Thursday, July 14, 2011

ഖുര്‍ആനിന്‍റെ അമാനുഷികത

 ഖുര്‍ആന്‍ പറയുന്നു: { إِنَّا نَحْنُ نَزَّلْنَا الذِّكْرَ وَإِنَّا لَهُ لَحَافِظُونَ }

"ഈ ഉദ്ബോധനം നാം അവതരിപ്പിച്ചതാകുന്നു. നാം തന്നെ അതിന്റെ സൂക്ഷിപ്പുകാരനുമാകുന്നു." (15: 9)

ഖുര്‍ആന്‍ അവതരിപ്പിച്ചു തന്ന അല്ലാഹു തന്നെ ഖുര്‍ആനിന്‍റെ നിലനില്‍പ്പ്‌ ഉറപ്പു വരുത്തുകയാണ് ഈ വചനങ്ങളിലൂടെ, അല്ലാഹുവിന്‍റെ ഈ വാഗ്ദാനം ഇതുവരെ അതായത് പതിനാല് നൂറ്റാണ്ട്‌ സത്യമായി പുലര്‍ന്നു എന്നതിന് നാം എല്ലാവരും സാക്ഷികളുമാണ്. മനുഷ്യന്‍റെ പുരോഗതി വളരെ തുലോം ആയിരുന്ന കാലഘട്ടത്തില്‍ അല്ലാഹു അത് നിലനിര്‍ത്തികൊണ്ട് വന്നു എന്നത്കൊണ്ട് തന്നെ ലോകാവസാനം വരെ അത് നിലനില്‍ക്കും എന്ന് നമ്മുക്ക് തറപ്പിച്ചു പറയാന്‍ സാധിക്കുന്നതാണ്.

മനുഷ്യര്‍ കൈവശം വെച്ച് തലമുറകളായി കൈമാറി വരുന്ന ഒരു ഗ്രന്ഥം ആയിരത്തിനാനൂറു കൊല്ലങ്ങള്‍ ഒരു തിരുത്തലിനും വിധേയമാവാതെ കോടി കണക്കിന് കോപ്പികളായി നില്ല നില്‍ക്കുന്ന ഈ അത്ഭുത പ്രതിഭാസത്തെക്കുറിച്ച് യുക്തിവാദികള്‍ക്ക് എന്ത് പറയാനുണ്ട്?



===================================


ഇതിന് വന്ന മറുപടികളെ വിലയിരുത്തി എഴുതിയതാണ് താഴെ വരികള്‍ :



ഞാന്‍ ചോദിച്ച ചോദ്യത്തിന്‍റെ കാതല്‍ 'പതിനാലു നൂറ്റാണ് അതായത്‌ ആയിരത്തി നാനൂറു കൊല്ലത്തോളമായി ഖുര്‍ആന്‍ ഒരു വിധമാറ്റതിരുത്തലുകള്‍ക്കും വിധേയമാവാതെ നിലനില്‍ക്കുന്നു, ഞാന്‍ മനസ്സിലാക്കുന്നത് അതൊരു അത്ഭുതമാണെന്നാണ്, ആ അത്ഭുതത്തെ കുറിച്ച് യുക്തിവാദികള്‍ക്ക് എന്ത് പറയാനുണ്ട്' എന്നതാണ്.

ഇവിടെ ചിലര്‍ ഞാന്‍ അത്ഭുതമായി പറഞ്ഞ കാര്യം അത്ഭുതമായി അംഗീകരിച്ചു തരുന്നില്ല; അങ്ങിനെ പറയാന്‍ അവര്‍ നിരത്തുന്ന വാദങ്ങള്‍ എന്തല്ലാമാണ് എന്ന് നോക്കാം.

