ്റ്റ്‌:


ഏതായാലും ബ്രൈറ്റും അപ്പുട്ടനും ഒക്കെ ഈ വഴിയെ വന്നതല്ലേ, നമ്മുക്ക് ഒന്ന് ആഘോഷിക്കാം.



ഇവിടെ എല്ലാവര്‍ക്കും അറിയേണ്ടത് ദൈവം എന്ത് കൊണ്ട് ഇറാക്കില്‍ ഇടപെട്ടില്ല? ദൈവം എന്ത് കൊണ്ട് ട്രൈനില്‍ പിച്ചിച്ചീന്തപെട്ട കുട്ടിയെ രക്ഷിച്ചില്ല? 

ഈ ചോദ്യങ്ങള്‍ ഉന്നയിക്കാനുള്ള പ്രധാനകാരണമായി ഞാന്‍ മനസ്സിലാക്കുന്നത് എന്താണെന്നു പറയാം.  ചിലര്‍ കുറേകാലമായി ദൈവത്തെ അഗീകരിക്കാതെ ദൈവത്തിന്‍റെ അസ്ഥിത്വത്തെ ചോദ്യം ചെയ്തു വെല്ലുവിളിച്ചു നടക്കുന്നു, തങ്ങള്‍ ഇത്രയൊക്കെ ചെയ്തിട്ടും ദൈവമെന്താ തങ്ങളെ ഒന്നും ചെയ്യാത്തത് എന്ന ചിന്തയാണ് അത്തരക്കാരെ മുകളിലെ ചോദ്യങ്ങള്‍ ചോദിക്കാന്‍ പ്രേരിപ്പിക്കുന്നത്.

ഇത് പരിണാമം പോലെ കുറച്ചു അധികം വിശദീകരിക്കേണ്ട വിഷയമാണ്, പക്ഷെ ഒരു ഉത്തരം കിട്ടും:

ദൈവം അവന്‍റെ ഇച്ഛക്കനുശ്രതമായി നമ്മെ സൃഷ്ടിച്ചു, ഇതിനെ കുറിച്ച് ചിന്തിച്ചാല്‍ ഒരു തമാശയായാണ് തോന്നുക; ഇപ്പോള്‍ നാമെല്ലാം എത്ര ഭയങ്കരന്മാരാണ് ? ഈ ഭയങ്കരന്മാരായ നാം ജനിച്ചപ്പോള്‍ നമ്മള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള തിരഞ്ഞടുപ്പിനുള്ള സ്വാതന്ത്യം ഉണ്ടായിരുന്നുവോ? നമ്മുടെ മാതാപിതാക്കളെ, അവരുടെ ദേശം, സാമ്പത്തികസ്ഥിതി ഇവകള്‍ എല്ലാം തീരുമാനിച്ചത് നാമാണോ?  നമ്മുടെ ലിഗം, നിറം, ശരീരപ്രകൃതി, ബുദ്ധിസാമര്‍ത്ഥ്യം, ഭംഗി ഇവകള്‍ നിര്‍ണയിച്ചതില്‍ നമ്മുക്ക് എന്തെങ്കിലും പങ്കു ഉണ്ടായിരുന്നോ? 

ഈ ചോദ്യങ്ങള്‍ക്കല്ലാം ഇല്ലാ എന്നാണു ഞാന്‍ പറയുന്ന ഉത്തരം, ഇനി എന്‍റെ മരണത്തിന്‍റെ കാര്യത്തിലും എനിക്ക് ആ ഉത്തരം തന്നെയാനുള്ളത്.  ഞാന്‍ പറഞ്ഞു വന്നത് നമ്മുടെമേലില്‍ മറ്റൊരു ശക്തിക്ക് പൂര്‍ണ്ണമായ അധികാരം ഉണ്ട്, ഇവിടെ ഒരു സംശയം 'പൂര്‍ണ്ണമായ' എന്ന് പറയാന്‍ പറ്റുമോ എന്നതാണ്, തീര്‍ച്ചയായും ഈ സംശയം ന്യായമാണ്, പക്ഷെ ഒരു രീതിയില്‍ വീക്ഷിക്കുമ്പോള്‍ ഉത്തരം 'അതെ' അതായതു 'പൂര്‍ണ്ണമായി വിധേയമാണ്' എന്ന് തന്നെയാണ്.  മറ്റൊരു രീതിയില്‍ വീക്ഷിച്ചാല്‍ 'ഒട്ടും വിധേയമല്ല' എന്നും കാണാന്‍ സാധിക്കും.

ഏതാണാ രണ്ടു അവസ്ഥകള്‍ എന്ന് നോക്കാം, ഒന്ന് നമ്മുടെ ശരീരം, രണ്ടാമത്തേത് നമ്മുടെ പ്രവര്‍ത്തന മേഖല.  

നമ്മുക്ക് ആദ്യം ഒന്നാമാത്തെതിനെ കുറിച്ച് സംസാരിക്കാം:  നമ്മുടെ ശരീരം മറ്റു എല്ലാജീവജാലങ്ങളെയും പോലെ, അല്ല എല്ലാ സൃഷ്ടി ചരാചരങ്ങളെയും പോലെ സുശക്തമായ ഒരു നിയമത്തിനു വിധേയമാണ്, ഈ സംഗതി  വേറെ ഒരു രീതിയില്‍ പരിണാമത്തിന്റെ ഒരു വെബ്സൈറ്റിലും പറയുന്നു [It is tempting to see evolution as a grand progressive ladder with Homo sapiens emerging at the top. But evolution produces a tree, not a ladder — and we are just one of many leaves on the tree.]  അതായത്‌ നാം മറ്റു എല്ലാ ജീവജാലങ്ങളെയും പോലെ ഒരു ജീവി.  നമ്മുടെ ശരീരത്തിന് ആ നിയമത്തില്‍ നിന്ന് സ്വല്പം പോലും വ്യതിചലിക്കാന്‍ സാധ്യമല്ല, നമ്മുടെ ശരീരം മൊത്തത്തിലും ഓരോ അവയവങ്ങളും എന്തിനു പറയുന്നു ഓരോ രോമം പോലും ആ നിയമങ്ങളെ പൂര്‍ണ്ണമായി അനുസരിക്കുന്നു.  അതേപോലെ തന്നെ മറ്റു ജീവജാലങ്ങളും, നാം ചിന്തിക്കുകയാണെങ്കില്‍ പ്രപഞ്ചത്തിലെ ഓരോ ചെറിയ കണം പോലും ആ നിയമത്തിന് വിധേയമാണ് എന്ന് മനസ്സിലാക്കാനാവും.  ഞാന്‍ ഖുര്‍ആനിലേക്ക് പോകുന്നില്ല, ഇനി ഇപ്പോള്‍ അതിന്റെ പേരില്‍ ആരും തെറി പറയേണ്ടല്ലോ.

