Thursday, September 15, 2011

ദൈവനിഷേധത്തിന്‍റെ പൊള്ളത്തരങ്ങള്‍


(നാസ്തികനായ ദൈവം എന്ന ബ്ലോഗിലെ അനാനിയായ ബാലചന്ദ്രമേനോന്‍ എന്ന പോസ്റ്റിലും ഇല്ലായ്മയുടെ ഇതിഹാസം എന്ന പോസ്റ്റിലും ഇട്ട ചില കമന്റുകള്‍ ആണ് ഈ പോസ്റ്റ്‌) 

ആ ബ്ലോഗിലെ ആദ്യം പറഞ്ഞ പോസ്റ്റില്‍ ഇട്ട ഒരു കമന്റുമായി തുടങ്ങാം...

വേണു എന്ന യുക്തിവാദിയുടെ ഒരു കമന്റ്: >>>ദൈവം ഉണ്ടെന്ന് ഇങ്ങനെ ബുദ്ധിമുട്ടി വിശ്വസിപ്പിച്ചിട്ട് ചിലര്‍ക്ക് എന്തെങ്കിലും ഭൌതികനേട്ടങ്ങള്‍ ഉണ്ടാകാം. പക്ഷെ അവര്‍ സ്വയം വഞ്ചിക്കപ്പെടുകയാണ്.<<<

ദൈവം ഇല്ല എന്ന് ഇങ്ങനെ ബുദ്ധിമുട്ടി വിശ്വസിപ്പിച്ചിട്ട് ചിലര്‍ക്ക് എന്തെങ്കിലും ഭൌതികനേട്ടങ്ങള്‍ ഉണ്ടാകാം. പക്ഷെ അവര്‍ സ്വയം വഞ്ചിക്കപ്പെടുകയാണ്, അതോടപ്പം മറ്റുള്ളവരെ വഞ്ചിക്കുകയും (വേണുവിന്‍റെ കമന്റു അത്തരം ഒരു ബ്ലോഗിലെ ഒരു പോസ്റ്റിന്റെ താഴെ ആയത് കൊണ്ട് അത് ഇങ്ങിനെ വായിക്കാനാണ് എനികിഷ്ടം).

=====================

പൊതുവെ യുക്തിവാദികള്‍ ചോദിക്കാറുള്ള ഒരു ചോദ്യം: "പ്രപഞ്ചം ഉണ്ടാവാന്‍ കാരണം ദൈവം ആണെങ്കില്‍ ദൈവം ഉണ്ടാവാന്‍ കാരണം എന്ത് അല്ലെങ്കില്‍ ആര് അതായത് പ്രപഞ്ചം ഉണ്ടാക്കിയത് ദൈവമാണെങ്കില്‍ ദൈവത്തെ ഉണ്ടാക്കിയത് ആര്?"

ഈ ചോദ്യം തന്നെ ഉണ്ടാവാന്‍ കാരണം യുക്തിവാദികളില്‍ കൂടുതല്‍ പേരും പൊതുവെ കണ്ടു ശീലിച്ചിട്ടുള്ളത് കല്ല്‌ കൊണ്ടുള്ള ദൈവങ്ങള്‍ മരം കൊണ്ടുള്ള ദൈവങ്ങള്‍ മനുഷ്യനെ പോലെയോ മറ്റു ജീവികളെ പോലെയോ ഉള്ള ദൈവങ്ങളുടെ ചിത്രങ്ങള്‍ തുടങ്ങിയ പലതരം വികലമായ ദൈവങ്ങളെയാണ്. സ്വാഭാവികമായും ഇത്തരം മനുഷ്യനിര്‍മിത അല്ലെങ്കില്‍ മനുഷ്യ സങ്കല്‍പ്പിത വികല ദൈവങ്ങള്‍ ബുദ്ധിയുള്ളവരെ ചിന്തിപ്പിക്കുന്നതാണ് / ചിന്തിപ്പിക്കേണ്ടതാണ്, പക്ഷെ ആ ചിന്തയെ യഥാര്‍ത്ഥ വഴിയിലൂടെ തിരിച്ചു വിടാതിരുന്നാല്‍ മനുഷ്യര്‍ക്ക്‌ ഒരിക്കലും യഥാര്‍ത്ഥ ദൈവത്തെ കണ്ടെത്താന്‍ ആവില്ല എന്ന് മാത്രമല്ല മനുഷ്യര്‍ ഈ അതി ബൃഹത്തായ പ്രപഞ്ച സൃഷ്ടിപ്പിനും അതിലെ സര്‍വ്വ ചരാചരങ്ങളുടെ സൃഷ്ടിപ്പിനും ഒരു ലക്ഷ്യമുണ്ടാവില്ല എന്ന് വാദിക്കുന്നവര്‍ ആവുകയും ചെയ്യും.

ഇത്തരക്കാര്‍ സത്യം അല്ലെങ്കില്‍ യാഥാര്‍ത്ഥ്യം മറ്റുള്ളവരുമായി പങ്കുവെക്കുന്നതിനു പകരം തങ്ങളുടെ വാദം ജയിക്കാന്‍ വേണ്ടിയുള്ള ചില പൊടിക്കൈകള്‍ കാണിച്ചു കൊണ്ടിരിക്കും.

അദിര്‍ശ്യനായ അരൂപിയായ അമൂര്‍ത്തമായ എല്ലാറ്റിനും കഴിവുള്ള സൃഷ്ടാവായ ഒരു ദൈവത്തില്‍ യഥാര്‍ത്ഥത്തില്‍ എല്ലാ മതങ്ങളും (ചില മത വിശ്വാസികള്‍ ആ ദൈവത്തിന് സന്താനങ്ങളെയും സഹായികളെയും രൂപവും ഭാവവും സങ്കല്‍പ്പിച്ച് വിശ്വാസ വൈകല്യം കാണിക്കുന്നുണ്ട്, എങ്കില്‍ പോലും) വിശ്വസിക്കുന്നു, അതുകൊണ്ടുതന്നെ നിരീശ്വരവാദകള്‍ ദൈവത്തെ നിഷേധിക്കുമ്പോള്‍ എല്ലാ മതസ്ഥരും അംഗീകരിക്കുന്ന ദൈവത്തെ അല്ലെങ്കില്‍ ദൈവ സങ്കല്‍പ്പത്തെയാണ് നിരാകരിക്കേണ്ടത്, അങ്ങിനെ ഒന്ന് ഇല്ല എന്നാണ് സമര്‍ത്ഥിക്കേണ്ടത്. 

ഈ പോസ്റ്റിലും അത്തരത്തിലുള്ള (അദിര്‍ശ്യനായ അരൂപിയായ അമൂര്‍ത്തമായ എല്ലാറ്റിനും കഴിവുള്ള സൃഷ്ടാവായ) ഒരു ദൈവത്തെയല്ല ഇല്ല എന്ന് സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നത് പകരം മൂര്‍ത്തമായ ഒരു ദൈവത്തെയാണ് നിഷേധിക്കുന്നത്, 

പ്രിയരെ,

മൂര്‍ത്തമായ ഒന്നാണ് ദൈവം എങ്കില്‍ ദൈവവിശ്വാസം എന്ന പ്രയോഗം തന്നെ ഉണ്ടാകുമായിരുന്നോ? 
വിശ്വാസികള്‍ എന്ന് ദൈവവിശ്വാസികളെ വിളിക്കേണ്ടിവരുമായിരുന്നോ?

ഞാന്‍ മനസ്സിലാക്കുന്നത് അങ്ങിനെ ഒരു പ്രയോഗമോ അങ്ങിനെ ഒരു വിളിയോ ഉണ്ടാകുമായിരുന്നില്ല, പകരം ദൈവത്തെ അംഗീകരിക്കുന്നവര്‍ എന്ന ഒരു വിളിയെ ഉണ്ടാകുമായിരുന്നുള്ളൂ.

ഞങ്ങള്‍ വിശ്വസിക്കുന്ന ദൈവത്തെ കുറിച്ച് ചിലത് കൂടി പറയട്ടെ; ദൈവം സൃഷ്ടാവാണ്, നിയന്തവാണ്, പരിപലകനാണ്... 

നാം ഇവിടെ കണ്ടെത്തുന്ന അറിവുകള്‍ ഉണ്ടല്ലോ അതായത് നിങ്ങള്‍ തനിയെ ഉണ്ടായി എന്ന് പറയുന്നതും നാം മനുഷ്യര്‍ ശാസ്ത്രം എന്ന് പേരിട്ടു വിളിക്കുന്നതുമായ പ്രകൃതിയില്‍ നിക്ഷിപ്തമായ വിവിധതരം അറിവുകള്‍ ഉണ്ടല്ലോ അതല്ലാം ഉണ്ടാക്കിയ സംവിധാനിച്ച ശക്തിയാണ് ദൈവം.

നാം ശാസ്ത്രീയം എന്ന് പറയുന്നതല്ലാം നിങ്ങള്‍ വെറുതെ ഉണ്ടായി എന്ന് വിശ്വസിക്കുമ്പോഴും ഞങ്ങള്‍ വിശ്വാസികള്‍ക്ക് എല്ലാം ദൈവം ഉണ്ടാക്കി സംവിധാനിച്ചു എന്ന് വിശ്വസിക്കാനാണിഷ്ടം.

മുകളില്‍ പറഞ്ഞ ബ്ലോഗിലെ രണ്ടാം പോസ്റ്റില്‍ നിന്ന്:

പോസ്റ്റില്‍ പറഞ്ഞ കഥ ഒരു കഥയില്ലാത്ത കഥയായത് കൊണ്ട് പാസ്‌ പറയാം.

>>> ...  'പരമാര്‍ത്ഥജ്ഞാനം' പ്രാരംഭത്തില്‍ തന്നെ കണ്ടെത്തിയ മതം ബാക്കി ജ്ഞാനങ്ങളെ അതിന് കീഴിലാണ് പ്രതിഷ്ഠിക്കുന്നത്. 'വിധി ആദ്യം വിസ്താരം പിന്നീട്' എന്നതാണ് മതചിന്തയിലെ അടിത്തട്ട് യുക്തി. 'ഉള്‍വിളികളും വിഭ്രാന്തികളും വെളിപാടുകളും' കഷ്ടപ്പെട്ട് സമ്പാദിക്കുന്ന ജ്ഞാനത്തേക്കാള്‍ മഹത്തരമാകുന്നു! <<<

ജ്ഞാനത്തിന്‍റെ ഉറവിടം മനുഷ്യനാണോ? മനുഷ്യന്‍ ജ്ഞാനത്തിന്‍റെ സമ്പാതകന്‍ മാത്രം.  പ്രകൃതിയില്‍ നിന്നാണ് ജ്ഞാനം സമ്പാദിക്കുന്നത്, പ്രകൃതിയില്‍ ആ ജ്ഞാനം എങ്ങിനെ ഉണ്ടായി? ആരെങ്കിലും നിക്ഷേപിച്ചതാണോ? ഇതിനെ കുറിച്ച് മുന്‍വിധിയില്ലാതെ തുറന്ന മനസ്സോട് കൂടി ചിന്തിച്ചാല്‍ ആര്‍ക്കും ഉത്തരം കിട്ടും.  

'വിധി ആദ്യം വിസ്താരം പിന്നീട്' എന്നത് വിശ്വാസികളുടെ രീതിയല്ല, ദൈവം ഇല്ല എന്ന മുന്‍വിധി ആര്‍ക്കാണ് ഉള്ളത് എന്നും ശേഷം വിസ്താരം എങ്ങിനെ നടക്കുന്നു എന്നതിനും ഉള്ള നല്ല ഒരു ഉദാഹരണമാണ്‌ ഈ ബ്ലോഗിലെ പോസ്റ്റുകള്‍ .

>>>.. ഏകകാരണം പ്രപഞ്ചവിരുദ്ധമായതിനാലും പ്രപഞ്ചം ബഹുകാരണസംബന്ധിയായതിനാലും ബഹുദൈവങ്ങള്‍ കൂടുതല്‍ യുക്തിസഹമാണെന്ന് വാദിക്കുന്നവരുണ്ട്. പ്രപഞ്ചകാരണങ്ങള്‍ ബഹുതലമായതിനാല്‍ ഏകദൈവവും ബഹുദൈവവും ഒരുപോല അസാധുവാണ്. എന്തെന്നാല്‍ ബഹുതലദൈവങ്ങള്‍ ഏകദൈവത്തിന്റെ മൂര്‍ത്തീരൂപങ്ങളായിട്ടാണ്(various manifestations) പൊതുവെ അവതരിപ്പിക്കപ്പെടുന്നത്.അതായത് ഒരുതരം അധികാരവികേന്ദ്രീകരണം. ഫലത്തില്‍ ബഹുദൈവവും ഏകദൈവം തന്നെയാകുന്നു എന്നാണതിനര്‍ത്ഥം. <<<

യഥാര്‍ത്ഥത്തില്‍ ദൈവം ഒന്നേയുള്ളൂ, ആ ദൈവത്തെ ആ ദൈവം തന്നെ മനുഷ്യന് വ്യക്തമായ രീതിയില്‍ പരിചയപ്പെടുത്തി കൊടുത്തിട്ടുണ്ട്, ദൈവം നല്‍കിയതിനെ കൈവിട്ട് മനുഷ്യന്‍ തങ്ങളുടെ പരിമിതികളില്‍ നിന്ന് കൊണ്ട് ദൈവത്തെ സങ്കല്‍പ്പിക്കുന്നതാണ്  മനുഷ്യ സൃഷ്ടിയായ ഉപകാരമോ ഉപദ്രവമോ ഇല്ലാത്ത വികലമായ ദൈവങ്ങള്‍ ഉണ്ടായത്‌.  ഞാന്‍ എന്റെ മുകളിലത്തെ കമന്റില്‍ സൂചിപ്പിച്ചത് പോലെ.

>>>ദൈവം ഒന്നോ ഒന്നിലധികമോ എന്ന ചോദ്യം കാളപ്രസവത്തിലെ കുട്ടികള്‍ എത്രയെന്ന ചോദ്യം അനുസ്മരിപ്പിക്കും.
ടോട്ടമിസം(Totemism)-അനിമിസം(Animism)-പാഗനിസം(Paganism)-പാന്‍തീയിസം(Pantheism)-തീയിസം(theism)-ബഹുദൈവവിശ്വാസം (Polytheism) എന്നരീതിയില്‍ ഭിന്നരൂപങ്ങളില്‍ വികസിതമായ അഭൗതികശക്തിവിശ്വാസം അവസാനം എത്തിയിസം(atheism) എന്ന മതവിശ്വാസനിരാസത്തില്‍ സമാപിക്കുന്നു. മേല്‍പ്പറഞ്ഞ എല്ലാ വിശ്വാസരൂപങ്ങളും ഇന്നും ലോകത്ത് നിലനില്‍ക്കുന്നുണ്ട്. 'ടോട്ടം'(Totem) സംരക്ഷകന്‍, അടുത്ത ബന്ധു, ചങ്ങാതി, കുലദൈവം എന്നൊക്കെയുള്ള രൂപത്തിലാണ് വരുന്നത്. ...<<<

ചിലര്‍ ഒരു യാഥാര്‍ത്ഥ്യത്തെ വികലമായി അവതരിപ്പിക്കുന്നു (ചിലത് യുക്തി-നിരീശ്വരവാദികള്‍ തെറ്റായി ഉദ്ധരിക്കുന്നത് ആണ് എന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല - താഴെ പരാമര്‍ശിക്കും) എന്നത് ആ യാഥാര്‍ത്ഥ്യം ഇല്ലാതാവാന്‍ കാരണമാവില്ല, കൂടാതെ ചിലര്‍ വികലമായി അവതരിപ്പിക്കുന്നു എന്നത് സത്യം മനസ്സിലാക്കാന്‍ ആര്‍ക്കും തടസമാവുകയും അരുത്.

