ഒരു ബ്ലോഗില്‍ അപ്പുട്ടന്‍ എന്ന സുഹൃത്ത് മായി നടന്ന ചില സംവാദങ്ങള്‍ ആണ് ഈ പോസ്റ്റ്:
പ്രിയ അപ്പുട്ടന്‍ ,
താങ്കളെ പോലെ ഒരാള്‍ ഇവിടെ വന്നതില്‍ അതിയായ സന്തോഷമുണ്ട്, ഞാന്‍ ആഗ്രഹിക്കുന്നത് മാന്യമായ ഒരു സംവാദമാണ്, അതിനു ഉതകുന്ന തരത്തിലുള്ള ഒരാളാണ് താങ്കള്‍ (ചര്‍ച്ചയെ തന്റെ കാഴ്ച പാടില്‍ നിന്ന് കൊണ്ട് മാത്രം - തുറന്ന മനസ്സല്ല എന്നര്‍ത്ഥം - കാണുന്നത് സംവാദ ത്തിനെ ഭാഗമായത് കൊണ്ടാവും), നമ്മുക്ക് തുടരാം, സത്യം പുലരട്ടെ.
=============================
അപ്പുട്ടന്‍:
കാര്യങ്ങൾ വിശകലനം ചെയ്യാനുള്ള ഒരു പ്രാപ്തിയുണ്ടാകേണ്ടത് ആവശ്യമാണ്. അത് കൂടുതൽ കാര്യങ്ങൾ അറിയുന്നതിലൂടെ ലഭ്യമാകുന്ന ഒന്നാണ്. ഇവിടെയും ഒരു വ്യക്തി ജീവിയ്ക്കുന്ന സാമൂഹികാവസ്ഥ പ്രധാനമാണ്, കാരണം അവിടെ കാണുന്ന കാര്യങ്ങൾ തന്നെയാണ് അവൻ(ൾ) പഠിക്കുന്നത്. ഈ വിശകലനത്തിലൂടെ ആണ് ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും തെരഞ്ഞെടുപ്പുകൾ നടക്കുന്നത്. അവ സ്ഥായിയായ തെരഞ്ഞെടുപ്പുകൾ ആകണമെന്നില്ല, പലതും വർത്തമാനസാഹചര്യങ്ങൾക്കനുസരിച്ച്, അനുഭവങ്ങൾക്കനുസരിച്ച് ഒക്കെ മാറിവരാനും സാധ്യതയുണ്ട്. (ഇതെല്ലാം ജീവിതത്തിൽ എല്ലാവരും കാണുന്ന കാര്യങ്ങൾ തന്നെയാണ്, ഇരുപത് വയസിൽ ഞാൻ ചിന്തിച്ചിരുന്നതുപോലെയല്ലല്ലൊ ഇപ്പോൾ)
-------------------------------------------
------------------------------
താങ്കളുടെ ഈ വരികള്‍ക്ക് ഞാന്‍ അടിവരയിട്ടുന്നു. അതോടപ്പം ചിലത് ചേര്‍ത്തു പറയുന്നു, നാം ഒന്നും അറിയാത്തവരായി ജനിക്കുന്നു, താങ്കള്‍ പറഞ്ഞത് പോലെ ജീവിക്കുന്ന സാമൂഹ്യ അവസ്ഥ അതോടപ്പം തന്നെ ലഭ്യമാവുന്ന വിദ്യാഭ്യാസം ഇതിന്‍റെയല്ലാം കൂടെ വിശകലനവും ചിന്താശേഷിയും എല്ലാം ചേര്‍ന്ന് വരുമ്പോഴാണ് നാം പ്രാപ്തി കൈ വരിക്കുന്നത്, എന്നാല്‍ ഈ പ്രാപ്തി പരിപൂര്‍ണ്ണ മാണോ? അല്ല എന്നാണ് താങ്കളുടെ ഈ വരികള്‍ " ഇരുപത് വയസിൽ ഞാൻ ചിന്തിച്ചിരുന്നതുപോലെയല്ലല്ലൊ ഇപ്പോൾ" സൂചിപ്പിക്കുന്നത്.
നാം ഈ പറഞ്ഞ കാര്യങ്ങള്‍ ശാസ്ത്രകാരന്‍ മാരടക്കം എല്ലാ മനുഷ്യര്‍ക്കും ബാധകമാണ് എന്ന് തന്നെയാണ് എന്‍റെ വിശ്വാസം. അതുകൊണ്ട് തന്നെ മനുഷ്യരുടെ പല കാര്യങ്ങളിലുമുള്ള അറിവ് ഭാഗിമാണ് എന്നാണു ഞാന്‍ മനസിലാകുക്കുന്നത്, ശാസ്ത്രത്തിന്‍റെ കാര്യത്തിലും അങ്ങിനെ തന്നെയല്ലേ? കഴിഞ്ഞ നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ നമ്മുക്ക് ലഭ്യമായിരുന്ന ശാസ്ത്രവും ഇപ്പോള്‍ ലഭ്യമായ ശാസ്ത്രവും തമ്മിലുള്ള വിത്യാസം എത്ര വലുതാണ്? പഠനങ്ങള്‍ ത്വരിതഗതിയില്‍ നടക്കുന്ന ഈ പുതിയ യുഗത്തില്‍ നാം എത്ര എത്ര പുതിയ അറിവുകളാണ് നേടികൊണ്ടിരിക്കുന്നത്? പഴയ പലതും നാം തിരുത്തി എഴുതികൊണ്ടിരിക്കുന്നു, അടുത്ത നൂറ്റാണ്ടിന്‍റെ തുടക്കത്തിലുള്ളവരുടെ വികാശത്തെ കുറിച്ച ചിന്ത നമ്മുടെ ഇമാജിനേഷ്യന് പുറത്താണ്.
