Sunday, March 6, 2011

മരണാനന്തര ജീവിതത്തില്‍ എന്തായിരിക്കും നമ്മുടെ അവസ്ഥ?

ഒരു ബ്ലോഗ്‌ പോസ്റ്റില്‍ ഞാന്‍ ഒരു സഹോദരനോട് ചോദിച്ച ചോദ്യങ്ങളും അദ്ദേഹത്തിന്‍റെ ഉത്തരവും പിന്നെ ഞാന്‍ എഴുതിയ ചില വരികളുമാണ് എന്‍റെ ഈ എളിയ പോസ്റ്റ്‌:

എന്‍റെ ചോദ്യങ്ങള്‍ : 

ഞങ്ങള്‍ പറയുന്നത് പോലെ ദൈവവും മരണാനന്തര ജീവിതവും ഉണ്ടെങ്കില്‍ ആ മരണാനന്തര ജീവിതത്തില്‍ എന്തായിരിക്കും താങ്കളുടെ അവസ്ഥ?

താങ്കളെ പോലുള്ളവര്‍ വാദിക്കുന്നതിനെ നിരാകരിച്ചാലും ഞങ്ങള്‍ക്ക് എന്താണ് നഷ്ടപ്പെടാനുള്ളത്? 
ഈ ലോകത്ത് അലക്കി തേച്ച ഷര്‍ട്ട്‌ ഇടുന്നു അതിനു മേലെ ഒരു ടൈ കെട്ടുന്നു (ഫയര്‍ഫ്ലൈ യോട് കടപ്പാട്); സമ്പാദിക്കുന്നു, നല്ല ഭക്ഷണം കഴിക്കുന്നു, നല്ല വസ്ത്രം ധരിക്കുന്നു, നല്ല പാര്‍പ്പിടം ഉണ്ടാക്കുന്നു, അതിനൊക്കെ പുറമേ നല്ല നിലയില്‍ ജീവിച്ചാല്‍ സ്വര്‍ഗ്ഗം ലഭിക്കുമെന്ന സന്തോഷവും, അതോടപ്പോം മരണം വരിച്ചാല്‍ കൂടുതല്‍ നല്ലത് ലഭിക്കും എന്ന വിശ്വാസം ഉണ്ടാക്കിത്തരുന്ന മനസമാധാനവും മരണത്തെ കുറിച്ചുള്ള ഭയമില്ലായിമയും. 

ഇതൊന്നും നിങ്ങള്‍ക്ക് പറഞ്ഞാല്‍ മനസ്സിലായി കൊള്ളണം എന്നില്ല, അത് കൊണ്ട് ഒരു ഉദാഹരണം പറയാം: വിവാഹത്തിന് മുമ്പ് വിവാഹജീവിതത്തെ കുറിച്ചുള്ള ഒരു സ്വപ്നമില്ലേ, അത് നമ്മുക്ക് ഉണ്ടാക്കിത്തരുന്ന സന്തോഷമില്ലേ (നിങ്ങള്‍ക്കും ഉണ്ടെങ്കില്‍ ) അതുപോലെതന്നെ, തന്റെ ഭാര്യയുടെ ഡെലിവറി കോമ്പ്ളികേറ്റഡാവും എന്ന് അറിഞ്ഞു പ്രസവമുറിക്കു പുറത്തു മണിക്കൂറുകളോളം വിഷമിച്ചു നില്‍ക്കുന്ന ഭര്‍ത്താവിനോട് സുഖപ്രസവത്തെ കുറിച്ച് സന്തോഷവാര്‍ത്ത അറിയിക്കുമ്പോള്‍ അയാള്‍ക്കുണ്ടായേക്കാവുന്ന സന്തോഷം, ആനന്ദം , സമാധാനം, അത്തരത്തിലുള്ള സന്തോഷം, ആനന്തം, സമാധാനം അവകള്‍ പറഞ്ഞു അറിക്കാന്‍ സാധിക്കില്ല, അനുഭവിച്ചറിയുക തന്നെ വേണം.

നന്മകള്‍ നേരുന്നു, എല്ലാവരും നന്മ കൈവരിക്കട്ടെ, സത്യം വിജയിക്കട്ടെ.
-----------------------------------------------------
അതിനു കെ.പി. എന്ന സഹോദരന്‍റെ മറുപടി:

ഖാദർ.. താങ്കളുടെ ദൈവവിശ്വാസത്തെ ഞാൻ എതിർക്കുന്നില്ല.. "സൃഷ്ടിവാദ"ത്തിനു "ശാസ്ത്രീയമായ" പിൻബലമുണ്ടെന്ന അവകാശവാദത്തെ മാത്രമെ ഞാൻ ചോദ്യം ചെയ്തുള്ളു..

[[Abdul Khader EK said: ഞങ്ങള്‍ പറയുന്നത് പോലെ ദൈവവും മരണാനന്തര ജീവിതവും ഉണ്ടെങ്കില്‍ ആ മരണാനന്തര ജീവിതത്തില്‍ എന്തായിരിക്കും താങ്കളുടെ അവസ്ഥ? ]]

താങ്കളുടെ "ദൈവം" എന്തു ചെയ്യും എന്നെനിക്കറിയില്ല..

ഇനി മരണാനന്തരജീവിതം എന്നൊന്നു ഉണ്ടെങ്കിൽ..

ഒരാളുടെ ചിന്താധാര എന്തുമായിക്കൊട്ടെ (atheist, rationalist, believer in Christianity, Islam, Hinduism or any other religion, etc.), അയാളുടെ ജീവിതകാലത്തിൽ ഈ സമൂഹത്തിനൊ, പ്രകൃതിക്കൊ യാതൊരു ദ്രോഹവും ചെയ്യുന്നിലെങ്കിൽ "അമൂർത്തനും, പ്രപഞ്ചാതീതനുമായ ദൈവം", തന്നെ പ്രകീർത്തിച്ചില്ല എന്ന ഒറ്റ കാരണം (or did not worship him the way any particular religion demands) കൊണ്ട് ആ വ്യക്തിയെ ശിക്ഷിക്കും എന്ന് ഞാൻ കരുതുന്നില്ല..

"അമൂർത്തനും, പ്രപഞ്ചാതീതനുമായ ദൈവത്തിന്‌" ഒരിക്കലും ഒരു അല്പനാകാൻ കഴിയില്ല..!!
-----------------------------------------------------

പിന്നീട് ഞാന്‍ പോസ്റ്റ്‌ ചെയ്ത കമന്റുകള്‍ :

പ്രിയ KP,

താങ്കളുടെ ഉത്തരം വളരെ മാന്യവും ബുദ്ധിപരവും യുക്തിപരവുമമാണ്, നമ്മുടെ എല്ലാവരുടെയും സൃഷ്ടാവ് എന്ന് ഞാന്‍ വിശ്വസിക്കുന്ന ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ.

ഞാന്‍ ആ ഉത്തരത്തിനെ ബോള്‍ഡ്‌ ചെയ്യുകയും അടിവരയിടുകയും ചെയ്യുന്നതോടപ്പം ഞാന്‍ മനസ്സിലാക്കിയ ചില സത്യങ്ങള്‍ ചേര്‍ത്ത് പറയുന്നു.

നമ്മെ പോലെ ചിന്തിക്കാന്‍ കഴിവുള്ള ആളുകള്‍കിടയില്‍ എന്നെ പോലെയുള്ള വിശ്വാസികളിലൂടെ ദൈവം നടപ്പാക്കുന്ന അല്ലെങ്കില്‍ പൂര്‍ത്തിയാക്കുന്ന ഒരു നടപടിക്രമം ഉണ്ട്, അതായതു, അവനെ കുറിച്ചുള്ള അറിവ് അവന്‍റെ പ്രതിഫലത്തെ കുറിച്ചുള്ള സന്തോഷവാര്‍ത്ത അവന്‍റെ ശിക്ഷയെ കുറിച്ചുള്ള താക്കീത്‌ ഇവകളല്ലാം എല്ലാവരിലും എത്തിക്കുകഎന്നതാണ് അത്, എന്നിലൂടെ താങ്കളില്‍ അത് നടപ്പാക്കപ്പെട്ടു.

ഇനി ഞാന്‍ വിശ്വസിക്കുന്ന പരലോകത്തില്‍ താങ്കളോട് ചോദിക്കപ്പെടാവുന്ന ചോദ്യം എന്താവുമെന്ന് ചിന്തിച്ചു നോക്കൂ, അത് ഇങ്ങിടെ ആയിക്കൂടെ?

പരലോകത്ത് ദൈവം ചോദിക്കുന്നു: കെ.പീ. നീ എന്ത് കൊണ്ട് എന്നെ അഗീകരിച്ചില്ല? കെ.പി. യുടെ മറുപടി: ദൈവമേ എനിക്ക് നിന്നെ അറിയാമായിരുന്നില്ല,
ദൈവം വീണ്ടും ചോദിക്കും: എന്റെ ദാസന്മാര്‍ എന്നെ കുറിച്ചുള്ള ബോധനവുമായി നിന്‍റെ അടുത്തു വന്നില്ലായിരുന്നോ?

ഇത്തരം ഒരു ചോദ്യത്തിന് താങ്കള്‍ക്ക് എന്താണ് ഉത്തരം പറയാന്‍ സാധിക്കുക?

എന്‍റെ വാക്കുകള്‍ കേട്ട് താങ്കള്‍ ദൈവത്തെ അഗീകരിക്കണം എന്ന് ഞാന്‍ പറയില്ല, പകരം താങ്കള്‍ പ്രകൃതിയെ കുറിച്ച് ചിന്തിച്ചും, ദൈവഗ്രന്ഥം എന്ന് അവകാശപ്പെടുന്ന ഖുര്‍ആന്‍ പഠിച്ചും ദൈവത്തെ അറിയാന്‍ ശ്രമിക്കുക, ബോധ്യമായാല്‍ മാത്രം അഗീകരിക്കുക.

ഞാന്‍ തരുന്ന ഈ ലിങ്കില്‍ : http://www.thafheem.net/ പഠിക്കാന്‍ സാധിക്കും, പഠിക്കുക, ചിന്തിക്കുക, സത്യം ബോധ്യമായാല്‍ (തന്‍റെ ദുരഭിമാനം മാറ്റിവെച്ചു) അഗീകരിക്കുക, അതിന്റെ വക്താവാവും പ്രചാരകനും ആവുക, എല്ലാവരുടെയും നന്മയാവട്ടെ നമ്മുടെ ലക്ഷ്യം.

ഇനി ഖുര്‍ആന്‍ പഠിച്ചിട്ട് അതിനനുസരിച്ച് ചിന്തിച്ചിട്ട് താങ്കള്‍ക്ക് ദൈവത്തെ ബോധ്യമാവുന്നില്ലെങ്കില്‍ താങ്കള്‍ ഇപ്പോഴുള്ളത് പോലെ തുടരുക, കൂടാതെ ഞാന്‍ മുകളില്‍ ബാക്കി വെച്ച ചോദ്യത്തിന് ഉത്തരുവുമാവും.

ആ ഉത്തരം:
ദൈവമേ നിന്‍റെ ഗ്രന്ഥം ഞാന്‍ പഠിച്ചതാണ്, അതില്‍ നിന്ന് എനിക്ക് നിന്നെ ബോധ്യമായില്ല, അതിന്‍റെ പേരില്‍ നീ എന്നെ ശിക്ഷക്ക് വിധേയമാക്കരുതെ.

നല്ല മനസ്സും നന്മകളും നേരുന്നു.

----------------------------------
പ്രിയ കെ.പി.,

താങ്കളുടെ ഉത്തരം പൂര്‍ണമായും ശരിയാവുന്ന ഒരു വിഭാഗമുണ്ട്, ദൈവത്തിനെ കുറിച്ചുള്ള വിവരം ആരിലുടെയും വന്നത്താതിരിക്കുകയും സ്വയം ചിന്തിച്ചു ദൈവത്തെ കണ്ടെത്താന്‍ കഴിയാതിരിക്കുകയും ചെയ്യുന്ന ഒരു വിഭാഗം, ഒന്ന് ഞാന്‍ തറപ്പിച്ചു പറയട്ടെ അവരോടു ദൈവം അനീധി കാണിക്കുകയില്ല.

ഞാന്‍ പറഞ്ഞതു പോലെ ഖുര്‍ആന്‍ പഠിക്കുക, ചിന്തിക്കുക, താങ്കളുടെ ആത്മാര്‍ഥതയുള്ള ആത്മസുഹൃത്തുക്കളുമായി കാര്യം ചര്‍ച്ച ചെയ്യുക.

ഇനി എല്ലാം പഠിച്ചിട്ടും താങ്കള്‍ക്ക് ദൈവത്തെ ബോധ്യമാവാതിരിക്കുകയും അതിനാല്‍ അഗീകരിക്കാതിരിക്കുകയും ചെയ്താല്‍ താങ്കളോടുള്ള എന്റെ നിലപാട് എന്തായിരിക്കും എന്ന് പറയാം: ഒരു മനുഷ്യപുത്രന്‍ അതായത്‌ എന്റെ സഹോദരന്‍ എന്ന നിലയിലുള്ള എല്ലാ സ്നേഹ ബന്ധങ്ങളും തുടര്‍ന്നും ഉണ്ടാവും.

ഇപ്പോള്‍ താങ്കള്‍ക്ക്, കാളിദാസനോടുള്ള* എന്റെ നിലപാടിനെ കുറിച്ച് സംശയമുണ്ടാവും, പറയാം ഒരു അവിശ്വാസി എന്നനിലയില്‍ കാളിദാസനോടുള്ള എന്‍റെ നിലപാട്‌ മുകളിലെ പാരഗ്രാഫില്‍ പറഞ്ഞത് തന്നെയാണ്, പക്ഷേ ദൈവത്തെ/അല്ലാഹുവിനെ, പ്രവാചകനെ, പ്രവച്ചകപത്നിമാരെ മോശമായി ചിത്രീകരിക്കുന്നത് ഞാന്‍ വെറുക്കുന്നു, അതോടപ്പം പറയട്ടെ, കാളിദാസന്റെ പ്രവര്‍ത്തിക്കു അയാളെ ശിക്ഷിക്കാന്‍ ദൈവം എന്നെ ചുമതലപ്പെടുത്തിയിട്ടില്ല, അതുകൊണ്ടാണ് ഞാന്‍ ദൈവത്തില്‍ ഭരമേല്‍പ്പിച്ചത്, അതും അയാള്‍ പിന്തിരിയുന്നില്ലെങ്കില്‍ എന്ന നിബന്ധനയോടെയും.

കാളിദാസനെ പോലുള്ളവര്‍ താങ്കളെ പോലുള്ളവര്‍ക്ക് സത്യം കണ്ടെത്തുന്നതിന് ഒരു തടസമാവാതിരിക്കട്ടെ.

സ്നേഹപൂര്‍വ്വം ഒരു സഹോദരന്‍.
---------------------------------------
* കാളിദാസന്‍ എന്ന് പറയുന്നത് സജീവമായി സംവദിക്കാറുള്ള ഒരു ബ്ലോഗറാണ്, എപ്പഴും 
അല്ലാഹുവിനെയും, പ്രവാചകനെയും, പ്രവച്ചകപത്നിമാരെയും മോശമായി ചിത്രീകരിക്കുക എന്നത് ദിനചര്യയാക്കിയ ഒരാള്‍ . 