>>> ... മതദൈവസങ്കല്‍പ്പത്തില്‍ വാസ്തവത്തില്‍ പുതുതായി ഒന്നുമില്ല. മേല്‍പ്പറഞ്ഞ എല്ലാ ആരാധനരീതികളും ഏറിയും കുറഞ്ഞും അവിടെ കടന്നുവരും. <<<

തങ്ങളെ സൃഷ്ടിച്ച് പരിപാലിക്കുന്ന ദൈവത്തെ അംഗീകരിക്കുകയും ആ ദൈവത്തെ വണങ്ങുക / ആരാധിക്കുക എന്നതിലൂടെ മോക്ഷം നേടുക എന്നത് തന്നെയാണ് മതത്തിന്റെ അടിസ്ഥാനം.

>>> പുസ്തകവിശ്വാസമൊക്കെ സാമൂഹികപുരോഗതിക്കനുസരിച്ച് കടന്നുവന്നു എന്നു കണ്ടാല്‍മതി. <<<

പുസ്തക വിശ്വാസം അല്ല പുസ്തകങ്ങള്‍ (വേദഗ്രന്ഥങ്ങള്‍ ) മനുഷ്യരുടെ വളര്‍ച്ചക്ക് അനുസരിച്ച് ദൈവം തന്‍റെ ഇടപെടലുകളെ നവീകരിച്ചു എന്നെ പറയാന്‍ സാധിക്കൂ.  

>>>മിക്ക മതദൈവങ്ങളും പ്രകൃതിശക്തികളോ (pagan deities) ആകാശപൗരന്‍മാരോ(sky god) ആയ ആണ്‍ദൈവങ്ങളാണ്.<<<

'ദൈവങ്ങളെ' കുറിച്ച് പറയുമ്പോള്‍ അതിന് ഞാന്‍ മറുപടി പറയില്ല, 'ദൈവ'ത്തെ കുറിച്ച് പറയുമ്പോഴേ ദൈവവിശ്വാസിയായ ഞാന്‍ മറുപടി പറയേണ്ടതുള്ളൂ.

>>> ചില മതങ്ങള്‍ ഏകദൈവമാതൃകയും(ജൂതമതം) മറ്റുചിലവ ബഹുദൈവക്രമവും(ഹിന്ദുമതം) പിന്തുടരുന്നുവെങ്കിലും ഫലത്തില്‍ ദൈവം എന്ന ആകാശപൗരന്‍ ഒരാളാണെന്ന് ഇരുകൂട്ടരും വാദിക്കുന്നു. ആരാധനയ്ക്കായി എല്ലാവരും മുകളിലോട്ട് നോക്കി പരിശീലിക്കുന്നു.<<<

മുസ്ലീങ്ങളും ഏകദൈവ വിശ്വാസക്കാരാണെ...

ഇവിടെ ചേര്‍ത്ത് പറയേണ്ട ഒരു സംഗതിയുണ്ട്, ഞാന്‍ എന്‍റെ ആദ്യകമന്റില്‍ എല്ലാ മതങ്ങളും സൃഷ്ടാവായ എല്ലാറ്റിനും കൈവുള്ള ഒരു ദൈവത്തെ അംഗീകരിക്കുന്നു എന്ന് പറഞ്ഞതിന് മുകളിലെ വാചകം അടിവരയിടുന്നു.

>>> മതം ദൈവം ആളുംതരവും നോക്കി ഇടപെടുന്ന വ്യക്തിയാണ്. ഒരു 'വെടിക്കെട്ടുകാരനെ'പോലെ പ്രപഞ്ചത്തില്‍നിന്ന് ദൂരെ മാറിനിന്ന് 'മഹാവിഭേദന'മൊക്കെ(The Big Bang) നടത്തി തളര്‍ന്നിരിക്കുന്ന ഈ ആകാശപൗരന്റെ പ്രധാന താല്‍പര്യം ഭൂമിയിലെ താരതമ്യേന ആധുനിക ജീവികളിലൊന്നായ മനുഷ്യന്റെ ചെയ്തികളും കര്‍മ്മങ്ങളുമാണ്. <<<

മനുഷ്യന്‍ അവന്‍റെ പരിമിതിയില്‍ നിന്ന് കൊണ്ട് ദൈവത്തെ സങ്കല്‍പ്പിക്കുന്നതാണ് തെറ്റ്, മുകളിലെ വരിയിലും വ്യക്തി എന്ന് പറയുന്നതിലൂടെ ആ തെറ്റ് ആവര്‍ത്തിക്കുന്നത് കാണാം. ഭൂമിയിലെ അധികാരികള്‍ മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ കൈകര്യകര്‍ത്താക്കള്‍ വിശേഷബുദ്ധിയുള്ള മനുഷ്യര്‍ തന്നെയാണ് എന്നതില്‍ ആര്‍ക്കെങ്കിലും സംശയം ഉണ്ടാവും എന്ന് തോന്നുന്നില്ല, അധികാരികള്‍ അവരുടെ പ്രവര്‍ത്തനത്തെ കുറിച്ച് ചോദ്യം ചെയ്യപ്പെടുക എന്നത് സ്വാഭാവികം.  

മനുഷ്യരെ പോലെ പ്രകൃതിവിഭവങ്ങളെ ഉപയോഗപ്പെടുത്തുന്ന മറ്റു ജീവികളെ ആരെങ്കിലും കാണിച്ചു തരാവോ???

>>> മനുഷ്യന്‍ ചെയ്യേണ്ടതും ചെയ്തുകൂടാന്‍ പാടില്ലാത്തതുമായി ഒരു പിടി കാര്യങ്ങളുടെ നീണ്ട പട്ടികയും കീശയുടെ പോക്കറ്റിലിട്ടാണ് അദ്ദേഹം സദാ പ്രപഞ്ചത്തെ പണിഞ്ഞുകൊണ്ടിരിക്കുന്നത്. ഒരു പുതിയ ഗാലക്‌സി ഉണ്ടാക്കുന്ന അതേ സമയത്ത് അദ്ദേഹം ഭൂമിയില്‍ നടക്കുന്ന ഒരു 'മതനിന്ദ'യും ശ്രദ്ധിക്കും. പിന്നെ തന്നെത്താന്‍ ശ്രദ്ധിക്കും. ബോറടിക്കുമ്പോള്‍ തന്നെയാരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോയെന്ന് ശ്രദ്ധിക്കും, പിന്നെ തനിക്ക് ശ്രദ്ധ തെറ്റുന്നുണ്ടോയെന്ന് ശ്രദ്ധിക്കും.... ഇത്തരം അവിരാമമായ വിനോദത്തില്‍ അഭിരമിക്കുന്ന ജൂതമതമാതൃകയിലുള്ള ഏകദൈവസങ്കല്‍പ്പം പ്രാചീനമായ പ്രകൃതിദൈവത്തിന്റെ അനുകരണമാണ്. ടോട്ടമിസത്തിന്റെ കറിക്കൂട്ടുകളാണവിടെയും രുചി നിശ്ചയിക്കുന്നത്. <<<

തമാശകള്‍ മറുപടി പറയാനുള്ളതല്ല (ചിരിപ്പിക്കാനുള്ളതാണ്).

"ഏകദൈവസങ്കല്‍പ്പം പ്രാചീനമായ പ്രകൃതിദൈവത്തിന്റെ അനുകരണമാണ്" എന്ന വരികളിലൂടെ ഏകദൈവസങ്കല്‍പ്പം പ്രാചീനകാലം മുതല്‍ ഉള്ളതാണ് എന്ന വിശ്വാസികളുടെ വാദം സ്ഥാപ്പിച്ചു തരികയാനുണ്ടായത്, 'അനുകരണമാണ്' എന്നത് 'തുടര്‍ച്ചയാണ്' എന്നതിനു പകരമായി ഉപയോഗിച്ച് എന്ന് പറയുന്നതാവും ശരി.

>>> മതദൈവങ്ങളെല്ലാം 'ഒന്നാ'ണെന്നത് വിശ്വാസികള്‍ നുണ പറഞ്ഞേക്കും. ഒന്നായി കഴിഞ്ഞാല്‍ സംഗതി യുക്തിസഹമായി എന്നാണവരുടെ വികലധാരണ. കുടുംബാസൂത്രണം വഴി സന്താനങ്ങളെ കുറച്ചാല്‍ മാത്രംമതി നല്ല മാതാപിതാക്കളായി പേരെടുക്കാം എന്ന ധാരണ പോലെയാണിത്. വാക്കില്‍ ഒന്നായിട്ട് കാര്യമില്ല. ഒന്നാകുകയെന്നത് ദൈവങ്ങളുടെ പേക്കിനാവാണ്. 'അന്യദൈവഭയ'മാണ് എല്ലാ മതദൈവളുടേയും ആത്യന്തികപ്രശ്‌നം. ഈ ഫോബിയ സദാ അവരുടെ ഉള്ള് നീറ്റുന്നു.<<<

'യഥാര്‍ത്ഥത്തില്‍ ഒരേ ഒരു ദൈവമേ ഉള്ളൂ' എന്നാണ് വിശ്വാസികള്‍ പറയുന്നത്, "മതദൈവങ്ങളെല്ലാം 'ഒന്നാ'ണ് " എന്ന് വിശ്വാസികള്‍ പറയുന്നു എന്ന് പറയുന്നതാണ് നുണ.

>>> മനുഷ്യന്‍ എഴുത്തും വായനയും സാഹിത്യവുമൊക്കെ തുടങ്ങിയതിന് ശേഷമാണ് പല മതദൈവങ്ങള്‍ക്കും പുസ്തകപ്രസാധകരംഗത്ത് താല്‍പര്യമുദിച്ചത്. ദൈവാരാധനയുടെ പരിണാമചരിത്രം പരിശോധിച്ചാല്‍ മുമ്പ് നിലവിലിരുന്ന വ്യവസ്ഥകളെ അപേക്ഷിച്ച് പറയത്തക്ക പുരോഗതിയൊന്നും ആധുനിക മതവിശ്വാസത്തിനില്ല. ആരാധനാക്രമങ്ങള്‍ പരുവപ്പെട്ടത് അതാത് ഘട്ടത്തില്‍ നിലവിലിരുന്ന ജ്ഞാനതലത്തെയും പ്രകൃതിവീക്ഷണത്തേയും ആധാരമാക്കിയാണ്. അങ്ങനെനോക്കുമ്പോള്‍ പ്രാചീന ആരാധനക്രമങ്ങള്‍ അന്നത്തെ ജ്ഞാനതലവുമായും പ്രപഞ്ചവിജ്ഞാനവുമായി ഏറെക്കുറെ പൊരുത്തപ്പെട്ടു പോകുന്നതായി കാണാം. ആകാശം എന്തെന്നറിയാത്ത ജനത്തിന് ആകാശത്തിന് മുകളിലുളള 'സ്വര്‍ഗ്ഗം' കമനീയമായി തോന്നും. പക്ഷെ ഈ ഗോത്രസങ്കല്‍പ്പങ്ങള്‍ ചുമലിലേറ്റുന്ന 'ആധുനികമത'ങ്ങള്‍ ഞെട്ടിപ്പിക്കുന്ന ഫലിതമായി തുടരുന്നു. പ്രാകൃതമായ ഉപാസനാസങ്കല്‍പ്പങ്ങള്‍ക്ക് കാലികപ്രസക്തിയുണ്ടായിരുന്നു. ഇന്നത്തെ മതങ്ങള്‍ക്കതില്ല. പ്രാചീനമതങ്ങള്‍ അന്നിന്റെ നേട്ടവും ഇന്നിന്റെ ബാധ്യതയുമാണ്. മനുഷ്യന്‍ പുലിയെപ്പോലെ ചീറിപ്പായുമ്പോള്‍ മതം മലിനജലം പോലെ തളംകെട്ടിക്കിടക്കുന്നു.<<<

ഇസ്ലാമിന് ഒരു കൊട്ടും താന്‍ പിറന്ന മതത്തിനു ഒരു തഴുകലും, എനിക്കിഷ്ടപ്പെട്ടു.

സ്വര്‍ഗ്ഗം ഉണ്ട് എന്ന വിശ്വാസമാണോ ആധുനിക മതവിശ്വാസ(എന്‍റെ വാക്കില്‍ പറഞ്ഞാല്‍ ഇസ്ലാം)ത്തെ പുരോഗമനമല്ലാതാക്കുന്നത്??? ഇന്നത്തെ ലോകക്രമവും മനുഷ്യന്‍റെ ചെയ്തികളും ഒരു ശിക്ഷയുടെയും പ്രതിഫലത്തിന്റെയും വിശാലമായ ഒരു തലം തേടുന്നു എന്നതല്ലേ സത്യം??? മറ്റൊരു വിഷയമായത് കൊണ്ട് നീട്ടുന്നില്ല. ഇത് കണ്ട്‌ നോക്കൂ...

>>> ദൈവത്തിന് തെളിവില്ലെന്ന തികഞ്ഞ ബോധ്യമുള്ളതിനാല്‍ മതം ആധുനിക കാലത്ത് ചില അടുവുനയങ്ങള്‍ക്ക് രൂപം കൊടുത്തിട്ടുണ്ട്. കടം വീട്ടാനുള്ള ബാധ്യത ഒഴിവാക്കാനായി ഒരാള്‍ സ്വയം പാപ്പരായി പ്രഖ്യാപിക്കുന്ന കുബുദ്ധിയിവിടെ കാണാം. <<<

കടം കിട്ടിയതിനു ശേഷമാവണമല്ലോ അയാള്‍ പാപ്പരായി പ്രഖ്യാപ്പിച്ചിരിക്കുക, ആദ്യമെ പാപ്പരായ ഒരാള്‍ക്ക്‌ ആരെങ്കിലും കടം കൊടുക്കുമോ??? താങ്കള്‍ മനപൂര്‍വ്വം അല്ലാതെ പറഞ്ഞു പോയ 'പ്രാചീനകാലം' തൊട്ടേ ദൈവം പാപ്പരാണ്, പിന്നെ ദൈവത്തിനു ആരു കടം കൊടുക്കാന്‍ , കടം ലഭിക്കാത്ത ദൈവം പിന്നെ തിരിച്ചു കൊടുക്കാതിരിക്കാന്‍ മാറ്റി പറയേണ്ടി വരില്ലല്ലോ. 