ചിലത് പറയാം: നമ്മുക്ക് ലഭ്യമായ അറിവ് വെച്ച് തെളിയിക്കപെട്ടതോ എത്തിച്ചേര്‍ന്ന നിഗമനമോ ആണ് നമ്മുടെ ശാസ്ത്രം (പ്രിയരേ, ഞാന്‍ ശാസ്ത്രത്തെ നിരാകരിക്കുന്നവന്നല്ല), നമ്മുക്ക് ലഭ്യമാവാത്ത അറിവിന്‍റെ ബ്രഹത്തായ ശേഖരം ഇനിയും പ്രകൃതിയില്‍ ഉണ്ട്, അതാണു നമ്മുക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇനി ഇവകള്‍ കൂടി വായിക്കൂ:
- ആരാണോ പ്രകൃതിയയും നമ്മെയും മെല്ലാം സൃഷ്ടിച്ചത് അവനാണ് എല്ലാം അറിയുന്നവന്‍. അവന്‍റെ അറിവില്‍ നിന്ന് അവന്‍ ഇച്ചിക്കുന്നതല്ലാതെ മറ്റു യാതൊന്നും നാം അറിയുന്നില്ല (പരിശുദ്ധ ഖുര്‍ആന്‍ )
- നമ്മുക്ക് ഇവിടെ കാണുന്ന കാര്യങ്ങളിലൂടെ പലതും പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ സാധിക്കില്ല, അതുകൊണ്ടാണ് അത്തരം കാര്യങ്ങള്‍ കുറിച്ച് പൂര്‍ണവിവരവും അത് കണ്ടെത്താനുള്ള സൂചനകളുമായും ദൈവം വേദഗ്രന്ഥങ്ങള്‍ ഇറക്കിയത്, പതിനാലു നൂറ്റാണ്ട് മുമ്പ് ദൈവത്തില്‍ നിന്ന് അവസാന വേദഗ്രന്ഥം എന്ന് അവകാശ പെട്ട്കൊണ്ട് വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായി (ഇന്ന് അത് ഒരു കേടുപാടും കൂടാതെ നിലനില്‍ക്കുന്നു), അത് ഒരു മതഗ്രന്ഥം മാത്രമായിരുന്നിട്ടും അന്നത്തെ ജനങ്ങള്‍ക്ക് ഗ്രഹ്യമാവാത്ത - അവര്‍ക്ക് ആവിശ്യമില്ലാതിരുന്നിട്ടു പോലും - പല ശാസ്ത്ര വിഷങ്ങളും അതില്‍ വിശകലനം ചെയ്തു, ഈ പുതിയ യുഗത്തില്‍ പോലും ആ പതിനാല് നൂറ്റാണ്ട് മുമ്പ് ഇറങ്ങിയ വേദത്തിലെ ഇത്തരം വിശകലനങ്ങളില്‍ ഒരു അപാകത കണ്ടെത്താന്‍ നാം അശക്തരാണ്, കഴിഞ്ഞ നൂറ്റാണ്ടില്‍ ഇറങ്ങിയ ശാസ്ത്രങ്ങളില്‍ പോലും നാം പലതും തിരുത്തി, ചിലത് ക്രിക്കറ്റിന്‍റെ റെകോര്‍ഡ് ബുക്ക് പോലെ അടക്കാന്‍ നേരം കിട്ടാതെ തിരുത്തി കൊണ്ടേയിരിക്കുന്നു (സോറി, ക്രിക്കറ്റിനെ കുറച്ചുള്ള ചര്‍ച്ചക്ക് ഞാന്‍ ഇല്ല).
ഇതില്‍ നിന്ന് എനിക്ക് എന്റെ പ്രിയ സഹോദരന്മാരോട് വിനീതമായി പറയന്നുള്ളത്, നിങ്ങള്‍ ആ ഗ്രന്ഥം വായിക്കണം എന്നിട്ട് പഠനവിധേയമാക്കണം (അതിന്റെ ശത്രുക്കള്‍ നല്‍ക്കുന്ന റഫറന്‍സുകളില്‍ ഒതുങ്ങി നില്‍ക്കാതെ), എന്നിട്ട് നമ്മുക്ക് ഇന്ന് അവൈലബിള്‍ ആയ ശാസ്ത്രം മുന്നില്‍ വെച്ച് വിലയിരുത്തുക, നാം സത്യം കണ്ടെത്തിയേക്കാം. ഇനി ഒന്നുമില്ലങ്കില്‍ അതിലൂടെ നമ്മുക്ക് ശാസ്ത്രത്തിന്‍റെ ചില പുതിയ വശങ്ങള്‍ പഠിക്കാനുള്ള അവസരമെങ്കിലും ലഭ്യമാവലാവും.
