Friday, December 14, 2012

ഒരു ജാതി - ഒരു മതം - ഒരു ദൈവം


മന്നവരില്‍ മഹാഭൂരിപക്ഷവും മതത്തിലും ദൈവത്തിലും വിശ്വാസിക്കുന്നവരായും ദൈവത്തെ ആരാധിക്കുന്നവരായും കാണപ്പെടുന്നു, ആരാധിക്കപ്പെടുന്ന ദൈവം വിത്യസ്തമാണെങ്കിലും ദൈവത്ത ആരാധിക്കണം എന്നതില്‍ എല്ലാ മതങ്ങളും ഏകാഭിപ്രായക്കാരായാണ് കാണാന്‍ സാധിക്കുന്നത്‌.. 
ഭൂമിയില്‍ കാണപ്പെടുന്ന ജീവികളില്‍ ഏറ്റവും ഉല്‍കൃഷ്ടമായത് മനുഷ്യരാണ് എന്നത് തര്‍ക്കമറ്റ വസ്തുതയാണ്.  വിശേഷബുദ്ധിയാണ് മനുഷ്യരെ അതിനു പ്രാപ്തനാക്കിയത് എന്നതിലും ആര്‍ക്കും വിഭിന്നാഭിപ്രായം ഉണ്ടാവാന്‍ സാധ്യതയില്ല.  ഭൂമിയിലെ 'ബുദ്ധിരാക്ഷസന്മാരായ' മനുഷ്യരാല്‍ ആരാധിക്കപ്പെടുന്ന ദൈവം എങ്ങിനെയുള്ളതാണന്നത് അന്വേഷിക്കേണ്ടതും എങ്ങിനെയുള്ളത് ആയിരിക്കണമെന്നതിനെ കുറിച്ച് ചിന്തിക്കേണ്ടതുമാണ്.
ഒട്ടുമിക്ക മതവിശ്വാസികളാലും ആരാധിക്കപ്പെടുന്ന ദൈവത്തെ നിര്‍വചിക്കുകയാണെങ്കില്‍ ഒന്നാമതായി പറയാന്‍ സാധിക്കുന്ന വസ്തുത ദൈവം അദൃശ്യനായ ഒരു പരാശക്തിയാണ്, പ്രപഞ്ചത്തെ സൃഷ്ടിക്കുകയും സംവിധാനിക്കുകയും ചെയ്ത ദൈവം പ്രപഞ്ചത്തെ നിയന്ത്രിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു, എല്ലാം കാണുന്നവനും കേള്‍ക്കുന്നവനും അറിയുന്നവനുമായ ദൈവം സ്വഭീഷ്ടാനുസരണം പ്രവര്‍ത്തിക്കുന്നവന്‍, അങ്ങിനെ തുടരുന്നു ദൈവത്തിനെ കുറിച്ചുള്ള വിശ്വാസം. ഇതില്‍ നിന്നല്ലാം  മനസിലാക്കാവുന്ന ഒരു യാഥാര്‍ത്ഥ്യം  മനുഷ്യര്‍ക്ക് വര്‍ണ്ണിക്കാന്‍ സാധിക്കാത്ത വിധം വിത്യസ്ത കഴിവുകള്‍ ഉള്ള ഏതോ ഒരു ശക്തിയാണ് ദൈവം എന്നതിനാലാണ് മനുഷ്യര്‍ ദൈവത്തെ ആരാധിക്കുകയും ദൈവത്തോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നത്.  
ദൈവത്തെ ആരാധിക്കുക എന്ന ബിന്ദുവില്‍ എല്ലാ മതങ്ങളും ഒന്നിക്കുന്നുണ്ടെങ്കിലും ദൈവം എന്ന പരാശക്തിയെ നിര്‍വജിക്കുന്നതില്‍ മതങ്ങള്‍ തമ്മില്‍ ഭിന്നാഭിപ്രായക്കാരാണ് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.  ദൈവം ഒന്നാണോ അതോ ഒന്നിലധികമുണ്ടോ എന്ന കാര്യത്തിലാണ് മുഖ്യമായും വൈജാത്യമുള്ളത്, എല്ലാ മതഗ്രന്ഥങ്ങളിലും സൂക്ഷ്മപരിശോധനയില്‍ ഒരേഒരു ദൈവത്തെ കുറിച്ച് മാത്രമേ പരാമര്‍ശമുള്ളൂ വെങ്കിലും മതങ്ങളുടെ പഴക്കത്തിനനുസരിച്ച് അവര്‍ സ്വീകരിച്ച ദൈവങ്ങളുടെ എണ്ണവും അധികരിക്കുന്നതായി കാണാം.  
