tag:blogger.com,1999:blog-6356366509965303869.post3344815041883768194..comments2023-05-26T01:59:32.904-07:00Comments on നന്മയുടെ വഴികള്‍: ദൈവനിഷേധത്തിന്റെ പൊള്ളത്തരങ്ങള്‍Abdul Khader EKhttp://www.blogger.com/profile/14101163904227655560noreply@blogger.comBlogger5125tag:blogger.com,1999:blog-6356366509965303869.post-83893845575501357522011-09-22T09:37:05.588-07:002011-09-22T09:37:05.588-07:00ശ്രീ സി രവിചന്ദ്രന്റെ ത്യാഗവും! മഹത്വവും!!??ശ്രീ സി രവിചന്ദ്രന്റെ ത്യാഗവും! മഹത്വവും!!?? സുബൈദhttps://www.blogger.com/profile/05220100826440566979noreply@blogger.comtag:blogger.com,1999:blog-6356366509965303869.post-5132161622446489702011-09-21T23:51:05.218-07:002011-09-21T23:51:05.218-07:00മൂന്ന് :
>>> എന്തെങ്കിലും 'ദ്രവ്യാതീ...മൂന്ന് :

>>> എന്തെങ്കിലും 'ദ്രവ്യാതീത'മായിട്ടുണ്ടെന്ന് വാദിക്കുന്നവര്‍ ആദ്യം അതെന്താണെന്ന് പറയണം. ദ്രവ്യരഹിതമായി അത് സൃഷ്ടിക്കുകയും വേണം. ഇനി 'ദ്രവ്യത്തിനപ്പുറം' എന്ന് വെറുതെ എഴുതിവെച്ചാല്‍ പോരാ, അതെന്താണെന്ന് കൃത്യമായി പറയേണ്ടതുണ്ട്. അങ്ങനെ എന്തെങ്കിലുമുള്ളതായി ഞങ്ങള്‍ക്കറിയില്ല. ഉണ്ടെങ്കില്‍ താങ്കള്‍ പറയണം.<<<

പ്രിയ പ്രൊഫസര്‍ , ദൈവം സൃഷ്ടിയല്ല അത് കൊണ്ട് തന്നെ ദൈവത്തെ സൃഷ്ടിച്ചു കാണിച്ചു തരിക എന്നത് സംഭവ്യമല്ല. ദൈവം ഇത്തരം (ചിന്ത, സുഖം, ദുഃഖം, സ്നേഹം, വെറുപ്പ്, ആഗ്രഹം/ആശ) ഗുണഗണങ്ങള്‍ പോലെ ഒന്നാണെന്നും ഞാന്‍ പറഞ്ഞിട്ടില്ല, ഒരാളുടെ ചിന്തയെ അയാളുടെ പ്രസംഗങ്ങളിലൂടെ അല്ലെങ്കില്‍ പുസ്തകങ്ങളിലൂടെ മറ്റുള്ളവര്‍ക്ക് മനസ്സില്‍ ആക്കാന്‍ സാധിക്കുന്നത് പോലെ ദൈവത്തെ അവന്റെ സൃഷ്ടികളിലൂടെ നമ്മുക്ക് മനസ്സില്‍ ആക്കാന്‍ സാധിക്കും എന്ന സാമ്യത ഇവിടെ കാണാം എന്ന് മാത്രം.

>>>ദൈവം എന്ന മിത്തിക്കല്‍ കഥാപാത്രത്തെ പ്രപഞ്ചത്തിന് പുറത്തേക്ക് വലിച്ചെറിയുന്നത് മതത്തിലെ അതിബുദ്ധികള്‍ തന്നെയാണ്. എങ്ങനെയെങ്കിലും ദൈവത്തെ ഒളിപ്പിക്കാനുള്ള അവരുടെ ബദ്ധപ്പാട് ഒരുപക്ഷെ നിഷ്കളങ്കര്‍ക്ക് മനസ്സിലാകില്ല. താങ്കള്‍ക്ക് ദൈവത്തെ പ്രാപഞ്ചികമാക്കണമെങ്കില് വളരെ വളരെ സന്തോഷ് കൂമാര്‍ എന്നേ പറയാവൂ. എന്നാല്‍പ്പിന്നെ അതോടുകൂടി കാര്യങ്ങളൊക്കെ പെട്ടെന്ന് ഒരു തീരുമാനമാകും. ''പ്രപഞ്ചത്തിന് ഉള്ളിലാണ് പക്ഷെ പ്രപഞ്ചഘടനയ്ക്ക് പുറത്താണ്''എന്നൊക്കെ പറഞ്ഞ് സ്വയം നിസ്സാരവല്ക്കരിക്കില്ലെന്ന് കരുതുന്നു.<<<