==================================
അപ്പുട്ടന്‍:
ഇനി, താങ്കൾ പറഞ്ഞ ശരീരത്തിന്റെയും പ്രവർത്തനമേഖലയുടേയും കാര്യങ്ങൾ...ശരീരത്തിന്റെ ഓരോ ഭാഗവും നിയമങ്ങൾക്ക് വിധേയമായിത്തന്നെയാണ് പ്രവർത്തിക്കുന്നത് എന്നു പറയുമ്പോൾ അത് എല്ലാവർക്കും ബാധകമാണെന്നതും അറിയേണ്ടതുണ്ട്. ഒരാൾ (അല്ലെങ്കിൽ ചിലർ) മാത്രമായി പ്രതിമകൾക്ക് ജീവൻ വെയ്പ്പിക്കാനും മുന്നൂറിലധികം വർഷങ്ങൾ ജലമോ ആഹാരമോ കൂടാതെ ജീവിയ്ക്കാനും മറ്റാരും കേൾക്കാത്തത് കേൾക്കുവാനും കഴിവുള്ളവരാകുന്നില്ല. അങ്ങിനെ വന്നാൽ ഒന്നുകിൽ താങ്കൾ പറഞ്ഞ നിയമം തെറ്റും, അല്ലെങ്കിൽ ആ കഥ തെറ്റാണ്. ഇനി താങ്കൾക്ക് തീരുമാനിക്കാം.
--------------------------------------------
താങ്കളുടെ മുമ്പത്തെ ഖണ്നിക അവസാനിച്ചിടത്തുന്നിന്നു നിന്ന് തുടങ്ങാനാണെനിക്കിഷ്ടം, അതായതു നമ്മുടെ ചെറിയ വിവരം ("ഇരുപത് വയസിൽ ഞാൻ ചിന്തിച്ചിരുന്നതുപോലെയല്ലല്ലൊ ഇപ്പോൾ", ഇനിയും കൂടാമെന്നാണ് ഇതിലെ ധ്വനി) വെച്ച് നാം ചിന്തിക്കുമ്പോഴുള്ള കുഴപ്പമാണ്, പറയാം: മനുഷ്യരായ നാം എല്ലാം നാമ്മുടെ പഞ്ചാന്ത്രിയങ്ങള്‍ കൊണ്ട് മാത്രം ബോധ്യപ്പെടണം എന്ന് വാശി പിടിക്കുമ്പോഴാണ് ഇങ്ങിനെ ഒരു നിഗമനത്തില്‍ എത്തുന്നത് (പഞ്ചാന്ത്രിയങ്ങളെ കുറിച്ച ഞാന്‍ ചിലത് ഇവിടെ എഴുതിയിട്ടുണ്ട്), വിഷയത്തിലേക്ക് വരാം.
നമ്മുക്ക് മനുഷ്യര്‍ക്ക് മാത്രമേ കാര്യകാരണ ബന്ധങ്ങള്‍ ആവശ്യമുള്ളൂ, നമ്മെ സൃഷ്‌ടിച്ച പ്രപഞ്ചം സൃഷ്‌ടിച്ച സൃഷ്ടാവിന് അതിന്റെ ആവശ്യം ഇല്ല, കുറച്ചു ദിവസം മുമ്പ് ആത്മാത്യ ചെയ്ത കമിതാക്കളുടെ കുട്ടിയുടെ ഉദ്ദാഹരണം ഞാന്‍ പറഞ്ഞിരുന്നു, ചില കലാമിറ്റിസിലും നാം അത് കാണാറുണ്ട്, 'ഒരിക്കലും മുങ്ങാത്ത ടൈറ്റാനിക്കി'ന്‍റെ മുങ്ങലില്‍ നാം അത് കണ്ടു. ഫറോവയുടെ ജഡത്തിലും നാം അത് കാണുന്നു (പ്ലീസ് ചര്‍ച്ച ഉദാഹരണത്തിലേക്ക് വഴിതിരിച്ചു വിടരുത്). കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒന്ന് മല്ലാതിരുന്ന നമ്മെ സൃഷ്ടിച്ചവന് കളിമണ്ണിനു ജീവന്‍ കൊണ്ടുക്കാനും മനുഷ്യനെ മുന്നൂറു വര്‍ഷം ഉറക്കി കിടത്താനും നാലും പത്തും ദിവസം കുട്ടികളെ ഭക്ഷണമില്ലാതെ നിലനിര്‍ത്താനും സാധിക്കും.