മതഗ്രന്ഥങ്ങളില്‍ ഒരു മഹാപ്രളയത്തെ കുറിച്ച് പറയപ്പെടുന്നുണ്ട്, രൂപങ്ങള്‍ കൂടാതെ സൃഷ്ടാവായ ഏകദൈവത്തെ ആരാധിക്കാന്‍ കല്‍പ്പിച്ച ഒരു പ്രവാചകനെയും അദ്ദേഹത്തില്‍ വിശ്വസിച്ച അനുയായികളെയും ശത്രുക്കളായി ചിത്രീകരിച്ച് അവരെ അക്രമിച്ചവര്‍ നശിപ്പിക്കപ്പെട്ടു എന്നാണ് പറയപ്പെടുന്നത്‌. ദൈവധിക്കാരികളായ അക്രമികളെ നശിപ്പിക്കുക എന്ന ശുദ്ധീകരണപ്രക്രിയയായിരുന്നു ആ സംഭവമെന്നാണ് വായനയില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കുക, ശേഷം വളര്‍ന്നു വന്ന സമൂഹങ്ങളും തങ്ങളുടെ പൂര്‍വ്വികരുടെ ശത്രുക്കള്‍ നശിപ്പിക്കപ്പെടാന്‍ കാരണമായ അതെ പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കുന്നതായി കാണാം.  ദൈവത്തെ ആരാധിക്കാന്‍ വേണ്ടി രൂപങ്ങള്‍ ഉണ്ടാക്കുകയും അതോടപ്പം ആ രൂപങ്ങളെതന്നെ ആരാധിക്കുകയും ചെയ്യുന്ന തന്‍റെ പിതാവ് ഉള്‍പ്പെടെയുള്ള സമൂഹത്തെ എതിര്‍ത്തതിനാല്‍ അഗ്നിയില്‍ എരിയപ്പെടുകയും പിന്നീട് സ്വദേശം വെടിയുകയും ചെയ്യേണ്ടിവന്ന അബ്രഹാമിന്‍റെ പിന്മുറക്കാര്‍ എന്ന് അവകാശപ്പെടുന്നവര്‍ ഉള്‍പ്പെടെ - തങ്ങളുടെ വേദഗ്രന്ഥം വ്യക്തമായി എതിര്‍ത്തിട്ടു പോലും - ദൈവത്തെ ആരാധിക്കാന്‍ രൂപമുണ്ടാക്കുകയോ അല്ലെങ്കില്‍ ദൈവത്തിന്‍റെ തന്നെ രൂപം ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട് എങ്കില്‍ അവര്‍ക്കും മുമ്പ് നിലവില്‍ വന്ന സമൂഹങ്ങളില്‍ എന്തുമാത്രം വൈകല്യങ്ങള്‍ ഉടലെടുത്തിട്ടുണ്ടാവാം എന്ന് അനുമാനിക്കാവുന്നതാണ്.
എല്ലാ മതങ്ങളിലും വിശ്വാസപരമായ കാര്യങ്ങളില്‍ ദൈവം പഠിപ്പിച്ചതിനു വിഭിന്നമായി പഠിക്കാനോ മനസ്സിലാക്കാനോ അനുവാദമില്ലങ്കിലും മതപരമായി തങ്ങള്‍ക്ക് ലഭിക്കപ്പെട്ടതല്ലാം ദൈവത്താല്‍ പടിപ്പിക്കപെട്ടത് തന്നെയാണോ അതല്ല തങ്ങളുടെ മുന്‍ഗാമികളാല്‍ വികലമാക്കപ്പെട്ടതാണോ എന്ന് അന്വേഷിക്കാനും സത്യം കണ്ടെത്താനും വിശേഷബുദ്ധി നല്‍കപ്പെട്ട ഉല്‍ക്രിഷ്ടജീവിയായ ഓരോ മതവിശ്വാസിക്കും ബാധ്യതയുണ്ട്.
നിര്‍ജീവമായ തടിയോ കല്ലോ മണ്ണോ കൊണ്ട് മനുഷ്യരാല്‍ രൂപപ്പെടുത്തപ്പെട്ട വസ്തുക്കള്‍ മനുഷ്യരുടെ ദൈവമാകുക എന്നത് അസംഭവ്യമാണ്, യഥാര്‍ത്ഥത്തില്‍ ആ രൂപങ്ങളുടെ ദൈവം മനുഷ്യന്‍ ആവണം, കാരണം മനുഷ്യന്‍ ആണല്ലോ അവകളെ രൂപപ്പെടുത്തിയത്. മതഗ്രന്ഥങ്ങള്‍ പഠിക്കുകയും അതോടപ്പം ചിന്തിക്കുകയും ചെയ്യുന്നവര്‍ക്ക് എളുപ്പത്തില്‍ മനസ്സില്‍ ആക്കാന്‍ സാധിക്കുന്ന ഒരു സത്യം, ഇത്തരം രൂപങ്ങള്‍ തുടക്കത്തില്‍ ദൈവങ്ങള്‍ ആയി സൃഷ്ടിക്കപ്പെട്ടതല്ലെന്നും അദൃശ്യനായ ദൈവത്തെ ആരാധിക്കാനുള്ള സൗകര്യാര്‍ത്ഥം ഉണ്ടാക്കപ്പെട്ട രൂപങ്ങളായിരുന്നു അവ എന്നതുമാണ്.  