Saturday, March 5, 2011

നൂഹിന്റെ കപ്പലും സാലിഹിന്റെ ഒട്ടകവും


ഒരു ബ്ലോഗില്‍ അപ്പുട്ടന്‍ എന്ന സുഹൃത്ത് മായി നടന്ന ചില സംവാദങ്ങള്‍ ആണ് ഈ പോസ്റ്റ്‌:

പ്രിയ അപ്പുട്ടന്‍ ,

താങ്കളെ പോലെ ഒരാള്‍ ഇവിടെ വന്നതില്‍ അതിയായ സന്തോഷമുണ്ട്, ഞാന്‍ ആഗ്രഹിക്കുന്നത് മാന്യമായ ഒരു സംവാദമാണ്, അതിനു ഉതകുന്ന തരത്തിലുള്ള ഒരാളാണ് താങ്കള്‍ (ചര്‍ച്ചയെ തന്റെ കാഴ്ച പാടില്‍ നിന്ന് കൊണ്ട് മാത്രം - തുറന്ന മനസ്സല്ല എന്നര്‍ത്ഥം - കാണുന്നത് സംവാദ ത്തിനെ ഭാഗമായത് കൊണ്ടാവും), നമ്മുക്ക് തുടരാം, സത്യം പുലരട്ടെ. 

=============================

അപ്പുട്ടന്‍:
കാര്യങ്ങൾ വിശകലനം ചെയ്യാനുള്ള ഒരു പ്രാപ്തിയുണ്ടാകേണ്ടത് ആവശ്യമാണ്‌. അത് കൂടുതൽ കാര്യങ്ങൾ അറിയുന്നതിലൂടെ ലഭ്യമാകുന്ന ഒന്നാണ്‌. ഇവിടെയും ഒരു വ്യക്തി ജീവിയ്ക്കുന്ന സാമൂഹികാവസ്ഥ പ്രധാനമാണ്‌, കാരണം അവിടെ കാണുന്ന കാര്യങ്ങൾ തന്നെയാണ്‌ അവൻ(ൾ) പഠിക്കുന്നത്. ഈ വിശകലനത്തിലൂടെ ആണ്‌ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും തെരഞ്ഞെടുപ്പുകൾ നടക്കുന്നത്. അവ സ്ഥായിയായ തെരഞ്ഞെടുപ്പുകൾ ആകണമെന്നില്ല, പലതും വർത്തമാനസാഹചര്യങ്ങൾക്കനുസരിച്ച്, അനുഭവങ്ങൾക്കനുസരിച്ച് ഒക്കെ മാറിവരാനും സാധ്യതയുണ്ട്. (ഇതെല്ലാം ജീവിതത്തിൽ എല്ലാവരും കാണുന്ന കാര്യങ്ങൾ തന്നെയാണ്‌, ഇരുപത് വയസിൽ ഞാൻ ചിന്തിച്ചിരുന്നതുപോലെയല്ലല്ലൊ ഇപ്പോൾ)
-------------------------------------------

താങ്കളുടെ ഈ വരികള്‍ക്ക് ഞാന്‍ അടിവരയിട്ടുന്നു.  അതോടപ്പം ചിലത് ചേര്‍ത്തു പറയുന്നു, നാം ഒന്നും അറിയാത്തവരായി ജനിക്കുന്നു, താങ്കള്‍ പറഞ്ഞത് പോലെ ജീവിക്കുന്ന സാമൂഹ്യ അവസ്ഥ അതോടപ്പം തന്നെ ലഭ്യമാവുന്ന വിദ്യാഭ്യാസം ഇതിന്‍റെയല്ലാം  കൂടെ വിശകലനവും ചിന്താശേഷിയും  എല്ലാം ചേര്‍ന്ന് വരുമ്പോഴാണ് നാം പ്രാപ്തി കൈ വരിക്കുന്നത്, എന്നാല്‍ ഈ പ്രാപ്തി പരിപൂര്‍ണ്ണ മാണോ? അല്ല എന്നാണ് താങ്കളുടെ ഈ വരികള്‍ " ഇരുപത് വയസിൽ ഞാൻ ചിന്തിച്ചിരുന്നതുപോലെയല്ലല്ലൊ ഇപ്പോൾ" സൂചിപ്പിക്കുന്നത്.

നാം ഈ പറഞ്ഞ കാര്യങ്ങള്‍ ശാസ്ത്രകാരന്‍ മാരടക്കം എല്ലാ മനുഷ്യര്‍ക്കും ബാധകമാണ് എന്ന് തന്നെയാണ്‌ എന്‍റെ വിശ്വാസം.  അതുകൊണ്ട് തന്നെ മനുഷ്യരുടെ പല കാര്യങ്ങളിലുമുള്ള അറിവ് ഭാഗിമാണ് എന്നാണു ഞാന്‍ മനസിലാകുക്കുന്നത്, ശാസ്ത്രത്തിന്‍റെ കാര്യത്തിലും അങ്ങിനെ തന്നെയല്ലേ? കഴിഞ്ഞ നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ നമ്മുക്ക് ലഭ്യമായിരുന്ന ശാസ്ത്രവും ഇപ്പോള്‍ ലഭ്യമായ ശാസ്ത്രവും തമ്മിലുള്ള വിത്യാസം എത്ര വലുതാണ്? പഠനങ്ങള്‍ ത്വരിതഗതിയില്‍ നടക്കുന്ന ഈ പുതിയ യുഗത്തില്‍ നാം എത്ര എത്ര പുതിയ അറിവുകളാണ് നേടികൊണ്ടിരിക്കുന്നത്? പഴയ പലതും നാം തിരുത്തി എഴുതികൊണ്ടിരിക്കുന്നു, അടുത്ത നൂറ്റാണ്ടിന്‍റെ തുടക്കത്തിലുള്ളവരുടെ വികാശത്തെ കുറിച്ച ചിന്ത നമ്മുടെ ഇമാജിനേഷ്യന് പുറത്താണ്.

ചിലത് പറയാം: നമ്മുക്ക് ലഭ്യമായ അറിവ് വെച്ച് തെളിയിക്കപെട്ടതോ എത്തിച്ചേര്‍ന്ന നിഗമനമോ ആണ് നമ്മുടെ ശാസ്ത്രം (പ്രിയരേ, ഞാന്‍ ശാസ്ത്രത്തെ നിരാകരിക്കുന്നവന്നല്ല), നമ്മുക്ക് ലഭ്യമാവാത്ത അറിവിന്‍റെ ബ്രഹത്തായ ശേഖരം ഇനിയും പ്രകൃതിയില്‍ ഉണ്ട്, അതാണു നമ്മുക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.  ഇനി ഇവകള്‍ കൂടി വായിക്കൂ: 

- ആരാണോ പ്രകൃതിയയും നമ്മെയും മെല്ലാം സൃഷ്ടിച്ചത് അവനാണ് എല്ലാം അറിയുന്നവന്‍. അവന്‍റെ അറിവില്‍ നിന്ന് അവന്‍ ഇച്ചിക്കുന്നതല്ലാതെ മറ്റു യാതൊന്നും നാം അറിയുന്നില്ല (പരിശുദ്ധ ഖുര്‍ആന്‍ )

- നമ്മുക്ക് ഇവിടെ കാണുന്ന കാര്യങ്ങളിലൂടെ പലതും പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ സാധിക്കില്ല, അതുകൊണ്ടാണ് അത്തരം കാര്യങ്ങള്‍ കുറിച്ച് പൂര്‍ണവിവരവും അത് കണ്ടെത്താനുള്ള സൂചനകളുമായും ദൈവം വേദഗ്രന്ഥങ്ങള്‍ ഇറക്കിയത്, പതിനാലു നൂറ്റാണ്ട് മുമ്പ് ദൈവത്തില്‍ നിന്ന് അവസാന വേദഗ്രന്ഥം എന്ന് അവകാശ പെട്ട്കൊണ്ട് വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായി (ഇന്ന് അത് ഒരു കേടുപാടും കൂടാതെ നിലനില്‍ക്കുന്നു), അത് ഒരു മതഗ്രന്ഥം മാത്രമായിരുന്നിട്ടും അന്നത്തെ ജനങ്ങള്‍ക്ക്‌ ഗ്രഹ്യമാവാത്ത - അവര്‍ക്ക് ആവിശ്യമില്ലാതിരുന്നിട്ടു പോലും - പല ശാസ്ത്ര വിഷങ്ങളും അതില്‍ വിശകലനം ചെയ്തു, ഈ പുതിയ യുഗത്തില്‍ പോലും ആ പതിനാല് നൂറ്റാണ്ട് മുമ്പ് ഇറങ്ങിയ വേദത്തിലെ ഇത്തരം വിശകലനങ്ങളില്‍ ഒരു അപാകത കണ്ടെത്താന്‍ നാം അശക്തരാണ്, കഴിഞ്ഞ നൂറ്റാണ്ടില്‍ ഇറങ്ങിയ ശാസ്ത്രങ്ങളില്‍ പോലും നാം പലതും തിരുത്തി, ചിലത് ക്രിക്കറ്റിന്‍റെ റെകോര്‍ഡ് ബുക്ക്‌ പോലെ അടക്കാന്‍ നേരം കിട്ടാതെ തിരുത്തി കൊണ്ടേയിരിക്കുന്നു (സോറി, ക്രിക്കറ്റിനെ കുറച്ചുള്ള ചര്‍ച്ചക്ക് ഞാന്‍ ഇല്ല).

ഇതില്‍ നിന്ന് എനിക്ക് എന്റെ പ്രിയ സഹോദരന്മാരോട് വിനീതമായി പറയന്നുള്ളത്, നിങ്ങള്‍ ആ ഗ്രന്ഥം വായിക്കണം എന്നിട്ട് പഠനവിധേയമാക്കണം (അതിന്റെ ശത്രുക്കള്‍ നല്‍ക്കുന്ന റഫറന്‍സുകളില്‍ ഒതുങ്ങി നില്‍ക്കാതെ), എന്നിട്ട് നമ്മുക്ക് ഇന്ന് അവൈലബിള്‍ ആയ ശാസ്ത്രം മുന്നില്‍ വെച്ച് വിലയിരുത്തുക, നാം സത്യം കണ്ടെത്തിയേക്കാം. ഇനി ഒന്നുമില്ലങ്കില്‍ അതിലൂടെ നമ്മുക്ക് ശാസ്ത്രത്തിന്‍റെ ചില പുതിയ വശങ്ങള്‍ പഠിക്കാനുള്ള അവസരമെങ്കിലും ലഭ്യമാവലാവും.

==================================

അപ്പുട്ടന്‍:
ഇനി, താങ്കൾ പറഞ്ഞ ശരീരത്തിന്റെയും പ്രവർത്തനമേഖലയുടേയും കാര്യങ്ങൾ...
ശരീരത്തിന്റെ ഓരോ ഭാഗവും നിയമങ്ങൾക്ക് വിധേയമായിത്തന്നെയാണ്‌ പ്രവർത്തിക്കുന്നത് എന്നു പറയുമ്പോൾ അത് എല്ലാവർക്കും ബാധകമാണെന്നതും അറിയേണ്ടതുണ്ട്. ഒരാൾ (അല്ലെങ്കിൽ ചിലർ) മാത്രമായി പ്രതിമകൾക്ക് ജീവൻ വെയ്പ്പിക്കാനും മുന്നൂറിലധികം വർഷങ്ങൾ ജലമോ ആഹാരമോ കൂടാതെ ജീവിയ്ക്കാനും മറ്റാരും കേൾക്കാത്തത് കേൾക്കുവാനും കഴിവുള്ളവരാകുന്നില്ല. അങ്ങിനെ വന്നാൽ ഒന്നുകിൽ താങ്കൾ പറഞ്ഞ നിയമം തെറ്റും, അല്ലെങ്കിൽ ആ കഥ തെറ്റാണ്‌. ഇനി താങ്കൾക്ക് തീരുമാനിക്കാം.
--------------------------------------------

താങ്കളുടെ മുമ്പത്തെ ഖണ്നിക അവസാനിച്ചിടത്തുന്നിന്നു നിന്ന് തുടങ്ങാനാണെനിക്കിഷ്ടം, അതായതു നമ്മുടെ ചെറിയ വിവരം ("ഇരുപത് വയസിൽ ഞാൻ ചിന്തിച്ചിരുന്നതുപോലെയല്ലല്ലൊ ഇപ്പോൾ", ഇനിയും കൂടാമെന്നാണ് ഇതിലെ ധ്വനി) വെച്ച് നാം ചിന്തിക്കുമ്പോഴുള്ള കുഴപ്പമാണ്, പറയാം: മനുഷ്യരായ നാം എല്ലാം നാമ്മുടെ പഞ്ചാന്ത്രിയങ്ങള്‍ കൊണ്ട് മാത്രം ബോധ്യപ്പെടണം എന്ന് വാശി പിടിക്കുമ്പോഴാണ് ഇങ്ങിനെ ഒരു നിഗമനത്തില്‍ എത്തുന്നത്‌ (പഞ്ചാന്ത്രിയങ്ങളെ കുറിച്ച ഞാന്‍ ചിലത് ഇവിടെ എഴുതിയിട്ടുണ്ട്), വിഷയത്തിലേക്ക് വരാം.

നമ്മുക്ക് മനുഷ്യര്‍ക്ക്‌ മാത്രമേ കാര്യകാരണ ബന്ധങ്ങള്‍ ആവശ്യമുള്ളൂ, നമ്മെ സൃഷ്‌ടിച്ച പ്രപഞ്ചം സൃഷ്‌ടിച്ച സൃഷ്ടാവിന് അതിന്റെ ആവശ്യം ഇല്ല, കുറച്ചു ദിവസം മുമ്പ് ആത്മാത്യ ചെയ്ത കമിതാക്കളുടെ കുട്ടിയുടെ ഉദ്ദാഹരണം ഞാന്‍ പറഞ്ഞിരുന്നു, ചില കലാമിറ്റിസിലും നാം അത് കാണാറുണ്ട്, 'ഒരിക്കലും മുങ്ങാത്ത ടൈറ്റാനിക്കി'ന്‍റെ മുങ്ങലില്‍ നാം അത് കണ്ടു. ഫറോവയുടെ ജഡത്തിലും നാം അത് കാണുന്നു (പ്ലീസ് ചര്‍ച്ച ഉദാഹരണത്തിലേക്ക് വഴിതിരിച്ചു വിടരുത്).  കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒന്ന് മല്ലാതിരുന്ന നമ്മെ സൃഷ്ടിച്ചവന് കളിമണ്ണിനു ജീവന്‍ കൊണ്ടുക്കാനും മനുഷ്യനെ മുന്നൂറു വര്‍ഷം ഉറക്കി കിടത്താനും നാലും പത്തും ദിവസം കുട്ടികളെ ഭക്ഷണമില്ലാതെ നിലനിര്‍ത്താനും സാധിക്കും.

ഒരു ഉദാഹരണത്തിലൂടെ കൂടുതല്‍ വ്യക്തമാക്കാം: മനുഷ്യന്‍റെ ശരാശരി തൂക്കം സ്ത്രീകള്‍ 54 - 64 കിലോയും, പുരുഷ്യന്‍മാര്‍ 76 - 83 കിലോയും  (wiki)ആണ്, ഇത്രയും തൂക്കം വരുന്ന ഒരു മനുഷ്യനാവാന്‍ നാം എടുക്കുന്നത് ഇരുപതോളം വര്‍ഷങ്ങളുമാണ്, ഇനി ഇത് നോക്കൂ, പ്രസവിക്കപ്പെടുന്ന ആനകുട്ടിയുടെ പൊതുവേ പറയാവുന്ന തൂക്കം 120 കിലോ, അതിനു എടുക്ക പെട്ട സമയം 22 മാസങ്ങള്‍ (wiki) മാത്രം, ഞാന്‍ പറഞ്ഞു വന്നത്, കുറഞ്ഞ കാലത്തിനുള്ളില്‍ (22 മാസങ്ങള്‍ ) ഒരു ജീവിയുടെ തൂക്കം മറ്റാരുജീവിയുടെ പൂര്‍ണ്ണ വളര്‍ച്ച എത്തിമ്പോഴുള്ള അതും ഇരുപതു വര്‍ഷത്തെ നീണ്ട കാലത്തിനു ശേഷമുള്ള തൂക്കത്തിലും കൂടുതല്‍ , ഇതില്‍ കാണുന്ന ഈ സമയത്തിന്‍റെ വിത്യാസം അത് പ്ലാന്‍ ചെയ്ത ശക്തിക്ക് വേണമെങ്കില്‍ കൂട്ടുകയും കുറക്കുകയും മെല്ലാം ചെയ്യാം. അതായതു നമ്മെ വേണമെങ്കില്‍ സെക്കന്റുകള്‍ കൊണ്ടും സൃഷ്ടിക്കാം എന്നര്‍ത്ഥം, അത് കൊണ്ട്, 

ഒന്ന്: തന്നെ അവന്‍റെ ശക്തിയെ കുറിച്ച് നാം സംസയിക്കണ്ട, അവനു മണ്ണിനു ജീവന്‍ കൊടുക്കാനും ............ 