ഒരു ഉദാഹരണത്തിലൂടെ കൂടുതല്‍ വ്യക്തമാക്കാം: മനുഷ്യന്‍റെ ശരാശരി തൂക്കം സ്ത്രീകള്‍ 54 - 64 കിലോയും, പുരുഷ്യന്‍മാര്‍ 76 - 83 കിലോയും (wiki)ആണ്, ഇത്രയും തൂക്കം വരുന്ന ഒരു മനുഷ്യനാവാന്‍ നാം എടുക്കുന്നത് ഇരുപതോളം വര്‍ഷങ്ങളുമാണ്, ഇനി ഇത് നോക്കൂ, പ്രസവിക്കപ്പെടുന്ന ആനകുട്ടിയുടെ പൊതുവേ പറയാവുന്ന തൂക്കം 120 കിലോ, അതിനു എടുക്ക പെട്ട സമയം 22 മാസങ്ങള്‍ (wiki) മാത്രം, ഞാന്‍ പറഞ്ഞു വന്നത്, കുറഞ്ഞ കാലത്തിനുള്ളില്‍ (22 മാസങ്ങള്‍ ) ഒരു ജീവിയുടെ തൂക്കം മറ്റാരുജീവിയുടെ പൂര്‍ണ്ണ വളര്‍ച്ച എത്തിമ്പോഴുള്ള അതും ഇരുപതു വര്‍ഷത്തെ നീണ്ട കാലത്തിനു ശേഷമുള്ള തൂക്കത്തിലും കൂടുതല്‍ , ഇതില്‍ കാണുന്ന ഈ സമയത്തിന്‍റെ വിത്യാസം അത് പ്ലാന്‍ ചെയ്ത ശക്തിക്ക് വേണമെങ്കില്‍ കൂട്ടുകയും കുറക്കുകയും മെല്ലാം ചെയ്യാം. അതായതു നമ്മെ വേണമെങ്കില്‍ സെക്കന്റുകള്‍ കൊണ്ടും സൃഷ്ടിക്കാം എന്നര്‍ത്ഥം, അത് കൊണ്ട്,
ഒന്ന്: തന്നെ അവന്‍റെ ശക്തിയെ കുറിച്ച് നാം സംസയിക്കണ്ട, അവനു മണ്ണിനു ജീവന്‍ കൊടുക്കാനും ............
രണ്ടു: മനുഷ്യനെ അവന്‍റെ പൂര്‍ണ്ണ വളര്‍ച്ചക്ക് ഇത്രയും കാലമെടുത്തതിന്റെ യുക്തി അതായതു നമ്മുടെ ബുദ്ധിപരമായ വികാസം, ഇത ആ സൃഷ്ടാവിന്റെ പൂര്‍ണ്ണതയാണ് വിളിച്ചോതുന്നത്.
===============================
അപ്പുട്ടന്‍:
നാം ഇച്ഛിക്കുന്നതിനനുസരിച്ച് പ്രവർത്തിക്കാൻ കഴിയുന്നുണ്ടെന്ന് താങ്കൾ പറയുന്നു. ശരി തന്നെ (ഒരു പരിധി വരെ).
പക്ഷെ മറ്റുജീവികൾക്ക് ആ സ്വാതന്ത്ര്യമില്ല എന്ന് താങ്കൾക്ക് എങ്ങിനെ പറയാനാവും. ഏറ്റവും സ്വതന്ത്രമായി ജീവിക്കുന്ന ജീവിവർഗം, ഒരുപക്ഷെ, ബാക്റ്റീരിയ ആയിരിക്കും. ഇത്രയും കോംപ്ലെക്സ് ആയൊരു ശരീരഘടന ഇല്ലാത്തതിനാൽ അവയുടെ ജീവിതവും അത്രയ്ക്ക് ലളിതമാണ്, ഒരുപക്ഷെ മനുഷ്യനേക്കാളധികം.
മൃഗങ്ങൾക്കുതന്നെ എന്താണ് സ്വാതന്ത്ര്യത്തിനൊരു കുറവ്? (മൃഗശാലയിലെ ജീവികളല്ല). ഏതുനിമിഷവും ഒരു predator വന്ന് ആക്രമിക്കാം എന്നൊരു സാധ്യതയുണ്ട്, അതിനപ്പുറം അവർക്ക് യാതൊരു കുഴപ്പവുമില്ല. ഇതേ അവസ്ഥയിലായിരുന്നു മനുഷ്യനും ഒരുകാലത്ത് (ഒരുപക്ഷെ ഇതിനേക്കാൾ പരിതാപകരമായിരുന്നു, കാരണം മൃഗങ്ങളിൽ പലർക്കുമുള്ള ശാരീരികമായ advantages പലതും മനുഷ്യനില്ല)
--------------------------------------------------
പക്ഷെ മറ്റുജീവികൾക്ക് ആ സ്വാതന്ത്ര്യമില്ല എന്ന് താങ്കൾക്ക് എങ്ങിനെ പറയാനാവും. ഏറ്റവും സ്വതന്ത്രമായി ജീവിക്കുന്ന ജീവിവർഗം, ഒരുപക്ഷെ, ബാക്റ്റീരിയ ആയിരിക്കും. ഇത്രയും കോംപ്ലെക്സ് ആയൊരു ശരീരഘടന ഇല്ലാത്തതിനാൽ അവയുടെ ജീവിതവും അത്രയ്ക്ക് ലളിതമാണ്, ഒരുപക്ഷെ മനുഷ്യനേക്കാളധികം.
മൃഗങ്ങൾക്കുതന്നെ എന്താണ് സ്വാതന്ത്ര്യത്തിനൊരു കുറവ്? (മൃഗശാലയിലെ ജീവികളല്ല). ഏതുനിമിഷവും ഒരു predator വന്ന് ആക്രമിക്കാം എന്നൊരു സാധ്യതയുണ്ട്, അതിനപ്പുറം അവർക്ക് യാതൊരു കുഴപ്പവുമില്ല. ഇതേ അവസ്ഥയിലായിരുന്നു മനുഷ്യനും ഒരുകാലത്ത് (ഒരുപക്ഷെ ഇതിനേക്കാൾ പരിതാപകരമായിരുന്നു, കാരണം മൃഗങ്ങളിൽ പലർക്കുമുള്ള ശാരീരികമായ advantages പലതും മനുഷ്യനില്ല)
------------------------------
പ്രിയ അപ്പുട്ടന്‍,
നാം ഇവിടെ ചര്‍ച്ചയില്‍ പ്രതിപാദിക്കുന്ന സ്വാതന്ത്ര്യം താങ്കള്‍ ഇവിടെ പരാമര്‍ശിച്ച സ്വാതന്ത്ര്യം അല്ല എന്ന് ഓര്‍മ്മിപ്പിക്കട്ടെ, ആ ബാക്റ്റീരിയകള്‍ അതെ പോലെ സ്വാതന്ത്ര്യം ഉള്ള മറ്റു ജന്തുക്കള്‍ അവകളുടെ സ്വാതന്ത്ര്യം ഉപയോഗിച്ച് ഇവിടെ ഭൂമിയില്‍ സൃഷ്ടിച്ചെടുത്ത നാഗരികതകള്‍ നശിപ്പിച്ച നാഗരികതകള്‍ എത്രെയത്രയുണ്ട് എന്ന് പറഞ്ഞു തരൂ.