ഇത്തരം രൂപങ്ങളെ ആരാധിക്കുന്നവര്‍ ഒന്നാമതായി തങ്ങള്‍ ചെയ്യുന്നത് എന്താണന്നും  തങ്ങളുടെ പ്രാര്‍ത്ഥനകള്‍ കേള്‍ക്കാന്‍ സാധിക്കുന്നവയാണോ ഈ രൂപങ്ങള്‍ എന്നും ചിന്തിക്കേണ്ടതാണ്, ശേഷം ഈ രൂപങ്ങളോട് പ്രാര്‍ത്ഥിക്കുന്നതിനു പകരം ദൈവത്തോട് നേരിട്ട് പ്രാര്‍ത്ഥിക്കുകയും ചെയ്യേണ്ടതാണ്.  ഇത്തരം രൂപങ്ങള്‍ക്ക് മുന്നില്‍ നിന്ന്കൊണ്ട് ദൈവത്തെ നേരിട്ട് വിളിക്കുന്നവര്‍ ദൈവത്തെ വിളിക്കാന്‍ ഇത്തരം രൂപങ്ങള്‍ തങ്ങളുടെ മുമ്പില്‍ അനിവാര്യമാണോ എന്നും ചിന്തിക്കുന്നത് നല്ലതാണ്, യഥാര്‍ത്ഥത്തില്‍ പ്രപഞ്ചസൃഷ്ടാവായ ദൈവത്തെ മനുഷ്യര്‍ തടികൊണ്ടോ മരംകൊണ്ടോ ഉണ്ടാക്കിയ രൂപങ്ങളിലേക്ക് ചുരുക്കുന്നത് മനുഷ്യരുടെ ബുദ്ധിക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതാണോ, മനുഷ്യരുടെ ആരാധനക്ക് അര്‍ഹനായ ഒരു ദൈവത്തിനു മനുഷ്യരുടെ വിളി കേള്‍ക്കാന്‍ അത്തരം രൂപങ്ങളുടെ ആവശ്യം ഇല്ല എന്നതല്ലേ സത്യം.
ദൈവം ഏകനാണ്, പരാശക്തിയായ ദൈവം ഒന്നിലധികം ഉണ്ടാവേണ്ടതുണ്ടതില്ലല്ലോ. അവന്‍ എല്ലാവര്‍ക്കും എല്ലാറ്റിനും ആശ്രയമായിട്ടുള്ളവനാകുന്നു, ദൈവം ആശ്രയമായിട്ടുള്ളവനായത് കൊണ്ടുതന്നെയാണെല്ലോ നാം അവനെ ആരാധിക്കുന്നത്. അവനു സന്താനങ്ങള്‍ ഇല്ല, അവനു സന്താനത്തിന്‍റെ ആവശ്യമില്ലല്ലോ. അവന്‍ ആരുടേയും സന്താനവുമല്ല, നാം ആരാധിക്കുന്ന നാം പ്രതീക്ഷ അര്‍പ്പിക്കുന്ന ദൈവം ആരുടെയെങ്കിലും / എന്തിന്‍റെയെങ്കിലും സന്താനമാവുക എന്നത് നമ്മുക്ക് ചിന്തിക്കാന്‍ പോലും സാധിക്കില്ല. അവനു തുല്യനായിട്ട് ആരും / ഒന്നും തന്നെയില്ല, നാം പ്രതീക്ഷ അര്‍പ്പിക്കുന്ന ദൈവത്തിനു തുല്യനായിട്ട് ആരെങ്കിലും ഉണ്ടാവുക എന്നത് യുക്തിക്ക് ചേരുന്നതല്ല.  ദൈവത്തില്‍ വിശ്വാസിക്കുന്ന ഏതൊരാള്‍ക്കും എളുപ്പത്തില്‍ അഗീകരിക്കാവുന്ന ചില സത്യങ്ങള്‍ ആണിവ.
ദൈവത്തിന് സഹായികള്‍ ആയി ചില (കുട്ടി) ദൈവങ്ങള്‍ ഉണ്ട് അല്ലെങ്കില്‍ പലപല കാര്യങ്ങള്‍ക്കായി വെവ്വേറെ ദൈവങ്ങള്‍ ഉണ്ട് എന്ന് ചിലര്‍ പറയുന്നതായി കേട്ടിട്ടുണ്ട്, നമ്മളാല്‍ ആരാധിക്കപ്പെടുന്ന ദൈവത്തിന് സഹായികള്‍ ഉണ്ടാവുന്നത് യുക്തിഭദ്രമാണോ? അത്തരത്തില്‍ സഹായികളെ ആവശ്യമായിട്ടുള്ള ഒരു ദൈവത്തെ നമ്മുക്ക് എങ്ങിനെ ആരാധിക്കാനാവും? ചിലപ്പോള്‍ ദൈവത്തിന്‍റെ ആക്ഞ്ഞാനവര്‍ത്തികളായി വേദങ്ങളില്‍ പരാമര്‍ശിക്കപ്പെട്ട മലക്കുകളെയാവാം സഹായികള്‍ എന്ന് പറഞ്ഞത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഒന്നിലധികം ദൈവം ഉണ്ടായിരുന്നു വെങ്കില്‍ ഈ ലോകത്തിന്‍റെ അവസ്ഥ എന്തായിരിക്കും എന്നത് ഒന്ന് ചിന്തിച്ചു നോക്കൂ, ലോകം ഈ അവസ്ഥയില്‍ നിലനില്‍ക്കുമായിരുന്നോ?