>>> പണ്ട് സ്വപ്നദര്‍ശനവും വെളിപാടും അത്ഭുതങ്ങളുമൊക്കെയായി പരന്നൊഴുകിയിരുന്ന ദൈവങ്ങളൊക്കെ ആ മടപ്പണി നിറുത്തിയിട്ട് കാലം കുറെയായി. എന്താണെന്നറിയില്ല, ദൈവം അപ്രതീക്ഷിതമായി അലസനായി മാറി. പ്രത്യക്ഷപ്പെടലും അശരീരികളും തീരെയില്ലാതായി. അവസാനകാലത്ത് ചിലരെ നേരില്‍ കാണുകയും സംസാരിക്കുകയുമൊക്കെ ചെയ്തുവത്രെ. അതിനുശേഷം കടയടച്ച് ഷട്ടറിട്ടു.<<<

ദൈവം താങ്കള്‍ കളിയാക്കി പറഞ്ഞ പുസ്തകപ്രസാധകരംഗത്ത് തന്‍റെ മികവ് തെളിയിച്ചു കൊണ്ട് തന്നെയാണ് താങ്കള്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം നിരുത്തിവെച്ചത്, ആ പുസ്തകം ഒരാവര്‍ത്തി വായിച്ചാല്‍ എന്താണ് നിറുത്തിയത് എന്നും എന്താണ് നിരുത്താത്തത് മനസ്സിലാവും. കടക്കാണോ അതോ ചിലരുടെ മനസ്സിനാണോ ഷട്ടറിട്ടത് എന്ന് അപ്പോള്‍ മനസ്സിലാവും.

>>> കാണാനാവില്ല, കേള്‍ക്കാനാവില്ല, അറിയാനാവില്ല.... തുടങ്ങി മനുഷ്യന് പരിചിതമായ മിക്ക 'ഇല്ല'കളും ദൈവരക്ഷയ്ക്കായി ഉപയോഗിക്കാന്‍ മതം ബാദ്ധ്യസ്ഥമായി. എല്ലാ 'ഇല്ല'കളും ചേര്‍ന്നവനാണ് ദൈവമെങ്കിലും, വിചിത്രമെന്ന് പറയട്ടെ, ആ ദൈവം 'ഉണ്ട്' എന്ന് മതം ആണയിടുന്നു.<<<
വീണ്ടും മനുഷ്യന്‍റെ പരിമിതി വെച്ച് ദൈവത്തെ അളക്കുന്നു.
>>> ദൈവം ഉണ്ടെന്ന് വരുത്തി തീര്‍ക്കാനാണ് സര്‍വ 'ഇല്ല'കളും അടിച്ചേല്‍പ്പിക്കുന്നത്. തെളിവ് തേടി ആരെങ്കിലും ശല്യപ്പെടുത്തുമെന്ന ആശങ്ക മൂത്ത് ചില മതങ്ങള്‍ ദൈവത്തെ ഈ പ്രപഞ്ചത്തില്‍ നിന്നുതന്നെ ആട്ടിപ്പായിച്ചു. ഈ പുറത്താക്കപ്പെട്ടവനെ കുറിച്ച് ആരെങ്കിലും നിയമമോ വ്യവസ്ഥയോ ഉന്നയിച്ച് തര്‍ക്കിക്കുമെന്ന ഭയം മൂലം അറിയപ്പെടുന്ന എല്ലാ നിയമങ്ങളും അവന് ബാധകമല്ലാതാക്കി. ഇക്കാലത്താരും ദൈവത്തിന് 'തെളിവ്' ചോദിക്കാറില്ല... 
... പ്രപഞ്ചത്തിന് അപ്പുറമായ എങ്ങോട്ടോ(?) വലിച്ചെറിഞ്ഞത്. ഇനി ആ വകുപ്പില്‍ ആരും തെളിവ് ചോദിക്കില്ലല്ലോ! ദൈവത്തിന്റെ സര്‍വരേഖകളും ആധാരവും ഫാന്‍സ് ക്‌ളബ്ബുകളും ഉള്ളത് പ്രപഞ്ചത്തിലാണ്. പക്ഷെ പുള്ളി പ്രപഞ്ചത്തിനുള്ളില്‍ കാലുകുത്തില്ല- അസ്സല്‍ 'വെടിക്കെട്ടുകാരന്‍ ദൈവം'! പ്രപഞ്ചത്തിന് ബാഹ്യമായ എവിടെ എന്നുചോദിച്ചാല്‍ പ്രപഞ്ചത്തിലിരുന്ന് പ്രപഞ്ചബാഹ്യം എവിടെയെന്ന് ചോദിക്കുന്നോ, കയറെടാ റാസ്‌ക്കല്‍ വണ്ടിയില്‍''-എന്നായിരിക്കും മതമറുപടി.<<<

ദൈവത്തെ വിശ്വാസികള്‍ പ്രപഞ്ചത്തിനു പുറത്താക്കിയിട്ടില്ല, ദൈവത്തിനു പ്രപഞ്ച നിയമങ്ങള്‍ ബാധകമല്ല മല്ല എന്ന് സമര്‍ഥിക്കാന്‍ വേണ്ടി വിശ്വാസികള്‍ സാധാരണ പറയാറുള്ള ഒരു വാചകം ഉണ്ട്‌ 'ദൈവം പ്രപഞ്ച ഘടനക്ക് പുറത്താണ്' അതായത് 'ദൈവം പ്രപഞ്ച ഘടനക്ക് വിധേയനല്ല'  എന്നര്‍ത്ഥം.  ഈ വാദം വിശ്വാസികള്‍ ഈയിടെയായി കുറെ യുക്തിവാദികള്‍ ഇവിടെ പൊട്ടി മുള്ളച്ചതിനു ശേഷം പറയല്‍ തുടങ്ങിയത് അല്ല, പ്രാചീനകാലം മുതല്‍ തന്നെ പറയാന്‍ തുടങ്ങിയതാണ്.  

>>> ...  ദൈവത്തെ കുറിച്ച് മതം എന്തൊക്കെയാണ് പറയാന്‍ പോകുന്നതെന്ന് ദൈവത്തിനുപോലും അറിയാനാവാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്. തെളിവില്ലാത്തതിനാല്‍ മതം 'അറിഞ്ഞ'തൊക്കെ സത്യമാണോ എന്നറിയാനും വകുപ്പില്ല. അതായത് ദൈവത്തെ കുറിച്ച് നിങ്ങള്‍ക്ക് എന്തും പറയാം. ഒന്നുമറിയാനാവാത്ത ദൈവത്തെ പറ്റി എന്തും പറയാനുള്ള അവകാശാധികാരങ്ങള്‍ മതവിശ്വാസിക്ക് സ്വന്തം.<<<

ദൈവത്തെ കുറിച്ച് എന്തല്ലാം പറയാം എന്തല്ലാം പറയാന്‍ പാടില്ല എന്നത് പതിനാല് നൂറ്റാണ്ടുകള്‍ മുമ്പ് താങ്കള്‍ പറഞ്ഞ തരത്തില്‍ ഒരു പുസ്തകത്തില്‍ എഴുതിവെച്ച് സീല്‍ ചെയ്തിട്ടുണ്ട്, ആ പുസ്തകം ലോകാവസാനം വരെ തിരുത്തില്ല എന്ന് പറയുന്നതിനെയാണ് യുക്തിവാദികള്‍ ഏറ്റവും അധികം വിമര്‍ശിക്കാര്‍ ഉള്ളത്, ആ പുസ്തകം ലോകാവസാനം വരെ ഒരു തിരുത്തലും വരാതെ - കഴിഞ്ഞ പതിനാല് നൂറ്റാണ്ടുകള്‍ നിലനിര്‍ത്തിയത് പോലെ - ദൈവം നിലനിര്‍ത്തുക തന്നെ ചെയ്യും, അത് യുക്തിവാദികള്‍ക്ക് എത്ര അരോചകമായിരുന്നാലും.

>>> എല്ലാത്തിനും കാരണമുണ്ട്, ദൈവത്തിനത് വേണ്ട, എല്ലാത്തിനേയും ചലിപ്പിക്കാന്‍ ആരെങ്കിലും വേണം, ദൈവം സ്വയം തുള്ളിക്കൊള്ളും ... 
&
... പിന്നെ ഒരു തലവേദന പ്രപഞ്ചനിയമവും ഭൗതികനിയമങ്ങളുമായിരുന്നു. അവയൊന്നും ദൈവത്തിന് സൂചി കുത്താന്‍ ഇടം നല്‍കില്ലെന്ന വാശിയിലാണ്. ആ വിഷയങ്ങളിലും ദൈവത്തിന് പൂജ്യം മാര്‍ക്കാണെന്ന് മനസ്സിലാക്കിയ മതം ദൈവത്തെ അത്തരം നിയമങ്ങള്‍ക്കെല്ലാം അതീതമായി പ്രതിഷ്ഠിച്ച് കാര്യങ്ങള്‍ എളുപ്പമാക്കി. ഉണ്ടാക്കിയവന് നിയമം ഉണ്ടാക്കാന്‍ ആരും വളര്‍ന്നിട്ടെല്ലെന്ന് തീട്ടൂരവുമിറക്കി.<<<

വീണ്ടും വീണ്ടും  സൃഷ്ടികളുടെ പരിമിതിയിലേക്ക് സൃഷ്ടാവിനെ കൊണ്ട് വരുന്നു (പനിയുടെ ഊഷ്മാവ്‌ അളക്കാന്‍ ഉപയോഗിക്കുന്ന തെര്‍മോമീറ്റര്‍ തപം അളക്കാന്‍ ഉള്ളതാണ് എന്ന് വാദിച്ചു പൊന്നുരുക്കുന്നിടത്തെ ചൂട്‌ അളക്കുന്നത് പോലെ).

>>> ഇടയ്ക്കിടെ മഹാവിഭേദനം, താപഗതികം, ക്വാണ്ടം സിദ്ധാന്തം എന്നിവ പോലുള്ള പ്രാപഞ്ചിക പരികല്‍പ്പനകളും നിയമങ്ങളുമൊക്കെ ഉദ്ധരിച്ച് 'പ്രാപഞ്ചികനിയമങ്ങള്‍ക്ക് അതീതമായ', പ്രപഞ്ചത്തിലേയില്ലാത്ത ദൈവത്തെ തെളിയിക്കുന്ന ഒടിയന്‍മാരും രംഗത്തുണ്ട്. <<<

അതല്ലാം ഉദ്ധരിച്ച് ഖണ്ഡിക്കുകയാണ് ചെയ്യേണ്ടത്.

>>> ആധുനികമായ ശാസ്ത്ര പരികല്‍പ്പനകളും സങ്കീര്‍ണ്ണനിയമങ്ങളും സാധാരണക്കാരുടെ ജ്ഞേയ-ജ്ഞാന പരിധിക്ക് പുറത്താണ്. ഇത്തരം സങ്കീര്‍ണ്ണമായ ആശയങ്ങളുടെ പുകമറയില്‍ കുറച്ചുനേരം ദൈവത്തെ സംരംക്ഷിക്കാം.<<<

ഒരു ചെറിയ ചോദ്യം, താങ്കള്‍ പറയുന്ന ഈ 'ആധുനികമായ ശാസ്ത്ര പരികല്‍പ്പനകളും സങ്കീര്‍ണ്ണനിയമങ്ങളും' ആ അസാധാരണക്കാരായ ശാസ്തക്ജ്ഞന്‍ മാരാണോ ഈ പ്രകൃതിയില്‍ സംവിധാനിച്ചത് ??? 

>>> ഒഴിവാക്കാനുണ്ടായിരുന്ന മറ്റൊന്ന് 'ഭൗതികത' അഥവാ 'ദ്രവ്യപരത'യായിരുന്നു. തെളിവ് ഏറെ ആരായപ്പെടുന്ന ഒരു മേഖലയാണിത്. ഇവിടെയും ദൈവത്തിന് നിലനില്‍പ്പില്ലെന്ന് വന്നതോടെയാണ് സഹികെട്ട് 'ദൈവം ദ്രവ്യമല്ല'എന്ന ദയനീയമായ പ്രഖ്യാപനം മതം നടത്തിയത്! ദൈവങ്ങള്‍ പോലും അറിഞ്ഞിട്ടില്ലാത്ത കാര്യമാണിതൊക്കെ. മതസാഹിത്യമനുസരിച്ച് ദൈവങ്ങള്‍ ഈ പ്രപഞ്ചം വിട്ട് കളിക്കുന്നില്ല. പക്ഷെ ഇന്ന് ദൈവം പ്രപഞ്ചത്തിന് പുറത്താണ്. പുറത്തെവിടെ? ഉത്തരം മലയാള അക്ഷരമാലയിലെ രണ്ടാമത്തെ അക്ഷരം! താന്‍ ദ്രവ്യമല്ലെന്നും ദൈവം ഒരുകാലത്തും പറഞ്ഞിട്ടില്ല. ...<<<

താങ്കള്‍ പറഞ്ഞ പ്രാചീനകാലം മുതല്‍ തന്നെ ഉള്ള ഏക ദൈവ വിശ്വാസത്തിലെ ദൈവം ദ്രവ്യമല്ലാത്ത ഒരു ദൈവമാണ്, താങ്കള്‍ തന്നെ കളിയാക്കി പറഞ്ഞ ഒരു ആകാശ ദൈവം, പിന്നെ ദ്രവ്യപരതയുമായി യുക്തിവാദികള്‍ വന്നപ്പോഴാണ് ദൈവത്തെ ദ്രവ്യമല്ലതാക്കിയത് എന്ന വാദത്തിനു അടിസ്ഥാനമുണ്ടോ!!!

>>> സത്യംപറഞ്ഞാല്‍ ദ്രവ്യം, ഊര്‍ജ്ജം എന്നൊക്കെ പറഞ്ഞാല്‍ എന്തെന്നുപോലും അവനറിയില്ല. പിന്നയല്ലേ തെര്‍മോ ഡൈനാമിക്‌സും പ്‌ളാങ്ക് കോണ്‍സ്റ്റന്റുമൊക്കെ. <<<

ആര്‍ക്ക് എന്ത് അറിയാം ആര്‍ക്ക് എന്ത് അറിയില്ല എന്നത് നമ്മുക്ക് വായനക്കാര്‍ക്ക്‌ വിടാം.

>>>ദ്രവ്യമല്ലാതെ മറ്റെന്താണുള്ളത്? ഭൗതികവാദിക്കറിയില്ല. അതാണവന്‍ ഭൗതികവാദിയായി നിലനില്‍ക്കുന്നത്. ദ്രവ്യത്തിന് ഉപരിയായ എന്തെങ്കിലും നിനക്കറിയുമോ വിശ്വാസി? ദ്രവ്യാതീതമായത് എന്തെന്ന് പറയാനുള്ള ഭൂതദയ ഇന്നേവരെ ഒരു മതവിശ്വാസിയും കാട്ടിയിട്ടില്ല. <<<

ദ്രവ്യമല്ലാത്ത ചിലത് പറയാം, നമ്മുടെ ചിന്ത, സുഖം, ദുഃഖം, സ്നേഹം, വെറുപ്പ്‌, ആഗ്രഹം/ആശ.

>>> ഉള്ളതല്ലേ നമുക്കറിയൂ, ഇല്ലാത്തത് ഉണ്ടാകില്ലെന്ന് എങ്ങനെ തറപ്പിച്ച് പറയും?! അപ്പോള്‍ ദൈവത്തിന്റെ കാര്യവും സമാനമല്ലേ? അതായത് ഉണ്ടായികൂടില്ല എന്ന് പറയാനാവില്ല. അത്രയല്ലേ ഉള്ളൂ കാര്യങ്ങള്‍? <<<

ഇവിടെ എല്ലാം - ചില പ്രോസ്സസിങ്ങിലൂടെ -തനിയെ ഉണ്ടായി എന്ന് പറയാനാണ് മനുഷ്യന്‍ ബുദ്ധി ഉപയോഗിക്കേണ്ടിവരാത്തത്.