======================================
അപ്പുട്ടന്‍:
താങ്കൾ ഇന്ന് മനുഷ്യനിരിക്കുന്ന അവസ്ഥ വെച്ച് പറഞ്ഞാൽ മനുഷ്യൻ ഒട്ടൊക്കെ നിയന്ത്രിക്കുന്നുണ്ട്. പക്ഷെ അതിന് കാലമെത്ര വേണ്ടിവന്നു? താങ്കൾ എഴുതിയിട്ടുള്ള ഉദാഹരണങ്ങളെല്ലാം തന്നെ ഉണ്ടായിട്ട് എത്ര കാലമായി? ഹോമോ സാപ്പിയൻസ് ഭൂമിയിൽ വന്നതിനുശേഷം തന്നെ കാലമെത്ര കഴിഞ്ഞാണ് കൃഷി തന്നെ തുടങ്ങിയത്? ഇതൊക്കെ ആലോചിച്ചുതന്നെയാണോ താങ്കൾ ലാഡറിനുമുകളിൽ മനുഷ്യനെ ഇരുത്തിയത്?
പരലോകവും മറ്റുകാര്യങ്ങളും ഒരു wishful thinking മാത്രമാണ്. ഇതിനെല്ലാം ഭാവിയിൽ എന്നെങ്കിലും കണക്കുചോദിക്കും എന്ന ഒരു ആശ്വാസം, അത്രമാത്രം. നീതി നിഷേധിക്കപ്പെടുമ്പോൾ ഉള്ള ഒരു സമാധാനം. അതിനെ ശാസ്ത്രവുമായി കൂട്ടിക്കുഴയ്ക്കേണ്ടതില്ല.
------------------------------
പ്രിയ അപ്പുട്ടന്‍,
ഹോമോ സാപിയന്‍സ് എന്നാണോ ഭൂമിയില്‍ വന്നത് അന്ന് മുതല്‍ അവന്‍ തന്നെയാണ് ലാഡരിനു മുകളില്‍ , ഇല്ല എന്നായിരുന്നു വെങ്കില്‍ താങ്കള്‍ അഗീകരിക്കുന്ന നാച്ചോറല്‍ സലക്ഷ്യനില്‍ മനുഷ്യന്‍ (പരിണാമം പഠിക്കാന്‍ JR എനിക്ക് ഒരു ലിങ്ക് കുറിച്ച് തന്നിരുന്നു ) മനുഷ്യന്‍ പരിണമിച്ചു ഇല്ലാതാവുമായിരുന്നു.
കൃഷിയുടെ കാര്യത്തില്‍ താങ്കള്‍ പറഞ്ഞത് ശരിയാണ് ഇന്നത്തേത് പോലെ ട്രാക്റ്റര്‍ ഉപയോഗിച്ചായിരിക്കില്ല ആദ്യമനുഷ്യന്‍ കൃഷി ചെയ്തത്, പക്ഷെ അവര്‍ക്ക് ജീവിക്കാന്‍ വേണ്ട വിഭവങ്ങള്‍ കരസ്ഥമാക്കാനും തങ്കളെ നശിപ്പിക്കാന്‍ ശക്തിയുള്ള വന്യമൃഗങ്ങളെയും മറ്റും പ്രതിരോധിക്കാന്‍ അവര്‍ പഠിച്ചിട്ടുണ്ടാവണം, ഇല്ലെങ്കില്‍ പച്ച നിറത്തിലുള്ള പ്രാണിക്ക് (മുന്‍ പറഞ്ഞ ലിങ്കിനോട് കടപ്പാട്) സംഭവിച്ചത് മനുഷ്യര്‍ക്കും സംഭവിക്കുമായിരുന്നു.
===============================
അപ്പുട്ടന്‍: ദൈവം നേരിട്ടിടപ്പെട്ട സന്ദർഭങ്ങളെക്കുറിച്ച് താങ്കൾ എഴുതി, ചില ചോദ്യങ്ങൾ.
1. ഇതെല്ലാം ഒരു ഗ്രന്ഥത്തിൽ പറഞ്ഞിട്ടുണ്ട് എന്നതിനപ്പുറം ശരിയാണ് എന്നതിനോ മറ്റൊരു കാരണവുമില്ലാതെ (പ്രാപഞ്ചികനിയമങ്ങൾ ബാധകമാകാതെ) ദൈവമാണിതെല്ലാം പ്രത്യേകമായി ചെയ്തത് എന്നതിനോ വല്ല തെളിവുമുണ്ടോ?