ദൈവത്തിന് സന്താനങ്ങള്‍ ഉണ്ട് അതുപോലെ ചില ദൈവങ്ങള്‍ ദൈവത്തിന്‍റെ സന്താനങ്ങള്‍ ആണ് എന്നല്ലാമാണ് ചിലരുടെ വാദം, ദൈവത്തിന് സന്താനങ്ങളെ ഉണ്ടാവതാണോ? ദൈവത്തിന്‍റെ സന്താനങ്ങളായി പറയപ്പെടുന്നവര്‍ ഉന്നതരായ മനുഷ്യര്‍ ചെയ്തിട്ടുള്ളതില്‍ നിന്ന് വിഭിന്നമായി എന്താണ് അധികമായി ഭൂമിയില്‍ ചെയ്തിട്ടുള്ളത്? ആ സന്താനദൈവങ്ങള്‍ക്ക് ഉന്നതരായ മനുഷ്യരെക്കാള്‍ എന്ത് പ്രത്യേകതയാണ് ഉള്ളത്? എല്ലാ മനുഷ്യരും കഴിക്കുന്നത്‌ പോലെ ഭക്ഷണം കഴിക്കുന്നു, അങ്ങാടിയിലൂടെ നടക്കുന്നു, മറ്റുള്ളവരുമായി സംവദിക്കുന്നു...  ഒരു പക്ഷെ ഈ സന്താനങ്ങള്‍ എന്ന് വിളിക്കപ്പെട്ടത്‌ ദൈവം മനുഷ്യരില്‍ നിന്ന് തിരഞ്ഞെടുത്തു മനുഷ്യരിലേക്ക് നിയോഗിച്ച ദൈവദൂതന്‍മാര്‍ ആവാം, ഇത്തരം ദൈവദൂതന്‍മാര്‍ ജനങ്ങളോട് ഒരേ ഒരു അധ്യാപനമാണ് നടത്തിയത് "ഏക ദൈവത്തിനെ അല്ലാതെ നിങ്ങള്‍ ആരാധിക്കരുത്‌, അവനോടു മാത്രമേ നിങ്ങള്‍ സഹായം തേടാവൂ", ഈ സന്താനങ്ങള്‍ പറയപ്പെട്ടവരില്‍ ആരെങ്കിലും തങ്ങളെ വിളിച്ചു പ്രാര്‍ത്ഥിക്കാന്‍ ജനങ്ങളോട് ആവിശ്യപ്പെട്ടിട്ടുണ്ടോ?  മറ്റു മനുഷ്യരെ പോലെ ജനിച്ചു ജീവിച്ചു മരിച്ചുപോയവര്‍ എങ്ങിനെയാണ് ദൈവത്തിന്‍റെ സന്താനങ്ങള്‍ ആകുന്നത്?
ദൈവത്തിന് തുല്യനായ മറ്റു ചില ദൈവങ്ങള്‍ ഉണ്ട് എന്നാണ് ചിലരുടെ വാദം, ദൈവത്തിന് അവന്‍റെ ഉന്നതമായ കഴിവുകളെ ആസ്പദമാക്കി കുറെ വിശിഷ്ടമായ നാമങ്ങള്‍ ഉണ്ട്, ഈ നാമങ്ങളെ വിതസ്തമായ ദൈവങ്ങളായി തെറ്റിദ്ധരിച്ചതാകാം ഇത്തരക്കാരെ ഇങ്ങിനെ പറയാന്‍ പ്രേരിപ്പിച്ചത്.
ഇവിടെ മലക്കുകളെയോ പ്രവാചകന്മാരെയോ ദൈവത്തിന്‍റെ വിശിഷ്ട നാമങ്ങളെയോ - ആരോ എന്തോ ആവട്ടെ - ഏകനായ ദൈവത്തിന്‍റെ സഹായികളായോ സന്താനങ്ങളായോ സഹദൈവങ്ങളായോ ചിത്രീകരിക്കുന്നത് ഭീമാബദ്ധമാണ്, അതോടപ്പം തങ്ങളുടെ സൃഷ്ടാവിനെ അറിയേണ്ടുന്ന / മനസ്സിലാക്കേണ്ടുന്ന വിധം അറിയാതിരിക്കുക / മനസ്സിലാക്കാതിരിക്കുക എന്ന മഹാപാതകവുകൂടിയാണത്.
എനിക്ക് എല്ലാവരോടുമായി വിനീതമായി പറയാനുള്ളത് നാം ആരാധിക്കുന്നത് എന്തിനെയാണോ / പ്രാര്‍ത്ഥിക്കുന്ന എന്തിനോടാണോ അതിനു ബുദ്ധിയും ചിന്താശേഷിയും ഉള്ള നമ്മളാല്‍ ആരാധിക്കപ്പെടാനുള്ള / പ്രാര്‍ത്ഥിക്കപ്പെടാനുള്ള യോഗ്യതയുണ്ടോ എന്ന് ചിന്തിച്ചു ഉറപ്പു വരുത്തണം, നാം ആരാധിക്കുന്നത് യഥാര്‍ത്ഥ ദൈവത്തെ തന്നെ ആയിരിക്കണം, നാം പ്രാര്‍ത്ഥിക്കുന്നത്‌ യഥാര്‍ത്ഥ ദൈവത്തോടായിരിക്കണം എന്നര്‍ത്ഥം.  നാം അബദ്ധത്തില്‍ അകപ്പെട്ടുക്കൂടാ, നാം നന്‍മ മാത്രം ഉദ്ദേശിച്ചു / ആഗ്രഹിച്ചു അനുവര്‍ത്തിക്കുന്ന ആരാധനയും പ്രാര്‍ത്ഥനയും നമ്മുക്ക് ശിക്ഷലഭിക്കാന്‍ കാരണമായികൂടാ.  നിങ്ങള്‍ നിലവില്‍ ദൈവത്തെ ആരാധിക്കുന്നവെനെങ്കില്‍ നിങ്ങള്‍ക്ക് ഏകനായ നമ്മുടെ സൃഷ്ടാവായ ദൈവത്തെ ആരാധിക്കുന്നതില്‍ എന്താണ് തടസം?
ദൈവ വിശ്വാസികളെല്ലാം, തങ്ങള്‍ വിശ്വാസിക്കുന്ന ദൈവത്തെ യഥാര്‍ത്ഥ രൂപത്തില്‍ മനസ്സിലാക്കുകയും ഏകനായ ദൈവം തമ്പുരാനെ മാത്രം ആരാധിക്കുകയും അവനോടു മാത്രം പ്രാര്‍ത്ഥിക്കുകയും ചെയ്യണം എന്നതാണ് എനിക്ക് എളിമയോടെ അഭ്യര്‍ത്തിക്കാനുള്ളത്.