>>> ...എ ഏയ്! അങ്ങനെയൊരു സന്ദേഹം സാധ്യമല്ല. ദൈവം ഉണ്ട്, ഉണ്ട്, ഉണ്ട്!!! അത് 'ഉണ്ടാക്കാനാ'ണല്ലോ നാം ഈ ബദ്ധപ്പാടൊക്കെ സഹിക്കുന്നത്!? സര്‍വതിനും അതീതനായ ദൈവത്തിന്റെ തെളിവായി ചില മതവാദികള്‍ അവതരിപ്പിക്കുന്നത് നിസ്സാരമായ ദ്രവ്യവസ്തുക്കളായ പര്‍വതം, സൂര്യചന്ദ്രന്‍മാര്‍, പ്രപഞ്ചം ആദിയായവയൊക്കെയാണ്! അവിടെ മാത്രം അയിത്തമില്ല!!!<<<

പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പും സംവിധാനവും നിസ്സാരമാക്കിയത് ദൈവത്തെ ഇല്ലാതാക്കാന്‍ വേണ്ടിയാണ് എന്ന് മനസ്സിലായി, എന്താണ് ദൈവത്തെ ഇല്ലാതാക്കുന്നത് കൊണ്ടുള്ള നേട്ടം എന്നത്  വേണു എന്ന ബ്ലോഗര്‍ വെളിപ്പെടുത്തിയിട്ടുണ്ട് (നന്ദി വേണു).
>>>പദാര്‍ത്ഥമല്ലാത്തതിനാല്‍ സര്‍വശക്തനായ ദൈവത്തിന് 'രൂപ'വുമില്ലെന്ന അടുത്ത ഒഴികഴിവും രൂപംകൊണ്ടു. രൂപമുണ്ടെങ്കിലല്ലേ ചൂണ്ടിക്കാട്ടേണ്ടതുള്ളു. ഇല്ലാത്ത ഒന്നിന് ഏറ്റവും സുരക്ഷിതമായ രൂപം 'രൂപമില്ലായ്മ' തന്നെയാണല്ലോ! ഒരു വെടിക്ക് 
രണ്ടു പക്ഷി!! അതില്‍പ്പിന്നെ എവിടെ? എന്ന ചോദ്യം ഒരുത്തനും ഉന്നയിക്കില്ലല്ലോ.<<<

യുക്തിവാദികളുടെ ഇന്നത്തെ വാദങ്ങള്‍ക്ക് പതിനാല് നൂറ്റാണ്ടുകള്‍ മുമ്പ് സീല്‍ ചെയ്ത ഒരു ഗ്രന്ഥം മറുപടി പറയുന്നു, ദൈവത്തിനു രൂപം ഇല്ല എന്ന് പറയുന്നത് ആ ഗ്രന്ഥമാണ്.

>>> (1) പദാര്‍ത്ഥമാകാന്‍ സാധിക്കാത്ത ദൈവം സര്‍വശക്തനല്ല. സര്‍വശക്തന് എന്തുമാകാന്‍ കഴിയണം; എന്തുചെയ്യാനും. പദാര്‍ത്ഥമാകാതിരിക്കാനും പദാര്‍ത്ഥമാകാനും കഴിയണം. പക്ഷെ പദാര്‍ത്ഥമല്ലാതെ ഒന്നുമില്ലെന്നത് അംഗീകരിക്കാത്തവന് പോലും പദാര്‍ത്ഥം ഉണ്ടെന്ന് സമ്മതിക്കേണ്ടിവരും. അതിനാല്‍ ദൈവത്തിന് പദാര്‍ത്ഥമാകാണ്ടേതുണ്ട്. എപ്പോഴും വേണമെന്നില്ല, ചിലപ്പോഴെങ്കിലും. ഒരിക്കലും പദാര്‍ത്ഥമാകാന്‍ സാധിക്കാത്ത ദൈവം 'സര്‍വ'ശക്തനല്ല. എന്തുകൊണ്ട് ദൈവം പദാര്‍ത്ഥമാകുന്നില്ല? സര്‍വശക്തന് ആ കഴിവ് എന്തുകൊണ്ട് കൈവരിക്കാനായില്ല? മതസാഹിത്യത്തിലാകട്ടെ ദൈവം അടിമുടി പദാര്‍ത്ഥമാണ്.<<<

ദൈവം പദാര്‍ത്ഥമല്ല എന്നതാണ് വിശ്വാസികളുടെ വാദം, ആ വാദത്തെ ദൈവത്തിന് പദാര്‍ത്ഥമാകാന്‍ സാധിക്കില്ല എന്ന് മാറ്റി എഴുതി അതിനെ ഖണ്ഡിക്കുന്നു, അതും ഒരു മതഗ്രന്ഥങ്ങളില്‍ നിന്നും ഉദ്ധരിക്കാതെ. ആര്‍ക്കാണ് ബസ് മിസ്സായത്, മതവിശ്വസികള്‍ക്കോ അതോ യുക്തിവാദികള്‍ക്കോ??? 

>>>(2) ദ്രവ്യമല്ലാത്തതിനാല്‍ രൂപമില്ലെന്ന വാദം യുക്തിരഹിതം. രൂപം ദ്രവ്യഗുണമാണ്, അല്ലെങ്കില്‍ ദ്രവ്യജന്യഗുണമാണ്. ദ്രവ്യം എല്ലായ്‌പ്പോഴും 'രൂപ'ഗുണം പ്രകടമാക്കണമെന്നില്ല. സ്ഥലം, സമയം, ഗുരുത്വം ഇത്യാദി അടിസ്ഥാന ദ്രവ്യഗുണങ്ങള്‍ ഇല്ലാത്ത അവസ്ഥയിലും ദ്രവ്യം സ്ഥിതി ചെയ്യാമെന്ന് ആധുനികശാസ്ത്രം പറയുന്നു. 'രൂപമാറ്റം' ഉണ്ടാകുന്നതിനും രൂപഗുണമുണ്ടാകേണ്ടതുണ്ട്. രൂപം എന്നാല്‍ പരിപ്പുവടയുടേയും നെയ്യപ്പത്തിന്റെയും ആകൃതിപോലെ എന്തോ ആണെന്ന ധാരണ പാടില്ല. നിയതമായ രൂപമൊന്നുമില്ലാത്ത ദ്രവ്യമാണ് പ്രപഞ്ചത്തില്‍ മഹാഭൂരിപക്ഷവും. ഇലക്‌ട്രോണിന്റെ രൂപമെന്താണ്?! പരമാണുകണങ്ങളെല്ലാം രൂപരഹിതമാണ്;അല്ലെങ്കില്‍ അസ്ഥിരരൂപികളാണ്. രൂപരാഹിത്യം മേന്മയാണെന്ന് വാദിക്കുന്നവര്‍ രൂപം എന്ന ഗുണം അല്ലെങ്കില്‍ ശേഷി അപ്രാപ്യമായ ദൈവത്തിന്റെ 'സര്‍വശക്തി' നിര്‍ദ്ദയമായി റദ്ദാക്കപ്പെടുകയാണെന്നറിയണം. ദൈവം സര്‍വശക്തനാണെങ്കില്‍ അവന് ഒന്നും 'ഇല്ലാതെ' വരാന്‍ പാടില്ല. ഒന്നും ആകാതിരിക്കാനും പാടില്ല. അതുകൊണ്ടുതന്നെ രൂപരഹിതനായ സര്‍വശക്തന്‍ അസംബന്ധമാണ്.<<<

'പരമാണുകണങ്ങളെല്ലാം രൂപരഹിതമാണ്; അല്ലെങ്കില്‍ അസ്ഥിരരൂപികളാണ്.' ഈ രണ്ടു പ്രസ്ഥാവനകളും യോചിച്ചു പോകില്ല എന്ന് വിനീതമായി അറിയിച്ചു കൊള്ളട്ടെ.

ജനിക്കുകയും ജനിക്കുമ്പോള്‍ ബുദ്ധിക്ഷമതയില്ലാതിരിക്കുകയും പഞ്ചാന്ത്രിയങ്ങള്‍ കൊണ്ട് കാര്യങ്ങള്‍ മനസ്സില്‍ ആക്കുകയും വളച്ചയിലൂടെ കൈവരിക്കുന്ന ബുദ്ധിവികാസം കൊണ്ട് കാര്യങ്ങളെ ഗ്രഹിക്കുകയും ചെയ്യുന്ന, പത്തോ എഴുപതോ വര്‍ഷങ്ങള്‍ക്ക് ശേഷം നാമാവശേഷമാവുകയും ചെയ്യുന്ന മനുഷ്യന്‍റെ ഗ്രാഹ്യശേഷിക്ക് പുറമേയാണ് ദൈവത്തിന്‍റെ രൂപം.   

>>>(3) പ്രപഞ്ചബാഹ്യമായ 'വെടിക്കെട്ടുകാരന്‍ ദൈവം' തീരെ ദുര്‍ബലമായ ഒരു മതസങ്കല്‍പ്പമാണ്. പ്രപഞ്ചബാഹ്യമായ ദൈവം 'സര്‍വ'വ്യാപിയല്ല. രണ്ടായാലും ആ ദൈവം പ്രപഞ്ചത്തിലില്ല. എന്നാല്‍ പ്രപഞ്ചം ഉണ്ട്. പ്രപഞ്ചമേ ഉള്ളൂ എന്ന് വാദിക്കുന്ന ഭൗതികവാദിക്ക് അനുകൂലമാണ് ഇവിടെ നൂറുശതമാനം തെളിവുകളും. പ്രപഞ്ചത്തിലില്ലാത്ത ഒന്ന് 'സര്‍വവ്യാപി'യാണെന്ന് പറയുന്നത് നിലനില്‍ക്കില്ല. സര്‍വവ്യാപി പ്രപഞ്ചത്തിന് പുറത്തു പൊയ്‌ക്കൊള്ളട്ടെ, പക്ഷെ പ്രപഞ്ചത്തിനുള്ളിലേക്കും വരണം. പ്രപഞ്ചത്തിനുള്ളില്‍ നിലനില്‍ക്കണമെങ്കില്‍ ആരായാലും പ്രാപഞ്ചികനിയമങ്ങള്‍ അനുസരിക്കേണ്ടിവരും. ദൈവവും ഭക്തനും താഴോട്ട് ചാടിയാല്‍ ഇരുവരും താഴെ വീഴും.<<<
ദൈവത്തെ വിശ്വാസികള്‍ പ്രപഞ്ചത്തിനു പുറത്താക്കിയിട്ടില്ല, ദൈവത്തിനു പ്രപഞ്ച നിയമങ്ങള്‍ ബാധകമല്ല മല്ല എന്ന് സമര്‍ഥിക്കാന്‍ വേണ്ടി വിശ്വാസികള്‍ സാധാരണ പറയാറുള്ള ഒരു വാചകമാണ് 'ദൈവം പ്രപഞ്ച ഘടനക്ക് പുറത്താണ്' അതായത് 'ദൈവം പ്രപഞ്ച ഘടനക്ക് വിധേയനല്ല' എന്നര്‍ത്ഥം. തെറ്റിദ്ധാരണ മനുഷ്യസഹജമാണ്, തെറ്റിദ്ധരിപ്പിക്കല്‍ ബോധപൂര്‍വ്വവും.  
>>> (4) സര്‍വവ്യാപി അല്ലാത്ത ഒരാള്‍ക്ക് സര്‍വജ്ഞാനിയാകാനാവില്ല. എന്തെന്നാല്‍ 'സര്‍വവ്യാപിയായാല്‍ എങ്ങനെയുണ്ടാവും' എന്ന അനുഭജ്ഞാനം അയാള്‍ക്കില്ല. സര്‍വജ്ഞാനിക്ക് എല്ലാത്തരം അറിവുമുണ്ടായിരിക്കണമല്ലോ. കേട്ടറിവു മാത്രം മതിയാകില്ല. അനുഭവജ്ഞാനവും പ്രധാനമാണ്. സര്‍വവ്യാപിയല്ലാത്തതുകൊണ്ട് സര്‍വജ്ഞാനിയാകാനാവാത്ത ദൈവം ആ കാരണങ്ങള്‍ കൊണ്ടുകൂടി സര്‍വശക്തനാവാതെയും പോകുന്നു.<<<

വീണ്ടും മനുഷ്യന്‍റെ പരിമിതി വെച്ച് ദൈവത്തെ അളക്കുന്നു.

>>> (5) സര്‍വജ്ഞാനിയും സര്‍വശക്തനും സര്‍വവ്യാപിയുമല്ലാത്ത ഒന്ന് പ്രപഞ്ചാതീതവുമാകില്ല. കാരണം പ്രപഞ്ചത്തിലുള്ള യാതൊന്നിനും ഈ കഴിവുകളില്ല. അതായത് പ്രചരിക്കപ്പെട്ട ശേഷികളും ആടയാഭരണങ്ങളും നഷ്ടപ്പെട്ട ദൈവം പ്രപഞ്ചത്തിലൊതുങ്ങേണ്ടി വരുന്നു. എന്നാല്‍ പ്രപഞ്ചത്തില്‍ അങ്ങനെയൊന്നില്ലെന്ന് മതം തന്നെ സമ്മതിക്കുന്നു-അപ്പോള്‍പ്പിന്നെ കൂടുതല്‍ പറയാനില്ല. ചുരുക്കത്തില്‍ ദൈവത്തിന് പ്രാപഞ്ചികമായോ പ്രാപഞ്ചാതീതമായോ നിലനില്‍പ്പില്ലെന്ന് മതം കിറുകൃത്യമായി തെളിയിക്കുന്നു.<<<

പ്രപഞ്ചത്തില്‍ ദൈവം ഇല്ല എന്ന് ഏതു മതമാണാവോ അല്ലെങ്കില്‍ ഏതു മതഗ്രന്ഥമാണാവോ പറയുന്നത്???  
>>> (6) ഒരേസമയം പ്രാപഞ്ചികവും പ്രപഞ്ചാതീതവുമാകുന്ന ദൈവം പ്രപഞ്ചബാഹ്യമായി മാത്രം നിലകൊള്ളുന്ന ദൈവത്തേക്കാള്‍ പൂര്‍ണ്ണതയുള്ള സങ്കല്‍പ്പമാണ്. പരിപൂര്‍ണ്ണനെക്കാള്‍ കൂടുതല്‍ പൂര്‍ണ്ണതയുള്ള ഒന്നുണ്ടാവാന്‍ പാടില്ല. ദൈവത്തേക്കാള്‍ മികച്ചതൊന്നും സങ്കല്‍പ്പിക്കാനും സാധ്യമല്ലെന്നാണ് മതവാദം. പക്ഷെ ഇവിടെ ദൈവം പ്രപഞ്ചാതീതനാണെങ്കില്‍ ആ ദൈവത്തെക്കാള്‍ മികച്ച നിരവധി സങ്കല്‍പ്പങ്ങള്‍ സാധ്യമാണ്. സാങ്കല്‍പ്പികമായെങ്കിലും അതിശയിക്കപ്പട്ടാല്‍ ദൈവം അദൈവമാകും.
ദൈവത്തിന് തെളിവ് നല്‍കാനുള്ള ബാധ്യതയില്‍ നിന്ന് രക്ഷപ്പെടുത്താനുള്ള ഉപായമെന്ന നിലയില്‍ അവതരിപ്പിക്കപ്പെടുന്ന രൂപരഹിതദൈവം, പ്രപഞ്ചാതീതദൈവം, ദ്രവ്യാതീതദൈവം തുടങ്ങിയ വികലഭാവനകള്‍ ദൈവത്തിന്റെ അസ്തിത്വം തന്നെ റദ്ദാക്കുന്നതാണ് നാം കണ്ടത്. സത്യത്തില്‍ ഒരു നിറംകെട്ട മതഫലിതങ്ങളാണിവ. 'വെളുക്കാന്‍ തേച്ചത് പാണ്ടായത്' മതത്തെ അലോരസപ്പെടുത്താതിരിക്കുമോ? ഇല്ലാത്തദൈവം 'രൂപരഹിത'മാകുന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായെന്നു മാത്രം! പക്ഷെ അവിടെയും കാര്യങ്ങള്‍ അത്ര പന്തിയല്ല. കൂരിരുട്ടിലെ കറുത്തപൂച്ചയെ തെരയുന്നവനെ അന്ധനാക്കുമ്പോള്‍ കിട്ടുന്ന സുഖമാണത്. പക്ഷെ 'രൂപരാഹിത്യം' എന്നു വെറുതെ പറഞ്ഞതുകൊണ്ടായോ? താത്വികമായി അതിന്റെ സാധുതയും പരിശോധിക്കപ്പെടേണ്ടതുണ്ട്.<<<

എന്‍റെ മുകളിലെ കമന്റുകള്‍ 
താത്വികമായി ഇതിന്റെ എല്ലാ സാധുതയും വിശദീകരിക്കുന്നുണ്ട്. 