രണ്ടു: മനുഷ്യനെ അവന്‍റെ പൂര്‍ണ്ണ വളര്‍ച്ചക്ക്‌ ഇത്രയും കാലമെടുത്തതിന്റെ യുക്തി അതായതു നമ്മുടെ ബുദ്ധിപരമായ വികാസം, ഇത ആ സൃഷ്ടാവിന്റെ പൂര്‍ണ്ണതയാണ് വിളിച്ചോതുന്നത്.

===============================    

അപ്പുട്ടന്‍:

നാം ഇച്ഛിക്കുന്നതിനനുസരിച്ച് പ്രവർത്തിക്കാൻ കഴിയുന്നുണ്ടെന്ന് താങ്കൾ പറയുന്നു. ശരി തന്നെ (ഒരു പരിധി വരെ).

പക്ഷെ മറ്റുജീവികൾക്ക് ആ സ്വാതന്ത്ര്യമില്ല എന്ന് താങ്കൾക്ക് എങ്ങിനെ പറയാനാവും. ഏറ്റവും സ്വതന്ത്രമായി ജീവിക്കുന്ന ജീവിവർഗം, ഒരുപക്ഷെ, ബാക്റ്റീരിയ ആയിരിക്കും. ഇത്രയും കോംപ്ലെക്സ് ആയൊരു ശരീരഘടന ഇല്ലാത്തതിനാൽ അവയുടെ ജീവിതവും അത്രയ്ക്ക് ലളിതമാണ്‌, ഒരുപക്ഷെ മനുഷ്യനേക്കാളധികം.

മൃഗങ്ങൾക്കുതന്നെ എന്താണ്‌ സ്വാതന്ത്ര്യത്തിനൊരു കുറവ്? (മൃഗശാലയിലെ ജീവികളല്ല). ഏതുനിമിഷവും ഒരു predator വന്ന് ആക്രമിക്കാം എന്നൊരു സാധ്യതയുണ്ട്, അതിനപ്പുറം അവർക്ക് യാതൊരു കുഴപ്പവുമില്ല. ഇതേ അവസ്ഥയിലായിരുന്നു മനുഷ്യനും ഒരുകാലത്ത് (ഒരുപക്ഷെ ഇതിനേക്കാൾ പരിതാപകരമായിരുന്നു, കാരണം മൃഗങ്ങളിൽ പലർക്കുമുള്ള ശാരീരികമായ advantages പലതും മനുഷ്യനില്ല)

--------------------------------------------------

പ്രിയ അപ്പുട്ടന്‍, 
നാം ഇവിടെ ചര്‍ച്ചയില്‍ പ്രതിപാദിക്കുന്ന സ്വാതന്ത്ര്യം താങ്കള്‍ ഇവിടെ പരാമര്‍ശിച്ച സ്വാതന്ത്ര്യം അല്ല എന്ന് ഓര്‍മ്മിപ്പിക്കട്ടെ, ആ ബാക്റ്റീരിയകള്‍ അതെ പോലെ സ്വാതന്ത്ര്യം ഉള്ള മറ്റു ജന്തുക്കള്‍ അവകളുടെ സ്വാതന്ത്ര്യം ഉപയോഗിച്ച് ഇവിടെ ഭൂമിയില്‍ സൃഷ്ടിച്ചെടുത്ത നാഗരികതകള്‍ നശിപ്പിച്ച നാഗരികതകള്‍ എത്രെയത്രയുണ്ട് എന്ന് പറഞ്ഞു തരൂ. 

======================================

അപ്പുട്ടന്‍:

താങ്കൾ ഇന്ന് മനുഷ്യനിരിക്കുന്ന അവസ്ഥ വെച്ച് പറഞ്ഞാൽ മനുഷ്യൻ ഒട്ടൊക്കെ നിയന്ത്രിക്കുന്നുണ്ട്. പക്ഷെ അതിന്‌ കാലമെത്ര വേണ്ടിവന്നു? താങ്കൾ എഴുതിയിട്ടുള്ള ഉദാഹരണങ്ങളെല്ലാം തന്നെ ഉണ്ടായിട്ട് എത്ര കാലമായി? ഹോമോ സാപ്പിയൻസ് ഭൂമിയിൽ വന്നതിനുശേഷം തന്നെ കാലമെത്ര കഴിഞ്ഞാണ്‌ കൃഷി തന്നെ തുടങ്ങിയത്? ഇതൊക്കെ ആലോചിച്ചുതന്നെയാണോ താങ്കൾ ലാഡറിനുമുകളിൽ മനുഷ്യനെ ഇരുത്തിയത്?

പരലോകവും മറ്റുകാര്യങ്ങളും ഒരു wishful thinking മാത്രമാണ്‌. ഇതിനെല്ലാം ഭാവിയിൽ എന്നെങ്കിലും കണക്കുചോദിക്കും എന്ന ഒരു ആശ്വാസം, അത്രമാത്രം. നീതി നിഷേധിക്കപ്പെടുമ്പോൾ ഉള്ള ഒരു സമാധാനം. അതിനെ ശാസ്ത്രവുമായി കൂട്ടിക്കുഴയ്ക്കേണ്ടതില്ല.

---------------------------------------------------

പ്രിയ അപ്പുട്ടന്‍, 
ഹോമോ സാപിയന്‍സ് എന്നാണോ ഭൂമിയില്‍ വന്നത് അന്ന് മുതല്‍ അവന്‍ തന്നെയാണ് ലാഡരിനു മുകളില്‍ , ഇല്ല എന്നായിരുന്നു വെങ്കില്‍ താങ്കള്‍ അഗീകരിക്കുന്ന നാച്ചോറല്‍ സലക്ഷ്യനില്‍ മനുഷ്യന്‍ (പരിണാമം പഠിക്കാന്‍ JR എനിക്ക് ഒരു ലിങ്ക് കുറിച്ച് തന്നിരുന്നു ) മനുഷ്യന്‍ പരിണമിച്ചു ഇല്ലാതാവുമായിരുന്നു.  

കൃഷിയുടെ കാര്യത്തില്‍ താങ്കള്‍ പറഞ്ഞത് ശരിയാണ് ഇന്നത്തേത് പോലെ ട്രാക്റ്റര്‍ ഉപയോഗിച്ചായിരിക്കില്ല ആദ്യമനുഷ്യന്‍ കൃഷി ചെയ്തത്, പക്ഷെ അവര്‍ക്ക് ജീവിക്കാന്‍ വേണ്ട വിഭവങ്ങള്‍ കരസ്ഥമാക്കാനും തങ്കളെ നശിപ്പിക്കാന്‍ ശക്തിയുള്ള വന്യമൃഗങ്ങളെയും മറ്റും പ്രതിരോധിക്കാന്‍ അവര്‍ പഠിച്ചിട്ടുണ്ടാവണം, ഇല്ലെങ്കില്‍ പച്ച നിറത്തിലുള്ള പ്രാണിക്ക് (മുന്‍ പറഞ്ഞ ലിങ്കിനോട് കടപ്പാട്) സംഭവിച്ചത് മനുഷ്യര്‍ക്കും സംഭവിക്കുമായിരുന്നു.
  
===============================  

അപ്പുട്ടന്‍: ദൈവം നേരിട്ടിടപ്പെട്ട സന്ദർഭങ്ങളെക്കുറിച്ച് താങ്കൾ എഴുതി, ചില ചോദ്യങ്ങൾ.
1. ഇതെല്ലാം ഒരു ഗ്രന്ഥത്തിൽ പറഞ്ഞിട്ടുണ്ട് എന്നതിനപ്പുറം ശരിയാണ്‌ എന്നതിനോ മറ്റൊരു കാരണവുമില്ലാതെ (പ്രാപഞ്ചികനിയമങ്ങൾ ബാധകമാകാതെ) ദൈവമാണിതെല്ലാം പ്രത്യേകമായി ചെയ്തത് എന്നതിനോ വല്ല തെളിവുമുണ്ടോ?
2. ഇക്കാര്യങ്ങളെല്ലാം രണ്ടായിരത്തിലധികം വർഷങ്ങൾക്ക് മുൻപ് മാത്രം സംഭവിച്ചതെന്തുകൊണ്ട്? ആധുനികകാലഘട്ടത്തിൽ ഇത്തരം വെള്ളപ്പൊക്കങ്ങളോ ഭൂമികുലുക്കങ്ങളോ തീപിടുത്തങ്ങളോ ഒക്കെ എന്തുകൊണ്ട് ഭൌതികതലത്തിൽ തന്നെ വിശദീകരിക്കപ്പെടുന്നു?
3. സമൂഹങ്ങളെ പാടെ നശിപ്പിക്കുന്നതെന്തിന്‌? ആ സമൂഹത്തിലെ എല്ലാവരും ഒരേപോലെ കുറ്റവാളികളാണോ, കുട്ടികൾ അടക്കം?
-----------------------------------------------

പ്രിയ അപ്പുട്ടന്‍, 
ഞാനൊന്ന് തിരിച്ചു ചോദിക്കട്ടേ, പരിണാമത്തെ കുറിച്ച് ചിലര്‍ നിഗമനത്തില്‍ എത്തി അത് ശാസ്തം എന്ന് പറഞ്ഞു അവതിരിപ്പിച്ചു പഠിപ്പിക്കുന്നു എന്നല്ലാതെ എന്ത് തെളിവാണ് അതിനുള്ളത് (നിറം മാറുന്നതും ചിലനിറത്തിലുള്ളവ നശിച്ചു പോകുന്നതും ചിലത് നിലനിന്നു പോകുന്നത് മല്ല ഞാന്‍ ചോദിക്കുന്നത് മറിച്ചു ഒരു ജീവി മറ്റൊരു ജീവിയായതിനു)? ലഭ്യമായ ഫോസില്‍ വെച്ചിട്ടു പറയൂ ഇതാ ഇന്ന ജീവി ഇന്ന ജീവിയായി പരിണമിച്ചു എന്ന്!

ഇനി വിഷയത്തിലേക്ക് വരാം: ശരിയാണ് താങ്കള്‍ പറഞ്ഞത്, 'വെറും' നാലായിരത്തിന്റെയും രണ്ടായിരത്തിന്റെയും ഇടയില്‍ സംഭവിച്ച സംഭവങ്ങള്‍ ആണ് അതില്‍ അധികവും. കൂടാതെ പതിനാല് നൂറ്റാണ്ട് മുമ്പ് സംഭവിച്ച ഒരു അത്ഭുതം ഇന്നും ഇവിടെ നമ്മുടെയല്ലാം മുമ്പില്‍ നിലനില്‍ക്കുന്നു, അതെ 'പരിശുദ്ധ ഖുര്‍ആനി'നെയാണ് ഞാന്‍ ഉദ്ദേശിച്ചത്.

മുകളിലെ പാരഗ്രാഫില്‍ 'വെറും' എന്ന് ഞാന്‍ മനപ്പൂര്‍വ്വം എഴുതിയത് തന്നെയാണ്, പരിണാമ വാദികള്‍ പരിണാമത്തിനു തെളിവ് ചോദിക്കുമ്പോള്‍ പറയുക: ഇത് സ്രിഷ്ടിവാദം പോലെ 'ദൈവം ഉണ്ടാക്കി ' എന്ന രീതിയില്‍ ഒറ്റ വക്കില്‍ ഉത്തരം പറയാന്‍ സാധിക്കുകയില്ല എന്നതാണ്, അഥവാ പറഞ്ഞാല്‍ തന്നെ അത് കുറെ സംഖ്യകള്‍ ആയിരിക്കും. ഡ്രാഗൺ ഫ്ലൈ: 300 ദശലക്ഷം വർഷം. സൈനോബാക്റ്റീരിയ : 350 കോടി വർഷം (സുശീലിനോട് കടപ്പാട് ), വെറും 2000വും 4000വും വര്‍ഷങ്ങള്‍ക്ക് മുമ്പു നടന്ന സംഭവങ്ങള്‍ ഒരു ഗ്രന്ഥത്തില്‍ വെറുതെ പറഞ്ഞത്! 300റും 350തും ദശലക്ഷമോ കോടികളോ വര്‍ഷങ്ങള്‍ കഴിഞ്ഞത് സത്യസന്തമായ ശാസ്ത്രവും! 

ഒന്ന് മാത്രം പറയാം, അതലാം ഇവിടെ കഴിഞ്ഞു പോയ ചരിത്ര സംഭവങ്ങലാണ്, നിങ്ങള്‍ പരിണാമം പഠിക്കാന്‍ ചിലവയിക്കുന്നതിന്റെ വളരെകുറച്ചു സമയം ഇതിനും വേണ്ടി മാറ്റി വെക്കുക, അത് വികലമായ ചരിത്രമാണെങ്കില്‍ എന്നെ പോലുള്ളവരെ തിരുത്തുകയും മാവാം.  

അതലാം ദൈവം പ്രത്യേകമായി ചെയ്തതാണ് എന്നതിന് ചില തെളിവുകള്‍ തരാം:

ഒന്ന് - നൂഹ് നബി(അ)യുടെ ചരിത്രം:
സത്യമതവുമായി നൂഹ് തന്‍റെ ജനതയെ സമീപ്പിച്ചപ്പോള്‍ അവര്‍ അദ്ദേഹത്തെ കളവാക്കി, അവസാനം ദൈവം അവരെ നശിപ്പിക്കാന്‍ തീരുമാനിച്ചു. നൂഹിനു ഒരു കപ്പല്‍ ഉണ്ടാക്കുവാന്‍ ദൈവ കല്പനയുണ്ടായി, നൂഹ് തന്നെ വിശ്വസിച്ച തുച്ചമായ വിശ്വാസികളും കപ്പല്‍ നിര്‍മ്മാണം ആരംഭിച്ചു. പൊതുജനം അവരെ പരിഹസിച്ചു, കുടിക്കാന്‍ പോലും വേണ്ടവിധം വെള്ളം കിട്ടാത്ത ഈ മരുഭൂമിയില്‍ കപ്പലുണ്ടാകുന്ന വിഡ്ഢികള്‍ . അവരെ കുറ്റം പറയരുതല്ലോ, നാമ്മും അതുതന്നെയല്ലേ ചെയ്യുക? പുഴകള്‍ ഇല്ലാത്ത കനാലുകള്‍ ഇല്ലാത്ത കടലിന്‍റെ അടുതല്ലാത്ത മരുഭൂമിയില്‍ ചിലര്‍ കപ്പലുണ്ടാക്കുന്നു! കാരണമെന്താ ദൈവം അവിടെ പ്രളയം ഉണ്ടാക്കുമെത്രേ, ഇതിലും വലിയ തമാശയുണ്ടോ?

പക്ഷെ ദൈവം അവിടെ പ്രളയമിറക്കി, മരുഭൂമി പിളര്‍ന്നു വെള്ളം പുറത്തു വന്നു, ആകാശത്തു നിന്ന് ശക്തമായ മഴയും.  നൂഹും സംഘവും കപ്പലില്‍ രക്ഷപ്പെടു, ആ ജനതയെ ദൈവം മുക്കി കൊന്നു, ഞാന്‍ കൂടുതല്‍ എഴുതുന്നില്ല, താങ്കള്‍ സത്യം അറിയാന്‍ ശ്രമിക്കുക, ശേഷം റിസള്‍ട്ട് എന്തായാലും മറ്റു മാന്യ വായനക്കാരുമായി പങ്കു വെക്കുക.  