Wednesday, August 22, 2012

യുക്തിവാദികള്‍ നിഷേധിക്കുന്ന ദൈവം.


ഈയിടെ ഫേസ്ബുക്കില്‍ പ്രഫ. രവിചന്ദ്രന്‍ എഴുതിയ ഒരു പോസ്റ്റ്‌ വായിക്കാന്‍ ഇടയായി, അത് ഇങ്ങിനെ വായിക്കാം:

"പിതാവ് ആരാണെന്ന് മാതാവ് പറഞ്ഞല്ലാതെ മറ്റെന്തെങ്കിലും തെളിവുണ്ടോ? നല്ലൊരു വിഭാഗം മതവാദികള്‍ ഈ ചപലചോദ്യത്തോട് വല്ലാത്ത പ്രതിപത്തി കാണിക്കാറുണ്ട്. സാമാന്യബുദ്ധിയുള്ള മതവാദികളൊന്നും ഇതുന്നയിക്കാറില്ലെന്നത് ശരി തന്നെ. മതദൈവത്തിന് തെളിവ് ചോദിക്കരുത് എന്ന അത്യാഗ്രഹം മൂത്താണ് പലരും ഈ സാഹസത്തിന് മുതിരുന്നത്.

മാതാവ് - പിതാവ് - മകന്‍ : മൂവരും വസ്തുനിഷ്ഠയാഥാര്‍ത്ഥ്യം(objective reality), പ്രാപഞ്ചികം(universal), ഉള്ളവ(Real), തെളിവുള്ളവ(have evidence), അറിയുന്നവ(Known), അറിയാന്‍ കഴിയുന്നവ(Knowable), എല്ലാം ബേരിയോണിക് ദ്രവ്യനിര്‍മ്മിതി (all baryonic matter constructs)

ദൈവം : മനോവിഹ്വലത(mental illusions), ഇല്ലാത്തത് (Unreal), അറിയാത്തത് (Unknown), അറിയാനാവാത്തത് (Unknowable), ദ്രവ്യാതീതം(beyond mater), പ്രപഞ്ചാതീതം(Beyond universe).

ഇവ തമ്മില്‍ സമാനതകള്‍ വിരളം. ഉപമിക്കപ്പെടുന്ന വസ്തുക്കള്‍ തമ്മില്‍ മിനിമം സമാനതകളെങ്കിലും ഉണ്ടാകേണ്ടതുണ്ട്. മനുഷ്യര്‍ക്കിടയില്‍ ബന്ധങ്ങളുണ്ട്. പിതാവ്, മാതാവ്, അനിയന്‍, ചേട്ടന്‍, അമ്മാവന്‍....എന്നിങ്ങനെ. മനോവിഹ്വതയായ ദൈവത്തിന് അളിയനും നാത്തൂനുമൊക്കെ ഉണ്ടെന്ന് കടുത്ത മതവാദികള്‍ പോലും ആരോപിക്കാറില്ല.

മാതാവ്, പിതാവ് എന്നിവരൊക്കെ ഉണ്ടെന്നതിന് തെളിവുണ്ട്. അവര്‍ക്കിടയിലുള്ള 'ബന്ധ'ത്തെ (relation) കുറിച്ച് മാത്രമാണ് സംശയം. എന്നാല്‍ ദൈവത്തിന്റെ 'ബന്ധങ്ങളെ'പറ്റിയല്ല മറിച്ച് 'ദൈവം ഉണ്ടോ' എന്നതാണ് ചോദ്യം. ദൈവം ഉണ്ടെന്നതിന് തെളിവില്ല. ഉള്ളവയ്ക്കിടയിലെ ബന്ധവും ഇല്ലാത്തത്തിന്റെ അസ്തിത്വവും തമ്മിലുള്ള താരതമ്യം യുക്തിഹീനം.

പിതാവ് ഒരു അറിവല്ല മറിച്ച് സാധൂകരിക്കാന്‍ കഴിയുന്ന, തെളിവുകളുള്ള ഒരു ജൈവയാഥാര്‍ത്ഥമാണത്. പിതാവ് ആരെന്ന് മാതാവിന് പറയാമെങ്കിലും പൂര്‍ണ്ണമായും തീര്‍ച്ചപ്പെടുത്താനാവില്ല. സമൂഹത്തിനും ബന്ധുക്കള്‍ക്കും ഇതിനെപ്പറ്റി ധാരണയുണ്ടാവും. പിതാവും ഇക്കാര്യം അംഗീകരിക്കുന്നു. എപ്പോള്‍ വേണമെങ്കില്‍ ഡി.എന്‍. എ പരിശോധന വഴി ശാസ്ത്രീയമായി സ്ഥിരീകരിക്കുകയുമാവാം. ഒരു പൊതു നിര്‍ദ്ദേശം മുഖവിലയ്‌ക്കെടുക്കുകയാണ് നാമിവിടെ ചെയ്യുന്നത്. അതിനാകട്ടെ വസ്തുനിഷ്ഠതെളിവുകളുടെ പിന്തുണയുമുണ്ട്. 'തെളിയിക്കുന്നതും' മുഖവിലയ്‌ക്കെടുക്കുന്നതും ഭിന്നമാണ്. ജൈവികയാഥാര്‍ത്ഥ്യമായ പിതൃത്വം 'തെളിയിച്ചല്ല' സ്വീകരിക്കുന്നതെങ്കിലും മനോവിഹ്വലതകള്‍ തെളിയിക്കപ്പെടുക തന്നെ വേണം. രണ്ടുപേര്‍ വന്ന് തങ്ങളാണ് മാതാപിതാക്കളാണെന്ന് വാദിച്ചാല്‍ അത് സ്വീകരിക്കുന്നതുകൊണ്ട് കുട്ടിക്ക് ജൈവികമായോ സാമൂഹികമായോ ദോഷമൊന്നും വരാനില്ല. ദത്തെടുക്കുമ്പോള്‍ സംഭവിക്കുന്നതും മറ്റൊന്നല്ല. കുട്ടിക്ക് വേണ്ടത് ഭക്ഷണവും സംരക്ഷണവുമാണ്. അതാര് കൊടുത്താലും വിഷയമില്ല. ഇതും ദൈവാസ്തിത്വവും താരതമ്യം ചെയ്യുന്നവരോട് അനുതപിക്കാന്‍ കഴിയാത്തവര്‍ ശിലഹൃദയരായിരിക്കും."