ഖുര്‍ആന്‍ അല്ലാത്ത പലപുസ്തകങ്ങളും അങ്ങിനെ നിലനില്‍ക്കുന്നുണ്ട് എന്നതാണ് ഉന്നയിക്കപ്പെട്ട ഒരു വാദം. ആദ്യമായി പരാമര്‍ശിക്കപ്പെട്ട പുസ്തകം ചന്തു മേനോന്‍റെ കുന്ദലത  നൂറ്റിഇരുപത്തിമൂന്നു വര്‍ഷമായി അത് ഇറങ്ങിയിട്ട് എന്നും ഇതുവരെ അതിനു ഒരു മാറ്റതിരുത്തലും ഇല്ല എന്നും പറയപ്പെട്ടു. നോവലുകള്‍ അത് എഴുതിയവര്‍ അല്ലാത്തവര്‍ തിരുത്തുകയില്ല, തിരുത്തെണ്ട ആവശ്യവുമില്ല, നോവലുകള്‍ സമൂഹത്തില്‍ എന്തിനാണോ എഴുതപ്പെട്ടത് ആ ആവശ്യം നിറവേറപ്പെടണമെങ്കില്‍ തിരുത്തേണ്ട ആവശ്യം ഇല്ലതാനും, ഇനി ഭാഷ പുഷ്ടിപ്പെടുത്തലാണ് അതിന്‍റെ ലക്ഷ്യം എങ്കില്‍ ആ നോവല്‍ തിരുത്താതെ നിലനിര്‍ത്തി പുതുതായി എഴുതപ്പെട്ട മറ്റു നോവലുകള്‍ വായിച്ചു ആ ലക്ഷ്യം നിറവേറ്റാം.  ഷേക്ക്‌സ്പിയരിന്റെ പുസ്തകങ്ങ ള്‍ക്കും അവ നോവലുകള്‍ ആയതിനാല്‍ ഈ തത്വം ബാധകമാക്കാം.
പിന്നെ പരാമര്‍ശിക്കപ്പെട്ട മറ്റൊന്നു രാമായണമാണ്. അതില്‍ തിരുത്തല്‍ വന്നിട്ടില്ല എന്ന് ആ ഗ്രന്ഥത്തെ ഇവിടെ പരാമര്‍ച്ചവര്‍ തെളിയിക്കുന്നില്ല. നാം ഇന്ന് കാണുന്ന ഖുര്‍ആന്‍ പതിനാലു നൂറ്റാണ് മുമ്പ് ഖുലഫാഹു രാശിദ്ദീന്‍ങ്ങളുടെ കാലത്ത് ക്രോടീകരിക്കപ്പെട്ടതാണ് എന്നത് ജബ്ബാര്‍ തന്നെ ഒരു പോസ്റ്റിലൂടെ സമ്മതിക്കുന്നുണ്ട്, ക്രോടീകരണത്തെ കുറിച്ച് വിമര്‍ക്കുന്നുണ്ടങ്കിലും.

ഖുര്‍ആനിന് ഭൂമില്‍ ചില ലക്ഷ്യമുണ്ട്, മനുഷ്യരെ നന്മയിലേക്ക് നയിക്കുക മനുഷ്യരുടെ ചാലകശക്തിയായി വര്‍ത്തിക്കുക എന്നതല്ലാം അതില്‍ ചിലതാണ്. മനുഷ്യജീവിതവുമായി അഗാധമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ഒരു ഗ്രന്ഥമാണ് പരിശുദ്ധ ഖുര്‍ആന്‍ , അതിനെ മനുഷ്യജീവിതത്തില്‍ ഒരു സ്വാധീനവും ചെലുത്താത്ത വെറും ആസ്വാദനത്തിന് വേണ്ടിമാത്രം എഴുതപ്പെട്ട നോവലുകളുമായി താരതമ്യം ചെയ്യുതതിനെ ലജ്ജാവഹം എന്ന് പറയാനെ സാധിക്കൂ.

ദൈവം ഇറക്കിയ ഖുര്‍ആനെ ദൈവം സംരക്ഷിക്കും എന്ന എന്‍റെ വാദത്തിനു മറു വാദമായി ചിലര്‍ തോറയെയും (ബൈബിള്‍ പഴയ നിയമം) ഇന്ജീലിനെയും (ബൈബിള്‍ പുതിയ നിയമം)   പരാമര്‍ശിക്കുകയും ദൈവം തന്നെ ഇറക്കിയിട്ടും (അവകളും ദൈവത്തില്‍ നിന്നുള്ളതാണ് എന്ന് വിശ്വസിക്കല്‍ മുസ്ലിങ്ങളുടെ ബാധ്യതയാണ്) ദൈവം അത് നില നിര്‍ത്തിയിട്ട് ഇല്ലല്ലോ എന്നതാണ്, ദൈവം മുന്‍വേദങ്ങളായ അവകള്‍ നില നിര്‍ത്തിയിട്ടില്ല എന്ന് അവര്‍ (യുക്തിവാദികള്‍ ) തന്നെ പറയുമ്പോള്‍ യഥാര്‍ത്ഥത്തില്‍ 'ഖുര്‍ആന്‍ മാത്രമേ തനതായ രൂപത്തില്‍ നിലനില്‍ക്കുന്നുള്ളൂ' എന്ന എന്‍റെ വാദത്തിനു തെളിവ്‌ ആകുകയാണ് ചെയ്യന്നത്.