ചിലത് ചോദിചോട്ടെ: ഇവിടെ ദൈവ കല്പനയല്ലെങ്കില്‍ പിന്നെ നൂഹു എന്തിനാണ് കപ്പല്‍ ഉണ്ടാക്കിയത്? കപ്പല്‍ ഉണ്ടാക്കാന്‍ കാരണം മറ്റെന്തിങ്കിലുമാണെങ്കില്‍ പൊതുജനം എന്ത് കൊണ്ട് കപ്പല്‍ ഉണ്ടാക്കിയില്ല? ദൈവ കല്പനയനുസരിച്ചല്ലെങ്കില്‍ അവിടെ എന്ത് കൊണ്ട് പ്രളയം തന്നെ ഉണ്ടായി? ഭൂകമ്പം അല്ലെങ്കില്‍ മറ്റുവല്ലതും ഉണ്ടായില്ല? 
 
രണ്ടു - സലിഹ് നബി(അ)യുടെ ചരിത്രം:
അവിടെയും നൂഹിനെ പോലെ സാലിഹിനെ അദ്ദേഹത്തിന്‍റെ ജനം കളവാക്കി, ദൈവത്തെ വെല്ലുവിളിച്ചു. ഇവിടെ രസകരമായ ഒരു സംഗതിയുണ്ട്. അവര്‍ക്ക് മുമ്പുള്ള ജനത മലമുകളില്‍ വലിയ വലിയ കെട്ടിടങ്ങള്‍ പടുത്തുയര്‍ത്തിയവര്‍ ആയിരുന്നു, അതിനാല്‍ തന്നെ അവര്‍ നശിപ്പിക്കപ്പെട്ടത് ഭൂകമ്പത്തിലൂടെയായിരുന്നു. തങ്ങള്‍ക്കു ഭൂകമ്പത്തില്‍ തകരാത്ത വീട് തന്നെ വേണം എന്നതിന്റെ അടിസ്ഥാനത്തില്‍ അവര്‍ മലകള്‍ തുറന്നു വീടുണ്ടാക്കി, അവരെ ദൈവം ഒരു ഘോരമായ ശംബ്ദത്താല്‍ നശിപ്പിച്ചു.

ഇവിടെയും ചിലത് ചോടിക്കെണ്ടാതയുണ്ട്: അവര്‍ക്ക്‌ മുമ്പുള്ള സമൂഹം നശിപ്പിക്കപ്പെട്ടതിനെ കുറിച്ചുള്ള വിവരവും തങ്ങള്‍ നശിപ്പിക്കപെടും എന്ന താക്കീതും അവക്കുണ്ടായിരുന്നില്ലേ? ഇങ്ങനെ താക്കീതിന് ശേഷം വരുന്ന വിപത്തിനെ ഏതു രീതിയില്‍ വിലയിരുത്തണം?

ഇനി താങ്കളുടെ മൂന്നാമത്തെ ചോദ്യത്തിലേക്ക് കടക്കാം :
ഏതൊരു സമൂഹത്തെയും നശിപ്പിക്കുന്നതിന് അവര്‍ക്ക് വ്യക്തമായ താക്കീതു നല്‍കും, ശേഷം അവരെ നശിപ്പിക്കുന്നതിന് വേണ്ടി അവരില്‍ നിന്ന് തന്നെ വ്യക്തമായ ഒരു കാരണം കാത്തിരിക്കും.  ഉദാഹരണങ്ങള്‍ : സലിഹിന്റെ ജനത അവരിലേക്ക് ദൈവ ഇറക്കിയ ഒട്ടകത്തെ അറുകൊല ചെയ്തു. ലൂത്തിന്റെ ജനത അവരിലേക്ക് മനുഷ്യ(പുരുഷ)രൂപത്തില്‍ അവതരിച്ച മാലാഖമാരെ ലൈകിക വേഴ്ചക്ക് തുനിഞ്ഞു (പ്ലീസ് ചര്‍ച്ച ഉദാഹരണത്തിലേക്ക് വഴിതിരിച്ചു വിടരുത്). ദൈവം ഏതൊരു സമൂഹത്തിലെയും വിശ്വാസികളെ രക്ഷപെടുത്തിയത്തിന് ശേഷമേ അവരെ നശിപ്പിക്കുകയുള്ളൂ. ഏതൊരു സമൂഹത്തിലെയും ബുദ്ധിയും വിവേകവും മുള്ളവര്‍ മാത്രമേ കുറ്റക്കാരാവുന്നുള്ളൂ, നശിപ്പിക്കപ്പെടുമ്പോള്‍ വിശ്വാസികളുടെ കൂടെകൂടാത്ത എല്ലാവരും നശിപ്പിക്കപ്പെടും, അവരിലുള്ള കുട്ടികള്‍ക്കെല്ലാം ജീവിതത്തില്‍ ഒരിക്കല്‍ അനിവാര്യമായ മരണം ഇതിലൂടെ സംഭവിക്കുന്നു എന്ന് മാത്രം (ഒരു പക്ഷെ നിങ്ങളെ പോലുള്ളവര്‍ കളിയാക്കാറുള്ള സ്വര്‍ഗത്തിലെ ബാലന്മാര്‍ ഇവരായിരിക്കും, പെണ്‍കുട്ടികള്‍ ഹൂരികളും)

താങ്കളുടെ രണ്ടാമത്തെ ചോദ്യത്തിന്‍റെ മറുപടി എന്ന നിലയില്‍  ചിലത് പറയാനുണ്ട്‌: ഇന്ന് നാം കാണുന്ന കലാമിറ്റീസ്‌ കുറിച്ചാണ് ചോദ്യം, പറയാം. ഒരു സമൂഹത്തില്‍ നല്ലവരും നിലനില്‍ക്കുന്ന കാലത്തോളം ആ സമൂഹത്തെ ശിക്ഷനല്‍കി നശിപ്പിക്കുകയില്ല, അതുകൊണ്ട് തന്നെ അത്തരം കലാമിറ്റീസിനെ ശിക്ഷയായി വിലയിരുത്തണ്ട, ഞാന്‍ കുട്ടികളുടെ കാര്യത്തില്‍ പറഞ്ഞത് പോലെ ജീവിതത്തില്‍ ഒരിക്കല്‍ അനിവാര്യമായ മരണം ഇതിലൂടെ സംഭവിക്കുന്നു എന്ന് മനസ്സിലാക്കിയാല്‍ മതി. പക്ഷെ ആ സംഭവങ്ങളിലും അതുപോലെ നമ്മളില്‍ നിന്ന് മരിച്ചുകൊണ്ടിരിക്കുന്നവരിലും ജീവിച്ചിരിക്കുന്നവര്‍ക്ക് അതായതു നമ്മുക്ക് വ്യക്തമായ പാഠം ഉണ്ട്, നാളെ നാമ്മും മരിച്ചു പോകാനുള്ളവരാണ് എന്ന സുവ്യക്തമായ ഒരു പാഠം. 


Tuesday, March 1, 2011

മനുഷ്യന്‍ പരിണാമ 'സൃഷ്ടിയോ'!


എന്‍റെ കമന്റുകള്‍ക്ക്  (

മനുഷ്യനെ ഉണ്ടാക്കിയത് പരിണാമമോ അതോ പരിണാമത്തെ മനുഷ്യന്‍ ഉണ്ടാക്കിയോ?) ബ്ലോഗര്‍ സുശീലിന്റെ മറുപടി:


>>>> ഖാദറേ, ഇത് പറയാനാണോ ഈ രാമായണം മുഴുവൻ വായിച്ചത്. ഇപ്പോഴും രാമൻ സീതയ്ക്ക് എപ്പടിയെന്ന് പറഞ്ഞില്ലല്ലോ. ജ്യോർജ് ബുഷിനും, ട്രെയിനിലെ വില്ലനും ബിൻ ലാദനും തടിയന്റവിട നസീറിനും ഇഹലോകത്തെ ശിക്ഷ പോര എന്ന് തോന്നിയതുകൊണ്ട് സർവ്വശക്തനായ ദൈവം പരലോകത്ത് ശിക്ഷനല്കാൻ മാറ്റിവെച്ചിരിക്കുക്യാണെനാണ്‌ ഈ തത്വവാദം.

ചോദ്യം അതല്ല, ഇത്തരം അതിക്രമങ്ങൾ നടക്കുമ്പോൾ ദൈവം എന്തുകൊണ്ട് അക്രമിക്ക് ഒത്താശചെയ്യുന്നു? ദുർബലനെ നശിപ്പിക്കുന്നത് എന്തുകൊണ്ട് കണ്ടുകൊണ്ട് നില്ക്കുന്നു? കുറ്റമൊക്കെ നടത്താൻ സൗകര്യമൊരുക്കിയ ശേഷം ശിക്ഷനല്കുകയാണോ അതോ, കുറ്റം ചെയ്യുമ്പോൾ തടയുകയാണൊ നീതി?

ഒരു ക്രൂരൻ ഒരു നിരപരാധിയായ പെൺകുട്ടിയെ ബലൽസംഘം ചെയ്യാൻ ശ്രമിക്കുന്നതുകണ്ടയാൾ പോലീസ് സ്റ്റേഷനിലേക്ക് വിളിക്കുന്നു. ഉടൻ എത്തി രക്ഷിക്കണം സർ.

പോലീസ്: ബലാൽസംഘം നടന്നുകഴിഞ്ഞിട്ട് വിളിക്കെടേ.. റാസ്കൽ.. അവനെ ഞങ്ങൾ ലോക്കപ്പിലിട്ട് പരലോകത്തേക്കയയ്ക്കുന്നുണ്ട്. അവന്‌ ശിക്ഷ അവിടെ കിട്ടും.

ഇതേ പ്രതിക്ക് ശിക്ഷ വിധിക്കുന്ന ജഡ്ജി: പ്രതിയെ വെറുതെ വിട്ടിരിക്കുന്നു. ഇവിടുത്തെ ശിക്ഷയൊന്നും അവന്‌ മതിയാകില്ല. അവൻ പരലോകത്ത് ചെന്ന് അനുഭവിക്കട്ടെ.
=================

എന്‍റെ മറുപടികള്‍ :

പ്രിയ സുശീല്‍,

ഞാന്‍ ആദ്യമേ പറഞ്ഞില്ലേ ഇത് സാമാന്യം വലിയ വിഷയമാണന്നു, പിന്നെ രാമായണം എന്ന് പറഞ്ഞു വിലപ്പിക്കുന്നത് എന്തിനാ? പക്ഷേ പരിണാമത്തെ പോലെ ഉത്തരമില്ലാത്ത ഒരു വിഷയമല്ല താനും.  

താങ്കളോടുള്ള എല്ലാ ആദരവും നിലനിര്‍ത്തികൊണ്ട് ചോദിക്കട്ടെ, എന്‍റെ രാമായണം മുഴുവന്‍ ആത്മാര്‍ത്ഥമായി വായിച്ചിട്ട് തന്നെയാണോ ഈ കമന്റുകള്‍ ഇട്ടതു? അതില്‍ താങ്ങള്‍ക്ക്‌ അഗീകരിക്കാന്‍ സാധിക്കാത്തത് എണ്ണി എണ്ണി പറയൂ. ഞാന്‍ ഉത്തരം പറയാന്‍ ശ്രമിക്കാം.

താങ്കള്‍ കാളിദാസന്റെ ശൈലി കടമെടുക്കുന്നതിനെ ഞാന്‍ ഭയപെടുന്നു.  ബിന്‍ലാദനെയും തടിയന്റെവിട നസീറിനെയും (തെളിയിക്ക പെടാത്ത, ഊതി വീര്‍പ്പിക്കപ്പെട്ട ബലൂണുകള്‍ ആണെങ്കിലും, സുഖമമായ ചര്‍ച്ചക്ക് വേണ്ടി ഞാന്‍ അഗീകരിക്കാം) മാത്രം പറഞ്ഞു നിര്‍ത്താതെ ഹിറ്റ്ലരെയും മോസോളിനിയെയും സ്റ്റാലിനെയും ഗോദുസേയെയും  പ്രജാസിങ്ങിനെയും ഹുസ്നി മുബാറക്കിനെയും ബിന്‍ അലിയെയും വീരപ്പെനെയും നെതന്യാഹുവിനെയും ബുഷിനെയും മെല്ലാം ചേര്‍ത്തു പറയൂ, അപ്പഴല്ലേ നാം മെല്ലാവരും മതേതരവാദികള്‍ തന്നെയാണെന്നതു എല്ലാവര്‍ക്കും ബോധ്യമാവുകയുള്ളൂ.

ഇന്നലെ വിശദീകരിക്കാതെ വിട്ട ചില ഭാഗങ്ങള്‍ കൂടി ചര്‍ച്ച ചെയ്താല്‍ താങ്കളുടെ ലാസ്റ്റ്‌ കമന്റില്‍ വന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമാവും.

ഞാന്‍ മുമ്പ് എഴുതിയ കമന്റില്‍ മനുഷ്യനു ഫ്രീവില്‍ നല്‍കിയാണ് സൃഷ്ടിക്കപ്പെട്ടത് എന്ന് സമര്‍ത്തിക്കുകയുണ്ടായി, 'എന്തിനാ മനുഷ്യനെ സ്വന്തം ഇച്ചക്കനുസരിച്ചു പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം നല്‍കി സൃഷ്ടിച്ചത്' എന്ന ചോദ്യമായിരുന്നു താങ്കള്‍ എന്നെ ഉത്തരം മുട്ടിക്കാന്‍ വേണ്ടി ചോദിക്കേണ്ടിയിരുന്നത്, അങ്ങിനെ ചോദിച്ചിരുന്നു വെങ്കില്‍ ഞാന്‍ ഉത്തരം മുട്ടുമായിരുന്നു, കാരണം അതിന്റെ ഉത്തരം എനിക്ക് അറിയില്ല, ദൈവത്തിനു മാത്രമേ അറിയൂ. ഒരു പക്ഷെ ബുദ്ധിയും  സ്വതന്ത്ര്യവും അതോടപ്പം ഒരു മാര്‍ഗ്ഗരേഖയും നല്‍കപ്പെട്ട സൃഷ്ടി ആ ബുദ്ധി ഉപയോഗപെടുത്തി പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ വീക്ഷിക്കാന്‍ വേണ്ടി ആയിരിക്കും എന്നാണ് ഞാന്‍ അനുമാനിക്കുന്നത് .  

മറിച്ചു മനുഷ്യന്‍ എന്തിനു സ്രിഷ്ടിക്കപെട്ടു ചോദിച്ചാല്‍ 'തന്‍റെ സൃഷ്ടാവിനെ പ്രതിനീധീകരിച്ചു അവന്‍റെ കല്‍പനപ്രകാരം ജീവിതം നയിക്കാന്‍' എന്ന് ഞാന്‍ ഉത്തരം പറയും. അപ്രകാരം ജീവിതം നയിച്ചവര്‍ക്ക് അതിന്‍റെ പ്രതിഫലമുണ്ട്, ധിക്കാരികള്‍ക്ക് ശിക്ഷയുംമുണ്ട്, എന്‍റെ മുകളിലെ കമന്റുകള്‍ ഒന്ന് രണ്ടു ആവര്‍ത്തി വായിച്ചാല്‍ മനസ്സിലാക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് മനസ്സിലാവും.  

നമ്മെ സൃഷ്ടിച്ചതില്‍ ദൈവത്തിന്‍റെ ഉദ്ദേശം എന്താണന്ന് നമ്മുക്ക് അറിയില്ല, അത് അറിയേണ്ടതുമില്ല, പക്ഷെ നാം എന്തിത് സൃഷ്ടിക്കപ്പെട്ടു എന്നത് നമ്മുക്ക് വ്യക്തമായി അറിയാം. 

ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാം: കുറച്ചു വിദ്യാര്‍ത്ഥികള്‍ക്ക് നിശ്ചയിച്ച സിലബസിന്‍റെ കാര്യമെടുക്കാം, തങ്ങളുടെ സിലബസായി നിശ്ചയിച്ചവ ഏതല്ലാമാണോ അതല്ലാം പഠിച്ചു പരീക്ഷ പാസാകുക എന്നതാണ് ആ വിദ്യാര്‍ത്ഥികള്‍ക്ക് ചെയ്യന്നുള്ളത്, അല്ലാതെ അത് തയ്യാറാക്കാന്‍ എല്പ്പിക്കപ്പെട്ടവര്‍ അത് തയ്യാറാക്കുമ്പോള്‍ എന്ത് ഉദ്ദേശമാണ് വെച്ചുപുലര്തിയത്  എന്നോ, അവര്‍ ആ സിലബസ് തയ്യാറാക്കാന്‍ വേണ്ടി ഇന്ന ഇന്ന പുസ്തകങ്ങള്‍ അവലംബിക്കാന്‍ കാരണമെന്താണ് എന്നോ ഒരു വിദ്യാര്‍ത്ഥിയും നോക്കെണ്ടാതായില്ല, തങ്ങളില്‍ അര്‍പ്പിതമായ പരീക്ഷജയിക്കുക, വിവരങ്ങള്‍ നേടുക എന്നീ രണ്ടു ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ ശ്രമിക്കുകയാണ് വേണ്ടത്.  ഇതുപോലെ രണ്ടു ലക്ഷ്യങ്ങള്‍ നമ്മുടെ ജീവിതത്തിലും കാണാം, ഒന്ന്: ശാശ്വതമായ പരലോക വിജയം, രണ്ടു: ഇഹലോകത്ത് മനസംത്രിപ്തി. 

നാം ഇന്നു കണ്ടുകൊണ്ടിരിക്കുന്ന അക്രമങ്ങള്‍ക്ക് ഉത്തരവാദികളായവരെ എല്ലാം അവര്‍ ചെയ്തകൂട്ടിയ അക്രമങ്ങള്‍ക്ക് സമാനമായി / അനുശ്രുതമായി ശിക്ഷിക്കാന്‍ സാധിക്കും എന്ന് താങ്കള്‍ക്കു തോന്നുന്നുണ്ടോ? ആയിരങ്ങളെയും പതിനായിരങ്ങളെയും കൊന്നവര്‍ക്ക് ഇവിടെ എന്ത് ശിക്ഷയാണ് കൊടുക്കാന്‍ കഴിയുക? രഹസ്യമായി ചെയ്യപ്പെട്ട തെളിയിക്കപ്പെടാതെ പോകുന്ന കുറ്റവാളികള്‍ക്ക് എവിടെയാണ് ശിക്ഷലഭിക്കുന്നത്? 

അതേപോലെ അക്രമങ്ങള്‍ക്ക് വിധേയമായവര്‍ക്ക് ലഭിക്കേണ്ടുന്ന നീധിയുടെ കാര്യവും അപ്രകാരം തന്നെ. ഇസ്ലാം വരുന്നതിനു മുമ്പുള്ള അറബികള്‍ പെണ്‍കുട്ടികളെ ജീവനോടെ കുഴിച്ച മൂടാറുണ്ടായിരുന്നു എന്ന് പഠിച്ചിട്ടുണ്ട്, നമ്മുടെ ഇന്നത്തെ പരിഷ്കരിച്ച സമൂഹം ജനിക്കുന്നതിനു മുമ്പ് തന്നെ കഷ്ണം കഷ്ണമാക്കി കൊന്നുകളയുന്നു, ആ കുട്ടികള്‍ക്ക് (ഒരു പക്ഷെ ഈ കുട്ടികള്‍ ആയിരിക്കും സ്വര്‍ഗ്ഗത്തിലെ ഹൂറികള്‍) നീധി ലഭിക്കേണ്ടേ?

ഈ ചോദ്യങ്ങളില്‍ നിന്നല്ലാം എന്റെ ചെറിയ ബുദ്ധിക്ക് ബോധ്യമാവുന്നത് ഇപ്പോഴുള്ള ഈ പ്രപഞ്ചഘടന നമ്മെ (മനുഷ്യരെ) പോലെ ഫ്രീവില്‍ നല്‍കപ്പെട്ടു സൃഷ്ടിക്കപ്പെട്ട ഒരു ജീവിക്ക് പര്യാപ്തമല്ല. ഒരു കുറ്റവാളിയും രക്ഷപ്പെടാത്ത, എല്ലാ കുറ്റവാളികള്‍ക്കും തക്ക ശിക്ഷക്കിട്ടുന്ന, അക്രമത്തിനു വിധേയമായ എല്ലാവര്‍ക്കും നീധിലഭിക്കുന്ന ഒരു ലോകം അനിവാര്യമാണ്. ആകയാല്‍ അതിനെലാം പര്യാപ്തമായ ഒരു ലോകം കൂടി ഉണ്ടെങ്കിലെ, അത്തരം ലോകത്തിലെ ജീവിതം കൂടി ഉണ്ടെങ്കിലെ മനുഷ്യജന്മത്തിന്‍റെ തേട്ടം പൂര്‍ത്തീകരിക്കപെടുകയുള്ളൂ.

അത്തരം ഒരു ലോകം ദൈവം സംവിധാനിച്ചിട്ടുണ്ട്, അതുകൊണ്ട് തന്നെ ദൈവം ഇവിടെനാം കാണുന്ന എല്ലാ കാര്യങ്ങളിലും ഇടപെടുകയില്ല, ഏത് കൊടിയ അക്രമിയും മരണാനന്തരം അവനിലേക്ക് തന്നെയാണല്ലോ മടങ്ങി ചെല്ലുന്നത്? ഏതൊരു ശക്തിയുടെ കല്പനക്ക് വിധേയമായാണോ നാം ജനിച്ചത്‌ അതെ ശക്തിയുടെ ഇച്ഛ അനുസരിച്ച് നാം മരണപെടുകയും ആ ശക്തിയെ കണ്ട് മുട്ടുകയും ചെയ്യും.  അന്ന് ഓരോ അക്രമിയും തങ്ങളുടെ അക്രമത്തിന്‍റെ തോതനുസരിച്ച് ശിക്ഷിക്കപ്പെടുകതന്നെ ചെയ്യും.

ആ മരണാന്തര ജീവിതത്തെ കുറിച്ച് പൂര്‍ണ്ണമായ വിവരങ്ങള്‍ നല്‍കാന്‍ വേണ്ടികൂടിയാണ് പ്രവാചകന്മാര്‍ നിയോഗിതരായത്, അത്തരം പ്രവച്ചകന്മാരിലെ അവസാനത്തെ പ്രവാചകനാണ് മുഹമ്മദ്‌ നബി(സ). മുഹമ്മദ്‌ നബിക്ക് ശേഷം ഇനി ഒരു പ്രവാചകന്‍ വരില്ല, കാരണം മുഹമ്മദുനബി(സ)യിലൂടെ സര്‍വ്വ മനുഷ്യരിലേക്കുമായി ഇറക്കപ്പെട്ട പരിശുദ്ധ ഖുര്‍ആന്‍ ലോകാവസാനം വരെ ദൈവം തമ്പുരാന്‍ കാത്തു രക്ഷിക്കും (ഖുര്‍ആനിന് മുമ്പ് ഇറക്കപെട്ട ഒരു വേദവും അത് ഇറക്കപ്പെട്ട യഥാര്‍ത്ഥ രൂപത്തില്‍ നിലനില്‍ക്കുന്നില്ല എന്നതും, പതിനാലു നൂറ്റാണ്ടിനു ശേഷവും വിശുദ്ധ ഖുര്‍ആന്‍ ഒരു വിത്യസവും മില്ലാതെ കോടികണക്കിനു കോപികളായി ഇപ്പഴും നില നിലക്കുന്നു). ഖുര്‍ആന്‍ എല്ലാവരിലേക്കും എത്തിക്കാന്‍ വേണ്ടി പരിശ്രമിച്ചുകൊണ്ട് നമ്മുക്ക് പലരെയും കാണാം, അതും പ്രകൃതി നിയമം.

ചിലസന്ദര്‍ഭങ്ങളില്‍ ദൈവം ഇടപെടുക തന്നെ ചെയ്യും, അത്തരം സംഭവങ്ങളള്‍ ചരിത്രത്തില്‍ വേണ്ടുവോളമുണ്ട്:
 - നോഹ് നബി(അ)യുടെ സമൂഹത്തിലെ പ്രളയം.
 - ലോത്ത് നബി(അ)യുടെ സമൂഹത്തിലെ കല്ലുമഴയും പ്രതലം മറിച്ചിട്ടതും.
 - സലിഹ് നബി(അ)യുടെ സമൂഹത്തിലെ ഇടിമുഴക്കം.
 - ഫറോവയെയും സൈന്യത്തെയും കടലില്‍ മുക്കികൊന്നത്.

ഇതല്ലാം ചരിത്രങ്ങലാണ്, സംശയമുള്ളവര്‍ക്ക് പഠിച്ച് ബോധ്യപെടുത്താം. 

ഉത്തരങ്ങള്‍ കുറഞ്ഞ വാക്കുകളില്‍ : 
 - ഈ ജീവിതം ശാശ്വതമല്ല, നമ്മുക്ക് അറിയാവുന്നത് പോലെ .
 - മരണാനന്തര ജീവിതമാണ് ശാശ്വതം.
 - ഇവിടെ എല്ലാവരെയും ശിക്ഷിച്ചുകൊള്ളനമെന്നില്ല, ഇവിടുത്തെ ശിക്ഷ അപൂര്‍ണ്ണമാണ്..
 - പരലോകത്ത് ആര്‍ക്കും നീധി നിഷേധിക്കപെടുകയില്ല.
 - ഇവിടുത്തെ പ്രവര്‍ത്തനത്തിന്‍റെ ഫലമാണ് നാം പരലോകത്ത് അനുഭവിക്കുക.
 - ഇസ്ലാമിന്‍റെ കാഴ്ചപ്പാടില്‍ ഒരു അധര്‍മിക്കും പൂര്‍ണ്ണമായി ശിക്ഷനല്‍കാന്‍ ഇഹലോകത്ത് സാധിക്കില്ല,
 - അതുകൊണ്ട് തന്നെ ഇവിടെത്തെ നിയമങ്ങള്‍ ശിക്ഷാനടപടികള്‍ സാമൂഹ്യസുരക്ഷ 

ഉറപ്പുവരുത്താന്‍ വേണ്ടിമാത്രമുള്ളതാണ്, ഇതിനു പുറമേ യഥാര്‍ത്ഥ ശിക്ഷ പരലോകത്ത് ലഭിക്കും.

Monday, February 28, 2011

മനുഷ്യനെ ഉണ്ടാക്കിയത് പരിണാമമോ അതോ പരിണാമത്തെ മനുഷ്യന്‍ ഉണ്ടാക്കിയോ?


സംവാദത്തില്‍ സംഭവിച്ചത്..... എന്ന പോസ്റ്റില്‍ ഞാന്‍ എഴുതിയ ചിലകമന്റുകലാണ് ഈ പോസ്റ്റ്‌:


ഏതായാലും ബ്രൈറ്റും അപ്പുട്ടനും ഒക്കെ ഈ വഴിയെ വന്നതല്ലേ, നമ്മുക്ക് ഒന്ന് ആഘോഷിക്കാം.



ഇവിടെ എല്ലാവര്‍ക്കും അറിയേണ്ടത് ദൈവം എന്ത് കൊണ്ട് ഇറാക്കില്‍ ഇടപെട്ടില്ല? ദൈവം എന്ത് കൊണ്ട് ട്രൈനില്‍ പിച്ചിച്ചീന്തപെട്ട കുട്ടിയെ രക്ഷിച്ചില്ല? 

ഈ ചോദ്യങ്ങള്‍ ഉന്നയിക്കാനുള്ള പ്രധാനകാരണമായി ഞാന്‍ മനസ്സിലാക്കുന്നത് എന്താണെന്നു പറയാം.  ചിലര്‍ കുറേകാലമായി ദൈവത്തെ അഗീകരിക്കാതെ ദൈവത്തിന്‍റെ അസ്ഥിത്വത്തെ ചോദ്യം ചെയ്തു വെല്ലുവിളിച്ചു നടക്കുന്നു, തങ്ങള്‍ ഇത്രയൊക്കെ ചെയ്തിട്ടും ദൈവമെന്താ തങ്ങളെ ഒന്നും ചെയ്യാത്തത് എന്ന ചിന്തയാണ് അത്തരക്കാരെ മുകളിലെ ചോദ്യങ്ങള്‍ ചോദിക്കാന്‍ പ്രേരിപ്പിക്കുന്നത്.

ഇത് പരിണാമം പോലെ കുറച്ചു അധികം വിശദീകരിക്കേണ്ട വിഷയമാണ്, പക്ഷെ ഒരു ഉത്തരം കിട്ടും:

ദൈവം അവന്‍റെ ഇച്ഛക്കനുശ്രതമായി നമ്മെ സൃഷ്ടിച്ചു, ഇതിനെ കുറിച്ച് ചിന്തിച്ചാല്‍ ഒരു തമാശയായാണ് തോന്നുക; ഇപ്പോള്‍ നാമെല്ലാം എത്ര ഭയങ്കരന്മാരാണ് ? ഈ ഭയങ്കരന്മാരായ നാം ജനിച്ചപ്പോള്‍ നമ്മള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള തിരഞ്ഞടുപ്പിനുള്ള സ്വാതന്ത്യം ഉണ്ടായിരുന്നുവോ? നമ്മുടെ മാതാപിതാക്കളെ, അവരുടെ ദേശം, സാമ്പത്തികസ്ഥിതി ഇവകള്‍ എല്ലാം തീരുമാനിച്ചത് നാമാണോ?  നമ്മുടെ ലിഗം, നിറം, ശരീരപ്രകൃതി, ബുദ്ധിസാമര്‍ത്ഥ്യം, ഭംഗി ഇവകള്‍ നിര്‍ണയിച്ചതില്‍ നമ്മുക്ക് എന്തെങ്കിലും പങ്കു ഉണ്ടായിരുന്നോ? 

ഈ ചോദ്യങ്ങള്‍ക്കല്ലാം ഇല്ലാ എന്നാണു ഞാന്‍ പറയുന്ന ഉത്തരം, ഇനി എന്‍റെ മരണത്തിന്‍റെ കാര്യത്തിലും എനിക്ക് ആ ഉത്തരം തന്നെയാനുള്ളത്.  ഞാന്‍ പറഞ്ഞു വന്നത് നമ്മുടെമേലില്‍ മറ്റൊരു ശക്തിക്ക് പൂര്‍ണ്ണമായ അധികാരം ഉണ്ട്, ഇവിടെ ഒരു സംശയം 'പൂര്‍ണ്ണമായ' എന്ന് പറയാന്‍ പറ്റുമോ എന്നതാണ്, തീര്‍ച്ചയായും ഈ സംശയം ന്യായമാണ്, പക്ഷെ ഒരു രീതിയില്‍ വീക്ഷിക്കുമ്പോള്‍ ഉത്തരം 'അതെ' അതായതു 'പൂര്‍ണ്ണമായി വിധേയമാണ്' എന്ന് തന്നെയാണ്.  മറ്റൊരു രീതിയില്‍ വീക്ഷിച്ചാല്‍ 'ഒട്ടും വിധേയമല്ല' എന്നും കാണാന്‍ സാധിക്കും.

ഏതാണാ രണ്ടു അവസ്ഥകള്‍ എന്ന് നോക്കാം, ഒന്ന് നമ്മുടെ ശരീരം, രണ്ടാമത്തേത് നമ്മുടെ പ്രവര്‍ത്തന മേഖല.  

