Wednesday, May 11, 2011

പരിണാമവും ചില സംശയങ്ങളും

യുക്തിവാദികളുമായുള്ള സംവാദത്തില്‍ ഞാന്‍ എഴുതിയ ചില കമന്റുകളാണ് ഈ പോസ്റ്റ്‌, മനുഷ്യന്‍ ഏതു ജീവിയില്‍ നിന്ന് പരിണമിച്ചുണ്ടായതാണ്? എന്ന എന്‍റെ ഒരു ചോദ്യവുമായി ബന്ധപ്പെട്ടു അപ്പുട്ടന്‍ എന്ന ബ്ലോഗറില്‍ നിന്ന് വന്ന ഒരു കമന്റിനെ ആസ്പതമാക്കി ഞാന്‍ എഴുതിയവയാണ് ഈ വരികള്‍: 

പ്രിയ അപ്പുട്ടന്‍

താങ്കളുടെ വിശതമായ മറുപടിക്ക് നന്ദി, ഞാന്‍ സുശീല്‍ കുമാറിന് എഴുതിയ ഒരു കമന്റോട് കൂടി തുടങ്ങാം: 

"പ്രിയ സുശീല്‍, താങ്കള്‍ മരത്തോട് (സുശീല്‍ പരിണാമത്തെ മരത്തോട് ഉപമിച്ചിരുന്നു) ഉപമിച്ചതിനോട് എനിക്ക് യോജിക്കാന്‍ കഴിയില്ല, കാരണം പരിണാമ ശാസ്ത്ര(നിങ്ങളുടെ വിശ്വാസ)പ്രകാരം നാം മെല്ലാം ഏകകോശജീവിയില്‍ നിന്ന് പരിണമിച്ചു പരിണമിച്ചു ഉണ്ടായതാണ്, ഏകകോശജീവി ഇപ്പഴും നിലനില്ക്കുണ്ട് താനും, ഏകകോശജീവി ഉള്‍പ്പെടെ നാം ഇവിടെ കാണുന്ന പല ജീവികളും സ്വതന്ത്ര ജീവികള്‍ ആയി തോന്നാമെങ്കില്ലും പരിണാമ ശാസ്ത്ര(നിങ്ങളുടെ വിശ്വാസ)പ്രകാരം നാം ഉള്‍പ്പടെ അവയല്ലാം ഇടക്കണ്ണികള്‍ മാത്രമാണല്ലോ, എന്‍റെ ചോദ്യം താങ്കളുടെ മനുഷ്യനെ സംബന്ധിച്ച പരിണാമപോസ്റ്റില്‍ പറയുന്ന പ്രൈമെറ്റുകളുടെ പൊതു പൂര്‍വ്വികനായ ജീവി ഏതാണ്? അതായത് ഇടകണ്ണിയായ ജീവി ഏതാണ്?
പരിണാമത്തിലൂടെ ഒരു ജീവി മറ്റൊരു ജീവിയായതിനു ഒരു ഉദാഹരണം ഞാന്‍ ചോദിച്ചു, ഒരു എലിയെ പിടിച്ചു പൂച്ചയാക്കുന്ന ഉദാഹരണമല്ല ഞാന്‍ ചോദിച്ചത്, ഞാന്‍ പല കമന്റുകളിലും വളരെ വ്യക്തമായി എഴുതിയതാണ് എനിക്ക് മനസ്സിലായ (നിങ്ങള്‍ വാദിക്കുന്ന)പരിണാമം എന്തെന്നാല്‍ കുറെ അക്കങ്ങള്‍ മാത്രമാണെന്ന്, അതിനാല്‍ തന്നെ എന്‍റെ  ചോദ്യത്തിനു ഉത്തരവും കുറെ അക്കങ്ങള്‍ ചേര്‍ത്തു തന്നെ പറഞ്ഞാല്‍ മതി. ഇന്നാലിന്ന ജീവി ഇത്ര (കോടികണക്കിന്) കാലങ്ങള്‍ കൊണ്ട് ഇന്നാലിന്ന ജീവിയായി മാറി എന്ന രീതിയിലുള്ള ഒരു ഉത്തരം. (കാലത്തിനു കൃത്യത വേണമെന്നില്ല, പക്ഷെ ജീവികള്‍ക്ക് കൃത്യതവേണം)."