>>> ദൈവത്തെ പ്രപഞ്ചത്തിനുള്ളിലാക്കിയാല്‍ തെളിവ് ചോദിക്കപ്പെടും. പ്രപഞ്ചത്തിന് പുറത്താക്കിയാല്‍ അവന് സര്‍വതും നഷ്ടപ്പെടും. അങ്ങനെ താത്വികമായി ദൈവത്തിന് പ്രപഞ്ചത്തിനകത്തും പുറത്തും സ്ഥിതിചെയ്യാനാവാതെ വരുന്നു. ഇരിക്കപ്പൊറുതിയില്ലാത്ത ദൈവം!! ഇല്ലാത്ത ഒന്നിനെ സംബന്ധിച്ചിടത്തോളം ഇതൊന്നും പ്രശ്‌നമല്ല. <<<

ദയവുചെയ്ത് മതവിശ്വാസികളില്‍ നിന്ന് അല്ലെങ്കില്‍ മതഗ്രന്ഥത്തില്‍ ഉദ്ധരിച്ച്‌ അതിനെ ഖണ്ഡിക്കുക എന്ന അപേക്ഷയുണ്ട്.

>>>... പ്രപഞ്ചബാഹ്യമായ ദൈവം പറയുന്നത് മനുഷ്യന്‍ കേള്‍ക്കണമെങ്കില്‍ ദൈവത്തിന് ദ്രവ്യമാകേണ്ടതുണ്ട്. അന്തരീക്ഷ വായുവില്‍ ശബ്ദതരംഗങ്ങള്‍ നിര്‍മ്മിച്ചാലേ ഇത് സാധ്യാമകൂ. പ്രാപഞ്ചികബലവും മര്‍ദ്ദവും ഇതിനാവശ്യമുണ്ട്. ചുരുക്കത്തില്‍ ദൈവത്തെ രൂപരഹിതമാക്കുന്നതും പദാര്‍ത്ഥരഹിതമാക്കുന്നതും ദൈവം ഇല്ലെന്നതിന്റെ ഏറ്റവും തൃപ്തികരമായ സത്യപ്രസ്താവനയാകുന്നു. എല്ലാ മതവും നാസ്തികതയില്‍ അവസാനിക്കുമെന്ന പഴമൊഴി സാര്‍ത്ഥകമാകുകയാണിവിടെ.<<<

ദൈവം മനുഷ്യനെ പോലെയാണ് എന്ന് ധരിച്ചാല്‍ ഇങ്ങിനെ പറയും അല്ല ഇങ്ങിനെ തന്നെ പറയണം.

>>>ഭാവിയിലെ സാമ്പത്തികച്ചെലവോര്‍ത്ത് പെണ്‍കുഞ്ഞുങ്ങളെ കുഴിച്ചമൂടുന്ന അപരിഷ്‌കൃത ജനതയെപ്പോലെ തെളിവ് ഹാജരക്കേണ്ടി വരുമെന്ന ബാധ്യത മുന്നില്‍ കണ്ട് ഒരിക്കല്‍ ഈ ലോകത്തെ പരമാധികാരിയായി കടലാസിലെങ്കിലും വിലസിയിരുന്ന ഒരുവനെ ദ്രവ്യരഹിതനാക്കി,നിയമവിരുദ്ധനാക്കി,കോലംനശിപ്പിച്ച്, ഉടുപ്പും വലിച്ചുകീറി പ്രപഞ്ചത്തിന്റെ ഇല്ലാപുറങ്ങളിലെവിടേക്കോ മതം നിര്‍ദാക്ഷിണ്യം വലിച്ചെറിഞ്ഞിരിക്കുന്നു. ഇനി അവന് വേണ്ടി വാദിക്കാന്‍ ആരുണ്ട്? അവന്റെ വിങ്ങലുകള്‍, അവന്റെ തേങ്ങലുകള്‍...എന്തേ നിങ്ങളും മുഖം തിരിക്കുകയാണോ?<<<

ആരാണ് വലിച്ചെറിയുന്നത് എന്നും എന്താണ് വലിച്ചെറിയുന്നത് എന്നും ഈ പോസ്റ്റ്‌ വ്യക്തമാക്കുണ്ടുണ്ട് എന്തിനാണ് വലിച്ചെറിയുന്നത് എന്ന് ഒരു ബ്ലോഗറും (വേണു) വ്യക്തമാക്കുന്നുണ്ട്‌, ഇനിയും ഞാന്‍ എന്ത് പറയാന്‍ !!!

Thursday, July 14, 2011

ഖുര്‍ആനിന്‍റെ അമാനുഷികത

 ഖുര്‍ആന്‍ പറയുന്നു: { إِنَّا نَحْنُ نَزَّلْنَا الذِّكْرَ وَإِنَّا لَهُ لَحَافِظُونَ }

"ഈ ഉദ്ബോധനം നാം അവതരിപ്പിച്ചതാകുന്നു. നാം തന്നെ അതിന്റെ സൂക്ഷിപ്പുകാരനുമാകുന്നു." (15: 9)

ഖുര്‍ആന്‍ അവതരിപ്പിച്ചു തന്ന അല്ലാഹു തന്നെ ഖുര്‍ആനിന്‍റെ നിലനില്‍പ്പ്‌ ഉറപ്പു വരുത്തുകയാണ് ഈ വചനങ്ങളിലൂടെ, അല്ലാഹുവിന്‍റെ ഈ വാഗ്ദാനം ഇതുവരെ അതായത് പതിനാല് നൂറ്റാണ്ട്‌ സത്യമായി പുലര്‍ന്നു എന്നതിന് നാം എല്ലാവരും സാക്ഷികളുമാണ്. മനുഷ്യന്‍റെ പുരോഗതി വളരെ തുലോം ആയിരുന്ന കാലഘട്ടത്തില്‍ അല്ലാഹു അത് നിലനിര്‍ത്തികൊണ്ട് വന്നു എന്നത്കൊണ്ട് തന്നെ ലോകാവസാനം വരെ അത് നിലനില്‍ക്കും എന്ന് നമ്മുക്ക് തറപ്പിച്ചു പറയാന്‍ സാധിക്കുന്നതാണ്.

മനുഷ്യര്‍ കൈവശം വെച്ച് തലമുറകളായി കൈമാറി വരുന്ന ഒരു ഗ്രന്ഥം ആയിരത്തിനാനൂറു കൊല്ലങ്ങള്‍ ഒരു തിരുത്തലിനും വിധേയമാവാതെ കോടി കണക്കിന് കോപ്പികളായി നില്ല നില്‍ക്കുന്ന ഈ അത്ഭുത പ്രതിഭാസത്തെക്കുറിച്ച് യുക്തിവാദികള്‍ക്ക് എന്ത് പറയാനുണ്ട്?



===================================


ഇതിന് വന്ന മറുപടികളെ വിലയിരുത്തി എഴുതിയതാണ് താഴെ വരികള്‍ :



ഞാന്‍ ചോദിച്ച ചോദ്യത്തിന്‍റെ കാതല്‍ 'പതിനാലു നൂറ്റാണ് അതായത്‌ ആയിരത്തി നാനൂറു കൊല്ലത്തോളമായി ഖുര്‍ആന്‍ ഒരു വിധമാറ്റതിരുത്തലുകള്‍ക്കും വിധേയമാവാതെ നിലനില്‍ക്കുന്നു, ഞാന്‍ മനസ്സിലാക്കുന്നത് അതൊരു അത്ഭുതമാണെന്നാണ്, ആ അത്ഭുതത്തെ കുറിച്ച് യുക്തിവാദികള്‍ക്ക് എന്ത് പറയാനുണ്ട്' എന്നതാണ്.

ഇവിടെ ചിലര്‍ ഞാന്‍ അത്ഭുതമായി പറഞ്ഞ കാര്യം അത്ഭുതമായി അംഗീകരിച്ചു തരുന്നില്ല; അങ്ങിനെ പറയാന്‍ അവര്‍ നിരത്തുന്ന വാദങ്ങള്‍ എന്തല്ലാമാണ് എന്ന് നോക്കാം.

ഖുര്‍ആന്‍ അല്ലാത്ത പലപുസ്തകങ്ങളും അങ്ങിനെ നിലനില്‍ക്കുന്നുണ്ട് എന്നതാണ് ഉന്നയിക്കപ്പെട്ട ഒരു വാദം. ആദ്യമായി പരാമര്‍ശിക്കപ്പെട്ട പുസ്തകം ചന്തു മേനോന്‍റെ കുന്ദലത  നൂറ്റിഇരുപത്തിമൂന്നു വര്‍ഷമായി അത് ഇറങ്ങിയിട്ട് എന്നും ഇതുവരെ അതിനു ഒരു മാറ്റതിരുത്തലും ഇല്ല എന്നും പറയപ്പെട്ടു. നോവലുകള്‍ അത് എഴുതിയവര്‍ അല്ലാത്തവര്‍ തിരുത്തുകയില്ല, തിരുത്തെണ്ട ആവശ്യവുമില്ല, നോവലുകള്‍ സമൂഹത്തില്‍ എന്തിനാണോ എഴുതപ്പെട്ടത് ആ ആവശ്യം നിറവേറപ്പെടണമെങ്കില്‍ തിരുത്തേണ്ട ആവശ്യം ഇല്ലതാനും, ഇനി ഭാഷ പുഷ്ടിപ്പെടുത്തലാണ് അതിന്‍റെ ലക്ഷ്യം എങ്കില്‍ ആ നോവല്‍ തിരുത്താതെ നിലനിര്‍ത്തി പുതുതായി എഴുതപ്പെട്ട മറ്റു നോവലുകള്‍ വായിച്ചു ആ ലക്ഷ്യം നിറവേറ്റാം.  ഷേക്ക്‌സ്പിയരിന്റെ പുസ്തകങ്ങ ള്‍ക്കും അവ നോവലുകള്‍ ആയതിനാല്‍ ഈ തത്വം ബാധകമാക്കാം.
പിന്നെ പരാമര്‍ശിക്കപ്പെട്ട മറ്റൊന്നു രാമായണമാണ്. അതില്‍ തിരുത്തല്‍ വന്നിട്ടില്ല എന്ന് ആ ഗ്രന്ഥത്തെ ഇവിടെ പരാമര്‍ച്ചവര്‍ തെളിയിക്കുന്നില്ല. നാം ഇന്ന് കാണുന്ന ഖുര്‍ആന്‍ പതിനാലു നൂറ്റാണ് മുമ്പ് ഖുലഫാഹു രാശിദ്ദീന്‍ങ്ങളുടെ കാലത്ത് ക്രോടീകരിക്കപ്പെട്ടതാണ് എന്നത് ജബ്ബാര്‍ തന്നെ ഒരു പോസ്റ്റിലൂടെ സമ്മതിക്കുന്നുണ്ട്, ക്രോടീകരണത്തെ കുറിച്ച് വിമര്‍ക്കുന്നുണ്ടങ്കിലും.

ഖുര്‍ആനിന് ഭൂമില്‍ ചില ലക്ഷ്യമുണ്ട്, മനുഷ്യരെ നന്മയിലേക്ക് നയിക്കുക മനുഷ്യരുടെ ചാലകശക്തിയായി വര്‍ത്തിക്കുക എന്നതല്ലാം അതില്‍ ചിലതാണ്. മനുഷ്യജീവിതവുമായി അഗാധമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ഒരു ഗ്രന്ഥമാണ് പരിശുദ്ധ ഖുര്‍ആന്‍ , അതിനെ മനുഷ്യജീവിതത്തില്‍ ഒരു സ്വാധീനവും ചെലുത്താത്ത വെറും ആസ്വാദനത്തിന് വേണ്ടിമാത്രം എഴുതപ്പെട്ട നോവലുകളുമായി താരതമ്യം ചെയ്യുതതിനെ ലജ്ജാവഹം എന്ന് പറയാനെ സാധിക്കൂ.

ദൈവം ഇറക്കിയ ഖുര്‍ആനെ ദൈവം സംരക്ഷിക്കും എന്ന എന്‍റെ വാദത്തിനു മറു വാദമായി ചിലര്‍ തോറയെയും (ബൈബിള്‍ പഴയ നിയമം) ഇന്ജീലിനെയും (ബൈബിള്‍ പുതിയ നിയമം)   പരാമര്‍ശിക്കുകയും ദൈവം തന്നെ ഇറക്കിയിട്ടും (അവകളും ദൈവത്തില്‍ നിന്നുള്ളതാണ് എന്ന് വിശ്വസിക്കല്‍ മുസ്ലിങ്ങളുടെ ബാധ്യതയാണ്) ദൈവം അത് നില നിര്‍ത്തിയിട്ട് ഇല്ലല്ലോ എന്നതാണ്, ദൈവം മുന്‍വേദങ്ങളായ അവകള്‍ നില നിര്‍ത്തിയിട്ടില്ല എന്ന് അവര്‍ (യുക്തിവാദികള്‍ ) തന്നെ പറയുമ്പോള്‍ യഥാര്‍ത്ഥത്തില്‍ 'ഖുര്‍ആന്‍ മാത്രമേ തനതായ രൂപത്തില്‍ നിലനില്‍ക്കുന്നുള്ളൂ' എന്ന എന്‍റെ വാദത്തിനു തെളിവ്‌ ആകുകയാണ് ചെയ്യന്നത്.