നമ്മുക്ക് ഇതൊന്നു വിശകലന വിധേയമാക്കാം:

മത വിശ്വാസികള്‍ ഒരിക്കലും പറയാത്തതായ ഒരു കാര്യം അവരുടെ മേല്‍ ആരോപ്പിച്ച് അതിനു മറുപടി പറയുകയാണ് ഇവിടെ ചെയ്തിട്ടുള്ളത്.

ദൈവവും പിതാവും സമമാണ് എന്ന് മതവിശ്വാസികള്‍ എവിടെയാണ് പറഞ്ഞിട്ടുള്ളത്???

മനുഷ്യന്‍ ഒരു കാര്യം അംഗീകരിക്കാന്‍ തെളിവ് ഇല്ലാതെയും സാധിക്കും എന്നതിന് തെളിവായി പറയപ്പെട്ട ഒരു കാര്യമാണ് 'പിത്രത്വം മനുഷ്യന്‍ തെളിവില്ലാതെ അംഗീകരിക്കുന്നു' എന്നത്, അതില്‍ യുക്തിവാദികളും മറ്റു മനുഷ്യരും സമമാണ്.

ദൈവം ഉണ്ട് എന്നതിന് തെളിവായിട്ടല്ല വിശ്വാസികള്‍ പിത്രത്വം കൊണ്ട് വന്നിട്ടുള്ളത്, പല കാര്യങ്ങളും മനുഷ്യര്‍ തെളിവ് ചോദിക്കാതെ തന്നെ വിശ്വസിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. പിതാവ് എന്ന ബന്ധം മനുഷ്യരില്‍ അത്തരത്തിലുള്ള ഒന്നാണ്. ഇതായിരുന്നു വിശ്വാസികളുടെ വാദം.

വിശ്വാസികളുടെ ഈ വാദം യുക്തിവാദികളുടെ 'യുക്തിവാദികള്‍ തെളിവില്ലാതെ ഒന്നും അംഗീകരിക്കാറില്ല' എന്ന വാദത്തിന്റെ മുന ഒടിക്കുന്നത് കൊണ്ടാണ് പ്രൊഫ. രവിചന്ദ്രന് ഇങ്ങിനെ ഒരു പോസ്റ്റ്‌ എഴുത്തിയത് എന്ന് മനസ്സിലാക്കാം.

============

പ്രഫ. രവിചന്ദ്രന്‍ എഴുതിയ വരികള്‍ നോക്കൂ: "സാമാന്യബുദ്ധിയുള്ള മതവാദികളൊന്നും ഇതുന്നയിക്കാറില്ലെന്നത് ശരി തന്നെ." സാമാന്യ ബുദ്ധിയുള്ളവര്‍ ഉന്നയിക്കാത്ത ഒരു വാദത്തിനു മറുപടി പറയുക എന്നതിലൂടെ അതിനു മറുപടി പറയുന്നവന്‍റെ സാമാന്യ ബുദ്ധിയില്‍ സംശയിക്കേണ്ടിവരും. പ്രഫസറുടെ സാമാന്യ ബുദ്ധിയില്‍ ഞാന്‍ സംശയം പ്രകടിപ്പിക്കുന്നില്ലങ്കിലും ഒരു കാര്യം പറയാതിരിക്കാന്‍ നിര്‍വാഹമില്ല; സാമാന്യ ബുദ്ധിയില്ലാത്തവര്‍ പറയുന്ന ഈ കാര്യം ബുദ്ധിയുള്ളവരെയും ചിന്തിപ്പിക്കും എന്നതാണ് ഇതിനു മറുപടി പറയാന്‍ പ്രഫസറെ പോലുള്ളവരെ പ്രേരിപ്പിക്കുന്നത്.

============

ദൈവം പിതാവിനോ അലെങ്കില്‍ ഏതെങ്കിലും മനുഷ്യനോ സമമാണ് എന്നത് വിശ്വാസികളുടെ വാദമല്ല, 'സൃഷ്ടാവും സൃഷ്ടിയും സമമാവുകയില്ല' എന്നത് വേദഗ്രന്ഥം ഖണ്ഡിതമായി പറഞ്ഞ കാര്യമാണ്, പിന്നെയെങ്ങിനെയാണ് ദൈവത്തെ മനുഷ്യനു സമമാണ് എന്ന് വിശ്വാസികള്‍ പറയുക.

മനുഷ്യനെ പോലെയുള്ള ഒരു ദൈവത്തിലാണ് വിശ്വാസികള്‍ വിശ്വസിക്കുന്നത് എന്നത്‌ യുക്തിവാദികളുടെ വാദമാണ്, യഥാര്ത്ഥ ത്തില്‍ വിശ്വാസികള്‍ വിശ്വസിക്കുന്ന ദൈവം മനുഷ്യനോ അല്ലെങ്കില്‍ മറ്റു ഏതെങ്കിലും തരത്തിലുള്ള സൃഷ്ടിക്കോ സമം അല്ല, എന്നെന്നും നിലനില്ക്കുന്ന പ്രപഞ്ചസൃഷ്ടാവായ നമ്മുടെയെല്ലാം സൃഷ്ടാവായ ഒരു ദൈവത്തില്‍ ആണ് വിശ്വാസികള്‍ വിശ്വസിക്കുന്നത്.