ഇനി രണ്ടാമത്തേത് നോക്കാം: നമ്മുടെ ഫ്രീവില്‍ വെച്ച് നമ്മുക്ക് പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്യം, ഇതില്‍ എന്താണ് നമ്മുക്ക് ഇത്രമാത്രം ചര്‍ച്ചചെയ്യാനുള്ളത്? നമ്മുക്ക് എല്ലാവര്‍ക്കും നാം ഇച്ചിക്കുന്നതിനനുസരിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയുന്നുണ്ടല്ലോ? നാം കണ്ടുകൊണ്ടിരിക്കുന്ന കോടികണക്കിനു ജീവജാലങ്ങളില്‍ നമ്മുക്ക് മാത്രമുള്ള ഒരു പ്രത്യേകതയാണിത് . ഒന്ന് ചിന്തിച്ചു നോക്കൂ സഹോദരന്മാരെ, നിങ്ങള്‍ പറയുന്നത് പോലെ പരിണമിച്ചാണ് ഇവിടെ കാണുന്ന ജീവജാലങ്ങള്‍ എല്ലാം ഉണ്ടായതെങ്കില്‍ എന്താ മനുഷ്യനു മാത്രം ഇങ്ങിനെ ഒരു കഴിവ് ലഭിച്ചത് ? ചിലര്‍ പറയും മനുഷ്യന്റെ ബ്രെയിന്‍ വലിപ്പകൂടുതല്‍ ഉള്ളതുകൊണ്ടാണ് എന്ന്, ശരിയായിരിക്കാം, ഞാന്‍ ചോദിക്കട്ടെ ഈ വലിയ ബ്രെയിന്‍ എന്ത്കൊണ്ട് പ്രപഞ്ചത്തിലെ മറ്റു ഒരൊറ്റ ജീവിക്കും ലഭിച്ചില്ല? നാമുമായി ജീനില്‍ 95% സാമ്യമുള്ള (സുശീലനോട് കടപാട്) ചിമ്പാന്‍സിക്ക് ലഭിച്ചില്ല? അല്ലെങ്കില്‍ ഏതെങ്കിലും ഒരു ജീവിക്ക്!ഇവിടെയാണ് "Homo sapiens emerging at the top" എന്ന് പറയുന്നത്, പക്ഷെ അത് നിങ്ങള്‍ പറയുന്നത് പോലെ evolution നില്‍ അല്ല, സ്രിഷ്ടിപ്പില്‍തന്നെയാണ് നാം മുകളില്‍ .  ദൈവം ഒരിടത്ത് പറയുന്നണ്ട്, "ഞാന്‍ മനുഷ്യരെ അതായതു ആദം സന്തതികളെ ആദരിച്ചിരിക്കുന്നു", മറ്റൊരിടത്ത് പറയുന്നു, "നിശ്ചയം നാം മനുഷ്യനെ ഭൂമിയില്‍ പ്രതിനിധിയാക്കി".  

സഹോദരന്മാരെ സ്വല്പം ചിന്തിക്കൂ, നിങ്ങളുടെ വാദമനുസരിച്ച് പരിണാമത്തിലൂടെ ഉടലെടുത്ത അനേകം ജീവജാലങ്ങളില്‍ ഒന്നായ മനുഷ്യന്‍ മാത്രമല്ലെ ഇവിടെ പൂര്‍ണ്ണമായ സ്വതന്ത്ര്യത്തോടു കൂടി ജീവിക്കുന്നുളൂ? നാം മാത്രമല്ലേ ഈ പ്രകൃതില്‍ കാണുന്ന എല്ലാ ജീവികളെയും നമ്മുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസരിച്ച് വരുതിയില്‍ നിര്‍ത്തുന്നത്? നാമല്ലേ സസ്യലതാതികളെ വേണ്ടുന്ന വിധം ഉപയോകപെടുത്തുന്നത്? ഈ ഭൂമിയിലെ ജൈവവസ്തുക്കളെ സംസ്ക്കരിച്ചു എടുത്തു വേണ്ടവിധം ഉപയോഗിക്കുന്നത്? അന്തരീക്ഷം പോലും നാം ഉപയോഗപ്പെടുത്തുന്നില്ലയോ? ഇത്തരത്തിലുള്ള നാം അതായതു ഹോമോ സാപിയനസല്ലാതെ പിന്നെ ആരാ ലാടറിന്റെ മുകളിലിരിക്കേണ്ടത്? ആകാശത്തിലൂടെ വിമാനത്തില്‍ സഞ്ചരിക്കുന്ന സ്പെഇസിലേക്ക്‌ പേടകമയക്കുന്ന നാമ്മും നമ്മുടെ വീടുകള്‍ക്ക് ചുറ്റും കാണുന്ന തവളകളും തേരട്ടകളും എലികളും മെല്ലാം സമമാകുന്നത് എങ്ങിനെയാണ്? എന്തിനാ ചങ്ങാതിമാരെ സ്വന്തത്തെ തവലകളോടും പല്ലികളോടും സമപ്പെടുത്തി അപഹാസ്യരാവുന്നത്. നിങ്ങള്‍ ചിന്തിക്കുന്നില്ലേ?

നമ്മുക്ക് ഇത്രത്തോളം അനുഗ്രഹങ്ങള്‍ അല്ലെങ്കില്‍ അധികാരങ്ങള്‍ നല്‍കുമ്പോള്‍ അതോടപ്പം തന്നെ ഒരു ബാധ്യതയും കൂടി ഉണ്ടായിതീരുന്നുണ്ട്, ആ ബാധ്യത നാം എങ്ങിനെ നിറവേറ്റി എന്ന് വിലയിരുത്തപ്പെടെണ്ടതുണ്ട്, അവിടെയാണ് ഞങ്ങള്‍ പറയുന്ന മരണാനന്തരജീവിതത്തിന്റെ ആവശ്യകത അല്ലെങ്കില്‍ അനിവാര്യത എന്ന് പറയാം.  നമ്മുക്ക് ഓരോരുത്തര്‍ക്കും തോന്നുന്നവിധം നാം നമ്മുടെ ബാധ്യതവിലയിരുത്തി അങ്ങിനെ ജീവിതം നയിച്ചാല്‍ മതിയോ? അതല്ല അവിടെ ദൈവത്തിന്റെതായി എന്തെങ്കിലും ഏല്‍പ്പിക്കപ്പെട്ടിട്ടുണ്ടോ? ഉണ്ട് എന്നാണു എനിക്ക് പറയാനുള്ളത്‌, അങ്ങിനെയെങ്കില്‍ ഈ ഏല്‍പ്പിക്കപ്പെട്ട ഉത്തരവാദിത്തങ്ങള്‍ എവിടെ? അതു ദൈവം എങ്ങിനെയാണ് മനുഷ്യര്‍ക്ക്‌ നല്‍ക്കുന്നത്? അവിടെയാണ് പ്രവാചകന്മാരുടെയും മതങ്ങളുടെയും മെല്ലാം പ്രസക്തി.