ഇങ്ങോട്ടുള്ള ചോദ്യങ്ങള്‍ക്ക്, എനിക്ക് സാധിക്കുന്നതാണ് എങ്കില്‍ പിന്നീട് ഞാന്‍ ഉത്തരം പറയും എന്ന് പറഞ്ഞിരുന്നു, അതിനാല്‍ എന്ത് കൊണ്ട് ബൈബിള്‍ ദൈവിക ഗ്രന്ഥമായിരുന്നിട്ടും അത് നിലനിന്നില്ല എന്ന ചോദ്യത്തിന് ഉത്തരം പറയാന്‍ ശ്രമിക്കാം: ബൈബിള്‍ ഇറക്കപ്പെട്ട പ്രവാചകന്മാര്‍ ആരും അവസാനത്തെ പ്രവാചകന്‍ ആയിരുന്നില്ല, അവര്‍ക്ക് ശേഷം മറ്റു പ്രവാചകന്മാര്‍ വരേണ്ടത് ഉണ്ടായിരുന്നു അതായതു മൂസാനബി(അ)ക്ക് ശേഷം ദാവൂദും ഈസ(അ)യും ഉള്‍പ്പെടെ കുറെ പ്രച്ചകന്മാര്‍ , ഇസാക്ക് ശേഷം മുഹമ്മദ് നബിയും.  സ്വാഭാവികമായും ആദ്യത്തെ വേദങ്ങള്‍ യഥാര്‍ത്ഥ രൂപത്തില്‍ നിലനില്‍ക്കുകയും അതിന്‍റെ അനുയായികള്‍ യഥാര്‍ത്ഥ വിശ്വാസികള്‍ ആയി ജീവിക്കുകയും ചെതിരുന്നു വെങ്കില്‍ അടുത്ത പ്രവാചകന്‍ വരേണ്ടി വരുമായിരുന്നില്ല.  

കൂട്ടത്തില്‍ ഒന്ന് ഉണര്‍ത്തട്ടെ, മുഹമ്മത് നബിക്ക് ശേഷം മറ്റൊരു പ്രവാചകന്‍ വരുമായിരുന്നുവെങ്കില്‍ ഖുര്‍ആന്‍ നിലനില്‍ക്കുമായിരുന്നില്ല മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ ഖുര്‍ആന്‍ നിലനില്‍ക്കുന്നത് കൊണ്ടാണ് ഇനി ഒരു പ്രവാചകന്‍ വരേണ്ടതില്ലാത്തത്. 

ദൈവം മനുഷ്യരിലേക്ക് അയച്ച എല്ലാ പ്രവാചകന്മാരും എല്ലാ വേദഗ്രന്ഥങ്ങളും പ്രധാനമായും ജനങ്ങളെ ഉണര്‍ത്തിയത് "ഏകനായ ദൈവത്തെ മാത്രമേ ആരാധിക്കാന്‍ പാടുള്ളൂ" എന്ന ദൈവിക കല്പനയാണ്, ഇന്നും നാം ഏതു മതത്തെ എടുത്തു പരിശോധിച്ചാലും ദൈവത്തെ ആരാധിക്കുക എന്ന പോയണ്ടില്‍ അവകള്‍ ഒന്നിക്കുന്നത് കാണാം കൂടാതെ ഏതൊരു മതഗ്രന്ഥം എടുത്തു സൂക്ഷ്മമായി പരിശോധിച്ചാല്‍ ഏകനായ ദൈവത്തെ മാത്രമേ ആരാധിക്കാവൂ എന്നും കാണാം.  

മനുഷ്യര്‍ക്ക്‌ നല്‍കിയ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ മനുഷ്യന്‍റെ വികാസം പരിഗണിച്ചു മാത്രമാണ് ദൈവം നിശ്ചയിച്ചു തന്നിട്ടുള്ളത്, അതാണ്‌ ഒരേ ഒരു വേദം മാത്രം ഇറക്കി അത് നടപ്പാക്കാന്‍ പ്രവാചകന്മാരെ നിയോഗിക്കാതിരുന്നത്.  ഖുര്‍ആന്‍ ഇറങ്ങിയ കാലമായപ്പോഴേക്കും മനുഷ്യന്‍ ഒരേ ഏകദേശ വളര്‍ച്ച കൈവരിച്ചിരുന്നു എന്ന് കാണാവുന്നതാണ്.  

സ്വതന്ത്ര മനസ്സോടു കൂടി ചിന്തിക്കുന്ന ആര്‍ക്കും ഖുര്‍ആനിന്റെ ദൈവികതയും മതങ്ങള്‍ തമ്മിലുള്ള ബന്ധവും മനുഷ്യന്‍റെ ജീവിതലക്ഷ്യവും ബോധ്യപ്പെടും എന്നതാണ് എനിക്ക് വിനീതമായി ഉണര്‍ത്താനുള്ളത്... 

Saturday, June 11, 2011

മുസ്ലിമായി ജനിക്കാന്‍ കഴിഞ്ഞില്ലെങ്കിലും (ഹൃദയ സ്പര്‍ശിയായ അനുഭവം) - ദീപ്തി മറിയം

മുസ്ലിമായി ജനിക്കാന്‍ കഴിഞ്ഞില്ലെങ്കിലും 
(ഹൃദയ സ്പര്‍ശിയായ അനുഭവം)
 - 
ദീപ്തി മറിയം

=========

സര്‍വ്വ ലോക രക്ഷിതാവായ 
അല്ലാഹുവിന് 
സര്‍വ്വ സ്തുതിയും

ദൈവത്തിന്‍റെ 
സ്രിഷ്ടിപ്പില്‍ തന്നെ 
ചിന്തിക്കുന്നവര്‍ക്ക് 
വേണ്ടുവോളം 
ദൃഷ്ടാന്തങ്ങള്‍ ഉണ്ട്.

മനസ്സില്‍ നന്മയുള്ളവര്‍ 
അത് തിരിച്ചറിയും  
അതിലൂടെ സത്യം കണ്ടെത്തും
സത്യത്തിന്‍റെ വക്താക്കളാകും
സത്യത്തിന്‍റെ പ്രചാരകരാവും

അത് ചരിത്രമാണ്
ചരിത്രം ആവര്‍ത്തിക്കാനുള്ളതാണ് 

ആര് എത്ര എതിര്‍ത്താലും 
കുപ്രചാരണങ്ങള്‍ നടത്തിയാലും 
സത്യത്തെ മൂടിവെക്കാന്‍ സാധിക്കില്ല
സത്യത്തിന്‍റെ പ്രകാശത്തെ 
കെടുത്തി കളയാനും സാധിക്കില്ല

സത്യം പ്രകാശിക്കുക 
തന്നെ ചെയ്യും
അത് പ്രചരിക്കുകയും ചെയ്യും
അന്തിമവിജയം 
സത്യത്തിന് 
മാത്രമായിരിക്കും
അത് ചിലര്‍ക്ക് അനിഷ്ടകരമായാലും  


  






Wednesday, May 11, 2011

പരിണാമവും ചില സംശയങ്ങളും

യുക്തിവാദികളുമായുള്ള സംവാദത്തില്‍ ഞാന്‍ എഴുതിയ ചില കമന്റുകളാണ് ഈ പോസ്റ്റ്‌, മനുഷ്യന്‍ ഏതു ജീവിയില്‍ നിന്ന് പരിണമിച്ചുണ്ടായതാണ്? എന്ന എന്‍റെ ഒരു ചോദ്യവുമായി ബന്ധപ്പെട്ടു അപ്പുട്ടന്‍ എന്ന ബ്ലോഗറില്‍ നിന്ന് വന്ന ഒരു കമന്റിനെ ആസ്പതമാക്കി ഞാന്‍ എഴുതിയവയാണ് ഈ വരികള്‍: 

പ്രിയ അപ്പുട്ടന്‍

താങ്കളുടെ വിശതമായ മറുപടിക്ക് നന്ദി, ഞാന്‍ സുശീല്‍ കുമാറിന് എഴുതിയ ഒരു കമന്റോട് കൂടി തുടങ്ങാം: 

"പ്രിയ സുശീല്‍, താങ്കള്‍ മരത്തോട് (സുശീല്‍ പരിണാമത്തെ മരത്തോട് ഉപമിച്ചിരുന്നു) ഉപമിച്ചതിനോട് എനിക്ക് യോജിക്കാന്‍ കഴിയില്ല, കാരണം പരിണാമ ശാസ്ത്ര(നിങ്ങളുടെ വിശ്വാസ)പ്രകാരം നാം മെല്ലാം ഏകകോശജീവിയില്‍ നിന്ന് പരിണമിച്ചു പരിണമിച്ചു ഉണ്ടായതാണ്, ഏകകോശജീവി ഇപ്പഴും നിലനില്ക്കുണ്ട് താനും, ഏകകോശജീവി ഉള്‍പ്പെടെ നാം ഇവിടെ കാണുന്ന പല ജീവികളും സ്വതന്ത്ര ജീവികള്‍ ആയി തോന്നാമെങ്കില്ലും പരിണാമ ശാസ്ത്ര(നിങ്ങളുടെ വിശ്വാസ)പ്രകാരം നാം ഉള്‍പ്പടെ അവയല്ലാം ഇടക്കണ്ണികള്‍ മാത്രമാണല്ലോ, എന്‍റെ ചോദ്യം താങ്കളുടെ മനുഷ്യനെ സംബന്ധിച്ച പരിണാമപോസ്റ്റില്‍ പറയുന്ന പ്രൈമെറ്റുകളുടെ പൊതു പൂര്‍വ്വികനായ ജീവി ഏതാണ്? അതായത് ഇടകണ്ണിയായ ജീവി ഏതാണ്?
പരിണാമത്തിലൂടെ ഒരു ജീവി മറ്റൊരു ജീവിയായതിനു ഒരു ഉദാഹരണം ഞാന്‍ ചോദിച്ചു, ഒരു എലിയെ പിടിച്ചു പൂച്ചയാക്കുന്ന ഉദാഹരണമല്ല ഞാന്‍ ചോദിച്ചത്, ഞാന്‍ പല കമന്റുകളിലും വളരെ വ്യക്തമായി എഴുതിയതാണ് എനിക്ക് മനസ്സിലായ (നിങ്ങള്‍ വാദിക്കുന്ന)പരിണാമം എന്തെന്നാല്‍ കുറെ അക്കങ്ങള്‍ മാത്രമാണെന്ന്, അതിനാല്‍ തന്നെ എന്‍റെ  ചോദ്യത്തിനു ഉത്തരവും കുറെ അക്കങ്ങള്‍ ചേര്‍ത്തു തന്നെ പറഞ്ഞാല്‍ മതി. ഇന്നാലിന്ന ജീവി ഇത്ര (കോടികണക്കിന്) കാലങ്ങള്‍ കൊണ്ട് ഇന്നാലിന്ന ജീവിയായി മാറി എന്ന രീതിയിലുള്ള ഒരു ഉത്തരം. (കാലത്തിനു കൃത്യത വേണമെന്നില്ല, പക്ഷെ ജീവികള്‍ക്ക് കൃത്യതവേണം)."

ഇനി ചര്‍ച്ചയിലേക്ക് വരാം:

പരിണാമ ശാസ്ത്രപ്രകാരം ഒന്നാമത്തെ ജീവികളായ, ഏകകോശ ജീവികള്‍ ഇപ്പഴും നിലനില്ക്കുന്നതായി നമ്മുക്ക് കാണാം. അതിനെ നമ്മുടെ സൗകര്യാര്‍ത്ഥം A എന്ന് വിളിക്കാം, മനുഷ്യനെ നമ്മുക്ക് Y എന്നും വിളിക്കാം (പരിണാമ ശാസ്ത്രപ്രകാരം ഇതിനിടയില്‍ ത്രില്യന്‍ കണക്കിന് ജീവികള്‍ ഉണ്ടാവാം), ഇതില്‍ A (ഒരു ഏകകോശ ജീവി) വളരെ വ്യക്തമാണ്, Y (നാം മനുഷ്യന്‍) യും വ്യക്തം, ഇതിനിടയിലുള്ള ബ്രഹത്തായ ഇടകണ്ണികളിള്‍നിന്ന് B to X വരെയുള്ളതില്‍ ഏതെങ്കിലും ഒന്നിനെ പറഞ്ഞു തരിക, X ഒരു പ്രൈമെറ്റ് പൊതുപൂര്‍വ്വികന്‍ ആണെന്ന് രാജുവിന്‍റെ ലേഖനത്തിലൂടെ മനസ്സിലായി, ജീവിയെങ്കിലും ഏതായിരുന്നു എന്ന് പറയാമോ?

ഒന്നുംകൂടി വെളിവാക്കി പറയാം: നാം ഇവിടെ കാണുന്ന ജീവികളെല്ലാം പൂര്‍ണ്ണത കൈവരിച്ച ജീവികളായി നമ്മുക്ക് തോന്നാമെങ്കിലും പരിണാമ ശാസ്ത്രപ്രകാരം എല്ലാം ഇടകണ്ണികള്‍ മാത്രമാണല്ലോ, B to X വരെയുള്ളതില്‍ നിന്ന് ഇത്തരം (പൂര്‍ണ്ണത കൈവരിച്ച ജീവികളായി നമ്മുക്ക് തോന്നാവുന്ന) ഒരു ഇടകണ്ണിയെയെങ്കിലും പറഞ്ഞു തന്നാല്‍ മതി.

അപ്പുട്ടന്‍റെ ചില വരികള്‍: ചെറിയൊരു analogy പറയട്ടെ. നമ്മുടെ തലമുടി വളരുന്നത് ഒരു interval-ല്‍ അല്ല എന്നും നിരന്തരമായൊരു പ്രക്രിയയാണെന്നും നമുക്കറിയാം. താങ്കളുടെ മുടിയുടെ നീളം 4 സെന്റിമീറ്റര്‍ ആകുന്നതിനുമുന്‍പ് എത്രയായിരുന്നു എന്ന് ചോദിച്ചാല്‍ ഉത്തരം പറയാനാവില്ല, കാരണം വ്യത്യാസം അളക്കാന്‍ സാധിക്കുന്ന ഒന്നല്ല. പിന്നെ ചെയ്യാവുന്നത് ചിലയവസരങ്ങളിള്‍ അളന്ന് എഴുതിവെയ്ക്കുക എന്നതാണ്. അങ്ങിനെ റെക്കോര്‍ഡ് ചെയ്ത നീളം നോക്കിയാല്‍ ഒരുപക്ഷെ പറയാനാവും 4 സെന്റിമീറ്റര്‍ ആകുന്നതിനു മുന്‍പുള്ള നീളം 3.x ആയിരുന്നു എന്ന്. ഇതും ഒരു കൃത്യമായ കണക്കല്ലതാനും.