ഇനി ചര്‍ച്ചയിലേക്ക് വരാം:

പരിണാമ ശാസ്ത്രപ്രകാരം ഒന്നാമത്തെ ജീവികളായ, ഏകകോശ ജീവികള്‍ ഇപ്പഴും നിലനില്ക്കുന്നതായി നമ്മുക്ക് കാണാം. അതിനെ നമ്മുടെ സൗകര്യാര്‍ത്ഥം A എന്ന് വിളിക്കാം, മനുഷ്യനെ നമ്മുക്ക് Y എന്നും വിളിക്കാം (പരിണാമ ശാസ്ത്രപ്രകാരം ഇതിനിടയില്‍ ത്രില്യന്‍ കണക്കിന് ജീവികള്‍ ഉണ്ടാവാം), ഇതില്‍ A (ഒരു ഏകകോശ ജീവി) വളരെ വ്യക്തമാണ്, Y (നാം മനുഷ്യന്‍) യും വ്യക്തം, ഇതിനിടയിലുള്ള ബ്രഹത്തായ ഇടകണ്ണികളിള്‍നിന്ന് B to X വരെയുള്ളതില്‍ ഏതെങ്കിലും ഒന്നിനെ പറഞ്ഞു തരിക, X ഒരു പ്രൈമെറ്റ് പൊതുപൂര്‍വ്വികന്‍ ആണെന്ന് രാജുവിന്‍റെ ലേഖനത്തിലൂടെ മനസ്സിലായി, ജീവിയെങ്കിലും ഏതായിരുന്നു എന്ന് പറയാമോ?

ഒന്നുംകൂടി വെളിവാക്കി പറയാം: നാം ഇവിടെ കാണുന്ന ജീവികളെല്ലാം പൂര്‍ണ്ണത കൈവരിച്ച ജീവികളായി നമ്മുക്ക് തോന്നാമെങ്കിലും പരിണാമ ശാസ്ത്രപ്രകാരം എല്ലാം ഇടകണ്ണികള്‍ മാത്രമാണല്ലോ, B to X വരെയുള്ളതില്‍ നിന്ന് ഇത്തരം (പൂര്‍ണ്ണത കൈവരിച്ച ജീവികളായി നമ്മുക്ക് തോന്നാവുന്ന) ഒരു ഇടകണ്ണിയെയെങ്കിലും പറഞ്ഞു തന്നാല്‍ മതി.

അപ്പുട്ടന്‍റെ ചില വരികള്‍: ചെറിയൊരു analogy പറയട്ടെ. നമ്മുടെ തലമുടി വളരുന്നത് ഒരു interval-ല്‍ അല്ല എന്നും നിരന്തരമായൊരു പ്രക്രിയയാണെന്നും നമുക്കറിയാം. താങ്കളുടെ മുടിയുടെ നീളം 4 സെന്റിമീറ്റര്‍ ആകുന്നതിനുമുന്‍പ് എത്രയായിരുന്നു എന്ന് ചോദിച്ചാല്‍ ഉത്തരം പറയാനാവില്ല, കാരണം വ്യത്യാസം അളക്കാന്‍ സാധിക്കുന്ന ഒന്നല്ല. പിന്നെ ചെയ്യാവുന്നത് ചിലയവസരങ്ങളിള്‍ അളന്ന് എഴുതിവെയ്ക്കുക എന്നതാണ്. അങ്ങിനെ റെക്കോര്‍ഡ് ചെയ്ത നീളം നോക്കിയാല്‍ ഒരുപക്ഷെ പറയാനാവും 4 സെന്റിമീറ്റര്‍ ആകുന്നതിനു മുന്‍പുള്ള നീളം 3.x ആയിരുന്നു എന്ന്. ഇതും ഒരു കൃത്യമായ കണക്കല്ലതാനും.