ഇനി ആദ്യം നിങ്ങള്‍ ഉന്നയിച്ച ചോദ്യങ്ങളിലേക്ക് വരാം, എന്തുകൊണ്ട് ദൈവം ഭൂമിയില്‍ ഇടയ്ക്കിടെ (ഓരോ സംഭവങ്ങള്‍ നടക്കുമ്പോള്‍ ) ഇടപ്പെടുന്നില്ല? എന്റെ അഭിപ്രായത്തില്‍  ദൈവം ഇടപ്പെട്ടിട്ടുണ്ട് ഇടപ്പ്ട്ടുകൊണ്ടിരിക്കുന്നുമുണ്ട്, ഞാന്‍ മുകളില്‍ പറഞ്ഞതുപോലെ പ്രവാചകരിലൂടെ പലപ്പോഴായി ഇടപെട്ടിട്ടുണ്ട്, നല്ലവരായ മനുഷ്യരിലൂടെ ആ ഇടപെടല്‍ ഇപ്പഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു.  ഇങ്ങനെ മനുഷ്യരിലൂടെ യുള്ള ഇടപെടലാണ് ഈ പദാര്‍ത്ഥ വല്‍കൃതമായ കാര്യകാരണങ്ങള്‍ക്ക് വിധേയമായ ഈ പ്രപഞ്ചത്തിനു അനുയോജ്യമായത്.  അതിനാല്‍ ദൈവം മനുഷ്യനെയാണ് ഇവിടെ കാര്യങ്ങള്‍ നോക്കല്‍ ഏല്‍പ്പിച്ചിരിക്കുന്നത്, അതുകൊണ്ടുതന്നെ ഇവിടെ എന്തെങ്കിലും നടക്കുന്നുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിയും മനുഷ്യര്‍ തന്നെ (നല്ലതാണെങ്കിലും ചീത്തയാണങ്കിലും ശരി) .  

അതോടപ്പം തന്നെ നാം മനസ്സിലാക്കേണ്ട മറ്റൊരു പ്രധാനപ്പെട്ട സംഗതിയുണ്ട്, ഇവിടെ വലിയ വലിയ അതിക്രമങ്ങള്‍ ചെയ്ത ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന പല അഹങ്കാരികളും ഉണ്ട്, അവരെ ശിക്ഷിക്കുവാന്‍ ഈ പദാര്‍ത്ഥ വല്‍കൃതമായ ഈ ലോകം പര്യാപ്തമല്ല, ഞാന്‍ പറഞ്ഞു വരുന്നത്, ഒരാളെ കൊന്നവനെയും നൂറു പെരെകൊന്നവനെയും നമ്മുക്ക് അല്ലെങ്കില്‍ നമ്മുടെ നീതിപീടത്തിനു ഒരേ ശിക്ഷയെ കൊണ്ടുക്കാന്‍ സാധിക്കുകയുള്ളൂ.  ദൈവവും ഈ ലോകഘടനയില്‍ അങ്ങിനെ മാത്രമേ ചെയ്യുകയൊള്ളൂ   അതുകൊണ്ടാണ് ദൈവം ചിലകാര്യങ്ങള്‍ പിന്നേക്കു (പരലോകത്തിലേക്ക് ) മാറ്റി വെച്ചിട്ടുള്ളത്.

ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ ദൈവം നേരിട്ടും ഇടപെടാറുണ്ട്, ഉദാഹരണം:  കൊടിയധിക്കാരിയായ ഫറോവയെ കടലില്‍ മുക്കികൊന്നതും ദൈവധിക്കരികലായ പല സമൂഹങ്ങളേയും പലപല രീതിയില്‍ പാടെ നശിപ്പിച്ചതും.

Saturday, February 12, 2011

ഞാന്‍ മനസിലാക്കിയ സന്മാര്‍ഗ്ഗം.


ഭൂമുഖത്ത് അനേകം മതങ്ങള്‍ രൂപപ്പെട്ടത് എങ്ങിനെ യന്നു ചുരിക്കി പറയാം: ഭൂരിഭാഗം മതവിശ്വാസികളുടെ വിശ്വാസ പ്രകാരം ഒന്നാമത്തെ മനുഷ്യന്‍ ആദ്യ പിതാവ് ആദമാണ്  (അദ്ദേഹത്തിന്‍റെമേല്‍  അല്ലാഹുവിന്ടെ രക്ഷ ഉണ്ടാവട്ടെ), സ്വാഭാവികമായും അദ്ദേഹം ദൈവത്തില്‍ നിന്നുള്ള ആദ്യത്തെ പ്രവാചകനും ആയിരിന്നു.  അദ്ദേഹത്തിന്‍റെ ശിക്ഷണത്തിലാണ് ആദിമ  ജനത വളര്‍ന്നു വന്നതു, കാലാന്തരങ്ങള്‍ പിന്നിട്ടപ്പോള്‍ മനുഷ്യര്‍ നേര്‍വഴിയില്‍ നിന്ന് വ്യതിചലിച്ചു   വഴികേടിലായി മാറി, സ്വാഭാവികമായും ദൈവം മനുഷ്യരെ നേര്‍വഴിയിലേക്ക് തിരിച്ചു കൊണ്ടു വരാന്‍ വേണ്ടി ഒരു പുതിയ പ്രവാചകനെ നിയോഗിച്ചു. ചിലര്‍ പുതിയ പ്രവാചകനിലൂടെ നേര്‍മാര്‍ഗ്ഗം പ്രാപ്പിക്കും, ചിലര്‍ വൈകല്യങ്ങളോട് കൂടിയ തങ്ങളുടെ പൂര്‍വ നിലപാടില്‍ തന്നെ ഉറച്ച്  നില്‍ക്കും, ഈ പ്രക്രിയയാണ്  മനുഷ്യരില്‍ ഇന്ന് നാം കാണുന്ന ഒട്ടുമിക്ക മതങ്ങളെയും ഉണ്ടാകിയത്.  