താങ്കള്‍ അവതരിപ്പിച്ച മുടിയുടെ വളര്‍ച്ചയും പരിണാമ വളര്‍ച്ചയും നമ്മില്‍ താരതമ്യപ്പെടുത്തിയുള്ള analogy എനിക്ക് ശരിയായി തോന്നുന്നില്ല, കാരണം മുടിയുടെ വളര്‍ച്ചയുടെ എല്ലാഘട്ടങ്ങളിലും മുടി മുടിതന്നെയാണ്, പക്ഷെ പരിണാമ വളര്‍ച്ചയുടെ അതായതു ഒരു ഏകകോശ ജീവി നാം ഇന്ന് കാണുന്ന തരത്തിലുള്ള ജീവിയാകുമ്പോഴേക്കും (പരിണാമ ശാസ്ത്രപ്രകാരം) കുറെയധികം ഇടകണ്ണികളിലൂടെ കടന്നു പോയിട്ടുണ്ട്, എല്ലാ ജീവികളും പരിണമിക്കണം എന്ന് നിര്‍ബന്ധമില്ലാത്തതിനാല്‍ അതില്‍ ഏതെങ്കിലും ഇടകണ്ണികള്‍ ഇവിടെ നിലനില്ക്കാനും (ആദ്യ ജീവിയായ ഏകകോശ ജീവികള്‍ നിലനില്ക്കുന്നുണ്ടല്ലോ) സാധ്യതയുണ്ട്, ഇനി നിലനില്ക്കുന്നില്ലങ്കില്‍ അതുവേണ്ട, അവയില്‍ അതായതു നിലനില്ക്കാത്ത ഇടകണ്ണികളില്‍ ഏതെങ്കിലും ഒന്നിനെ ഒന്ന് പറഞ്ഞു താരാവോ?

താങ്കള്‍ക്ക് അതിനു സാധിക്കുന്നില്ലയെങ്കില്‍ ഏതെങ്കിലും ഒരു ജീവിക്ക് പരിണാമത്തിലൂടെ മാറ്റം സംഭവിച്ചു മറ്റൊരു ജീവിയായതിനെങ്കിലും ഒരു ഉദാഹരണം എഴുതുക?

ഇതിനൊന്നും ഉത്തരം കിട്ടാത്തത് കൊണ്ടാണ് ഞാന്‍ പരിണാമശാസ്ത്രം ഒരു സങ്കല്‍പ്പം അല്ലെങ്കില്‍ ഒരു നിഗമനം മാത്രമാണ് എന്ന് പറയാന്‍ കാരണം.

ഇനി സൃഷ്ടിപ്പിനെ കുറിച്ച് എന്‍റെ വിശ്വാസം എഴുതാം:

നാം ജീവിക്കുന്ന പ്രപഞ്ചം ഉണ്ടാകുന്നതിന് മുമ്പേയുള്ള ഒരു പരാശക്തി, അവനാണ് നമ്മുടെ സൃഷ്ടാവ്, അവനാണ് പ്രപഞ്ചം സൃഷ്ടിച്ചതും അതിനെ നിയന്ത്രിക്കുന്നതും. അവനാണ് നമ്മെ ഏവരെയും ബീജത്തില്‍ നിന്നും അണ്ഡത്തില്‍ നിന്നും സൃഷ്ടിച്ചത്, ഇത് അവന്റെ ഒരു സംവിധാനം മാത്രം, പ്രപഞ്ച സംവിധാനത്തിലെ മനുഷ്യന്‍ കാര്യകാരണബന്ധങ്ങള്ക്ക് വിധേയമായത് കൊണ്ട് അതിനനുസരിച്ചുള്ള ഒരു സംവിധാനം, ഇങ്ങിനെ സംവിധാനിച്ച (ഒന്നു മില്ലായിമയില്നിന്നു നിങ്ങളുടെ ഭാഷയില്‍ ചിലജീനുകളില്‍ നിന്ന് നമ്മെ സൃഷ്ടിച്ച) ശക്തിക്ക് അവന്‍ ഇച്ച്ചിക്കുന്ന ഏതു വിധേനയും അവന് സൃഷ്ടിക്കാനാവും, ആവണമല്ലോ പ്രപഞ്ചത്തെ സൃഷ്ടിച്ചവന് പ്രപഞ്ചത്തിനു മുമ്പേയുള്ളവന് പ്രാപഞ്ചിക നിയമങ്ങള്‍ ബാധകമാവില്ലല്ലോ, ബാധകമാവേണ്ടതില്ല എന്നത് സാമാന്യയുക്തി.  നമ്മുടെ മരണവും അവന്‍റെ കയ്യിലാണ് എന്നത് ഒരു യാഥാര്‍ത്ഥ്യം, നാം ഓരോ നിമിഷവും മരണത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ് എന്നത് ബുദ്ധിയുപയോഗിക്കുന്നവര്ക്ക് ബോദ്ധ്യമുള്ള പരമമായ സത്യം. 

പ്രിയ സുഹൃത്തെ, വെറും ഒമ്പത് മാസങ്ങള്‍ (38 ആഴ്ചകള്‍) കൊണ്ട് സിക്താണ്ഡത്തില്‍ നിന്നും നമ്മെ സൃഷ്ടിച്ചവന് നമ്മുടെ പൂര്‍വ്വ പിതാവിനെ സൃഷ്ടിക്കാന്‍ (താങ്കള്‍ വിശ്വസിക്കുന്ന പരിണാമശാസ്ത്രം പറയുന്നത് പോലെ) നമ്മുക്ക് എണ്ണി തിട്ടപ്പെടുത്താന്‍ കഴിയാത്തത്ര കാലങ്ങള്‍ ഒന്നും വേണ്ടതില്ല.

ഒരു ഉദാഹരണത്തിലൂടെ അത് വിശദീകരിക്കാന്‍ ശ്രമിക്കാം:

ഒരു മനുഷ്യന്‍റെ ശരാശരി തൂക്കം 76 to 83 കിലോഗ്രാമാണ്, ഇതിലേക്ക് മനുഷ്യന്‍ എത്താന്‍ എടുക്കുന്ന സമയം പത്തിരുപതു കൊല്ലങ്ങള്, ആനയുടെ കാര്യം മെടുത്താല്‍, പ്രസവിക്കപ്പെടുന്ന ആനകുട്ടിയുടെ ശരാശരി തൂക്കം 115 കിലോഗ്രാമാണ്, ഇതിന് എടുക്കുന്ന സമയം 22 മാസകാലമാണ്, ഞാന്‍ പറഞ്ഞു വന്നത് പ്രകൃതിയില്‍ പലരീതിയിലും സൃഷ്ടിപ്പ് നടക്കുന്നുണ്ട്, 20 കൊല്ലങ്ങള്‍ കൊണ്ട് മാത്രം 80 കിലോ തൂക്കമുള്ള ഒരു ജീവി ഉണ്ടാവുന്ന അതെ പ്രപഞ്ചത്തില്‍ 22 മാസങ്ങള്‍ കൊണ്ട് 115 കിലോ തൂക്കമുള്ള മറ്റൊരു ജീവി ഉണ്ടാവുക എന്നത് സംഭവ്യം, ഇതല്ലാം സംവിധാനിച്ച ശക്തിക്ക് മനുഷ്യനടക്കം എല്ലാ ജീവികളുടെയും ആദ്യസ്രിഷ്ടിപ്പ് ഒരു നിസരകാര്യം.

നമ്മുടെ സൃഷ്ടാവിനെ അതായത് ദൈവത്തെ കുറിച്ചുള്ള എന്‍റെ വിശ്വാസം പറയാം: അവന്‍ എല്ലാറ്റിനും കൈവുള്ളവനാണ്, തുടക്കമില്ലാത്തവന്‍, ഒടുക്കവുമില്ലാത്തവന്‍, ഏകന്‍, പരസഹായം ആവിശ്യമില്ലാത്തവന്‍, പ്രപഞ്ച ഘടനക്ക് പുറത്തുള്ളവന്‍, അതായതു നമ്മുടെ ഇന്ത്രിയങ്ങള്‍ക്ക് ഗോചരനല്ലാത്തവന്‍, നമ്മുക്ക് സങ്കല്പ്പിക്കാന്‍ കഴിയാത്ത രൂപത്തിന്‍റെ ഉടമസ്ഥന്‍, അവന്‍റെ ഗുണവിശേഷങ്ങള്‍ പറഞ്ഞാല്‍ തീരില്ല.

യുക്തിവാദികള്‍ പൊതുവെ പറയാറുള്ള ഒരു കാര്യം ഇവിടെ സൂചിപ്പിക്കുന്നത് നന്നായിരിക്കും: 'ദൈവമെന്നത് മനുഷ്യര്‍ സങ്കല്പ്പിച്ചു ഉണ്ടാക്കിയ ഒന്നാണെന്ന്', യഥാര്‍ത്ഥ ദൈവത്തിന്‍റെ (സൃഷ്ടാവ്) കാര്യത്തില് ഇത് നൂറു ശതമാനവും തെറ്റാണ്, വികലമായ ദൈവങ്ങളുടെ (ബിംബങ്ങള്/വിഗ്രഹങ്ങള്, ചിത്രങ്ങള്, തീ, മൃഗങ്ങള്, മരിച്ചു പോയവരോ ജീവിച്ചിരിക്കുന്നവരോ ആയ മനുഷ്യര്, മനുഷ്യരൂപത്തിലുള്ള ദൈവം, ഉപകാരമോ ഉപദ്രവമോ ഇല്ലാത്തവയായ, ....) കാര്യത്തില് നൂറു ശതമാനവും ശരിയുമാണ്.         

ഇവിടെ ഒരു ക്രിസ്ത്യന്‍ (ഒരു ബ്ലോഗര്‍) 'സൃഷ്ടാവ് കളിമണ്ണില് നിന്ന് മനുഷ്യനെ രൂപപ്പെടുത്തി' എന്നതിനെ പുച്ചിക്കുന്നതായി കണ്ടു, ആ വ്യക്തി പറയാറുള്ളത് 'അല്ലാഹു കളിമണ്ണ് കുഴച്ചു രൂപമുണ്ടാക്കി' എന്നാണ്, പ്രയോഗം തന്നെ തെറ്റാണ്, ബൈബിള്‍ വിശ്വാസിയായ ആ വ്യക്തി അങ്ങിനെ പ്രയോഗിക്കാനുള്ള കാരണം ദൈവത്തെ കുറിച്ച് അയാള്‍ക്കുള്ളത് ബൈബിളിന്‍റെ പഴയ നിയത്തിന്‍റെ ആമുഖത്തില്‍ പറയുന്ന തരത്തിലുള്ള (ദൈവം തന്‍റെ സ്വന്തം രൂപതിലാണെത്രേ മനുഷ്യനെ സൃഷ്ടിച്ചത് - ബൈബിള്‍) വൈകല്യമായ ഒരു ദൈവ സങ്കല്പ്പമാണ്. 

യഥാര്‍ത്ഥത്തില്‍ 'സൃഷ്ടാവ് കളിമണ്ണില്‍ നിന്ന് മനുഷ്യനെ രൂപപ്പെടുത്തി' എന്നതും 'സൃഷ്ടാവ്ഉണ്ടാവുക എന്ന് പറഞ്ഞാല് ഉണ്ടായി' എന്ന് പറയുന്നതും തമ്മില് വൈരുധ്യമില്ല, കാരണം രൂപപ്പെടുത്തി എന്ന് പറയുന്നിടത്ത് എങ്ങിനെ രൂപപ്പെടുത്തി അതായതു കൈ കൊണ്ട് രൂപപ്പെടുത്തി എന്നോ കാല്‍ കൊണ്ട് രൂപപ്പെടുത്തിയെന്നോ (ബൈബിള്‍ വിശ്വാസിയായ ഒരാള്‍ തന്റെ വേദത്തിലെ വൈകല്യം കാണിക്കുന്നതല്ലാതെ) ഖുര്‍ആന്‍ പറയുന്നില്ല, അതുകൊണ്ട് തന്നെ ദൈവം ഉണ്ടാവുക എന്ന് പറഞ്ഞു കൊണ്ട് രൂപം ഉണ്ടാക്കിയതല്ല എന്ന് ഒരിക്കലും പറയാനാവില്ല

കൂട്ടത്തില്‍ ഒരു കാര്യം കൂടി സൂചിപ്പിക്കട്ടെ: ബൈബിളിലും പലയിടങ്ങളിലായി ദൈവത്തെ കുറിച്ചുള്ള യഥാര്‍ത്ഥ വിവരങ്ങള്‍ മനുഷ്യരുടെ കൈകടത്തലിനു വിധേയമാവാതെ നിലനില്‍ക്കുണ്ട്, ഒരു ഉദാഹരണം നോക്കൂ: ഞാന്‍ ഞാന്‍ മാത്രമേയുള്ളൂ; ഞാനല്ലാതെ ദൈവമില്ല എന്ന് അറിങ്ങു കൊള്ളുവിന്‍, ഞാന്‍ കൊല്ലുന്നു(നമ്മുക്ക് മരിപ്പിക്കുന്നു എന്ന് പറയാം) ഞാന്‍ ജീവിപ്പിക്കുന്നു,............ നിത്യനായിരിക്കുന്നവന്‍.. ബൈബിള്‍: ആവര്‍ത്തന പുസ്തകം : 32 : 39-40. ഇത്തരം പരാമര്‍ശങ്ങള്‍ കൂടാതെ ആരാധിക്കപ്പെടാന്‍ വേണ്ടി വിഗ്രഹങ്ങള്‍ ഉണ്ടാക്കുന്നതിനെ ശക്തമായി എതിര്‍ക്കുന്ന പരാമര്‍ശങ്ങളും വേണ്ടുവോളമുണ്ട്.  

നമ്മുക്ക് വീണ്ടും വിഷയത്തിലേക്ക് വരാം.

അപ്പുട്ടന്‍ എഴുതുന്നു: "ഒരു സ്റ്റെപ് മ്യൂട്ടേഷന്‍ (അല്ലെങ്കില്‍ പരിണാമത്തെ സഹായിക്കുന്ന എന്തും) കൊണ്ട് ഒരു ജീവി മറ്റൊരു ജീവി ആകും എന്നാണോ ധാരണ എന്നറിയാനായാണ് ഇത് ചോദിച്ചത്. ഏതായാലും താങ്കളുടെ ഉത്തരത്തില്‍ നിന്നും മനസിലാക്കാനാവുന്നത് പരിണാമത്തിലെ ഒരു സ്റ്റെപ് എന്നത് ഒരു വലിയ വ്യത്യാസമായാണ് താങ്കല്‍ കാണുന്നത് എന്നാണ്, even if it's not to the extent that a new species is born. ഇത് തെറ്റാണെങ്കില്‍ തിരുത്തുക."

പരിണാമത്തിന്‍റെതായി നിങ്ങള്‍ പറയാറുള്ള മെക്കാനിസങ്ങളില്‍ ഏതെങ്കിലും ഒരു തരം മെക്കാനിസം ഒരു പ്രാവശ്യം സംഭവിച്ചാല്‍ പരിണാമം സംഭവിക്കുമെന്ന ധാരണ എനിക്കില്ല, പക്ഷെ ഒരു തരം മെക്കാനിസത്തിലൂടെ തന്നെ പല മാറ്റങ്ങള്‍ സംഭവിച്ചാല്‍ ഒരു ജീവി മറ്റൊരു ജീവിയായി മാറും എന്നതാണ് പരിണാമശാസ്ത്രം പറയുന്നത് എന്നാണ് ഞാന്‍ ധരിച്ചിരിക്കുന്നത്‌, മനുഷ്യരുടെ പരിണാമം പറയുന്ന സുശീലിന്‍റെ പരിണാമബ്ലോഗില്‍ പ്രൈമെറ്റുകളുടെ പോതുപൂവ്വികനില്‍ നിന്ന് ചില മ്യൂട്ടെഷ്യനിലൂടെ മനുഷ്യന്‍ രൂപപ്പെടുന്നതിനെ വിശദീകരിക്കുന്നുണ്ട്, എനിക്ക് ആ നിഗമനം ഉള്‍കൊള്ളാന്‍ കഴിയുന്നില്ലെങ്കിലും ഒരു തരം മെക്കാനിസത്തിലൂടെ തന്നെ പല മാറ്റങ്ങള്‍ സംഭവിച്ചാല്‍ പരിണാമം സംഭവിക്കുമെന്നാണ് നിങ്ങളുടെ വാദം എന്ന് മനുസ്സിലാക്കാന്‍ അതു കാരണമായി.           