യഥാര്‍ത്ഥത്തില്‍ യുക്തിവാദികള്‍ ദൈവത്തെ നിസ്സാരവല്‍ക്കരിക്കുന്നതില്‍ നിന്നാണ് ഇത്തരം ചോദ്യങ്ങള്‍ വരുന്നത്, പലപ്പോഴും താങ്കളെ പോലുള്ളവര്‍ ദൈവം ഒരു സൂപ്പര്‍ മനുഷ്യന് ആണ് എന്ന് ധരിക്കുകയും ആ ധാരണയെ ഖണ്ഡിക്കുകയും ചെയ്യുന്നു. പ്രിയ പ്രൊഫസ്സര്‍ ഞാന്‍ വിനീതമായി ഉണര്ത്തട്ടെ, ദൈവത്തിനു സമാനമായി ദൈവത്തിന്റെ സൃഷ്ടികളില്‍ ഒന്നുമില്ല അത് എത്ര സൂപ്പര്‍ ചേര്‍ത്താലും ശരി.

ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്: മനുഷ്യരുടെ മനസ്സില്‍ ഉള്ളതിനെ (ചിന്തയെ) അറിയുന്ന മരത്തിന്റെ ഓരോ ഇല പോലും ഇളകുന്നത് അറിയുകയും ചെയ്യുന്ന ഒരു ദൈവത്തെ യാണ്, അല്ലാതെ പ്രപഞ്ചത്തിനു പുറത്തു എവിടെയോ ഒളിച്ചിരിക്കുന്ന ഒരു ദൈവത്തെയല്ല, താങ്കളും ഞാനും അടക്കം എല്ലാവരുടെയും ജനനവും ജീവിതവും (മനുഷ്യരും മറ്റു ജീവികളും സമമാണ് എന്ന് പരിണാമശാസ്ത്രം പറയുന്ന ആ പരിധിയില്‍ പെടുന്ന ജീവിതത്തിന്റെ ഭാഗം) മരണവും തീരുമാനിച്ച ഒരു ദൈവം.

>>>മനുഷ്യന്റെ പരിമിതിക്കുള്ളില്‍ നിന്ന് നോക്കികാണുന്നതാണ് പ്രശ്നഹേതുവെന്ന് പറയുന്നുവല്ലോ. വളരെ ഉത്തമം. എല്ലാ മനുഷ്യര്‍ക്കും അതേ പരിമിതിയുണ്ടെന്നാണ് മനസ്സിലാക്കേണ്ടത്. ആ നിലയ്ക്ക് താങ്കള്‍ പറയുന്നതും തെറ്റാകാന്‍ ഏറ്റവും കുറഞ്ഞത് തുല്യ സാധ്യതയുണ്ട്. സഞ്ചാരമധ്യേ തോണിക്കകത്ത് തുളയിട്ടാല്‍ വെളളം പുറത്തുപോകുമോ അകത്തു കയറുമോ? ചിന്തിക്കേണ്ട വിഷയമാണ്<<<

മനുഷ്യന് പരിധിയും പരിമിതിയും ഉണ്ട് എന്നത് താങ്കളും അംഗീകരിക്കുന്ന ഒരു യാഥാര്‍ത്ഥ്യം, മനുഷ്യന് പരിധിയും പരിമിതിയും ഉള്ളതുകൊണ്ടാണ് ദൈവം ദൈവത്തെ കുറിച്ചുള്ള അറിവ് മനുഷ്യന് സ്വയം കണ്ടെത്തികൊള്ളട്ടെ എന്ന് തീരുമാനിക്കാതിരിക്കുകയും ദൈവത്തെ കണ്ടെത്താന്‍ തെളിവുകളും ചിന്താബോധം ഉണര്‍ത്താന്‍ ഉതകുന്ന തരത്തില്‍ സൂചനകളും ദൃഷ്ടാന്തങ്ങളുമായി പല സംവിധാനങ്ങളും ഉണ്ടാക്കുകയും ചെയ്തത് (ഉദാ: പ്രവാച്ചകന്മാന്‍ , വേദഗ്രന്ഥങ്ങള്‍ ).