താങ്കള്‍ അവതരിപ്പിച്ച മുടിയുടെ വളര്‍ച്ചയും പരിണാമ വളര്‍ച്ചയും നമ്മില്‍ താരതമ്യപ്പെടുത്തിയുള്ള analogy എനിക്ക് ശരിയായി തോന്നുന്നില്ല, കാരണം മുടിയുടെ വളര്‍ച്ചയുടെ എല്ലാഘട്ടങ്ങളിലും മുടി മുടിതന്നെയാണ്, പക്ഷെ പരിണാമ വളര്‍ച്ചയുടെ അതായതു ഒരു ഏകകോശ ജീവി നാം ഇന്ന് കാണുന്ന തരത്തിലുള്ള ജീവിയാകുമ്പോഴേക്കും (പരിണാമ ശാസ്ത്രപ്രകാരം) കുറെയധികം ഇടകണ്ണികളിലൂടെ കടന്നു പോയിട്ടുണ്ട്, എല്ലാ ജീവികളും പരിണമിക്കണം എന്ന് നിര്‍ബന്ധമില്ലാത്തതിനാല്‍ അതില്‍ ഏതെങ്കിലും ഇടകണ്ണികള്‍ ഇവിടെ നിലനില്ക്കാനും (ആദ്യ ജീവിയായ ഏകകോശ ജീവികള്‍ നിലനില്ക്കുന്നുണ്ടല്ലോ) സാധ്യതയുണ്ട്, ഇനി നിലനില്ക്കുന്നില്ലങ്കില്‍ അതുവേണ്ട, അവയില്‍ അതായതു നിലനില്ക്കാത്ത ഇടകണ്ണികളില്‍ ഏതെങ്കിലും ഒന്നിനെ ഒന്ന് പറഞ്ഞു താരാവോ?

താങ്കള്‍ക്ക് അതിനു സാധിക്കുന്നില്ലയെങ്കില്‍ ഏതെങ്കിലും ഒരു ജീവിക്ക് പരിണാമത്തിലൂടെ മാറ്റം സംഭവിച്ചു മറ്റൊരു ജീവിയായതിനെങ്കിലും ഒരു ഉദാഹരണം എഴുതുക?

ഇതിനൊന്നും ഉത്തരം കിട്ടാത്തത് കൊണ്ടാണ് ഞാന്‍ പരിണാമശാസ്ത്രം ഒരു സങ്കല്‍പ്പം അല്ലെങ്കില്‍ ഒരു നിഗമനം മാത്രമാണ് എന്ന് പറയാന്‍ കാരണം.

ഇനി സൃഷ്ടിപ്പിനെ കുറിച്ച് എന്‍റെ വിശ്വാസം എഴുതാം:

നാം ജീവിക്കുന്ന പ്രപഞ്ചം ഉണ്ടാകുന്നതിന് മുമ്പേയുള്ള ഒരു പരാശക്തി, അവനാണ് നമ്മുടെ സൃഷ്ടാവ്, അവനാണ് പ്രപഞ്ചം സൃഷ്ടിച്ചതും അതിനെ നിയന്ത്രിക്കുന്നതും. അവനാണ് നമ്മെ ഏവരെയും ബീജത്തില്‍ നിന്നും അണ്ഡത്തില്‍ നിന്നും സൃഷ്ടിച്ചത്, ഇത് അവന്റെ ഒരു സംവിധാനം മാത്രം, പ്രപഞ്ച സംവിധാനത്തിലെ മനുഷ്യന്‍ കാര്യകാരണബന്ധങ്ങള്ക്ക് വിധേയമായത് കൊണ്ട് അതിനനുസരിച്ചുള്ള ഒരു സംവിധാനം, ഇങ്ങിനെ സംവിധാനിച്ച (ഒന്നു മില്ലായിമയില്നിന്നു നിങ്ങളുടെ ഭാഷയില്‍ ചിലജീനുകളില്‍ നിന്ന് നമ്മെ സൃഷ്ടിച്ച) ശക്തിക്ക് അവന്‍ ഇച്ച്ചിക്കുന്ന ഏതു വിധേനയും അവന് സൃഷ്ടിക്കാനാവും, ആവണമല്ലോ പ്രപഞ്ചത്തെ സൃഷ്ടിച്ചവന് പ്രപഞ്ചത്തിനു മുമ്പേയുള്ളവന് പ്രാപഞ്ചിക നിയമങ്ങള്‍ ബാധകമാവില്ലല്ലോ, ബാധകമാവേണ്ടതില്ല എന്നത് സാമാന്യയുക്തി.  നമ്മുടെ മരണവും അവന്‍റെ കയ്യിലാണ് എന്നത് ഒരു യാഥാര്‍ത്ഥ്യം, നാം ഓരോ നിമിഷവും മരണത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ് എന്നത് ബുദ്ധിയുപയോഗിക്കുന്നവര്ക്ക് ബോദ്ധ്യമുള്ള പരമമായ സത്യം. 

പ്രിയ സുഹൃത്തെ, വെറും ഒമ്പത് മാസങ്ങള്‍ (38 ആഴ്ചകള്‍) കൊണ്ട് സിക്താണ്ഡത്തില്‍ നിന്നും നമ്മെ സൃഷ്ടിച്ചവന് നമ്മുടെ പൂര്‍വ്വ പിതാവിനെ സൃഷ്ടിക്കാന്‍ (താങ്കള്‍ വിശ്വസിക്കുന്ന പരിണാമശാസ്ത്രം പറയുന്നത് പോലെ) നമ്മുക്ക് എണ്ണി തിട്ടപ്പെടുത്താന്‍ കഴിയാത്തത്ര കാലങ്ങള്‍ ഒന്നും വേണ്ടതില്ല.

ഒരു ഉദാഹരണത്തിലൂടെ അത് വിശദീകരിക്കാന്‍ ശ്രമിക്കാം:

ഒരു മനുഷ്യന്‍റെ ശരാശരി തൂക്കം 76 to 83 കിലോഗ്രാമാണ്, ഇതിലേക്ക് മനുഷ്യന്‍ എത്താന്‍ എടുക്കുന്ന സമയം പത്തിരുപതു കൊല്ലങ്ങള്, ആനയുടെ കാര്യം മെടുത്താല്‍, പ്രസവിക്കപ്പെടുന്ന ആനകുട്ടിയുടെ ശരാശരി തൂക്കം 115 കിലോഗ്രാമാണ്, ഇതിന് എടുക്കുന്ന സമയം 22 മാസകാലമാണ്, ഞാന്‍ പറഞ്ഞു വന്നത് പ്രകൃതിയില്‍ പലരീതിയിലും സൃഷ്ടിപ്പ് നടക്കുന്നുണ്ട്, 20 കൊല്ലങ്ങള്‍ കൊണ്ട് മാത്രം 80 കിലോ തൂക്കമുള്ള ഒരു ജീവി ഉണ്ടാവുന്ന അതെ പ്രപഞ്ചത്തില്‍ 22 മാസങ്ങള്‍ കൊണ്ട് 115 കിലോ തൂക്കമുള്ള മറ്റൊരു ജീവി ഉണ്ടാവുക എന്നത് സംഭവ്യം, ഇതല്ലാം സംവിധാനിച്ച ശക്തിക്ക് മനുഷ്യനടക്കം എല്ലാ ജീവികളുടെയും ആദ്യസ്രിഷ്ടിപ്പ് ഒരു നിസരകാര്യം.