എന്‍റെ ചോദ്യത്തില്‍ ഒരു സ്റ്റെപ്പ് എന്ന് ഞാന്‍ ഉദ്ദേശിച്ചിട്ടില്ല, ഒരു പാട് സ്റ്റെപ്പിലൂടെ ഉണ്ടായിട്ടുള്ള വ്യക്തമാവുന്ന തരത്തിലുള്ള ഒരു മാറ്റം, അതായത്‌ നമ്മുക്ക് ഒരു ജീവിയായി എണ്ണാന്‍ പറ്റുന്ന ഇടകണ്ണിയായ ഒരു ജീവിയില്‍ നിന്ന് നാം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്ന ജീവിയിലേക്കുള്ള മാറ്റം.
  
അപ്പുട്ടന്‍റെ വാക്കുകള്‍: മനുഷ്യന്റെ ഇവൊല്യൂഷനിലെ പ്രധാന നാഴികക്കല്ലുകള്‍ കണ്ടെത്താന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ല, അല്പമൊന്ന് സെര്‍ച്ച് ചെയ്താല്‍ മതി. വിക്കിയില്‍ തന്നെ അത് ലഭ്യമാണ്. ഇതില്‍ തന്നെ സ്പീഷീസും സബ്സ്പീഷീസും ഒക്കെയുണ്ട്. ഒരു പ്രത്യേക ജീവിയെ എടുത്ത് ഇതാണ് മനുഷ്യന്റെ തൊട്ടുമുന്‍പിലത്തെ ജീവി എന്ന് എടുത്തുപറയാന്‍ സാധിക്കില്ല. സുശീലിന്റെ മറുപടിയില്‍ അത് വ്യക്തമാണെന്നാണ് ഞാന്‍ മനസിലാക്കുന്നത്.

വിക്കിയില്‍ നിന്ന് ആ നാഴികക്കല്ലുകളില്‍ ബുദ്ധിപരവും യുക്തിപരവുമായത് എന്ന് തോന്നുന്നവ ഇവിടെ കുറിച്ചാല്‍ അത് പലര്‍ക്കും ഉപകാരപ്പെടും എന്നാണ് എന്‍റെ വിശ്വാസം.

തൊട്ടു മുമ്പിലത്തെ ജീവി എന്ന് ഞാന്‍ മീന്‍ ചെയ്തിട്ടില്ല, ഏതെങ്കിലും ഘട്ടത്തില്‍ കഴിഞ്ഞു പോയതില്‍ ഒന്നിനെ പറയുക, ശേഷം ആ ജീവിയില്‍ നിന്നുള്ള പരിണാമം വിശദീകരിക്കുക, ആ പരിണാമത്തിന് കാരണമായ മെക്കാനിസം ഏതെല്ലാമാണെന്നും അത് എങ്ങിനെ പ്രവര്‍ത്തിച്ചു എന്നും വ്യക്തമാക്കുക.  കൂടുതല്‍ വ്യക്തതക്ക് വേണ്ടി പറയട്ടെ, വിശ്വാസികള്‍ സ്രിഷ്ടിപ്പിനെ കുറിച്ച് പറയുന്നത് യുക്തിവാദികള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്തത് പോലെ താങ്കളുടെ ഉത്തരങ്ങള്‍ ഞങ്ങള്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത തരത്തിലുള്ളതാവതിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ.
അപ്പുട്ടന്‍റെ വരികള്‍: ഒരു ജീവി മറ്റൊരു ജീവി ആയി മാറുന്നതല്ല പരിണാമം. പരിണാമം എല്ലാ ജീവിവഗങ്ങളിലും അംഗങ്ങളില്‍ random ആയി സംഭവിയ്ക്കുന്നുണ്ട്.

പ്രിയ ആപ്പുട്ടന്‍, പരിണാമത്തിന്‍റെ ടെഫിനിഷ്യനില്‍ നമ്മുടെ ചര്‍ച്ചക്ക്‌ പ്രസക്തിയില്ല, സൃഷ്ടിവാദികളും യുക്തിവാദികളും തമ്മിലുള്ള ചര്‍ച്ചയില്‍ ജീവജാലങ്ങളുടെ സൃഷ്ടിപ്പ് എങ്ങിനെ എന്നതാണ് ചര്‍ച്ച, എന്നെപോലുള്ള സൃഷ്ടിവാദികള്‍ അത് ദൈവത്തിന്‍റെ സൃഷ്ടിപ്പിലൂടെ നടന്നു എന്നും താങ്കളെ പോലുള്ളവര്‍ പരിണാമത്തിലൂടെയാണ് ജീവജാലങ്ങള്‍ ഉണ്ടായതു എന്നും വാദിക്കുന്നു, ഇതില്‍ ഒരു ഏകകോശജീവി പരിണാമത്തിലൂടെ പരിവര്‍ത്തനം സംഭവിച്ച് നാം ഇന്ന് കാണുന്ന തരത്തിലുള്ള ജീവികളായി മാറുന്നതിനെയാണ് ഞാന്‍ പരിണാമം കൊണ്ട് ഉദ്ദേശിച്ചത്, അതിനെ പരിണാമം എന്ന് വിളിക്കാന്‍ പറ്റിലെങ്കില്‍ നമ്മുക്ക് ആ വാക്ക്‌ വിടാം പകരം ഒരു ഏകകോശജീവിക്ക് പലപല തരത്തിലുള്ള പരിവര്‍ത്തനം സംഭവിച്ച് നാം ഇന്ന് കാണുന്ന തരത്തിലുള്ള ജീവികളായി മാറുന്ന പ്രക്രിയയെ കുറിച്ച് നമ്മുക്ക് ചര്‍ച്ച തുടരാം.

അപ്പുട്ടന്‍റെ വാക്കുകള്‍: ഒരു ജീവി മറ്റൊരു ജീവി ആയി മാറുന്നതല്ല പരിണാമം. പരിണാമം എല്ലാ ജീവിവഗങ്ങളിലും അംഗങ്ങളില്‍ random ആയി സംഭവിയ്ക്കുന്നുണ്ട്. ഒരു variation സംഭവിയ്ക്കുന്നതുകൊണ്ട് പ്രത്യേകിച്ച് വ്യത്യാസമൊന്നും പുറമേയ്ക്ക് മനസിലാക്കാവുന്നതല്ല. വേരിയേഷന്‍, അടുത്ത തലമുറയിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെട്ടേയ്ക്കാം, ഇല്ലാതെയുമിരിയ്ക്കാം. കൈമാറ്റം ചെയ്യപ്പെട്ടുവെന്നിരിയ്ക്കട്ടെ, പിന്നീടത് തുടര്‍ തലമുറകളിലേയ്ക്കും ഇതേ രീതിയില്‍ തുടരുമെങ്കില്‍ ആ വേരിയേഷന്‍ നിലനില്‍ക്കുന്നതാണെന്ന് മനസിലാക്കാം, അത്തരത്തിലുള്ളവയെ മാത്രമേ പ്രകൃതി നിലനിര്‍ത്തൂ. ഇത് ജനതികകൈമാറ്റങ്ങളിലൂടെ പോപ്പുലേഷനില്‍ പടരുകയും അതേ പോപ്പുലേഷനില്‍ നിലവിലുള്ള സവിശേഷതയെക്കാള്‍, പ്രസ്തുതസാഹചര്യങ്ങളില്‍, ഗുണകരമാണെന്ന അവസ്ഥ സംജാതമാകുന്നയവസരത്തില്‍, പോപ്പുലേഷനിലെ കൂടുതല്‍ അംഗങ്ങള്‍ വേരിയേഷന്‍ സ്വായത്തമാക്കും. പഴയ സവിശേഷത നിലനിര്‍ത്തുന്ന ജീവികള്‍ നശിച്ചുപോകും എന്ന് ഇതിനര്‍ത്ഥമില്ല, അവ തുടര്‍ന്നും നിലനിന്നേയ്ക്കാം, പക്ഷെ പ്രസ്തുത പോപ്പുലേഷനില്‍ പതുക്കെ പുതിയ സവിശേഷതകളുമായുള്ള ജീവികളുടെ സാന്നിദ്ധ്യം വര്‍ദ്ധിക്കും. നിലനില്‍ക്കാന്‍ ജീവികളെ കൂടുതല്‍ സഹായിക്കുന്നതാണ് പുതിയ സവിശേഷതയെങ്കില്‍ പഴയതിനേക്കാള്‍ അതിജീവനസാധ്യത പുതിയതിനാണെന്നത് വ്യക്തമാകും, ആയവസരത്തില്‍ പുതിയ ജീവികളാകും majority.  ഇത്തരത്തില്‍ പലതരം വേരിയേഷനുകള്‍ ഒരു പോപ്പുലേഷനില്‍ സംഭവിയ്ക്കാം.

ഇത്തരം വാചകങ്ങളാണ് എന്നെ പരിണാമശാസ്ത്രം ഒരു സങ്കല്‍പ്പമോ അല്ലെങ്കില്‍ ഒരു നിഗമനമോ ആണ് എന്ന് പറയിപ്പിക്കുന്നത്, കാലാവസ്തനിരീക്ഷകര്‍ പറയുന്നത് പോലെ മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ട്,

വേരിയേഷന്‍, അടുത്ത തലമുറയിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെട്ടേയ്ക്കാം, ഇല്ലാതെയുമിരിയ്ക്കാം.ഇവിടെ താങ്കള്‍ തന്നെ പറയുന്ന തരത്തില്‍ ഇത്തരം വേരിയേഷന്‍സ് അടുത്ത തലമുറയിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെടാതെയുമിരിയ്ക്കാം, അതായതു ഇത്തരം ജീവിവകള്‍ വേരിയേഷന്‍ പ്രകടിപ്പിക്കാതെ മറ്റൊരു രീതിയില്‍ പറഞ്ഞാന്‍ ഒരു മാറ്റവുമില്ലാതെ തുടര്‍ന്ന് പോകുന്നു, താങ്കള്‍ തന്നെ പറഞ്ഞത് പോലെ അതിജീവനത്തിന്‍റെ പ്രശ്നം നേരിടേണ്ടി വരുന്നിലെങ്കില്‍ ഇവ നശിച്ചുപോകണമെന്നില്ല. ഇവിടെ എനിക്കുള്ള സംശയം ഞാന്‍ ചോദിച്ചോട്ടെ!

മനുഷ്യന്‍ പരിണമിച്ചത് പ്രൈമെറ്റുകളുടെ ഒരു പൊതുപൂര്‍വ്വികനില്‍ നിന്നാണന്നാണല്ലോ പരിണാമ ശാസ്ത്രം പറയുന്നത്, ആ പൊതു പൂര്‍വ്വികനില്‍ കുറെ തരം പരിണാമങ്ങള്‍ സംഭവിച്ചാണ് മനുഷ്യന്‍ ഉണ്ടാത്. പ്രധാനപ്പെട്ട ആറുതരം വിത്യാസങ്ങള്‍ എടുത്തു നമ്മുക്ക് ഒന്ന് പരിശോധിക്കാം:-
ഒന്ന്:  വാലില്ലായിമ.
രണ്ട്: മൃഗങ്ങളെ പോലെ രോമമില്ലായിമ
മൂന്ന്: യഥേഷ്ടം ചലിപ്പിക്കാവുന്ന കൈകളും നടക്കാന്‍ മാത്രം ഉപയോഗിക്കുന്ന കാലുകളും
നാല്: നിവര്‍ന്നു നില്‍ക്കാനും നടക്കാനും ഉതകുന്ന ഊര
അഞ്ച്: സംസാരിക്കാന്‍ സൗകര്യപ്രദമായ താടിയെല്ല്
ആരു: തലച്ചോറിന്‍റെ കപാസിറ്റി

നാം പറഞ്ഞ ആ പ്രൈമെറ്റു പൊതുപൂര്‍വ്വികനെ നമ്മുക്ക് X എന്ന് വിളിക്കാം, മനുഷ്യനെ Y എന്നും വിളിക്കാം, ഇവിടെ X  Y ആയി പരിണമിക്കണമെങ്കില്‍ X ന് ആറുതരം വേരിയേഷന്‍ സംഭവിക്കണം, അതായത്

Y = X(1+2+3+4+5+6)

നമ്മള്‍ മുകളില്‍ പറഞ്ഞ ആറു കാര്യങ്ങളില്‍ ഒരു കാര്യമാണ് (ഓര്‍ഡറില്‍ വിത്യാസമുണ്ടാവാം) അടുത്ത(പരിണാമത്തി)തിനു കാരണമാകുന്നതെങ്കില്‍ പോലും ഇവിടെ അഞ്ചു തരം ജീവികളെ കാണേണ്ടിയിരുന്നു:

1 – X(1) : വാലില്ലാത്ത ഒരു പ്രൈമെറ്റു പൊതു പൂര്‍വ്വികന്‍
2 – X(1+2) : വാലും രോമവും ഇല്ലാത്ത
3 – X(1+2+3) : വാലും രോമവും ഇല്ലാത്ത യഥേഷ്ടം ചലിപ്പിക്കാവുന്ന കൈകളും നടക്കാന്‍ മാത്രം ഉപയോഗിക്കുന്ന കാലുകളും ഉള്ള
4 – X(1+2+3+4) : വാലും രോമവും ഇല്ലാത്ത യഥേഷ്ടം ചലിപ്പിക്കാവുന്ന കൈകളും നടക്കാന്‍ മാത്രം ഉപയോഗിക്കുന്ന കാലുകളും നിവര്‍ന്നു നില്‍ക്കാനും നടക്കാനും ഉതകുന്ന ഊരയും ഉള്ള
5 – X(1+2+3+4+5) : വാലും രോമവും ഇല്ലാത്ത യഥേഷ്ടം ചലിപ്പിക്കാവുന്ന കൈകളും നടക്കാന്‍ മാത്രം ഉപയോഗിക്കുന്ന കാലുകളും ഉള്ളതും നിവര്‍ന്നു നില്‍ക്കാനും നടക്കാനും ഉതകുന്ന ഊരയുള്ളതും സംസാരശേഷിയുള്ളതുമായ  

അതിജീവനത്തിന്‍റെ പ്രശ്നം നേരിട്ട് മുകളില്‍ പറഞ്ഞ - ഇവിടെ ഉണ്ടാവാന്‍ സാധ്യതഉള്ളതായ ഈ - അഞ്ചുതരം തരം ജീവികളും ഒന്ന് പോലും നിലനില്‍ക്കാതെ നശിച്ചു പോയി എന്ന് അംഗീകരിക്കാന്‍ പ്രയാസമുണ്ട്.


നാം മുകളില്‍ പറഞ്ഞ ആറു കാര്യങ്ങള്‍  സ്വതന്ത്യമായി യാണ് പരിണമിക്കുന്നത് എങ്കില്‍ അറുപതില്‍ പരം ജീവികളെ ഇവിടെ കാണെണ്ടിവരുമായിരുന്നു.