ഇപ്രകാരം നിയോഗിതരായ പ്രവാചക പരമ്പരയിലെ അവസാനത്തെ പ്രവാചകനാണ് മുഹമ്മദ്‌ നബി (അദ്ദേഹത്തിന്‍റെമേല്‍  അല്ലാഹുവിന്ടെ രക്ഷയും കാരുണ്യവും  ഉണ്ടാവട്ടെ), മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ മതങ്ങളുടെ അവസാന പതിപ്പാണ്‌ ഇസ്ലാം. ഇസ്ലാമിന് മുമ്പുള്ള ഏക ദൈവത്തില്‍ നിന്ന് അവതീര്‍ണമായ എല്ലാ മതങ്ങളും വികൃതമായതിനാലാണ് ഇസ്ലാം അവതീര്‍ണമായത്.  സ്വാഭാവികമായും മുസ്ലിങ്ങള്‍ സന്മാര്‍ഗത്തിന്റെ അവസാന (യഥാര്‍ത്ഥ) രൂപമായ ഇസ്ലാം ഉള്‍ക്കൊണ്ടു മനുഷ്യര്‍ എല്ലാവരും വിജയം വരിക്കണമെന്നു ആഗ്രഹിക്കുന്നത് ഇതിനാലാണ്.

മുസ്ലിങ്ങള്‍ അടക്കമുള്ള മനുഷ്യര്‍ സന്മാര്‍ഗ്ഗത്തില്‍ നിന്ന് വ്യതി ചലിക്കാനുള്ള അവസ്ഥ ഇപ്പോയും നില നില്‍ക്കുന്നതിനാല്‍ ഇനിയും പ്രവാചകന്മാര്‍ ഉണ്ടാവുമോ ചോദ്യം പ്രസക്തമാണ്. ഇതിന്റെ ഉത്തരം, മുഹമ്മദ്‌ നബി(സ)ക്കു ശേഷം ഇനി പ്രവാചകന്‍മാര്‍ അവതരിക്കുകയില്ല, കാരണം ദൈവം മുഹമ്മദു നബിയിലൂടെ മനുഷ്യരിലേക്ക് ഇറക്കി തന്ന പരിപൂര്‍ണമായ ഖുര്‍ആന്‍ 14 നൂറ്റാണ്ടിനു ശേഷവും ഒരു മാറ്റ തിരുത്തലുകള്‍ക്കും വിധേയമാവാതെ നിലനില്‍ക്കുന്നു, ലോകാവസാനം വരെ ദൈവം തമ്പുരാന്‍ അതു നിലനിര്‍ത്തുകയും ചെയ്യും.

ഒട്ടുമിക്ക മതങ്ങളും തങ്ങളുടെ സൃഷ്ടാവ് ദൈവം തമ്പുരാനാനെന്നും അവനെയാണ് തങ്ങള്‍ ആരാധിക്കുന്നത് എന്നും വാദിക്കുന്നവരാണ്, ഇതില്‍ നിന്ന് അധിക മതങ്ങളും സൃഷ്ടാവായ ദൈവത്തെ ആരാധിക്കാന്‍ വേണ്ടി രൂപപ്പെട്ടതാണ് എന്ന് മനസിലാക്കാനാവും.  നമ്മുക്കു ചുറ്റുമുള്ള മതങ്ങളിലൂടെ ഒന്ന് കണോടിച്ചാല്‍ അവര്‍ക്കല്ലാം പിണഞ്ഞ അബദ്ധം എന്താണ് എന്ന് നമ്മുക്കു എളുപ്പത്തില്‍ മനസിലാക്കാനാവും, അവരല്ലാം തങ്ങളുടെ ഭാവനയിലൂടെ ദൈവത്തിന്നു രൂപവും ഭാവവുമെല്ലാം നല്‍കി.  യഥാര്‍ത്ഥത്തില്‍ ഈ പ്രപഞ്ചവും അതിലുള്ള സകല ചരാചരങ്ങളെയും സൃഷ്‌ടിച്ച ദൈവം തമ്പുരാന് സൃഷ്ടികളായ നാം രൂപം നല്കാവതാണോ? ഒരിക്കലുമല്ല, മനുഷ്യരായ നമ്മുക്കല്ലാം സങ്കല്‍പ്പിക്കാവുന്നതിനും എത്രയോ ഉന്നതാണ്‌ അവന്‍ . 

എല്ലാം സൃഷ്ടിച്ചവന്‍ , എല്ലാം നിയന്ത്രിക്കുന്നവന്‍ , എല്ലാം പരിപാലിക്കുന്നവന്‍ , അവന്‍ ഏകനാണ് , അവന്‍ ആരെയും ആശ്രയിക്കാത്തവനാണ്. ഏവരാലും ആശ്രയിക്കപ്പെടുന്നവനും, അവന്‍ പിതാവോ പുത്രനോ അല്ല, അവനു തുല്യനായി ആരുമില്ല, അങ്ങിനെ പോകുന്നു എണിയാല്‍ ഒടുങ്ങാത്ത അവന്‍റെ വിശേഷ ഗുണങ്ങള്‍ ,,,

ഞാന്‍ മുകളില്‍ സൂചിപ്പിച്ചത് പോലെ, ചിലര്‍ ഏകനായ ദൈവത്തിന്‍റെ വിത്യസ്ത ഗുണങ്ങളെ വെവേറെ ദൈവങ്ങളായി തെറ്റിധരിക്കുക്കുകയും അവകള്‍ക്ക് തങ്ങളുടെ ഭാവനയിലൂടെ രൂപങ്ങള്‍ നല്‍കുകയും അവകളെ ആരാധിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇത്തരക്കാരുടെ ആരാധ്യ വസ്തുക്കളില്‍ എന്തല്ലാം പെടുന്നു എന്ന് നോക്കാം, മരം കൊണ്ടോ കല്ല്‌ കൊണ്ടോ തങ്ങള്‍ തന്നെ കൊത്തിയുണ്ടാക്കിയ കേള്‍വിയോ കാഴ്യ്ച്ചയോ ഇല്ലാത്ത അതെ പോലെതന്നെ ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത ചില രൂപങ്ങള്‍ , അപ്രകാരം തന്നെയുള്ള ചിത്രങ്ങള്‍ , ചില ചെടികള്‍ ,  ചില മൃഗങ്ങള്‍ , തീ , അങ്ങിനെ പലതും.  ഇത്തരക്കാരില്‍ ചിലര്‍ തങ്ങള്‍ ഇവകളെ ആരാധിക്കുന്നില്ല എന്നും ഇവകളിലൂടെ യഥാര്‍ത്ഥ ദൈവത്തിനെയാണ് ആരാധിക്കുന്നത് എന്നും വാദിക്കാറുണ്ട്. എങ്ങിനെ വാദിച്ചാലും ഈ ചെയ്തി മഹാഅബദ്ധമാണ് എന്നതാണ് സത്യം, എന്തെന്ന് വെച്ചാല്‍ സാക്ഷാല്‍ സ്രിഷ്ടവിനു സൃഷ്ടികള്‍ തങ്ങള്‍ക്കു തോന്നുന്ന തരത്തില്‍ ദുര്‍ബലമായ രൂപങ്ങള്‍ നല്‍കുക എന്നതില്‍ പരം അബദ്ധം മറ്റെന്തുണ്ട്?