മനുഷ്യന് മനുഷ്യന്റെ പരിമിതില്‍ നിന്ന് കൊണ്ട് കാര്യങ്ങളെ വീക്ഷിക്കുന്നു എന്ന് ഞാന്‍ പറയുന്നതിന് മനുഷ്യന് മനുഷ്യന്റെ പരിമിതിയിലേക്ക് ദൈവത്തെ കൊണ്ടുവന്ന് കാര്യങ്ങളെ വീക്ഷിക്കുന്നു എന്നൊരു ദ്വൈ അര്‍ത്ഥം കൂടി യുണ്ട്.

എല്ലാവരും സത്യം ഗ്രഹിക്കട്ടെAbdul Khader EKhttps://www.blogger.com/profile/14101163904227655560noreply@blogger.comtag:blogger.com,1999:blog-6356366509965303869.post-9600988577957137242011-09-21T23:50:54.167-07:002011-09-21T23:50:54.167-07:00രണ്ടു :
>>>നമ്മുടെ എല്ലാ വികാരങ്ങളും ദ്ര...രണ്ടു :

>>>നമ്മുടെ എല്ലാ വികാരങ്ങളും ദ്രവ്യജന്യമാണ്. ദ്രവ്യം എടുത്തും കൊടുത്തും അവ നിയന്ത്രിക്കാനുമാകും. വിശപ്പും വെറുപ്പും ദ്രവ്യമല്ലെങ്കില്‍ ദ്രവ്യരഹിതമായി തന്നെ ഇവയൊക്കെ സൃഷ്ടിക്കപ്പെടേണ്ടതാണ്. പക്ഷെ അതൊരിക്കലും സാധ്യമല്ല. പാലൊഴിക്കാത്ത പായസമേ പാല്രഹിതപായസമെന്ന വിളിക്ക് അര്‍ഹമാകുന്നുള്ളു. ദ്രവ്യമല്ലാത്തതിന് ദ്രവ്യം ആവശ്യമുണ്ടാകരുത്. ദ്രവ്യത്തിന് സചേതനാവസ്ഥയും അചേതാനാവസ്ഥയും പോലെ നിരവധി അവസ്ഥകളുണ്ടാകും. അത് പ്രതിദ്രവ്യമായും ശ്യാമോര്‍ജ്ജമായും മാറിയെന്നിരിക്കും. എല്ലാം ദ്രവ്യഗുണങ്ങള്‍ തന്നെ.<<<

ദൈവം എന്നാല്‍ ചില ഗുണഗണങ്ങള്‍ ആണ് എന്ന് ഞാന്‍ പറഞ്ഞിട്ടില്ല, ദ്രവ്യമല്ലാത്ത എന്തെങ്കിലും പറയാമോ എന്ന് പറഞ്ഞപ്പോള്‍ അതിനു ചില ഉദാഹരണങ്ങള്‍ പറഞ്ഞു എന്ന് മാത്രം.

'ദ്രവ്യം എടുത്തും കൊടുത്തും അവ നിയന്ത്രിക്കാനുമാകും' എന്നത് വെറുപ്പ്, സ്നേഹം, അസൂയ എന്നീ ഗുണങ്ങള്‍ക്ക് ബാധകമാവുന്നത് എങ്ങിനെ യാണ്???

ഇത്തരം ഗുണഗണങ്ങള്‍ ഒരു വ്യക്തിയിലൂടെ സൃഷ്ടിക്കപ്പെടുകയല്ല പകരം ഒരു വ്യക്തിയിലൂടെ വെളിവാക്കപ്പെടുകയാണ് എന്ന് പറയുന്നതാണ് ശരി, ഒരു വ്യക്തി സ്നേഹം സൃഷ്ടിച്ചാല്‍ നാം അവന് കപട സ്നേഹം അഭിനയിക്കുന്നു എന്ന് പറയും, സ്നേഹം സൃഷ്ടിച്ചാല്‍ സ്നേഹം സ്നേഹമല്ലാതാവും എന്നര്‍ത്ഥം.