ഇങ്ങോട്ടുള്ള ചോദ്യങ്ങള്‍ക്ക്, എനിക്ക് സാധിക്കുന്നതാണ് എങ്കില്‍ പിന്നീട് ഞാന്‍ ഉത്തരം പറയും എന്ന് പറഞ്ഞിരുന്നു, അതിനാല്‍ എന്ത് കൊണ്ട് ബൈബിള്‍ ദൈവിക ഗ്രന്ഥമായിരുന്നിട്ടും അത് നിലനിന്നില്ല എന്ന ചോദ്യത്തിന് ഉത്തരം പറയാന്‍ ശ്രമിക്കാം: ബൈബിള്‍ ഇറക്കപ്പെട്ട പ്രവാചകന്മാര്‍ ആരും അവസാനത്തെ പ്രവാചകന്‍ ആയിരുന്നില്ല, അവര്‍ക്ക് ശേഷം മറ്റു പ്രവാചകന്മാര്‍ വരേണ്ടത് ഉണ്ടായിരുന്നു അതായതു മൂസാനബി(അ)ക്ക് ശേഷം ദാവൂദും ഈസ(അ)യും ഉള്‍പ്പെടെ കുറെ പ്രച്ചകന്മാര്‍ , ഇസാക്ക് ശേഷം മുഹമ്മദ് നബിയും.  സ്വാഭാവികമായും ആദ്യത്തെ വേദങ്ങള്‍ യഥാര്‍ത്ഥ രൂപത്തില്‍ നിലനില്‍ക്കുകയും അതിന്‍റെ അനുയായികള്‍ യഥാര്‍ത്ഥ വിശ്വാസികള്‍ ആയി ജീവിക്കുകയും ചെതിരുന്നു വെങ്കില്‍ അടുത്ത പ്രവാചകന്‍ വരേണ്ടി വരുമായിരുന്നില്ല.  

കൂട്ടത്തില്‍ ഒന്ന് ഉണര്‍ത്തട്ടെ, മുഹമ്മത് നബിക്ക് ശേഷം മറ്റൊരു പ്രവാചകന്‍ വരുമായിരുന്നുവെങ്കില്‍ ഖുര്‍ആന്‍ നിലനില്‍ക്കുമായിരുന്നില്ല മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ ഖുര്‍ആന്‍ നിലനില്‍ക്കുന്നത് കൊണ്ടാണ് ഇനി ഒരു പ്രവാചകന്‍ വരേണ്ടതില്ലാത്തത്. 

ദൈവം മനുഷ്യരിലേക്ക് അയച്ച എല്ലാ പ്രവാചകന്മാരും എല്ലാ വേദഗ്രന്ഥങ്ങളും പ്രധാനമായും ജനങ്ങളെ ഉണര്‍ത്തിയത് "ഏകനായ ദൈവത്തെ മാത്രമേ ആരാധിക്കാന്‍ പാടുള്ളൂ" എന്ന ദൈവിക കല്പനയാണ്, ഇന്നും നാം ഏതു മതത്തെ എടുത്തു പരിശോധിച്ചാലും ദൈവത്തെ ആരാധിക്കുക എന്ന പോയണ്ടില്‍ അവകള്‍ ഒന്നിക്കുന്നത് കാണാം കൂടാതെ ഏതൊരു മതഗ്രന്ഥം എടുത്തു സൂക്ഷ്മമായി പരിശോധിച്ചാല്‍ ഏകനായ ദൈവത്തെ മാത്രമേ ആരാധിക്കാവൂ എന്നും കാണാം.  

മനുഷ്യര്‍ക്ക്‌ നല്‍കിയ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ മനുഷ്യന്‍റെ വികാസം പരിഗണിച്ചു മാത്രമാണ് ദൈവം നിശ്ചയിച്ചു തന്നിട്ടുള്ളത്, അതാണ്‌ ഒരേ ഒരു വേദം മാത്രം ഇറക്കി അത് നടപ്പാക്കാന്‍ പ്രവാചകന്മാരെ നിയോഗിക്കാതിരുന്നത്.  ഖുര്‍ആന്‍ ഇറങ്ങിയ കാലമായപ്പോഴേക്കും മനുഷ്യന്‍ ഒരേ ഏകദേശ വളര്‍ച്ച കൈവരിച്ചിരുന്നു എന്ന് കാണാവുന്നതാണ്.  

സ്വതന്ത്ര മനസ്സോടു കൂടി ചിന്തിക്കുന്ന ആര്‍ക്കും ഖുര്‍ആനിന്റെ ദൈവികതയും മതങ്ങള്‍ തമ്മിലുള്ള ബന്ധവും മനുഷ്യന്‍റെ ജീവിതലക്ഷ്യവും ബോധ്യപ്പെടും എന്നതാണ് എനിക്ക് വിനീതമായി ഉണര്‍ത്താനുള്ളത്...