ദുഖകരമായ ഒരു സത്യം എന്തെന്ന് വെച്ചാല്‍ ചില സഹോദരന്മാര്‍ തങ്ങളുടെ മതത്തിലെ ഇത്തരം ആരാധനാവസ്തുക്കളെ കുറിച്ച് ചിന്തിക്കുകയും യഥാര്‍ത്ഥ ദൈവത്തെ കണ്ടെത്തുന്നതിനു പകരം നിരീശരവാദത്തില്ലും മറ്റും എത്തിപെട്ടു എന്നുള്ളതാണ്.

ചില മതസ്ഥര്‍ തങ്ങളുടെ പ്രവാചകനെ ദൈവ പുത്രനായി കരുതുന്നു, ദൈവത്തിനു പുത്രനുണ്ടാവുക എന്നത് വലിയ അസംബന്ധം, ദൈവത്തിന്‍റെ പുത്രന്‍ മനുഷ്യരൂപത്തില്‍ മനുഷ്യരെ തന്‍റെ ജീവിതത്തിലൂടെ ജീവിച്ചു കാണിച്ചു നേര്‍മാര്‍ഗ്ഗത്തിലേക്ക്‌ ക്ഷണിക്കുക എന്നത് അത്രതന്നെ അസംബന്ധം, എന്തെന്ന് വെച്ചാല്‍ ദൈവ പുത്രന്‍ ജീവിച്ചു കാണിച്ചത് പോലെ മനുഷ്യ പുത്രര്‍ ജീവിക്കുന്നത് എങ്ങിനെ?

ഞാന്‍ വിശ്വാസിക്കുന്നത്‌, ഒട്ടുമിക്ക മതങ്ങളും അതാതു കാലഘട്ടങ്ങളിലെ സത്യമതമായിരുന്നു വെന്നും ശേഷം വികലമാവുകയാണ് ഉണ്ടായത് എന്നുമാണ് .

ഞാന്‍ ഈ പറയുന്നത് പോലെ ആര്‍ക്കു വേണമെങ്കിലും തങ്ങളുടെ മതം മാത്രമാണ് ശരി എന്നു അവകാശപ്പെടാനുള്ള സ്വാതന്ത്യം ഉണ്ട്, ഇതു കേള്‍ക്കുന്നവര്‍ക്ക് ഇന്ന താണ് സത്യം എന്നു കണ്ടുപിടിക്കാനുള്ള സൗകര്യവും ഉണ്ട്, അതു അവരുടെ ബാധ്യത കൂടിയാണ്.

ഇസ്ലാമിനെ കുറിച്ച് ചിലത് ഞാന്‍ ചുരുക്കി പറയാം:
- തങ്ങളുടെ സൃഷ്ടാവായ ദൈവത്തില്‍ വിശ്വസിക്കുക.
- അവന്‍റെ ഒരു തരം സൃഷ്ടികളായ മലക്കുകളില്‍ വിശ്വസിക്കുക.
- ദൈവം മനുഷ്യര്‍ക്ക് ഇറക്കിയ വേദഗ്രന്ഥങ്ങളില്‍ വിശ്വസിക്കുക.
അവന്‍റെ പ്രവാചകന്മാരില്‍ വിശ്വസിക്കുക.
- അന്ത്യ ദിനത്തില്‍ (മരണാനന്തര ജീവിതത്തില്‍ ) വിശ്വസിക്കുക.
- ഗുണകരവും ദോഷകരവും മായി നമ്മുക്കു സംഭവിക്കുന്നതല്ലാം ദൈവത്തില്‍ നിന്നാണ് എന്നു വിശ്വസിക്കുക.
അവന്‍റെ കല്പന പ്രകാരം പ്രവര്‍ത്തിക്കുക, വിജയം വരിക്കുക, സ്വര്‍ഗ്ഗം നേടുക.

മറ്റുള്ളവരോട് ഗുണകാംക്ഷകാണിക്കുകയും, അവരും വിജയം വരിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുക, അവര്‍ക്ക് സന്മാര്‍ഗ്ഗം പഠിപ്പിച്ചു കൊടുക്കുക. ഇനി അവര്‍ നേര്മാര്‍ഗ്ഗം സ്വീകര്കിക്കുന്നില്ലങ്കിലും അവോരോട് മനുഷ്യര്‍ എന്ന നിലയിലുള്ള എല്ലാ വിധ ബന്ധങ്ങളും നിലനിര്‍ത്തി നല്ലനിലയില്‍ മുന്നോട്ടു പോകുക.

ദൈവം അനുഗ്രഹിക്കട്ടെ.

Monday, February 7, 2011

കണ്ടാമൃഗത്തിനു് എന്തിനു് ക്വാണ്ടം തിയറി?

സി.കെ. ബാബു വിന്റെ 'ക്രിയേഷനിസം' എന്ന പോസ്റ്റില്‍ നിന്ന്:



"കണ്ടാമൃഗത്തിനു് എന്തിനു് ക്വാണ്ടം തിയറി? പക്ഷേ, അതുപോലൊരു ജീവിതം നയിക്കുന്ന ഒരു മനുഷ്യനും, ഇരതേടൽ, ഇണചേരൽ തുടങ്ങിയ പ്രാഥമിക ജീവിതകർമ്മങ്ങൾ മാത്രം നിറവേറ്റി ജീവിതം അവസാനിപ്പിക്കുന്ന ഒരു മൃഗവും തമ്മിൽ എന്താണു വ്യത്യാസം? ഒരർത്ഥത്തിൽ ഏതൊരു കീടത്തിനും മനുഷ്യനേക്കാൾ പ്രായോഗികബുദ്ധിയുണ്ടു് എന്നു് സമ്മതിക്കാതെ നിവൃത്തിയില്ല. കാരണം, മനുഷ്യനൊഴികെ മറ്റൊരു ജീവിയും ഒരു ദൈവത്തിന്റെ അനുഗ്രഹം പിടിച്ചു് വാങ്ങുന്നതിനായി മനഃപൂർവ്വം സ്വയം പീഡിപ്പിക്കാറില്ല, സ്വയം ശിക്ഷിക്കാറില്ല".
നമ്മൾ ജീവിക്കുന്ന ഈ ലോകത്തെസംബന്ധിച്ച മൗലികമായ അറിവുകൾ പോലും നേടാത്ത മനുഷ്യരെകുറിച്ചാണ് ബാബുവിന്റെ ഒന്നാമത്തെ പരാമര്‍ശം, കൂട്ടത്തില്‍ ദൈവ വിശ്വാസികള്‍ക്ക് ഒരു കൊട്ടും.