2. ഇക്കാര്യങ്ങളെല്ലാം രണ്ടായിരത്തിലധികം വർഷങ്ങൾക്ക് മുൻപ് മാത്രം സംഭവിച്ചതെന്തുകൊണ്ട്? ആധുനികകാലഘട്ടത്തിൽ ഇത്തരം വെള്ളപ്പൊക്കങ്ങളോ ഭൂമികുലുക്കങ്ങളോ തീപിടുത്തങ്ങളോ ഒക്കെ എന്തുകൊണ്ട് ഭൌതികതലത്തിൽ തന്നെ വിശദീകരിക്കപ്പെടുന്നു?
3. സമൂഹങ്ങളെ പാടെ നശിപ്പിക്കുന്നതെന്തിന്? ആ സമൂഹത്തിലെ എല്ലാവരും ഒരേപോലെ കുറ്റവാളികളാണോ, കുട്ടികൾ അടക്കം?
1. ഇതെല്ലാം ഒരു ഗ്രന്ഥത്തിൽ പറഞ്ഞിട്ടുണ്ട് എന്നതിനപ്പുറം ശരിയാണ് എന്നതിനോ മറ്റൊരു കാരണവുമില്ലാതെ (പ്രാപഞ്ചികനിയമങ്ങൾ ബാധകമാകാതെ) ദൈവമാണിതെല്ലാം പ്രത്യേകമായി ചെയ്തത് എന്നതിനോ വല്ല തെളിവുമുണ്ടോ?
2. ഇക്കാര്യങ്ങളെല്ലാം രണ്ടായിരത്തിലധികം വർഷങ്ങൾക്ക് മുൻപ് മാത്രം സംഭവിച്ചതെന്തുകൊണ്ട്? ആധുനികകാലഘട്ടത്തിൽ ഇത്തരം വെള്ളപ്പൊക്കങ്ങളോ ഭൂമികുലുക്കങ്ങളോ തീപിടുത്തങ്ങളോ ഒക്കെ എന്തുകൊണ്ട് ഭൌതികതലത്തിൽ തന്നെ വിശദീകരിക്കപ്പെടുന്നു?
3. സമൂഹങ്ങളെ പാടെ നശിപ്പിക്കുന്നതെന്തിന്? ആ സമൂഹത്തിലെ എല്ലാവരും ഒരേപോലെ കുറ്റവാളികളാണോ, കുട്ടികൾ അടക്കം?
-----------------------------------------------
പ്രിയ അപ്പുട്ടന്‍,
ഞാനൊന്ന് തിരിച്ചു ചോദിക്കട്ടേ, പരിണാമത്തെ കുറിച്ച് ചിലര്‍ നിഗമനത്തില്‍ എത്തി അത് ശാസ്തം എന്ന് പറഞ്ഞു അവതിരിപ്പിച്ചു പഠിപ്പിക്കുന്നു എന്നല്ലാതെ എന്ത് തെളിവാണ് അതിനുള്ളത് (നിറം മാറുന്നതും ചിലനിറത്തിലുള്ളവ നശിച്ചു പോകുന്നതും ചിലത് നിലനിന്നു പോകുന്നത് മല്ല ഞാന്‍ ചോദിക്കുന്നത് മറിച്ചു ഒരു ജീവി മറ്റൊരു ജീവിയായതിനു)? ലഭ്യമായ ഫോസില്‍ വെച്ചിട്ടു പറയൂ ഇതാ ഇന്ന ജീവി ഇന്ന ജീവിയായി പരിണമിച്ചു എന്ന്!
ഇനി വിഷയത്തിലേക്ക് വരാം: ശരിയാണ് താങ്കള്‍ പറഞ്ഞത്, 'വെറും' നാലായിരത്തിന്റെയും രണ്ടായിരത്തിന്റെയും ഇടയില്‍ സംഭവിച്ച സംഭവങ്ങള്‍ ആണ് അതില്‍ അധികവും. കൂടാതെ പതിനാല് നൂറ്റാണ്ട് മുമ്പ് സംഭവിച്ച ഒരു അത്ഭുതം ഇന്നും ഇവിടെ നമ്മുടെയല്ലാം മുമ്പില്‍ നിലനില്‍ക്കുന്നു, അതെ 'പരിശുദ്ധ ഖുര്‍ആനി'നെയാണ് ഞാന്‍ ഉദ്ദേശിച്ചത്.
മുകളിലെ പാരഗ്രാഫില്‍ 'വെറും' എന്ന് ഞാന്‍ മനപ്പൂര്‍വ്വം എഴുതിയത് തന്നെയാണ്, പരിണാമ വാദികള്‍ പരിണാമത്തിനു തെളിവ് ചോദിക്കുമ്പോള്‍ പറയുക: ഇത് സ്രിഷ്ടിവാദം പോലെ 'ദൈവം ഉണ്ടാക്കി ' എന്ന രീതിയില്‍ ഒറ്റ വക്കില്‍ ഉത്തരം പറയാന്‍ സാധിക്കുകയില്ല എന്നതാണ്, അഥവാ പറഞ്ഞാല്‍ തന്നെ അത് കുറെ സംഖ്യകള്‍ ആയിരിക്കും. ഡ്രാഗൺ ഫ്ലൈ: 300 ദശലക്ഷം വർഷം. സൈനോബാക്റ്റീരിയ : 350 കോടി വർഷം (സുശീലിനോട് കടപ്പാട് ), വെറും 2000വും 4000വും വര്‍ഷങ്ങള്‍ക്ക് മുമ്പു നടന്ന സംഭവങ്ങള്‍ ഒരു ഗ്രന്ഥത്തില്‍ വെറുതെ പറഞ്ഞത്! 300റും 350തും ദശലക്ഷമോ കോടികളോ വര്‍ഷങ്ങള്‍ കഴിഞ്ഞത് സത്യസന്തമായ ശാസ്ത്രവും!