============

ദൈവത്തെ കുറിച്ച് പ്രഫസറുടെ വരികള്‍  : "ദൈവം : മനോവിഹ്വലത(mental illusions), ഇല്ലാത്തത് (Unreal), അറിയാത്തത് (Unknown), അറിയാനാവാത്തത് (Unknowable), ദ്രവ്യാതീതം(beyond mater), പ്രപഞ്ചാതീതം(Beyond universe)."

സത്യത്തില്‍ ഏതു മതവിശ്വാസികളില്‍ ആണ് ഇത്തരത്തിലുള്ള ഒരു ദൈവ സങ്കല്‍പം ഉള്ളത്???

പ്രഫസര്‍ തന്നെ തനിക്ക്‌ സുഖമമായ രീതിയല്‍ മറുപടി പറയാന്‍ ഉതകുന്ന തരത്തില്‍ ദൈവത്തെ നിര്‍വചിക്കുകയാണ് ഇവിടെ ചെയ്തിട്ടുളളത്, എല്ലാ ദൈവ വിശ്വാസികളും ദൈവം എന്നത് ഒരു പരാശക്തിയാണ് എന്ന് വിശ്വസിക്കുന്നവര്‍ തന്നെ ആണ്.

മനുഷ്യന്‍റെ പഞ്ചേന്ത്രിയങ്ങള്‍ കൊണ്ട് അറിയാന്‍ സാധിക്കുകയില്ലയെങ്കിലും ദൈവം ഉണ്ട് എന്ന് തന്നെയാണ് ഏല്ലാ മതവിശ്വാസികളുടെയും വിശ്വാസം.

ദൈവത്തെകുറിച്ച് 'അറിയാത്തത്‌' എന്നത്‌ ശരിയായ പ്രയോഗമല്ല, മനുഷ്യന്‍റെ പഞ്ചേന്ത്രിയങ്ങള്‍ കൊണ്ട് അറിയാത്തത് അലെങ്കില്‍ അറിയാന്‍ സാധിക്കാത്തത് എന്നെ വിശ്വാസികള്‍ പറയാറുള്ളൂ.

'പഞ്ചേന്ത്രിയങ്ങള്‍ കൊണ്ട് അറിയാത്തത് അലെങ്കില്‍ അറിയാന്‍ സാധിക്കാത്തത്' എന്ന് പറയുമ്പോള്‍ തന്നെ പറയാതെ പറയുന്ന കാര്യമുണ്ട്, 'പഞ്ചേന്ത്രിയമല്ലാത്ത മറ്റെന്തുകൊണ്ടോ അറിയാന്‍ സാധിക്കുന്നത്‌', ബുദ്ധികൊണ്ട് ദൈവത്തെ അറിയാന്‍ സാധിക്കും ശക്തിയുക്തം വാദിക്കുന്നവര്‍ ആണ് വിശ്വാസികള്‍...  നമ്മുക്ക് പഞ്ചേന്ത്രിയങ്ങള്‍ ആര്‍ക്കും മനസിലാക്കാവുന്ന ഒന്നാണ് ദൈവം എങ്കില്‍ ദൈവവിശ്വാസികള്‍ എന്ന പ്രയോഗം തന്നെ ഉണ്ടാവുമായിരുന്നില്ല, ദൈവത്തെ അംഗീകരിക്കുന്നവര്‍ എന്നെ പറയുമായിരുന്നുള്ളൂ.

ഈ പ്രപഞ്ചത്തിലെ ഏറ്റവും ചെറിയ കണം പോല്ലും ദൈവം ഉണ്ടന്നതിന്റെ തെളിവാണ്, ചില ഉദാഹരണത്തിലൂടെ വ്യക്തമാക്കാം: നാം കാണുന്ന ഒരു കസേര, അത് മരമാണെങ്കില്‍ അത് മനുഷ്യരാല്‍ ഉണ്ടാക്കപ്പെട്ടതിനു തെളിവാണ്, അത് ഉണ്ടാക്കാന്‍ ഉപയോഗിച്ച മരം ദൈവത്തിനും തെളിവാണ്. ഇനി പ്ലാസ്റ്റിക്ക് കസേര ആണെങ്കിലോ അത് വാര്‍ത്ത് എടുത്ത ഒരു ഫാക്ടറിക്ക് തെളിവാണ്, അതിലെ പ്ലാസ്റ്റിക് ദൈവത്തിനും തെളിവാണ്, കാരണം ഒന്നും ഇല്ലായിമയില്‍ നിന്ന് പ്ലാസ്റ്റിക് ഉണ്ടാക്കാന്‍ മനുഷ്യന് സാധ്യമല്ലല്ലോ. അതുപോലെ ഒരു ചെറിയ കണം ഉണ്ടാക്കാന്‍ നാം പ്രാപ്തര്‍ അല്ലല്ലോ, അതുകൊണ്ടാണ് ആ കണങ്ങള്‍ അത് സൃഷ്‌ടിച്ച ദൈവത്തിനു തെളിവാകുന്നു എന്ന് പറയുന്നത്.

