Sunday, January 23, 2011

ശരീരം, ജീവന്‍, ആത്മാവ്. ഒരു വിശകലനം

ഞാന്‍ ഒരു യുക്തി വാദിയുടെ ബ്ലോഗില്‍  'ഉറങ്ങുമ്പോള്‍ ആത്മാവ് എവിടെ പോകുന്നു?' എന്ന പോസ്റ്റില്‍ എഴുതിയ കമന്റുകളാണ് ഈ പോസ്റ്റ്‌:

പ്രിയ മനു,
ഇവിടെ എനിക്കു അറിയാവുന്ന ചിലത് ഞാന്‍ പറയാന്‍ ശ്രമിക്കാം. 


അതിനു മുമ്പായി എന്നെ കുറിച്ച് ചിലത് പറയാം: ഒരു മുസ്ലിം, അതായതു ഇസ്ലാമില്‍ വിശ്വസിക്കുന്നവന്‍, എന്താണു ഇസ്ലാം എന്ന് പറയാം: നാം കാണുന്ന മതങ്ങളില്‍ മിക്കവതും മനുഷ്യനന്മക്ക് വേണ്ടി ദൈവത്താല്‍ ഇറക്കപെട്ടതാണ് എന്ന് വിശ്വസിക്കുന്നു, ദൈവം മനുഷ്യര്‍ക്കായി ഇറക്കിയ ജീവിത വ്യവസ്ഥയെ യാണ് നാം മതം എന്ന് വിളിക്കുന്നത്‌.  യഥാര്‍ത്ഥത്തില്‍ ദൈവം മനുഷര്‍ക്ക്‌ ഒരേഒരു വ്യവസ്ഥയെ ഉണ്ടാക്കിയിട്ടുള്ളൂ, ഇതു ഇറക്കപെട്ടവര്‍ കാലാന്തരങ്ങള്‍ പിന്നിടുമ്പോള്‍ വഴികേടില്‍ ആവുന്നു, അപ്പോള്‍ ദൈവം മുന്‍ പറഞ്ഞ വ്യവസ്ഥ കാലോചിത മായ പരിഷ്ക്കരണത്തോടെ വീണ്ടും അയക്കുന്നു, ചിലര്‍ ഈ സത്യത്തെ അംഗീകരിക്കുന്നു, ചിലര്‍ തങ്ങളുടെ വഴിപിഴച്ച നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുന്നു, ആ പ്രക്രിയ തുടര്‍ന്നു പോന്നു. അങ്ങിനെയാണ് ഇവിടെ കാണുന്ന മതങ്ങള്‍ എല്ലാം രൂപപെട്ടത്‌.  ഇങ്ങിനെ ദൈവം മനുഷ്യരിലേക്ക് അയച്ച അവസാനത്തെ മതമാണ്‌ ഇസ്ലാം.


ഇനി വിഷയത്തിലേക്ക് കടക്കാം: നാം മനുഷ്യര്‍, എങ്ങിനെയോ ഇവിടെ ജനിച്ചവര്‍, മരിക്കേണ്ടവര്‍, നമ്മുക്കു ജന്മനാ അഞ്ചു ഇന്ത്രിയങ്ങലാണ് ഉള്ളത്, അതില്‍ തന്നെ ചില ഇന്ത്രിയങ്ങള്‍ വളര്‍ച്ചയില്‍ വികാശം പ്രാപ്പിച്ചത് (നാം യുക്തി യുള്ളവരായത് കൊണ്ടു വിശദീകരണം ആവശ്യമില്ല), നാം എല്ലാ സംഗതിയെയും വിലയിരുത്തുന്നത് നമ്മുടെ ഈ പഞ്ഞെന്ത്രിയങ്ങള്‍ ഉപയോഗിച്ചനുതാനും.  ഇതില്‍ കാര്യമായ ചില അപാകതകള്‍ ഉണ്ട് എന്ന് പറയാതെ വയ്യ, ഒന്ന് വിശദീകരിക്കാം:
നാം ജനിച്ചവരാണ്, സ്ഥിരമായി മാറ്റത്തിന് വിധേയമായി കൊണ്ടിരിക്കുവരാണ്, മരിക്കേണ്ടവരാണ്, കാര്യങ്ങളെ ഗ്രഹിക്കാന്‍ പഞ്ഞെന്ത്രിയങ്ങള്‍ അവശ്യമായിട്ടുള്ളരാണ്, ഇതല്ലാം നമ്മുടെ (മനുഷ്യരുടെ) അപര്യാപ്പ്ത്തതയെ യാണ് വിളിച്ചോതുന്നത്‌. ഈ അപര്യാപ്പ്ത്തരായ നാം എല്ലാറ്റിനും വിശദീകരണം തേടാന്‍ ശ്രമിക്കുന്നത് തന്നെ വലിയ ഒരു വിരോധാഭാസമാണ്.