നമ്മുക്ക് ആദ്യം ഒന്നാമാത്തെതിനെ കുറിച്ച് സംസാരിക്കാം:  നമ്മുടെ ശരീരം മറ്റു എല്ലാജീവജാലങ്ങളെയും പോലെ, അല്ല എല്ലാ സൃഷ്ടി ചരാചരങ്ങളെയും പോലെ സുശക്തമായ ഒരു നിയമത്തിനു വിധേയമാണ്, ഈ സംഗതി  വേറെ ഒരു രീതിയില്‍ പരിണാമത്തിന്റെ ഒരു വെബ്സൈറ്റിലും പറയുന്നു [It is tempting to see evolution as a grand progressive ladder with Homo sapiens emerging at the top. But evolution produces a tree, not a ladder — and we are just one of many leaves on the tree.]  അതായത്‌ നാം മറ്റു എല്ലാ ജീവജാലങ്ങളെയും പോലെ ഒരു ജീവി.  നമ്മുടെ ശരീരത്തിന് ആ നിയമത്തില്‍ നിന്ന് സ്വല്പം പോലും വ്യതിചലിക്കാന്‍ സാധ്യമല്ല, നമ്മുടെ ശരീരം മൊത്തത്തിലും ഓരോ അവയവങ്ങളും എന്തിനു പറയുന്നു ഓരോ രോമം പോലും ആ നിയമങ്ങളെ പൂര്‍ണ്ണമായി അനുസരിക്കുന്നു.  അതേപോലെ തന്നെ മറ്റു ജീവജാലങ്ങളും, നാം ചിന്തിക്കുകയാണെങ്കില്‍ പ്രപഞ്ചത്തിലെ ഓരോ ചെറിയ കണം പോലും ആ നിയമത്തിന് വിധേയമാണ് എന്ന് മനസ്സിലാക്കാനാവും.  ഞാന്‍ ഖുര്‍ആനിലേക്ക് പോകുന്നില്ല, ഇനി ഇപ്പോള്‍ അതിന്റെ പേരില്‍ ആരും തെറി പറയേണ്ടല്ലോ.

ഇനി രണ്ടാമത്തേത് നോക്കാം: നമ്മുടെ ഫ്രീവില്‍ വെച്ച് നമ്മുക്ക് പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്യം, ഇതില്‍ എന്താണ് നമ്മുക്ക് ഇത്രമാത്രം ചര്‍ച്ചചെയ്യാനുള്ളത്? നമ്മുക്ക് എല്ലാവര്‍ക്കും നാം ഇച്ചിക്കുന്നതിനനുസരിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയുന്നുണ്ടല്ലോ? നാം കണ്ടുകൊണ്ടിരിക്കുന്ന കോടികണക്കിനു ജീവജാലങ്ങളില്‍ നമ്മുക്ക് മാത്രമുള്ള ഒരു പ്രത്യേകതയാണിത് . ഒന്ന് ചിന്തിച്ചു നോക്കൂ സഹോദരന്മാരെ, നിങ്ങള്‍ പറയുന്നത് പോലെ പരിണമിച്ചാണ് ഇവിടെ കാണുന്ന ജീവജാലങ്ങള്‍ എല്ലാം ഉണ്ടായതെങ്കില്‍ എന്താ മനുഷ്യനു മാത്രം ഇങ്ങിനെ ഒരു കഴിവ് ലഭിച്ചത് ? ചിലര്‍ പറയും മനുഷ്യന്റെ ബ്രെയിന്‍ വലിപ്പകൂടുതല്‍ ഉള്ളതുകൊണ്ടാണ് എന്ന്, ശരിയായിരിക്കാം, ഞാന്‍ ചോദിക്കട്ടെ ഈ വലിയ ബ്രെയിന്‍ എന്ത്കൊണ്ട് പ്രപഞ്ചത്തിലെ മറ്റു ഒരൊറ്റ ജീവിക്കും ലഭിച്ചില്ല? നാമുമായി ജീനില്‍ 95% സാമ്യമുള്ള (സുശീലനോട് കടപാട്) ചിമ്പാന്‍സിക്ക് ലഭിച്ചില്ല? അല്ലെങ്കില്‍ ഏതെങ്കിലും ഒരു ജീവിക്ക്!ഇവിടെയാണ് "Homo sapiens emerging at the top" എന്ന് പറയുന്നത്, പക്ഷെ അത് നിങ്ങള്‍ പറയുന്നത് പോലെ evolution നില്‍ അല്ല, സ്രിഷ്ടിപ്പില്‍തന്നെയാണ് നാം മുകളില്‍ .  ദൈവം ഒരിടത്ത് പറയുന്നണ്ട്, "ഞാന്‍ മനുഷ്യരെ അതായതു ആദം സന്തതികളെ ആദരിച്ചിരിക്കുന്നു", മറ്റൊരിടത്ത് പറയുന്നു, "നിശ്ചയം നാം മനുഷ്യനെ ഭൂമിയില്‍ പ്രതിനിധിയാക്കി".  

സഹോദരന്മാരെ സ്വല്പം ചിന്തിക്കൂ, നിങ്ങളുടെ വാദമനുസരിച്ച് പരിണാമത്തിലൂടെ ഉടലെടുത്ത അനേകം ജീവജാലങ്ങളില്‍ ഒന്നായ മനുഷ്യന്‍ മാത്രമല്ലെ ഇവിടെ പൂര്‍ണ്ണമായ സ്വതന്ത്ര്യത്തോടു കൂടി ജീവിക്കുന്നുളൂ? നാം മാത്രമല്ലേ ഈ പ്രകൃതില്‍ കാണുന്ന എല്ലാ ജീവികളെയും നമ്മുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസരിച്ച് വരുതിയില്‍ നിര്‍ത്തുന്നത്? നാമല്ലേ സസ്യലതാതികളെ വേണ്ടുന്ന വിധം ഉപയോകപെടുത്തുന്നത്? ഈ ഭൂമിയിലെ ജൈവവസ്തുക്കളെ സംസ്ക്കരിച്ചു എടുത്തു വേണ്ടവിധം ഉപയോഗിക്കുന്നത്? അന്തരീക്ഷം പോലും നാം ഉപയോഗപ്പെടുത്തുന്നില്ലയോ? ഇത്തരത്തിലുള്ള നാം അതായതു ഹോമോ സാപിയനസല്ലാതെ പിന്നെ ആരാ ലാടറിന്റെ മുകളിലിരിക്കേണ്ടത്? ആകാശത്തിലൂടെ വിമാനത്തില്‍ സഞ്ചരിക്കുന്ന സ്പെഇസിലേക്ക്‌ പേടകമയക്കുന്ന നാമ്മും നമ്മുടെ വീടുകള്‍ക്ക് ചുറ്റും കാണുന്ന തവളകളും തേരട്ടകളും എലികളും മെല്ലാം സമമാകുന്നത് എങ്ങിനെയാണ്? എന്തിനാ ചങ്ങാതിമാരെ സ്വന്തത്തെ തവലകളോടും പല്ലികളോടും സമപ്പെടുത്തി അപഹാസ്യരാവുന്നത്. നിങ്ങള്‍ ചിന്തിക്കുന്നില്ലേ?

നമ്മുക്ക് ഇത്രത്തോളം അനുഗ്രഹങ്ങള്‍ അല്ലെങ്കില്‍ അധികാരങ്ങള്‍ നല്‍കുമ്പോള്‍ അതോടപ്പം തന്നെ ഒരു ബാധ്യതയും കൂടി ഉണ്ടായിതീരുന്നുണ്ട്, ആ ബാധ്യത നാം എങ്ങിനെ നിറവേറ്റി എന്ന് വിലയിരുത്തപ്പെടെണ്ടതുണ്ട്, അവിടെയാണ് ഞങ്ങള്‍ പറയുന്ന മരണാനന്തരജീവിതത്തിന്റെ ആവശ്യകത അല്ലെങ്കില്‍ അനിവാര്യത എന്ന് പറയാം.  നമ്മുക്ക് ഓരോരുത്തര്‍ക്കും തോന്നുന്നവിധം നാം നമ്മുടെ ബാധ്യതവിലയിരുത്തി അങ്ങിനെ ജീവിതം നയിച്ചാല്‍ മതിയോ? അതല്ല അവിടെ ദൈവത്തിന്റെതായി എന്തെങ്കിലും ഏല്‍പ്പിക്കപ്പെട്ടിട്ടുണ്ടോ? ഉണ്ട് എന്നാണു എനിക്ക് പറയാനുള്ളത്‌, അങ്ങിനെയെങ്കില്‍ ഈ ഏല്‍പ്പിക്കപ്പെട്ട ഉത്തരവാദിത്തങ്ങള്‍ എവിടെ? അതു ദൈവം എങ്ങിനെയാണ് മനുഷ്യര്‍ക്ക്‌ നല്‍ക്കുന്നത്? അവിടെയാണ് പ്രവാചകന്മാരുടെയും മതങ്ങളുടെയും മെല്ലാം പ്രസക്തി.

ഇനി ആദ്യം നിങ്ങള്‍ ഉന്നയിച്ച ചോദ്യങ്ങളിലേക്ക് വരാം, എന്തുകൊണ്ട് ദൈവം ഭൂമിയില്‍ ഇടയ്ക്കിടെ (ഓരോ സംഭവങ്ങള്‍ നടക്കുമ്പോള്‍ ) ഇടപ്പെടുന്നില്ല? എന്റെ അഭിപ്രായത്തില്‍  ദൈവം ഇടപ്പെട്ടിട്ടുണ്ട് ഇടപ്പ്ട്ടുകൊണ്ടിരിക്കുന്നുമുണ്ട്, ഞാന്‍ മുകളില്‍ പറഞ്ഞതുപോലെ പ്രവാചകരിലൂടെ പലപ്പോഴായി ഇടപെട്ടിട്ടുണ്ട്, നല്ലവരായ മനുഷ്യരിലൂടെ ആ ഇടപെടല്‍ ഇപ്പഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു.  ഇങ്ങനെ മനുഷ്യരിലൂടെ യുള്ള ഇടപെടലാണ് ഈ പദാര്‍ത്ഥ വല്‍കൃതമായ കാര്യകാരണങ്ങള്‍ക്ക് വിധേയമായ ഈ പ്രപഞ്ചത്തിനു അനുയോജ്യമായത്.  അതിനാല്‍ ദൈവം മനുഷ്യനെയാണ് ഇവിടെ കാര്യങ്ങള്‍ നോക്കല്‍ ഏല്‍പ്പിച്ചിരിക്കുന്നത്, അതുകൊണ്ടുതന്നെ ഇവിടെ എന്തെങ്കിലും നടക്കുന്നുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിയും മനുഷ്യര്‍ തന്നെ (നല്ലതാണെങ്കിലും ചീത്തയാണങ്കിലും ശരി) .  

അതോടപ്പം തന്നെ നാം മനസ്സിലാക്കേണ്ട മറ്റൊരു പ്രധാനപ്പെട്ട സംഗതിയുണ്ട്, ഇവിടെ വലിയ വലിയ അതിക്രമങ്ങള്‍ ചെയ്ത ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന പല അഹങ്കാരികളും ഉണ്ട്, അവരെ ശിക്ഷിക്കുവാന്‍ ഈ പദാര്‍ത്ഥ വല്‍കൃതമായ ഈ ലോകം പര്യാപ്തമല്ല, ഞാന്‍ പറഞ്ഞു വരുന്നത്, ഒരാളെ കൊന്നവനെയും നൂറു പെരെകൊന്നവനെയും നമ്മുക്ക് അല്ലെങ്കില്‍ നമ്മുടെ നീതിപീടത്തിനു ഒരേ ശിക്ഷയെ കൊണ്ടുക്കാന്‍ സാധിക്കുകയുള്ളൂ.  ദൈവവും ഈ ലോകഘടനയില്‍ അങ്ങിനെ മാത്രമേ ചെയ്യുകയൊള്ളൂ   അതുകൊണ്ടാണ് ദൈവം ചിലകാര്യങ്ങള്‍ പിന്നേക്കു (പരലോകത്തിലേക്ക് ) മാറ്റി വെച്ചിട്ടുള്ളത്.

ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ ദൈവം നേരിട്ടും ഇടപെടാറുണ്ട്, ഉദാഹരണം:  കൊടിയധിക്കാരിയായ ഫറോവയെ കടലില്‍ മുക്കികൊന്നതും ദൈവധിക്കരികലായ പല സമൂഹങ്ങളേയും പലപല രീതിയില്‍ പാടെ നശിപ്പിച്ചതും.

Saturday, February 12, 2011

ഞാന്‍ മനസിലാക്കിയ സന്മാര്‍ഗ്ഗം.


ഭൂമുഖത്ത് അനേകം മതങ്ങള്‍ രൂപപ്പെട്ടത് എങ്ങിനെ യന്നു ചുരിക്കി പറയാം: ഭൂരിഭാഗം മതവിശ്വാസികളുടെ വിശ്വാസ പ്രകാരം ഒന്നാമത്തെ മനുഷ്യന്‍ ആദ്യ പിതാവ് ആദമാണ്  (അദ്ദേഹത്തിന്‍റെമേല്‍  അല്ലാഹുവിന്ടെ രക്ഷ ഉണ്ടാവട്ടെ), സ്വാഭാവികമായും അദ്ദേഹം ദൈവത്തില്‍ നിന്നുള്ള ആദ്യത്തെ പ്രവാചകനും ആയിരിന്നു.  അദ്ദേഹത്തിന്‍റെ ശിക്ഷണത്തിലാണ് ആദിമ  ജനത വളര്‍ന്നു വന്നതു, കാലാന്തരങ്ങള്‍ പിന്നിട്ടപ്പോള്‍ മനുഷ്യര്‍ നേര്‍വഴിയില്‍ നിന്ന് വ്യതിചലിച്ചു   വഴികേടിലായി മാറി, സ്വാഭാവികമായും ദൈവം മനുഷ്യരെ നേര്‍വഴിയിലേക്ക് തിരിച്ചു കൊണ്ടു വരാന്‍ വേണ്ടി ഒരു പുതിയ പ്രവാചകനെ നിയോഗിച്ചു. ചിലര്‍ പുതിയ പ്രവാചകനിലൂടെ നേര്‍മാര്‍ഗ്ഗം പ്രാപ്പിക്കും, ചിലര്‍ വൈകല്യങ്ങളോട് കൂടിയ തങ്ങളുടെ പൂര്‍വ നിലപാടില്‍ തന്നെ ഉറച്ച്  നില്‍ക്കും, ഈ പ്രക്രിയയാണ്  മനുഷ്യരില്‍ ഇന്ന് നാം കാണുന്ന ഒട്ടുമിക്ക മതങ്ങളെയും ഉണ്ടാകിയത്.  

ഇപ്രകാരം നിയോഗിതരായ പ്രവാചക പരമ്പരയിലെ അവസാനത്തെ പ്രവാചകനാണ് മുഹമ്മദ്‌ നബി (അദ്ദേഹത്തിന്‍റെമേല്‍  അല്ലാഹുവിന്ടെ രക്ഷയും കാരുണ്യവും  ഉണ്ടാവട്ടെ), മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ മതങ്ങളുടെ അവസാന പതിപ്പാണ്‌ ഇസ്ലാം. ഇസ്ലാമിന് മുമ്പുള്ള ഏക ദൈവത്തില്‍ നിന്ന് അവതീര്‍ണമായ എല്ലാ മതങ്ങളും വികൃതമായതിനാലാണ് ഇസ്ലാം അവതീര്‍ണമായത്.  സ്വാഭാവികമായും മുസ്ലിങ്ങള്‍ സന്മാര്‍ഗത്തിന്റെ അവസാന (യഥാര്‍ത്ഥ) രൂപമായ ഇസ്ലാം ഉള്‍ക്കൊണ്ടു മനുഷ്യര്‍ എല്ലാവരും വിജയം വരിക്കണമെന്നു ആഗ്രഹിക്കുന്നത് ഇതിനാലാണ്.