ഈ വാക്കുകള്‍ എന്നെ എത്തരുണത്തിലാണ്  ചിന്തിപ്പിച്ചത് എന്ന് നോക്കാം.

നമ്മളില്‍ കൂടുതല്‍ പേരും ഈ ലോകത്തെ സംബന്ധിച്ച മൗലികമായ അറിവുകള്‍ വേണ്ടതിലധികം നേടിയവരാണ്, ചിലര്‍ അതിനുമപ്പുറം ശാസ്ത്രത്തിലും മറ്റും വിശാലമായ അറിവുകളും നേടുകയുണ്ടായി, ഈ അറിവുകള്‍ നേടിയവരും മൃഗങ്ങളും തമ്മില്‍ ജീവിതം അവസാനിക്കുന്നടിത്തു എന്തലാം വ്യത്യാസങ്ങള്‍ ഉണ്ടായി? അവരും മരിച്ചു മണ്ണില്‍ അലിഞ്ഞു ചേരുന്നു, മൃഗങ്ങളും തഥൈവ, ചത്തു മണ്ണില്‍ അലിഞ്ഞു ചേരുന്നു അല്ലെങ്കില്‍ മനുഷ്യര്‍ കൊന്നു തിന്നു മണ്ണിലേക്ക് എത്തപെട്ടു എന്ന് പറയാം.  എന്തോ എന്‍റെ ചെറിയ ചിന്തയില്‍ ഈ മൃഗങ്ങളും ഈ ശാസ്ത്രങ്ങളും മറ്റുമെല്ലാം പഠിച്ച മനുഷ്യരും അവസാനിക്കുന്നേടത്തു വലിയ വിത്യാസം കാണുന്നില്ല. പിന്നെ ആകെയുള്ള വിത്യാസം മനുഷ്യര്‍ മരിക്കുമ്പോള്‍ ചില സാമൂഹ്യ ചടങ്ങുകളോട്   കൂടിയാണ് സംസ്ക്കരിക്കുന്നതു എന്ന് മാത്രം.  

കത്തിച്ചാലും കുഴിച്ചിട്ടാലും ഇനി തിന്നു തീര്‍ത്താലും മണ്ണിലേക്ക് തന്നെ മടക്കം എന്നുപറയാം, ഇവിടെ ചില ചോദ്യങ്ങള്‍ പ്രസക്തമാണ് :

- പഠിച്ചവര്‍ എന്തു നേടി?
- പഠിക്കാത്തവര്‍ എന്തു നേടിയില്ല? 
- മൃഗങ്ങള്‍ എന്തു നേടിയില്ല? 
- നല്ലവണ്ണം പണം ഉണ്ടാക്കിയവന്‍ എന്തു നേടി?
- പണം ഉണ്ടാക്കാത്തവന്‍ എന്തു നേടിയില്ല?

എന്‍റെ ഈ ചോദ്യങ്ങള്‍ എല്ലാം 'മരിച്ചു പോയപ്പോള്‍ ' അല്ലെങ്കില്‍ ജീവിതം 'അവസാനിച്ചപ്പോള്‍ ' എന്തു നേടി എന്തു നേടിയില്ല എന്ന തരത്തിലുള്ളതാണ്.

ഇനി നമ്മുക്കു മറ്റു ചില ചോദ്യങ്ങള്‍ നോക്കാം:

- ചിലര്‍ നല്ലവണം പണം സമ്പാദിച്ചു മരിച്ചു പോകുന്നു, അവരുടെ മരണശേഷം ആ പണം അവര്‍ക്ക് ഏതെങ്കിലും തരത്തില്‍ ഉപകാരപെടുന്നുണ്ടോ?
- അവന്‍റെ ജീവിതത്തിന്‍റെ നല്ലൊരു ഭാഗവും അവന്‍ ചിലവഴിച്ചു പണമുണ്ടാക്കിയത് തന്ടെ മക്കള്‍ക്കും മറ്റും വേണ്ടിയായിരുന്നോ? 
- മക്കള്‍ക്ക്‌ അവര്‍ തന്നെ സമ്പാദിക്കുകയില്ലേ? ഇനി അവര്‍ (മക്കള്‍ ) സമ്പാദിക്കുന്നത്  അവരുടെ മക്കള്‍ക്ക്‌ വേണ്ടിയോ?

ഇനി അറിവ്  നേടിയവരുടെ കാര്യം എടുക്കാം:

- ചിലര്‍ തങ്ങളുടെ ജീവിതം പൂര്‍ണമായി പഠനത്തിനും പരീക്ഷണത്തിനും നീക്കി വെച്ച് പലപല പുതിയ അറിവുകളും കണ്ടെത്തലുകളും ലോകത്തിനു സമര്‍പ്പിക്കുന്നു, അവരുടെ ഈ പ്രവര്‍ത്തനം മരണശേഷം അവര്‍ക്ക് എന്തു നേടികൊടുക്കുന്നു? 
- അവരെ നാം സ്മരിക്കുന്നത് കൊണ്ടു അവര്‍ക്ക് എന്തെങ്കിലും നേട്ടം?
- മനുഷ്യര്‍ ഭൂമിയില്‍ ജീവിക്കുന്ന ബ്രഹത്തായ ഈ കാലഘട്ടത്തിനിടക്ക് എപ്പഴോ ജനിച്ചു ഒരു അമ്പതു അറുപതു കൊല്ലം ജീവിച്ചു പലപല പുതിയ അറിവുകളും ലോകത്തിനു സംഭാവന ചെയ്തു മറ്റു മൃഗങ്ങള്‍ക്ക് സമാനമായി അവരും അങ്ങ് മരിച്ചുപോകുക! 

അറിവ് നേടി പകര്‍ന്നു നല്‍കുക അല്ലെങ്കില്‍ കുറേ പണം സമ്പാദിക്കുക കുറച്ചു തന്‍റെ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ച് കൂടുതലും ഇവിടെ വിട്ടേച്ചു പോകുക,  നാം (മനുഷ്യന്‍ ) ഇവിടെ സൃഷ്ടിക്കപെട്ടതിന്റെ മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ നാം ഇവിടെ ജീവിക്കുന്നതിന്റെ ലക്ഷ്യം ഈ രണ്ട് സംഗതികള്‍ മാത്രമാണോ? ഇതല്ലാം മാണ് നമ്മുടെ ജീവിതത്തിന്‍റെ ലക്ഷ്യങ്ങള്‍ എങ്കില്‍ മരിച്ചുപോകുമ്പോള്‍ നാമും മറ്റു മൃഗങ്ങളും തമ്മില്‍ എന്തു വിത്യാസം?