അതിജീവനത്തിനു വേണ്ടി ജീവികളില്‍ പരിണാമം സംഭവിക്കുന്നു എന്നുവാദിക്കുന്നവരും അതു സമര്‍ഥിക്കാന്‍ വേണ്ടി കാലം കഴിച്ചു ക്കൂട്ടുന്നവരാണ് നിങ്ങള്‍. 'അതിജീവനത്തിനു വേണ്ടി ജീവികളില്‍ പരിണാമം സംഭവിക്കുന്നു' അല്ലെങ്കില്‍ 'അതിജീവനമാണ്‌ പരിണാമത്തിന്റെ ലക്ഷ്യം' എന്ന് മനസ്സിലാക്കിയ നിങ്ങള്‍ക്ക് 'ഈ ജീവന്‍ തന്നെ ഉണ്ടായതിന്റെ ലക്ഷ്യം' മറ്റൊരുവാക്കില്‍ പറഞ്ഞാല്‍ 'നമ്മുക്കു ജീവന്‍ അല്ലെങ്കില്‍ ജീവിതം ലഭിച്ചതിന്റെ ലക്ഷ്യം' മനസ്സിലാക്കാന്‍ സാധിക്കുന്നില്ല എന്നത് ഖേദകരം തന്നെ.


നമ്മുടെ പഞ്ഞെന്ത്രിയങ്ങള്‍ ഉപയോഗിച്ചു നാം സ്രിഷ്ടിക്കപ്പെട്ടതിനു ഒരു ലക്ഷ്യ മുണ്ടന്നു നമ്മുക്കു മനസിലാക്കാ മെങ്കില്ലും ആ ലക്ഷ്യം നിര്‍ധാരണം ചെയ്യാന്‍ നമ്മുടെ പഞ്ഞെന്ത്രിയങ്ങള്‍ പര്യാപ്ത മല്ല, അതിനാലാണ് ദൈവം പ്രവാചകന്‍ മാരെ - നമ്മളി(മനുഷ്യരി)ല്‍ നിന്ന് തന്നെ തിരെഞ്ഞെടുത്തു നമ്മളിലേക്ക് - അയക്കുന്നത്. എല്ലാ പ്രവാചകന്മാരും അവരവരുടെ കാലഘട്ടത്തിലെ ഏറ്റവും വിശ്വസ്തരായിരുന്നു എന്നത് ചരിത്രം, അതിനാല്‍ തന്നെ ഏതൊരു സമൂഹത്തിലുള്ള നല്ലവര്‍ക്ക് ഇത്തരം പ്രവാചകന്‍ മാരേയോ അവരുടെ അനുയായികളെയോ അംഗീകരിക്കാന്‍ പ്രയാസമുണ്ടായിട്ടില.


ഈ പോസ്റ്റിന്റെ പേര് യുക്തി എന്നതായത്‌ കൊണ്ടു ചിലത് കൂടി പറയാം: നല്ലവര്‍ നല്ലത് പറയുമ്പോള്‍ നല്ലവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ പ്രയാസ മുണ്ടാവേണ്ടതില്ല, അതിന്നു തെളിവും അനേഷിക്കേണ്ടതില്ല.  ഒരു ഉദാഹരണം പറയാം, നമ്മള്ളില്‍ ആരെങ്ങില്ലും സ്വന്തം പിതാവിനെ / പിതാമഹനെ / etc... തെളിവ് ചോദിച്ചതിനു ശേഷമോ തെളിവ് കിട്ടിയതിനു ശേഷമോ ആണോ അഗീകരിക്കുന്നത്? നമ്മുക്കു നമ്മുടെ മാതാക്കളിലുള്ള വിശ്വാസം നമ്മുടെ കുടുംബത്തിലുള്ള വിശ്വാസം നമ്മോടു അങ്ങിനെ ഒരു വിവരദോഷം ചെയ്യിക്കില്ല (മനുഷ്യര്‍ അത്തരത്തില്‍ അധപതിക്കുന്നതില്‍ നിന്ന് ഞാന്‍ ദൈവത്തോട് ശരണം തേടുന്നു). ഇതില്‍ നിന്ന് നമ്മുക്കു രണ്ട് സംഗതികള്‍ മനസ്സിലാക്കാം:
ഒന്ന് - നല്ലവരെ (പ്രവാചകന്‍ മാര്‍ നമ്മുടെ മതാക്കളില്‍ നിന്നല്ലാം എത്രെയോ ഉയര്‍ന്ന വിദാനത്തില്‍ ഉള്ളവരാണ്) വിശ്വസിക്കുന്നതിന് തെളിവ് ആവശ്യമില്ല.
രണ്ട് - വിശ്വാസത്തിനു നമ്മുടെ ജീവിതത്തില്‍ അതിയായ പ്രാധാന്യം ഉണ്ട്.