മുസ്ലിങ്ങള്‍ അടക്കമുള്ള മനുഷ്യര്‍ സന്മാര്‍ഗ്ഗത്തില്‍ നിന്ന് വ്യതി ചലിക്കാനുള്ള അവസ്ഥ ഇപ്പോയും നില നില്‍ക്കുന്നതിനാല്‍ ഇനിയും പ്രവാചകന്മാര്‍ ഉണ്ടാവുമോ ചോദ്യം പ്രസക്തമാണ്. ഇതിന്റെ ഉത്തരം, മുഹമ്മദ്‌ നബി(സ)ക്കു ശേഷം ഇനി പ്രവാചകന്‍മാര്‍ അവതരിക്കുകയില്ല, കാരണം ദൈവം മുഹമ്മദു നബിയിലൂടെ മനുഷ്യരിലേക്ക് ഇറക്കി തന്ന പരിപൂര്‍ണമായ ഖുര്‍ആന്‍ 14 നൂറ്റാണ്ടിനു ശേഷവും ഒരു മാറ്റ തിരുത്തലുകള്‍ക്കും വിധേയമാവാതെ നിലനില്‍ക്കുന്നു, ലോകാവസാനം വരെ ദൈവം തമ്പുരാന്‍ അതു നിലനിര്‍ത്തുകയും ചെയ്യും.

ഒട്ടുമിക്ക മതങ്ങളും തങ്ങളുടെ സൃഷ്ടാവ് ദൈവം തമ്പുരാനാനെന്നും അവനെയാണ് തങ്ങള്‍ ആരാധിക്കുന്നത് എന്നും വാദിക്കുന്നവരാണ്, ഇതില്‍ നിന്ന് അധിക മതങ്ങളും സൃഷ്ടാവായ ദൈവത്തെ ആരാധിക്കാന്‍ വേണ്ടി രൂപപ്പെട്ടതാണ് എന്ന് മനസിലാക്കാനാവും.  നമ്മുക്കു ചുറ്റുമുള്ള മതങ്ങളിലൂടെ ഒന്ന് കണോടിച്ചാല്‍ അവര്‍ക്കല്ലാം പിണഞ്ഞ അബദ്ധം എന്താണ് എന്ന് നമ്മുക്കു എളുപ്പത്തില്‍ മനസിലാക്കാനാവും, അവരല്ലാം തങ്ങളുടെ ഭാവനയിലൂടെ ദൈവത്തിന്നു രൂപവും ഭാവവുമെല്ലാം നല്‍കി.  യഥാര്‍ത്ഥത്തില്‍ ഈ പ്രപഞ്ചവും അതിലുള്ള സകല ചരാചരങ്ങളെയും സൃഷ്‌ടിച്ച ദൈവം തമ്പുരാന് സൃഷ്ടികളായ നാം രൂപം നല്കാവതാണോ? ഒരിക്കലുമല്ല, മനുഷ്യരായ നമ്മുക്കല്ലാം സങ്കല്‍പ്പിക്കാവുന്നതിനും എത്രയോ ഉന്നതാണ്‌ അവന്‍ . 

എല്ലാം സൃഷ്ടിച്ചവന്‍ , എല്ലാം നിയന്ത്രിക്കുന്നവന്‍ , എല്ലാം പരിപാലിക്കുന്നവന്‍ , അവന്‍ ഏകനാണ് , അവന്‍ ആരെയും ആശ്രയിക്കാത്തവനാണ്. ഏവരാലും ആശ്രയിക്കപ്പെടുന്നവനും, അവന്‍ പിതാവോ പുത്രനോ അല്ല, അവനു തുല്യനായി ആരുമില്ല, അങ്ങിനെ പോകുന്നു എണിയാല്‍ ഒടുങ്ങാത്ത അവന്‍റെ വിശേഷ ഗുണങ്ങള്‍ ,,,

ഞാന്‍ മുകളില്‍ സൂചിപ്പിച്ചത് പോലെ, ചിലര്‍ ഏകനായ ദൈവത്തിന്‍റെ വിത്യസ്ത ഗുണങ്ങളെ വെവേറെ ദൈവങ്ങളായി തെറ്റിധരിക്കുക്കുകയും അവകള്‍ക്ക് തങ്ങളുടെ ഭാവനയിലൂടെ രൂപങ്ങള്‍ നല്‍കുകയും അവകളെ ആരാധിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇത്തരക്കാരുടെ ആരാധ്യ വസ്തുക്കളില്‍ എന്തല്ലാം പെടുന്നു എന്ന് നോക്കാം, മരം കൊണ്ടോ കല്ല്‌ കൊണ്ടോ തങ്ങള്‍ തന്നെ കൊത്തിയുണ്ടാക്കിയ കേള്‍വിയോ കാഴ്യ്ച്ചയോ ഇല്ലാത്ത അതെ പോലെതന്നെ ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത ചില രൂപങ്ങള്‍ , അപ്രകാരം തന്നെയുള്ള ചിത്രങ്ങള്‍ , ചില ചെടികള്‍ ,  ചില മൃഗങ്ങള്‍ , തീ , അങ്ങിനെ പലതും.  ഇത്തരക്കാരില്‍ ചിലര്‍ തങ്ങള്‍ ഇവകളെ ആരാധിക്കുന്നില്ല എന്നും ഇവകളിലൂടെ യഥാര്‍ത്ഥ ദൈവത്തിനെയാണ് ആരാധിക്കുന്നത് എന്നും വാദിക്കാറുണ്ട്. എങ്ങിനെ വാദിച്ചാലും ഈ ചെയ്തി മഹാഅബദ്ധമാണ് എന്നതാണ് സത്യം, എന്തെന്ന് വെച്ചാല്‍ സാക്ഷാല്‍ സ്രിഷ്ടവിനു സൃഷ്ടികള്‍ തങ്ങള്‍ക്കു തോന്നുന്ന തരത്തില്‍ ദുര്‍ബലമായ രൂപങ്ങള്‍ നല്‍കുക എന്നതില്‍ പരം അബദ്ധം മറ്റെന്തുണ്ട്?

ദുഖകരമായ ഒരു സത്യം എന്തെന്ന് വെച്ചാല്‍ ചില സഹോദരന്മാര്‍ തങ്ങളുടെ മതത്തിലെ ഇത്തരം ആരാധനാവസ്തുക്കളെ കുറിച്ച് ചിന്തിക്കുകയും യഥാര്‍ത്ഥ ദൈവത്തെ കണ്ടെത്തുന്നതിനു പകരം നിരീശരവാദത്തില്ലും മറ്റും എത്തിപെട്ടു എന്നുള്ളതാണ്.

ചില മതസ്ഥര്‍ തങ്ങളുടെ പ്രവാചകനെ ദൈവ പുത്രനായി കരുതുന്നു, ദൈവത്തിനു പുത്രനുണ്ടാവുക എന്നത് വലിയ അസംബന്ധം, ദൈവത്തിന്‍റെ പുത്രന്‍ മനുഷ്യരൂപത്തില്‍ മനുഷ്യരെ തന്‍റെ ജീവിതത്തിലൂടെ ജീവിച്ചു കാണിച്ചു നേര്‍മാര്‍ഗ്ഗത്തിലേക്ക്‌ ക്ഷണിക്കുക എന്നത് അത്രതന്നെ അസംബന്ധം, എന്തെന്ന് വെച്ചാല്‍ ദൈവ പുത്രന്‍ ജീവിച്ചു കാണിച്ചത് പോലെ മനുഷ്യ പുത്രര്‍ ജീവിക്കുന്നത് എങ്ങിനെ?

ഞാന്‍ വിശ്വാസിക്കുന്നത്‌, ഒട്ടുമിക്ക മതങ്ങളും അതാതു കാലഘട്ടങ്ങളിലെ സത്യമതമായിരുന്നു വെന്നും ശേഷം വികലമാവുകയാണ് ഉണ്ടായത് എന്നുമാണ് .

ഞാന്‍ ഈ പറയുന്നത് പോലെ ആര്‍ക്കു വേണമെങ്കിലും തങ്ങളുടെ മതം മാത്രമാണ് ശരി എന്നു അവകാശപ്പെടാനുള്ള സ്വാതന്ത്യം ഉണ്ട്, ഇതു കേള്‍ക്കുന്നവര്‍ക്ക് ഇന്ന താണ് സത്യം എന്നു കണ്ടുപിടിക്കാനുള്ള സൗകര്യവും ഉണ്ട്, അതു അവരുടെ ബാധ്യത കൂടിയാണ്.

ഇസ്ലാമിനെ കുറിച്ച് ചിലത് ഞാന്‍ ചുരുക്കി പറയാം:
- തങ്ങളുടെ സൃഷ്ടാവായ ദൈവത്തില്‍ വിശ്വസിക്കുക.
- അവന്‍റെ ഒരു തരം സൃഷ്ടികളായ മലക്കുകളില്‍ വിശ്വസിക്കുക.
- ദൈവം മനുഷ്യര്‍ക്ക് ഇറക്കിയ വേദഗ്രന്ഥങ്ങളില്‍ വിശ്വസിക്കുക.
അവന്‍റെ പ്രവാചകന്മാരില്‍ വിശ്വസിക്കുക.
- അന്ത്യ ദിനത്തില്‍ (മരണാനന്തര ജീവിതത്തില്‍ ) വിശ്വസിക്കുക.
- ഗുണകരവും ദോഷകരവും മായി നമ്മുക്കു സംഭവിക്കുന്നതല്ലാം ദൈവത്തില്‍ നിന്നാണ് എന്നു വിശ്വസിക്കുക.
അവന്‍റെ കല്പന പ്രകാരം പ്രവര്‍ത്തിക്കുക, വിജയം വരിക്കുക, സ്വര്‍ഗ്ഗം നേടുക.

മറ്റുള്ളവരോട് ഗുണകാംക്ഷകാണിക്കുകയും, അവരും വിജയം വരിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുക, അവര്‍ക്ക് സന്മാര്‍ഗ്ഗം പഠിപ്പിച്ചു കൊടുക്കുക. ഇനി അവര്‍ നേര്മാര്‍ഗ്ഗം സ്വീകര്കിക്കുന്നില്ലങ്കിലും അവോരോട് മനുഷ്യര്‍ എന്ന നിലയിലുള്ള എല്ലാ വിധ ബന്ധങ്ങളും നിലനിര്‍ത്തി നല്ലനിലയില്‍ മുന്നോട്ടു പോകുക.

ദൈവം അനുഗ്രഹിക്കട്ടെ.

Monday, February 7, 2011

കണ്ടാമൃഗത്തിനു് എന്തിനു് ക്വാണ്ടം തിയറി?

സി.കെ. ബാബു വിന്റെ 'ക്രിയേഷനിസം' എന്ന പോസ്റ്റില്‍ നിന്ന്:



"കണ്ടാമൃഗത്തിനു് എന്തിനു് ക്വാണ്ടം തിയറി? പക്ഷേ, അതുപോലൊരു ജീവിതം നയിക്കുന്ന ഒരു മനുഷ്യനും, ഇരതേടൽ, ഇണചേരൽ തുടങ്ങിയ പ്രാഥമിക ജീവിതകർമ്മങ്ങൾ മാത്രം നിറവേറ്റി ജീവിതം അവസാനിപ്പിക്കുന്ന ഒരു മൃഗവും തമ്മിൽ എന്താണു വ്യത്യാസം? ഒരർത്ഥത്തിൽ ഏതൊരു കീടത്തിനും മനുഷ്യനേക്കാൾ പ്രായോഗികബുദ്ധിയുണ്ടു് എന്നു് സമ്മതിക്കാതെ നിവൃത്തിയില്ല. കാരണം, മനുഷ്യനൊഴികെ മറ്റൊരു ജീവിയും ഒരു ദൈവത്തിന്റെ അനുഗ്രഹം പിടിച്ചു് വാങ്ങുന്നതിനായി മനഃപൂർവ്വം സ്വയം പീഡിപ്പിക്കാറില്ല, സ്വയം ശിക്ഷിക്കാറില്ല".
നമ്മൾ ജീവിക്കുന്ന ഈ ലോകത്തെസംബന്ധിച്ച മൗലികമായ അറിവുകൾ പോലും നേടാത്ത മനുഷ്യരെകുറിച്ചാണ് ബാബുവിന്റെ ഒന്നാമത്തെ പരാമര്‍ശം, കൂട്ടത്തില്‍ ദൈവ വിശ്വാസികള്‍ക്ക് ഒരു കൊട്ടും.

ഈ വാക്കുകള്‍ എന്നെ എത്തരുണത്തിലാണ്  ചിന്തിപ്പിച്ചത് എന്ന് നോക്കാം.

നമ്മളില്‍ കൂടുതല്‍ പേരും ഈ ലോകത്തെ സംബന്ധിച്ച മൗലികമായ അറിവുകള്‍ വേണ്ടതിലധികം നേടിയവരാണ്, ചിലര്‍ അതിനുമപ്പുറം ശാസ്ത്രത്തിലും മറ്റും വിശാലമായ അറിവുകളും നേടുകയുണ്ടായി, ഈ അറിവുകള്‍ നേടിയവരും മൃഗങ്ങളും തമ്മില്‍ ജീവിതം അവസാനിക്കുന്നടിത്തു എന്തലാം വ്യത്യാസങ്ങള്‍ ഉണ്ടായി? അവരും മരിച്ചു മണ്ണില്‍ അലിഞ്ഞു ചേരുന്നു, മൃഗങ്ങളും തഥൈവ, ചത്തു മണ്ണില്‍ അലിഞ്ഞു ചേരുന്നു അല്ലെങ്കില്‍ മനുഷ്യര്‍ കൊന്നു തിന്നു മണ്ണിലേക്ക് എത്തപെട്ടു എന്ന് പറയാം.  എന്തോ എന്‍റെ ചെറിയ ചിന്തയില്‍ ഈ മൃഗങ്ങളും ഈ ശാസ്ത്രങ്ങളും മറ്റുമെല്ലാം പഠിച്ച മനുഷ്യരും അവസാനിക്കുന്നേടത്തു വലിയ വിത്യാസം കാണുന്നില്ല. പിന്നെ ആകെയുള്ള വിത്യാസം മനുഷ്യര്‍ മരിക്കുമ്പോള്‍ ചില സാമൂഹ്യ ചടങ്ങുകളോട്   കൂടിയാണ് സംസ്ക്കരിക്കുന്നതു എന്ന് മാത്രം.  

കത്തിച്ചാലും കുഴിച്ചിട്ടാലും ഇനി തിന്നു തീര്‍ത്താലും മണ്ണിലേക്ക് തന്നെ മടക്കം എന്നുപറയാം, ഇവിടെ ചില ചോദ്യങ്ങള്‍ പ്രസക്തമാണ് :

- പഠിച്ചവര്‍ എന്തു നേടി?
- പഠിക്കാത്തവര്‍ എന്തു നേടിയില്ല? 
- മൃഗങ്ങള്‍ എന്തു നേടിയില്ല? 
- നല്ലവണ്ണം പണം ഉണ്ടാക്കിയവന്‍ എന്തു നേടി?
- പണം ഉണ്ടാക്കാത്തവന്‍ എന്തു നേടിയില്ല?

എന്‍റെ ഈ ചോദ്യങ്ങള്‍ എല്ലാം 'മരിച്ചു പോയപ്പോള്‍ ' അല്ലെങ്കില്‍ ജീവിതം 'അവസാനിച്ചപ്പോള്‍ ' എന്തു നേടി എന്തു നേടിയില്ല എന്ന തരത്തിലുള്ളതാണ്.