മറ്റു മൃഗങ്ങളില്‍ നിന്ന് വിത്യസ്തമായി വിശേഷബുദ്ധിയുള്ള മനുഷ്യര്‍ ഈ ചോദ്യങ്ങള്‍ക്ക് തന്‍റെ ചിന്താശേഷി ഉപയോഗപ്പെടുത്തി  ഉത്തരം കണ്ടെത്തേണ്ടതുണ്ട്........................

ഇനി  അടുത്ത വിഷയത്തിലേക്ക് കടക്കാം:

ബാബുവിന്റെ വാക്കുകള്‍ "ഏതൊരു കീടത്തിനും മനുഷ്യനേക്കാൾ പ്രായോഗികബുദ്ധിയുണ്ടു് " 

തീര്‍ച്ചയായും ഇതു സത്യമാണ്, കാരണം ദൈവം (ചിലരുടെ ഭാഷയില്‍ പ്രകൃതി) അവയ്ക്ക് കനിഞ്ഞരുളിയ നിയമത്തിനു വിധേയമായി മാത്രമേ അവകള്‍ ജീവിക്കുന്നുള്ളൂ.

പക്ഷെ മനുഷ്യരോ, തങ്ങള്‍ക്കു ദൈവം അനുഗ്രഹമായി നല്‍കിയ വിശേഷബുദ്ധി ഉപയോഗിച്ച് തന്‍റെ സൃഷ്ടാവിനെ തന്നെ ചോദ്യം ചെയ്യുന്നു. നമ്മുടെ ശരീരം പോല്ലും ദൈവത്തിന്‍റെ നിയമങ്ങള്‍ക്കു പൂര്‍ണമായി വിധേയമായാണ് നിലക്കൊള്ളുന്നത്‌. എന്തിനു പറയുന്നു, നമ്മുടെ ശരീരത്തിലെ ഓരോ രോമം പോല്ലും അങ്ങിനെ തന്നെ.

തങ്ങള്‍ക്കു ബുദ്ധിയും അതിനനുസരിച്ച് ഇച്ഛയും തങ്ങളുടെ ഇച്ഛയനുസരിച്ചുള്ള  പ്രവര്‍ത്തന സ്വാതന്ത്ര്യവും നല്‍കിയെന്ന ഒറ്റ കാരണത്താല്‍ എന്തല്ലാം അക്രമങ്ങളാണ് മനുഷ്യര്‍ പ്രവര്‍ത്തിച്ചു കൂട്ടുന്നത്‌.

ബാബുവിന്റെ വാക്കുകള്‍ "ദൈവത്തിന്‍റെ   അനുഗ്രഹം പിടിച്ചു് വാങ്ങുന്നതിനായി മനഃപൂർവ്വം സ്വയം പീഡിപ്പിക്കാറില്ല, സ്വയം ശിക്ഷിക്കാറില്ല"

ഞാന്‍ ഒരു ദൈവ വിശ്വാസിയാണ്  എന്നതിന്റെ പേരില്‍ ഞാന്‍ എവിടെയാണ്  / എങ്ങിനെയാണ് പീഡിപ്പിക്കപെടുന്നത് ? എവിടെയാണ്  / എങ്ങിനെയാണ് സ്വയം ശിക്ഷിക്കപ്പെടുന്നത്?

ദൈവാനുഗ്രഹത്താല്‍ ഭൗതികമായ ഏതേതു മാനദണ്ഡം വെച്ച് അളന്നാലും ദൈവ വിശ്വാസികള്‍ യുക്തി / നിരീശ്വര വാദികളെക്കാള്‍ പിറകിലല്ല എന്നുണര്‍ത്തട്ടെ.

നന്മ നേര്‍ന്നു കൊണ്ടു.

Sunday, February 6, 2011

സൃഷ്ടാവിനെ സൃഷ്ടിക്കുന്ന സൃഷ്ടികള്‍


"സൃഷ്ടിവാദവും ഫോസിൽ തെളിവുകളും" എന്ന ബ്ലോഗ്പോസ്റ്റില്‍ ഞാന്‍ എഴുതിയ ചില കമണ്ടുകലാണ് താഴെ:




ഈ ബ്ലോഗില്‍ ദൈവവിശ്വസികളെയും ദൈവത്തെയും പരാമര്‍ശിച്ചത് കൊണ്ട് ചിലത് ചൂണ്ടി കാണിച്ചു കൊള്ളട്ടെ.
ഞാന്‍ മനസ്സിലാക്കുന്നത്, മനുഷ്യന്‍ മനുഷ്യന്‍റെ പരിധി അല്ലെങ്കില്‍ പരിമിതി-യില്‍ നിന്ന് കൊണ്ട് സൃഷ്ടിപ്പിനെ കുറിച്ച് ചിന്തിക്കുമ്പോയാണ് പരിണാമത്തില്‍ എത്തിപ്പെടുന്നത്. മനുഷ്യരുടെ കണ്ടുപിടുത്തങ്ങള്‍ ഓരോന്നും നാം പരിശോദ്ധിക്കുകയാണെങ്കില്‍ നമ്മുക്ക് അതില്‍ പടിപടിയായരു പ്രോസസിംഗ് കാണാനാവും. ഉദ്ദാഹരണത്തിനു ഒരു വാഹനമോ വിമാനമോ എടുത്തു നോക്കൂ... അതോടപ്പം നാം നമ്മുടെ കണ്‍മുമ്പില്‍ കാണുന്ന നാം അടങ്ങുന്ന ജീവജാലങ്ങളുടെ സ്രിഷ്ടിപ്പും സംവിധാനിക്കപ്പെട്ടിട്ടുള്ളത് (ഞങ്ങളുടെ ഭാഷയില്‍ ദൈവം സംവിധാനിച്ചത്) ഒന്നും മില്ലായിമയില്‍ നിന്ന് ഘട്ടംഘട്ടമായ വളര്‍ച്ചയിലൂടെയാണ്, അത് ജന്തുവര്‍ഗമായാലും സസ്യവര്‍ഗമായാലും അങ്ങിനെ തന്നെ.