പാലിന്റെ ഉദാഹരണം ഇവിടെ ചേരില്ല, ഞാന്‍ ഒരു ഉദാഹരണം പറഞ്ഞു നോക്കാം: ഒരാള്‍ വാന നിരീക്ഷണം നടത്തുന്നു, സ്വാഭാവികമായും അയാള്‍ക്ക് ദൂരെയുള്ള ഗ്രഹങ്ങളെ നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കുകയില്ല, അയാള്‍ ഒരു ദൂരദര്‍ശിനി ഉപയോഗിച്ച് ഗ്രഹങ്ങളെ കാണുമ്പോള്‍ ആ ഗ്രഹങ്ങളെ ദൂരദര്‍ശിനിയിലേക്ക് ചേര്‍ത്ത് പറയുകയാണോ വേണ്ടത്???

>>>... അതുപോലെ തന്നെയാണ് വിശപ്പിന്റേയും വെറുപ്പിന്റേയും കാര്യം. അവയ്ക്കൊന്നും സ്വന്തന്ത്രമായ അസ്തിത്വത്തമില്ല. അവയൊക്കെ ദ്രവ്യത്തിന്റെ സവിശേഷമായ അവസ്ഥകള്‍ മാത്രമാകുന്നു.മസ്തിഷ്ക്കത്തില്‍ വിശപ്പിനെ നിയന്ത്രിക്കുന്ന ഭാഗം നീക്കം ചെയ്താല്‍ വിശക്കില്ല.<<<

ഞാന്‍ പറഞ്ഞതില്‍ (ദ്രവ്യമല്ലാത്ത ചിലത് പറയാം, നമ്മുടെ ചിന്ത, സുഖം, ദുഃഖം, സ്നേഹം, വെറുപ്പ്, ആഗ്രഹം/ആശ.- എന്റെ കമന്റില്‍ ) നിന്ന് താങ്കള്‍ വെറുപ്പിനെ മാത്രം എടുത്തു ഞാന്‍ പറയാത്ത വിശപ്പ് എന്ന പ്രതിഭാസത്തോട് കൂട്ടിയും അല്ലാതെയും വിശപ്പിനെ ഖണ്ഡിക്കാന്‍ ശ്രമിക്കുന്നു, ഈ വിശപ്പിന് മാത്രം ബാധകമായ ഒരു കാര്യമാണ് ആഹാരം കൊണ്ട് അതിനെ ഇല്ലായിമ ചെയ്യാം എന്നത്, മറ്റു ഒരു ഗുണത്തിനും അത് ബാധകമല്ല എന്നറിയാമല്ലോ.

തുടരുന്നു...Abdul Khader EKhttps://www.blogger.com/profile/14101163904227655560noreply@blogger.comtag:blogger.com,1999:blog-6356366509965303869.post-34099391844627441912011-09-21T23:50:19.735-07:002011-09-21T23:50:19.735-07:00എന്റെ കമന്റുകള്‍ക്ക് ശേഷം പ്രൊ. രവിചന്ദ്രന്‍ മറു...എന്റെ കമന്റുകള്‍ക്ക് ശേഷം പ്രൊ. രവിചന്ദ്രന്‍ മറുപടിയായി എഴുതിയ കമന്റുകള്‍ക്ക് എന്റെ വിശദീകരണം താഴെ വായിക്കാം:

പ്രിയ പ്രൊ. രവിചന്ദ്രന്‍ ,

ദ്രവ്യമല്ലാത്തതിനു ഞാന്‍ നല്കിയ ഉദാഹരണത്തില്‍ ചില വിശദീകരണം നല്‍കിയതിനു നന്ദി.