ഇനി നമ്മുക്കു മറ്റു ചില ചോദ്യങ്ങള്‍ നോക്കാം:

- ചിലര്‍ നല്ലവണം പണം സമ്പാദിച്ചു മരിച്ചു പോകുന്നു, അവരുടെ മരണശേഷം ആ പണം അവര്‍ക്ക് ഏതെങ്കിലും തരത്തില്‍ ഉപകാരപെടുന്നുണ്ടോ?
- അവന്‍റെ ജീവിതത്തിന്‍റെ നല്ലൊരു ഭാഗവും അവന്‍ ചിലവഴിച്ചു പണമുണ്ടാക്കിയത് തന്ടെ മക്കള്‍ക്കും മറ്റും വേണ്ടിയായിരുന്നോ? 
- മക്കള്‍ക്ക്‌ അവര്‍ തന്നെ സമ്പാദിക്കുകയില്ലേ? ഇനി അവര്‍ (മക്കള്‍ ) സമ്പാദിക്കുന്നത്  അവരുടെ മക്കള്‍ക്ക്‌ വേണ്ടിയോ?

ഇനി അറിവ്  നേടിയവരുടെ കാര്യം എടുക്കാം:

- ചിലര്‍ തങ്ങളുടെ ജീവിതം പൂര്‍ണമായി പഠനത്തിനും പരീക്ഷണത്തിനും നീക്കി വെച്ച് പലപല പുതിയ അറിവുകളും കണ്ടെത്തലുകളും ലോകത്തിനു സമര്‍പ്പിക്കുന്നു, അവരുടെ ഈ പ്രവര്‍ത്തനം മരണശേഷം അവര്‍ക്ക് എന്തു നേടികൊടുക്കുന്നു? 
- അവരെ നാം സ്മരിക്കുന്നത് കൊണ്ടു അവര്‍ക്ക് എന്തെങ്കിലും നേട്ടം?
- മനുഷ്യര്‍ ഭൂമിയില്‍ ജീവിക്കുന്ന ബ്രഹത്തായ ഈ കാലഘട്ടത്തിനിടക്ക് എപ്പഴോ ജനിച്ചു ഒരു അമ്പതു അറുപതു കൊല്ലം ജീവിച്ചു പലപല പുതിയ അറിവുകളും ലോകത്തിനു സംഭാവന ചെയ്തു മറ്റു മൃഗങ്ങള്‍ക്ക് സമാനമായി അവരും അങ്ങ് മരിച്ചുപോകുക! 

അറിവ് നേടി പകര്‍ന്നു നല്‍കുക അല്ലെങ്കില്‍ കുറേ പണം സമ്പാദിക്കുക കുറച്ചു തന്‍റെ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ച് കൂടുതലും ഇവിടെ വിട്ടേച്ചു പോകുക,  നാം (മനുഷ്യന്‍ ) ഇവിടെ സൃഷ്ടിക്കപെട്ടതിന്റെ മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ നാം ഇവിടെ ജീവിക്കുന്നതിന്റെ ലക്ഷ്യം ഈ രണ്ട് സംഗതികള്‍ മാത്രമാണോ? ഇതല്ലാം മാണ് നമ്മുടെ ജീവിതത്തിന്‍റെ ലക്ഷ്യങ്ങള്‍ എങ്കില്‍ മരിച്ചുപോകുമ്പോള്‍ നാമും മറ്റു മൃഗങ്ങളും തമ്മില്‍ എന്തു വിത്യാസം?

മറ്റു മൃഗങ്ങളില്‍ നിന്ന് വിത്യസ്തമായി വിശേഷബുദ്ധിയുള്ള മനുഷ്യര്‍ ഈ ചോദ്യങ്ങള്‍ക്ക് തന്‍റെ ചിന്താശേഷി ഉപയോഗപ്പെടുത്തി  ഉത്തരം കണ്ടെത്തേണ്ടതുണ്ട്........................

ഇനി  അടുത്ത വിഷയത്തിലേക്ക് കടക്കാം:

ബാബുവിന്റെ വാക്കുകള്‍ "ഏതൊരു കീടത്തിനും മനുഷ്യനേക്കാൾ പ്രായോഗികബുദ്ധിയുണ്ടു് " 

തീര്‍ച്ചയായും ഇതു സത്യമാണ്, കാരണം ദൈവം (ചിലരുടെ ഭാഷയില്‍ പ്രകൃതി) അവയ്ക്ക് കനിഞ്ഞരുളിയ നിയമത്തിനു വിധേയമായി മാത്രമേ അവകള്‍ ജീവിക്കുന്നുള്ളൂ.

പക്ഷെ മനുഷ്യരോ, തങ്ങള്‍ക്കു ദൈവം അനുഗ്രഹമായി നല്‍കിയ വിശേഷബുദ്ധി ഉപയോഗിച്ച് തന്‍റെ സൃഷ്ടാവിനെ തന്നെ ചോദ്യം ചെയ്യുന്നു. നമ്മുടെ ശരീരം പോല്ലും ദൈവത്തിന്‍റെ നിയമങ്ങള്‍ക്കു പൂര്‍ണമായി വിധേയമായാണ് നിലക്കൊള്ളുന്നത്‌. എന്തിനു പറയുന്നു, നമ്മുടെ ശരീരത്തിലെ ഓരോ രോമം പോല്ലും അങ്ങിനെ തന്നെ.

തങ്ങള്‍ക്കു ബുദ്ധിയും അതിനനുസരിച്ച് ഇച്ഛയും തങ്ങളുടെ ഇച്ഛയനുസരിച്ചുള്ള  പ്രവര്‍ത്തന സ്വാതന്ത്ര്യവും നല്‍കിയെന്ന ഒറ്റ കാരണത്താല്‍ എന്തല്ലാം അക്രമങ്ങളാണ് മനുഷ്യര്‍ പ്രവര്‍ത്തിച്ചു കൂട്ടുന്നത്‌.

ബാബുവിന്റെ വാക്കുകള്‍ "ദൈവത്തിന്‍റെ   അനുഗ്രഹം പിടിച്ചു് വാങ്ങുന്നതിനായി മനഃപൂർവ്വം സ്വയം പീഡിപ്പിക്കാറില്ല, സ്വയം ശിക്ഷിക്കാറില്ല"

ഞാന്‍ ഒരു ദൈവ വിശ്വാസിയാണ്  എന്നതിന്റെ പേരില്‍ ഞാന്‍ എവിടെയാണ്  / എങ്ങിനെയാണ് പീഡിപ്പിക്കപെടുന്നത് ? എവിടെയാണ്  / എങ്ങിനെയാണ് സ്വയം ശിക്ഷിക്കപ്പെടുന്നത്?

ദൈവാനുഗ്രഹത്താല്‍ ഭൗതികമായ ഏതേതു മാനദണ്ഡം വെച്ച് അളന്നാലും ദൈവ വിശ്വാസികള്‍ യുക്തി / നിരീശ്വര വാദികളെക്കാള്‍ പിറകിലല്ല എന്നുണര്‍ത്തട്ടെ.

നന്മ നേര്‍ന്നു കൊണ്ടു.

Sunday, February 6, 2011

സൃഷ്ടാവിനെ സൃഷ്ടിക്കുന്ന സൃഷ്ടികള്‍


"സൃഷ്ടിവാദവും ഫോസിൽ തെളിവുകളും" എന്ന ബ്ലോഗ്പോസ്റ്റില്‍ ഞാന്‍ എഴുതിയ ചില കമണ്ടുകലാണ് താഴെ:




ഈ ബ്ലോഗില്‍ ദൈവവിശ്വസികളെയും ദൈവത്തെയും പരാമര്‍ശിച്ചത് കൊണ്ട് ചിലത് ചൂണ്ടി കാണിച്ചു കൊള്ളട്ടെ.
ഞാന്‍ മനസ്സിലാക്കുന്നത്, മനുഷ്യന്‍ മനുഷ്യന്‍റെ പരിധി അല്ലെങ്കില്‍ പരിമിതി-യില്‍ നിന്ന് കൊണ്ട് സൃഷ്ടിപ്പിനെ കുറിച്ച് ചിന്തിക്കുമ്പോയാണ് പരിണാമത്തില്‍ എത്തിപ്പെടുന്നത്. മനുഷ്യരുടെ കണ്ടുപിടുത്തങ്ങള്‍ ഓരോന്നും നാം പരിശോദ്ധിക്കുകയാണെങ്കില്‍ നമ്മുക്ക് അതില്‍ പടിപടിയായരു പ്രോസസിംഗ് കാണാനാവും. ഉദ്ദാഹരണത്തിനു ഒരു വാഹനമോ വിമാനമോ എടുത്തു നോക്കൂ... അതോടപ്പം നാം നമ്മുടെ കണ്‍മുമ്പില്‍ കാണുന്ന നാം അടങ്ങുന്ന ജീവജാലങ്ങളുടെ സ്രിഷ്ടിപ്പും സംവിധാനിക്കപ്പെട്ടിട്ടുള്ളത് (ഞങ്ങളുടെ ഭാഷയില്‍ ദൈവം സംവിധാനിച്ചത്) ഒന്നും മില്ലായിമയില്‍ നിന്ന് ഘട്ടംഘട്ടമായ വളര്‍ച്ചയിലൂടെയാണ്, അത് ജന്തുവര്‍ഗമായാലും സസ്യവര്‍ഗമായാലും അങ്ങിനെ തന്നെ.

ഇതില്‍ നിന്നല്ലാം മനുഷ്യന്‍ എത്തി ചേര്‍ന്ന ഒരു നിഗമനം നമ്മുക്കു ഇങ്ങനെ വായിക്കാം, 'മനുഷ്യനായാലും അതല്ല മറ്റു ജീവജാലങ്ങലായാലും അവയെ ഇന്ന് കാണുന്ന രൂപത്തില്‍ ആവാന്‍ (അവരുടെ ഭാഷയില്‍ ഇതും ഫൈനല്‍ വേര്‍ഷന്‍ അല്ല) കുറെ ഘട്ടങ്ങള്‍ കഴിഞ്ഞുപോയിട്ടുണ്ടാവും'.  ഈ നിഗമനത്തിന് ശാസ്ത്രീയ മായ ഒരു നിര്‍വചനം നല്‍കാന്‍ ശ്രമിച്ചതാണ് നാം ഈ കേള്‍ക്കുന്ന 'പരിണാമ' കോലാഹലങ്ങള്‍.

യഥാര്‍ത്തത്തില്‍ ദൈവവിശ്വാസികള്‍ വിശ്വസിക്കുന്ന / ആരാധിക്കുന്ന ദൈവം, നാം ഈ കാണുന്ന, നാം ഉള്‍പെടെയുള്ള ചെറുതും വലുതുമായ, എല്ലാം സൃഷ്ടിച്ചവനും പരിപാലിക്കുന്നവനുമാണ്. നമ്മുക്കു ലഭ്യമായ ശാസ്ത്രവിരങ്ങള്‍ ഉപയോഗപ്പെടുത്തി നാം കണ്ടെത്തിയ പ്രകൃതിയുമായി ബന്ധപ്പെട്ട  കാര്യങ്ങളെ അതായത് പ്രകൃതി സംവിധാനങ്ങളെ (ദൈവം ഇവിടെ സൃഷ്ടിച്ച് നല്‍കിയവയെ) കുറിച്ച് നാം സത്യസന്തമായി ചിന്തിക്കുകയാണെങ്കില്‍ അതുമാത്രം  മതി ബുദ്ധിയുള്ളവര്‍ക്ക് ആ സംവിധാനങ്ങള്‍ക്ക് (സൃഷ്ടികള്‍ക്ക്) പിന്നിലുള്ള സൃഷ്ടാവിനെ കണ്ടെത്താന്‍.

ഒരു ഏകകോശ ജീവി പരിണമിച്ചു (യുഗാന്തരങ്ങളിലൂടെ) ഒരു മനുഷ്യനായി മാറി എന്ന് ചിന്തിക്കണ്ട, പകരം മനുഷ്യന്‍റെ ഒരു അവയവം മാത്രമായ കണ്ണ് ആയിമാറി എന്ന് ചിന്തിനോക്കൂ,,, നമ്മെ കുറിച്ചും സ്വല്‍പം ചിന്തിച്ചുനോക്കൂ കുറച്ചുകാലങ്ങള്‍ക്ക് മുമ്പ് നാം എവിടെയായിരുന്നു? കുറച്ചുകാലങ്ങള്‍ക്ക് ശേഷം നാം എവിടെയായിരിക്കും? മൊത്തത്തില്‍ നമ്മുക്കു ഉള്ളത് (കിട്ടിപോയാല്‍) ഒരു പത്തുഅറുപതു വര്‍ഷം മാത്രം, ഈ പ്രഭഞ്ചത്തിന്റെ ആയുഷുമായി തുലനം ചെയ്യുകയാണെങ്കില്‍ നമ്മുടെ ആയുഷ് എത്ര നിസാരം, ഇത്ര നിസാരരായ നാമാണ് ഈ പ്രഭഞ്ചത്തിന്റെ സൃഷ്ടാവിനെ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്!



നമ്മളില്‍ ചിലര്‍ ശാസ്ത്രത്തെ കുറിച്ച് വ്യാചാലമാകുന്നത് കാണുമ്പോള്‍ എനിക്കു ചിരിയാണ് വരാറുള്ളത്, കാരണം ചെറിയ ഒരു ഉദ്ദാഹരണത്തിലൂടെ വ്യക്തമാക്കാം: 'ന്യൂട്ടന്‍ ഭൂഗുരുത്താകര്‍ഷണ ബലം കണ്ടെത്തി', അദ്ദേഹം ഗ്രാവിറ്റി ഉണ്ടാക്കുകയാണോ അതല ഇവിടെ ആദ്യമേയുള്ള (ദൈവം സൃഷ്‌ടിച്ച) ഗ്രാവിറ്റി അദ്ദേഹം കണ്ടെത്തുകയാണോ ചെയ്തത്? ഞാന്‍ പറഞ്ഞ 'ചിലരു'ടെ വാദം കേട്ടാല്‍ ന്യൂട്ടനാണ് ഗ്രാവിറ്റി ഭൂമിക്കു സമ്മാനിച്ചത്‌ എന്ന് തോന്നിപോകും, ഇത്തരത്തിലാണ് അധിക ശാസ്ത്രങ്ങളും അവതരിപ്പിക്കപ്പെടുന്നത്.

നമ്മുടെ ചിന്തയുണര്‍ത്താന്‍  വേണ്ടി ചില ക്ലൂകള്‍ തരാം:

ഒന്ന് - അര ഇഞ്ച് വിസ്തീര്‍ണം ഉള്ള നമ്മുടെ തള്ളവിരലിന്റെ ഉള്‍ഭാഗം പ്രകൃതി (ദൈവം) എങ്ങിനെ സംവിധാനിച്ചിരിക്കുന്നു.

രണ്ട് - ഈ ഭൂമിയുടെ ഗ്രാവിറ്റി.

മൂന്ന് - ഭൂമിയും സൂര്യനും ചന്ദ്രനുമടങ്ങുന്ന നിര്‍ജീവമായ ഗോളങ്ങള്‍ അവകളുടെ ഭ്രമണപഥത്തിലൂടെ ക്രിത്യമായി സഞ്ചരിക്കുന്നു.

നാല് - സസ്യങ്ങളില്‍ പരാഗണം നടത്തുന്നതില്‍ പ്രാണികള്‍ക്കും പക്ഷികള്‍ക്കും നല്ല പങ്കുണ്ട്, ഈ പ്രാണികളും പക്ഷികളും എല്ലാ സസ്യങ്ങളിലും (പൂക്കളില്‍) കയറിയിറങ്ങുന്നുണ്ട്‌, എന്നിട്ടും മാവില്‍ മാങ്ങയും പ്ലാവില്‍ ചക്കയും മാത്രമേ കായിക്കുന്നുളൂ.

തല്‍ക്കാലം ഇത്ര മതി, നമ്മുക്കു (മനുഷ്യര്‍ക്ക്) എല്ലാവര്‍ക്കും ദൈവം (ചിലരുടെ ഭാഷയില്‍ പ്രകൃതി പരിണാമത്തിലൂടെ) നല്ലവണം ബുദ്ധിതന്നിട്ടുണ്ടല്ലോ! 

ചിന്തിക്കുക പഠിക്കുക,,,