ദ്രവ്യാതീതം(beyond mater), പ്രപഞ്ചാതീതം(Beyond universe) എന്നീ സവിശേഷതകള്‍ മാത്രമാണ് പ്രഫസറുടെ വാചകത്തില്‍ വിശ്വാസികളുടെതായി ഉള്ളത്.  പ്രപഞ്ചത്തില്‍ ഉള്ളത് എല്ലാം ദ്രവ്യമാണ് എന്നും ദ്രവ്യമല്ലാത്തത് പ്രപഞ്ചത്തില്‍ ഉണ്ട് എന്ന് പറയാന്‍ സാധ്യമല്ല എന്നും നമ്മുക്ക് പറയാം, അതാണ് പ്രകൃതിനിയമം.  ഈ പ്രപഞ്ചം സൃഷ്ടിച്ചവനും ഈ പ്രകൃതി നിയമം ഉണ്ടാക്കിയവുമായ  ഒരു ദൈവത്തില്‍ ആണ് വിശ്വാസികള്‍ വിശ്വസിക്കുന്നത്, പ്രകൃതി നിയമം ഉണ്ടാക്കിയ ദൈവം പ്രകൃതി നിയമത്തിന് വിധേയമാവണം എന്ന് പറയുന്നത് അല്പത്വമല്ലാതെ മറ്റൊന്നു മല്ല.

പ്രപഞ്ചം സൃഷ്ടിച്ച ദൈവം പ്രപഞ്ചത്തിനു മുമ്പേ ഉണ്ടാവണമല്ലോ, പ്രപഞ്ചത്തിന് മുമ്പേയുള്ള ദൈവം പ്രപഞ്ചാതീതം ആയിരിക്കണം, അങ്ങിനെത്തന്നെയാണ് താനും, അതാണ്‌ പ്രവാചകന്മാര്‍ പഠിപ്പിച്ചത്, നമ്മുക്ക് പഞ്ചേന്ത്രിയങ്ങള്‍ ആര്‍ക്കും മനസിലാക്കാവുന്ന ഒന്നാണ് ദൈവം എങ്കില്‍ പ്രവാചകന്മാര്‍ ഉണ്ടാവുമായിരുന്നില്ല.

============


'വെറുതെ ഒന്നും ഉണ്ടാവുകയില്ല' എന്ന പ്രകൃതി നിയമം സ്ഥാനത്തും അസ്ഥാനത്തും ഉപയോഗിക്കാറുള്ള യുക്തിവാദികള്‍ പ്രപഞ്ച സൃഷ്ടിപ്പിന്റെ കാര്യത്തില്‍ മാത്രം ആ നിയമം വേണ്ട എന്ന് വെക്കുമ്പോഴാണ് നമ്മുക്ക് അവരുടെ യുക്തിയില്‍ സംശയം ഉണ്ടാവുന്നത്.  ഓരോ കാര്യങ്ങളും ശാസ്ത്രം കണ്ടെത്തുമ്പോള്‍ യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത് ആ കാര്യങ്ങളുമായി ബന്ധപ്പെട്ട പ്രകൃതി സംവിധാനം മനസ്സിലാക്കുക മാത്രമാണ് സംഭവിക്കുന്നത്, ഉദാഹരണത്തിന് മഴ എടുക്കാം; മഴ ഉണ്ടാകുന്നതിനെ കുറിച്ച് ശാസ്ത്രം പറയുമ്പോള്‍ മഴ ഉണ്ടാവാന്‍ വേണ്ടി നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഇവയാണ് എന്ന് പറയുകയല്ലാതെ ആ പ്രവര്‍ത്തങ്ങള്‍ തങ്ങളാണ് ഉണ്ടാക്കിയത് എന്ന് ആരും പറയാറില്ല, അങ്ങിനെ പറയാന്‍ സാധ്യമല്ല.  

വേറെ ഒരു തമാശ, വാദത്തിനു വേണ്ടിയാണെങ്കിലും പ്രപഞ്ചാതീതം എന്ന് ഇവര്‍ തന്നെ പറഞ്ഞ ദൈവത്തിന്‍റെ മൂല കാരണം അതായതു ദൈവത്തെ സൃഷ്ടിച്ചത് ആര് എന്ന് ഇടയ്ക്കിടെ ചോദിക്കാറുണ്ട് എന്നതാണ്.


============

ഇനി ദൈവത്തെ കുറിച്ച് പ്രഫസര്‍ ഇങ്ങിനെ പറഞ്ഞത് കൊണ്ട് ആരും തെറ്റിദ്ധരിക്കണ്ട, യുക്തിവാദികള്‍ അഭൌതികമായ ഒരു ദൈവത്തെയാണ് ഇല്ല എന്ന് സ്ഥാപ്പിക്കാന്‍ ശ്രമിക്കാര്‍ ഉള്ളത് എന്ന്, മനുഷ്യ പ്രകൃതി ഉള്ള ഒരു ദൈവം ആകാശത്ത് ഇല്ല എന്നതാണ് അവര്‍ പറയാറുള്ളത്, പലപ്പോഴും യുക്തിവാദികള്‍ ഒരു ആകാശമനുഷ്യന്‍ ഇല്ല എന്നല്ലാമാണ് പറയാറ്,  ഇത്തരം മനുഷ്യ ദൈവത്തെ അല്ലെങ്കില്‍ ദൈവങ്ങളെ നിഷേധിക്കുന്നതില്‍ എന്നെ പോലുള്ള വിശ്വാസികള്‍ ആണ് മുന്‍പന്തിയില്‍ എന്ന് അറിയിച്ചു കൊള്ളട്ടെ.


============

ഡി എന്‍ എ കോഡുകള്‍ കണ്ടു പിട്ടിക്കപ്പെടുന്നതിനു മുമ്പുണ്ടായിരുന്ന യുക്തിവാദികള്‍ക്ക് തങ്ങളുടെ പിതാവിനെ അംഗീകരിക്കണമെങ്കില്‍ തെളിവ് വേണ്ടിയിരുന്നു വെങ്കില്‍!!!! എന്തു ചെയ്യുമായിരുന്നു എന്ന് അറിയാന്‍ താല്‍പര്യമുണ്ട്‌....