>>>... വെറുപ്പ്, സ്നേഹം, അസൂയ തുടങ്ങിയവ ദ്രവ്യമല്ലെന്ന് പറയുന്നത് ശരിയല്ല. ദ്രവ്യം എന്നാല്‍ എന്താണെന്നും ദ്രവ്യജന്യഗുണങ്ങളെന്താണെന്നും ഞങ്ങള്‍ ഈ ബ്ളോഗില്‍ വിശദമായി ചര്‍ച്ച ചെയ്തിട്ടുള്ളതാണ്. വിശപ്പിന്റെ കാര്യം തന്നെയെടുക്കാം. വിശപ്പ് ദ്രവ്യജന്യമാണ്. അതായത് ദ്രവ്യമില്ലാതെ വിശപ്പും വെറുപ്പുമില്ല. ആഹാരം കഴിക്കുമ്പോള്‍ വിശപ്പ് മാറുന്നു. ആഹാരമെന്ന ദ്രവ്യത്തിന്റെ അസാന്നിധ്യം ന്യൂറോണികളെന്ന ദ്രവ്യം മസ്തിഷ്ക്കമെന്ന ദ്രവ്യത്തെ അറിയിക്കുമ്പോള്‍ മസ്തിഷ്ക്കനിര്ദ്ദേശമനുസരിച്ച് ശരീരമെന്ന ദ്രവ്യത്തിന്റെ ഭിന്ന ബാഗങ്ങളില്‍ നടക്കുന്ന ദ്രവ്യമുള്പ്പെട്ട രാസപ്രക്രിയകളുടെ സഞ്ചിതഫലമായാണ് വിശപ്പ് അനുഭവപ്പെടുന്നത്. ഈ അനുഭവവും ദ്രവ്യപരവും ദ്രവ്യജന്യവുമാകുന്നു. .<<<

നമ്മള് വിശപ്പിനെ ഉദാഹരണമായി എടുക്കുമ്പോള്‍ താങ്കള്‍ പറയുന്നത് പോലെ ഭക്ഷണം എന്ന ദ്രവ്യത്തിന് വിശപ്പിനെ ഇല്ലാതാക്കാന്‍ സാധിക്കും, പക്ഷെ വെറുപ്പ്, സ്നേഹം, അസൂയ എന്നിവകളെ ഒരു ദ്രവ്യം കൊണ്ട് ഇല്ലായിമ ചെയ്യാന്‍ സാധിക്കില്ല, ഇത്തരം അനുഭവങ്ങള്‍ ദ്രവ്യപരമായത് കൊണ്ട് മാത്രം അവ ദ്രവ്യമാണ് എന്ന് പറയാന്‍ സാധിക്കില്ല എന്നാണ് എന്റെ അഭിപ്രായം.

വെറുപ്പ്, സ്നേഹം, അസൂയ എന്നിവകള്‍ നമ്മുക്ക് അറിയണമെങ്കില്‍ അത് പ്രകടിപ്പിക്കുന്ന ഒരു ശരീരം (ദ്രവ്യം) വേണം, അതായതു ഒരു ദ്രവ്യത്തിലൂടെ യാണ് നാം അവകളെ ഗ്രഹിക്കുന്നത് എന്നര്‍ത്ഥം, ഞങ്ങള്‍ വിശ്വസിക്കുന്ന ദൈവം ദ്രവ്യമല്ല എന്ന് പറയുമ്പോള്‍ ആ ദൈവത്തെ നമ്മുക്ക് ദ്രവ്യത്തിലൂടെ യല്ലാതെ ഗ്രഹിക്കാന്‍ സാധ്യമല്ല എന്നും ദൈവത്തെ ഗ്രഹിക്കാനും ദ്രവ്യം അനിവാര്യമാണ് താങ്കള്‍ പറഞ്ഞതിന്റെ സാരം. ഈ വാദത്തെ മുഖവിലക്ക് എടുത്തു ഞാന്‍ പറയട്ടെ, ദ്രവ്യമല്ലാത്ത സ്നേഹം പോല്ലുള്ള ഗുണങ്ങള്‍ ദ്രവ്യമാകുന്ന ശരീരത്തിലൂടെ പുറത്തു വരുമ്പോള്‍ നമ്മുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത് പോലെ ദൈവം എന്ന ദ്രവ്യമല്ലാത്ത പരാശക്തിയെ ദ്രവ്യമാകുന്ന പ്രപഞ്ചതിലൂടെ അതായത് പ്രപഞ്ച സ്രിഷ്ടിപ്പിലൂടെ നമ്മുക്ക് മനസ്സിലാക്കാന്‍ സാധിക്കും.

തുടരുന്നു...Abdul Khader EKhttps://www.blogger.com/profile/14101163904227655560noreply@blogger.comtag:blogger.com,1999:blog-6356366509965303869.post-35629653580763141962011-09-15T01:54:25.481-07:002011-09-15T01:54:25.481-07:00well donewell doneabdulla ponnanihttps://www.blogger.com/profile/00143734914147280360noreply@blogger.com