ഒന്ന് മാത്രം പറയാം, അതലാം ഇവിടെ കഴിഞ്ഞു പോയ ചരിത്ര സംഭവങ്ങലാണ്, നിങ്ങള്‍ പരിണാമം പഠിക്കാന്‍ ചിലവയിക്കുന്നതിന്റെ വളരെകുറച്ചു സമയം ഇതിനും വേണ്ടി മാറ്റി വെക്കുക, അത് വികലമായ ചരിത്രമാണെങ്കില്‍ എന്നെ പോലുള്ളവരെ തിരുത്തുകയും മാവാം.
അതലാം ദൈവം പ്രത്യേകമായി ചെയ്തതാണ് എന്നതിന് ചില തെളിവുകള്‍ തരാം:
ഒന്ന് - നൂഹ് നബി(അ)യുടെ ചരിത്രം:
സത്യമതവുമായി നൂഹ് തന്‍റെ ജനതയെ സമീപ്പിച്ചപ്പോള്‍ അവര്‍ അദ്ദേഹത്തെ കളവാക്കി, അവസാനം ദൈവം അവരെ നശിപ്പിക്കാന്‍ തീരുമാനിച്ചു. നൂഹിനു ഒരു കപ്പല്‍ ഉണ്ടാക്കുവാന്‍ ദൈവ കല്പനയുണ്ടായി, നൂഹ് തന്നെ വിശ്വസിച്ച തുച്ചമായ വിശ്വാസികളും കപ്പല്‍ നിര്‍മ്മാണം ആരംഭിച്ചു. പൊതുജനം അവരെ പരിഹസിച്ചു, കുടിക്കാന്‍ പോലും വേണ്ടവിധം വെള്ളം കിട്ടാത്ത ഈ മരുഭൂമിയില്‍ കപ്പലുണ്ടാകുന്ന വിഡ്ഢികള്‍ . അവരെ കുറ്റം പറയരുതല്ലോ, നാമ്മും അതുതന്നെയല്ലേ ചെയ്യുക? പുഴകള്‍ ഇല്ലാത്ത കനാലുകള്‍ ഇല്ലാത്ത കടലിന്‍റെ അടുതല്ലാത്ത മരുഭൂമിയില്‍ ചിലര്‍ കപ്പലുണ്ടാക്കുന്നു! കാരണമെന്താ ദൈവം അവിടെ പ്രളയം ഉണ്ടാക്കുമെത്രേ, ഇതിലും വലിയ തമാശയുണ്ടോ?
പക്ഷെ ദൈവം അവിടെ പ്രളയമിറക്കി, മരുഭൂമി പിളര്‍ന്നു വെള്ളം പുറത്തു വന്നു, ആകാശത്തു നിന്ന് ശക്തമായ മഴയും. നൂഹും സംഘവും കപ്പലില്‍ രക്ഷപ്പെടു, ആ ജനതയെ ദൈവം മുക്കി കൊന്നു, ഞാന്‍ കൂടുതല്‍ എഴുതുന്നില്ല, താങ്കള്‍ സത്യം അറിയാന്‍ ശ്രമിക്കുക, ശേഷം റിസള്‍ട്ട് എന്തായാലും മറ്റു മാന്യ വായനക്കാരുമായി പങ്കു വെക്കുക.
ചിലത് ചോദിചോട്ടെ: ഇവിടെ ദൈവ കല്പനയല്ലെങ്കില്‍ പിന്നെ നൂഹു എന്തിനാണ് കപ്പല്‍ ഉണ്ടാക്കിയത്? കപ്പല്‍ ഉണ്ടാക്കാന്‍ കാരണം മറ്റെന്തിങ്കിലുമാണെങ്കില്‍ പൊതുജനം എന്ത് കൊണ്ട് കപ്പല്‍ ഉണ്ടാക്കിയില്ല? ദൈവ കല്പനയനുസരിച്ചല്ലെങ്കില്‍ അവിടെ എന്ത് കൊണ്ട് പ്രളയം തന്നെ ഉണ്ടായി? ഭൂകമ്പം അല്ലെങ്കില്‍ മറ്റുവല്ലതും ഉണ്ടായില്ല?
രണ്ടു - സലിഹ് നബി(അ)യുടെ ചരിത്രം:
അവിടെയും നൂഹിനെ പോലെ സാലിഹിനെ അദ്ദേഹത്തിന്‍റെ ജനം കളവാക്കി, ദൈവത്തെ വെല്ലുവിളിച്ചു. ഇവിടെ രസകരമായ ഒരു സംഗതിയുണ്ട്. അവര്‍ക്ക് മുമ്പുള്ള ജനത മലമുകളില്‍ വലിയ വലിയ കെട്ടിടങ്ങള്‍ പടുത്തുയര്‍ത്തിയവര്‍ ആയിരുന്നു, അതിനാല്‍ തന്നെ അവര്‍ നശിപ്പിക്കപ്പെട്ടത് ഭൂകമ്പത്തിലൂടെയായിരുന്നു. തങ്ങള്‍ക്കു ഭൂകമ്പത്തില്‍ തകരാത്ത വീട് തന്നെ വേണം എന്നതിന്റെ അടിസ്ഥാനത്തില്‍ അവര്‍ മലകള്‍ തുറന്നു വീടുണ്ടാക്കി, അവരെ ദൈവം ഒരു ഘോരമായ ശംബ്ദത്താല്‍ നശിപ്പിച്ചു.