ഇതില്‍ നിന്നല്ലാം മനുഷ്യന്‍ എത്തി ചേര്‍ന്ന ഒരു നിഗമനം നമ്മുക്കു ഇങ്ങനെ വായിക്കാം, 'മനുഷ്യനായാലും അതല്ല മറ്റു ജീവജാലങ്ങലായാലും അവയെ ഇന്ന് കാണുന്ന രൂപത്തില്‍ ആവാന്‍ (അവരുടെ ഭാഷയില്‍ ഇതും ഫൈനല്‍ വേര്‍ഷന്‍ അല്ല) കുറെ ഘട്ടങ്ങള്‍ കഴിഞ്ഞുപോയിട്ടുണ്ടാവും'.  ഈ നിഗമനത്തിന് ശാസ്ത്രീയ മായ ഒരു നിര്‍വചനം നല്‍കാന്‍ ശ്രമിച്ചതാണ് നാം ഈ കേള്‍ക്കുന്ന 'പരിണാമ' കോലാഹലങ്ങള്‍.

യഥാര്‍ത്തത്തില്‍ ദൈവവിശ്വാസികള്‍ വിശ്വസിക്കുന്ന / ആരാധിക്കുന്ന ദൈവം, നാം ഈ കാണുന്ന, നാം ഉള്‍പെടെയുള്ള ചെറുതും വലുതുമായ, എല്ലാം സൃഷ്ടിച്ചവനും പരിപാലിക്കുന്നവനുമാണ്. നമ്മുക്കു ലഭ്യമായ ശാസ്ത്രവിരങ്ങള്‍ ഉപയോഗപ്പെടുത്തി നാം കണ്ടെത്തിയ പ്രകൃതിയുമായി ബന്ധപ്പെട്ട  കാര്യങ്ങളെ അതായത് പ്രകൃതി സംവിധാനങ്ങളെ (ദൈവം ഇവിടെ സൃഷ്ടിച്ച് നല്‍കിയവയെ) കുറിച്ച് നാം സത്യസന്തമായി ചിന്തിക്കുകയാണെങ്കില്‍ അതുമാത്രം  മതി ബുദ്ധിയുള്ളവര്‍ക്ക് ആ സംവിധാനങ്ങള്‍ക്ക് (സൃഷ്ടികള്‍ക്ക്) പിന്നിലുള്ള സൃഷ്ടാവിനെ കണ്ടെത്താന്‍.

ഒരു ഏകകോശ ജീവി പരിണമിച്ചു (യുഗാന്തരങ്ങളിലൂടെ) ഒരു മനുഷ്യനായി മാറി എന്ന് ചിന്തിക്കണ്ട, പകരം മനുഷ്യന്‍റെ ഒരു അവയവം മാത്രമായ കണ്ണ് ആയിമാറി എന്ന് ചിന്തിനോക്കൂ,,, നമ്മെ കുറിച്ചും സ്വല്‍പം ചിന്തിച്ചുനോക്കൂ കുറച്ചുകാലങ്ങള്‍ക്ക് മുമ്പ് നാം എവിടെയായിരുന്നു? കുറച്ചുകാലങ്ങള്‍ക്ക് ശേഷം നാം എവിടെയായിരിക്കും? മൊത്തത്തില്‍ നമ്മുക്കു ഉള്ളത് (കിട്ടിപോയാല്‍) ഒരു പത്തുഅറുപതു വര്‍ഷം മാത്രം, ഈ പ്രഭഞ്ചത്തിന്റെ ആയുഷുമായി തുലനം ചെയ്യുകയാണെങ്കില്‍ നമ്മുടെ ആയുഷ് എത്ര നിസാരം, ഇത്ര നിസാരരായ നാമാണ് ഈ പ്രഭഞ്ചത്തിന്റെ സൃഷ്ടാവിനെ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്!



നമ്മളില്‍ ചിലര്‍ ശാസ്ത്രത്തെ കുറിച്ച് വ്യാചാലമാകുന്നത് കാണുമ്പോള്‍ എനിക്കു ചിരിയാണ് വരാറുള്ളത്, കാരണം ചെറിയ ഒരു ഉദ്ദാഹരണത്തിലൂടെ വ്യക്തമാക്കാം: 'ന്യൂട്ടന്‍ ഭൂഗുരുത്താകര്‍ഷണ ബലം കണ്ടെത്തി', അദ്ദേഹം ഗ്രാവിറ്റി ഉണ്ടാക്കുകയാണോ അതല ഇവിടെ ആദ്യമേയുള്ള (ദൈവം സൃഷ്‌ടിച്ച) ഗ്രാവിറ്റി അദ്ദേഹം കണ്ടെത്തുകയാണോ ചെയ്തത്? ഞാന്‍ പറഞ്ഞ 'ചിലരു'ടെ വാദം കേട്ടാല്‍ ന്യൂട്ടനാണ് ഗ്രാവിറ്റി ഭൂമിക്കു സമ്മാനിച്ചത്‌ എന്ന് തോന്നിപോകും, ഇത്തരത്തിലാണ് അധിക ശാസ്ത്രങ്ങളും അവതരിപ്പിക്കപ്പെടുന്നത്.

നമ്മുടെ ചിന്തയുണര്‍ത്താന്‍  വേണ്ടി ചില ക്ലൂകള്‍ തരാം:

ഒന്ന് - അര ഇഞ്ച് വിസ്തീര്‍ണം ഉള്ള നമ്മുടെ തള്ളവിരലിന്റെ ഉള്‍ഭാഗം പ്രകൃതി (ദൈവം) എങ്ങിനെ സംവിധാനിച്ചിരിക്കുന്നു.

രണ്ട് - ഈ ഭൂമിയുടെ ഗ്രാവിറ്റി.

മൂന്ന് - ഭൂമിയും സൂര്യനും ചന്ദ്രനുമടങ്ങുന്ന നിര്‍ജീവമായ ഗോളങ്ങള്‍ അവകളുടെ ഭ്രമണപഥത്തിലൂടെ ക്രിത്യമായി സഞ്ചരിക്കുന്നു.

നാല് - സസ്യങ്ങളില്‍ പരാഗണം നടത്തുന്നതില്‍ പ്രാണികള്‍ക്കും പക്ഷികള്‍ക്കും നല്ല പങ്കുണ്ട്, ഈ പ്രാണികളും പക്ഷികളും എല്ലാ സസ്യങ്ങളിലും (പൂക്കളില്‍) കയറിയിറങ്ങുന്നുണ്ട്‌, എന്നിട്ടും മാവില്‍ മാങ്ങയും പ്ലാവില്‍ ചക്കയും മാത്രമേ കായിക്കുന്നുളൂ.

തല്‍ക്കാലം ഇത്ര മതി, നമ്മുക്കു (മനുഷ്യര്‍ക്ക്) എല്ലാവര്‍ക്കും ദൈവം (ചിലരുടെ ഭാഷയില്‍ പ്രകൃതി പരിണാമത്തിലൂടെ) നല്ലവണം ബുദ്ധിതന്നിട്ടുണ്ടല്ലോ! 

ചിന്തിക്കുക പഠിക്കുക,,,