ഇന്നി താഴെ പറയുന്ന വാചകങ്ങള്‍ വായിക്കുക (ഞാന്‍ ഇതു ദൈവ വചനങ്ങളുടെ മലയാളം പരിഭാഷ ആണെന്ന് വിശ്വാസിക്കുന്നു, ഖുര്‍ആന്റെ ആഹോന പ്രകാരം ചിന്തിച്ചതിനു ശേഷം ഖുര്‍ആന്‍ ദൈവ വചന മാണെന്ന് എനിക്കു ബോധ്യപ്പെട്ടതുമാണ്):
- നിന്നോടവന്‍ ആത്മാവിനെ പറ്റി ചോദിക്കുന്നു. പറയുക: ആത്മാവ് എന്‍റെ രക്ഷിതാവിന്റെ കാര്യത്തില്‍ പെട്ടതാക്കുന്നു. അറിവില്‍ നിന്ന് അല്പമല്ലാതെ നിങ്ങള്‍ക്ക് നല്‍കിയിട്ടില്ല. (വിശുദ്ധ ഖുര്‍ആന്‍ 17 : 85 )
- ആത്മാവുകളെ മരണ വേളയില്‍ അല്ലാഹു പൂര്‍ണ്ണമായി ഏറ്റെടുക്കുന്നു. മരണപെടാത്തവയെ ഉറക്കത്തിലും. എന്നിട്ട് ഏതൊക്കെ ആത്മാവിനു മരണം വിധിച്ചുവോ അവയെ അവന്‍ പിടിച്ചു വെക്കുന്നു. മറ്റുള്ളവയെ നിശ്ചിതമായ ഒരു അവധിവരെ അവന്‍ വിട്ടയക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്കു ദ്രിഷ്ടാന്തങ്ങള്‍ ഉണ്ട് (വിശുദ്ധ ഖുര്‍ആന്‍ 39 : 42 )


സ്വല്പം വിശദീകരണം ആവാം അല്ലെ: ജീവികളില്‍ മൂന്ന് സംഗതികള്‍ ആണ് ഉള്ളത്: ശരീരം, ജീവന്‍, ആത്മാവ്. ശരീരം എന്ന് പറയുന്നത് പ്രക്രതി നിയമങ്ങളെ നൂറു ശതമാനം വിധേയമായിക്കൊണ്ട് നില്ലനില്‍ക്കുന്ന ഒരു വസ്തുവാണ്.  ശരീരത്തിന് ഇവിടെ നിലനിക്കാന്‍ വേണ്ടത് എന്താണോ അതാണ് ജീവന്‍. ശരീരത്തെ നിലനിര്‍ത്തുക യാണ് ജീവന്റെ ഒരു ജോലി.  ജീവനുള്ള ശരീരത്തെ നിയന്ത്രിക്കുന്നത്‌ ഏതോന്നാണോ അതാണ്‌ ആത്മാവ്.  ആത്മാവാണ് മനുഷ്യനെ നിയത്രിക്കുന്നത്, അതായതു നമ്മുടെ ചിന്തയെ നിയന്ത്രിക്കുന്നത്‌.  ആത്മാവ് ഇചിക്കുന്നതുപോലെ ശരീരത്തെ പ്രവര്‍ത്തിപ്പിക്കുക എന്നതാണ് ജീവന്റെ മറ്റൊരു ജോലി.  


ചില യാഥാര്‍ത്ഥ്യങ്ങള്‍ നോക്കാം: നാം ഉറങ്ങുമ്പോള്‍ / അബോധാവസ്ഥയില്‍ ആത്മാവ് നമ്മെ വിട്ടുപോകുന്നു, ജീവന്‍ വിട്ടു പോകുന്നില്ല, അതിനാല്‍ നാം മരിക്കുന്നില്ല, പക്ഷെ ശരീരത്തിന് പ്രവര്‍ത്തന പരമായ എല്ലാ കഴിവുകളും താല്‍ക്കാലികമായി നഷ്ടപെടുന്നു. മസ്തിഷ്ക്ക മരണം സംഭവിച്ചവരും ഈ ഗണത്തില്‍ പെട്ടുന്നു. ശരീരത്തില്‍ നിന്ന് ആത്മവിനോടപ്പം ജീവനും നഷ്ടപ്പെടുന്ന അവസ്ഥയാണ് മരണം. 


കമന്റുകള്‍ക്ക് ശേഷം കൂടുതല്‍ എഴുതാം (ഇന്‍ശാ അല്ലാഹ്) 

7 comments:

 1. All the Best Dear Br.Abdul Khader
  Wish you good luck

  ReplyDelete
 2. നല്ല തുടക്കം, അല്ലാഹു അനുഗ്രഹിക്കട്ടെ

  ReplyDelete
 3. Dear Ceekey & Shameer,

  Thanks, please add me in your prayers,,,

  Abdul Khader

  ReplyDelete
 4. Impressive, keep on writing, thinking & sharing. Keep it up.

  ReplyDelete
 5. Dear kadder,

  Welldone. keep it up.

  May Allah bless all of us.

  Ziyad PPK.
  Thalaserry-Old rommmate

  ReplyDelete
 6. മാഷാ അല്ലാ,,,,

  ReplyDelete