ഇവിടെയും ചിലത് ചോടിക്കെണ്ടാതയുണ്ട്: അവര്‍ക്ക് മുമ്പുള്ള സമൂഹം നശിപ്പിക്കപ്പെട്ടതിനെ കുറിച്ചുള്ള വിവരവും തങ്ങള്‍ നശിപ്പിക്കപെടും എന്ന താക്കീതും അവക്കുണ്ടായിരുന്നില്ലേ? ഇങ്ങനെ താക്കീതിന് ശേഷം വരുന്ന വിപത്തിനെ ഏതു രീതിയില്‍ വിലയിരുത്തണം?
ഇനി താങ്കളുടെ മൂന്നാമത്തെ ചോദ്യത്തിലേക്ക് കടക്കാം :
ഏതൊരു സമൂഹത്തെയും നശിപ്പിക്കുന്നതിന് അവര്‍ക്ക് വ്യക്തമായ താക്കീതു നല്‍കും, ശേഷം അവരെ നശിപ്പിക്കുന്നതിന് വേണ്ടി അവരില്‍ നിന്ന് തന്നെ വ്യക്തമായ ഒരു കാരണം കാത്തിരിക്കും. ഉദാഹരണങ്ങള്‍ : സലിഹിന്റെ ജനത അവരിലേക്ക് ദൈവ ഇറക്കിയ ഒട്ടകത്തെ അറുകൊല ചെയ്തു. ലൂത്തിന്റെ ജനത അവരിലേക്ക് മനുഷ്യ(പുരുഷ)രൂപത്തില്‍ അവതരിച്ച മാലാഖമാരെ ലൈകിക വേഴ്ചക്ക് തുനിഞ്ഞു (പ്ലീസ് ചര്‍ച്ച ഉദാഹരണത്തിലേക്ക് വഴിതിരിച്ചു വിടരുത്). ദൈവം ഏതൊരു സമൂഹത്തിലെയും വിശ്വാസികളെ രക്ഷപെടുത്തിയത്തിന് ശേഷമേ അവരെ നശിപ്പിക്കുകയുള്ളൂ. ഏതൊരു സമൂഹത്തിലെയും ബുദ്ധിയും വിവേകവും മുള്ളവര്‍ മാത്രമേ കുറ്റക്കാരാവുന്നുള്ളൂ, നശിപ്പിക്കപ്പെടുമ്പോള്‍ വിശ്വാസികളുടെ കൂടെകൂടാത്ത എല്ലാവരും നശിപ്പിക്കപ്പെടും, അവരിലുള്ള കുട്ടികള്‍ക്കെല്ലാം ജീവിതത്തില്‍ ഒരിക്കല്‍ അനിവാര്യമായ മരണം ഇതിലൂടെ സംഭവിക്കുന്നു എന്ന് മാത്രം (ഒരു പക്ഷെ നിങ്ങളെ പോലുള്ളവര്‍ കളിയാക്കാറുള്ള സ്വര്‍ഗത്തിലെ ബാലന്മാര്‍ ഇവരായിരിക്കും, പെണ്‍കുട്ടികള്‍ ഹൂരികളും)
താങ്കളുടെ രണ്ടാമത്തെ ചോദ്യത്തിന്‍റെ മറുപടി എന്ന നിലയില്‍ ചിലത് പറയാനുണ്ട്: ഇന്ന് നാം കാണുന്ന കലാമിറ്റീസ് കുറിച്ചാണ് ചോദ്യം, പറയാം. ഒരു സമൂഹത്തില്‍ നല്ലവരും നിലനില്‍ക്കുന്ന കാലത്തോളം ആ സമൂഹത്തെ ശിക്ഷനല്‍കി നശിപ്പിക്കുകയില്ല, അതുകൊണ്ട് തന്നെ അത്തരം കലാമിറ്റീസിനെ ശിക്ഷയായി വിലയിരുത്തണ്ട, ഞാന്‍ കുട്ടികളുടെ കാര്യത്തില്‍ പറഞ്ഞത് പോലെ ജീവിതത്തില്‍ ഒരിക്കല്‍ അനിവാര്യമായ മരണം ഇതിലൂടെ സംഭവിക്കുന്നു എന്ന് മനസ്സിലാക്കിയാല്‍ മതി. പക്ഷെ ആ സംഭവങ്ങളിലും അതുപോലെ നമ്മളില്‍ നിന്ന് മരിച്ചുകൊണ്ടിരിക്കുന്നവരിലും ജീവിച്ചിരിക്കുന്നവര്‍ക്ക് അതായതു നമ്മുക്ക് വ്യക്തമായ പാഠം ഉണ്ട്, നാളെ നാമ്മും മരിച്ചു പോകാനുള്ളവരാണ് എന്ന സുവ്യക്തമായ ഒരു പാഠം.
No comments:
Post a Comment