നമ്മുടെ സൃഷ്ടാവിനെ അതായത് ദൈവത്തെ കുറിച്ചുള്ള എന്‍റെ വിശ്വാസം പറയാം: അവന്‍ എല്ലാറ്റിനും കൈവുള്ളവനാണ്, തുടക്കമില്ലാത്തവന്‍, ഒടുക്കവുമില്ലാത്തവന്‍, ഏകന്‍, പരസഹായം ആവിശ്യമില്ലാത്തവന്‍, പ്രപഞ്ച ഘടനക്ക് പുറത്തുള്ളവന്‍, അതായതു നമ്മുടെ ഇന്ത്രിയങ്ങള്‍ക്ക് ഗോചരനല്ലാത്തവന്‍, നമ്മുക്ക് സങ്കല്പ്പിക്കാന്‍ കഴിയാത്ത രൂപത്തിന്‍റെ ഉടമസ്ഥന്‍, അവന്‍റെ ഗുണവിശേഷങ്ങള്‍ പറഞ്ഞാല്‍ തീരില്ല.

യുക്തിവാദികള്‍ പൊതുവെ പറയാറുള്ള ഒരു കാര്യം ഇവിടെ സൂചിപ്പിക്കുന്നത് നന്നായിരിക്കും: 'ദൈവമെന്നത് മനുഷ്യര്‍ സങ്കല്പ്പിച്ചു ഉണ്ടാക്കിയ ഒന്നാണെന്ന്', യഥാര്‍ത്ഥ ദൈവത്തിന്‍റെ (സൃഷ്ടാവ്) കാര്യത്തില് ഇത് നൂറു ശതമാനവും തെറ്റാണ്, വികലമായ ദൈവങ്ങളുടെ (ബിംബങ്ങള്/വിഗ്രഹങ്ങള്, ചിത്രങ്ങള്, തീ, മൃഗങ്ങള്, മരിച്ചു പോയവരോ ജീവിച്ചിരിക്കുന്നവരോ ആയ മനുഷ്യര്, മനുഷ്യരൂപത്തിലുള്ള ദൈവം, ഉപകാരമോ ഉപദ്രവമോ ഇല്ലാത്തവയായ, ....) കാര്യത്തില് നൂറു ശതമാനവും ശരിയുമാണ്.         

ഇവിടെ ഒരു ക്രിസ്ത്യന്‍ (ഒരു ബ്ലോഗര്‍) 'സൃഷ്ടാവ് കളിമണ്ണില് നിന്ന് മനുഷ്യനെ രൂപപ്പെടുത്തി' എന്നതിനെ പുച്ചിക്കുന്നതായി കണ്ടു, ആ വ്യക്തി പറയാറുള്ളത് 'അല്ലാഹു കളിമണ്ണ് കുഴച്ചു രൂപമുണ്ടാക്കി' എന്നാണ്, പ്രയോഗം തന്നെ തെറ്റാണ്, ബൈബിള്‍ വിശ്വാസിയായ ആ വ്യക്തി അങ്ങിനെ പ്രയോഗിക്കാനുള്ള കാരണം ദൈവത്തെ കുറിച്ച് അയാള്‍ക്കുള്ളത് ബൈബിളിന്‍റെ പഴയ നിയത്തിന്‍റെ ആമുഖത്തില്‍ പറയുന്ന തരത്തിലുള്ള (ദൈവം തന്‍റെ സ്വന്തം രൂപതിലാണെത്രേ മനുഷ്യനെ സൃഷ്ടിച്ചത് - ബൈബിള്‍) വൈകല്യമായ ഒരു ദൈവ സങ്കല്പ്പമാണ്. 

യഥാര്‍ത്ഥത്തില്‍ 'സൃഷ്ടാവ് കളിമണ്ണില്‍ നിന്ന് മനുഷ്യനെ രൂപപ്പെടുത്തി' എന്നതും 'സൃഷ്ടാവ്ഉണ്ടാവുക എന്ന് പറഞ്ഞാല് ഉണ്ടായി' എന്ന് പറയുന്നതും തമ്മില് വൈരുധ്യമില്ല, കാരണം രൂപപ്പെടുത്തി എന്ന് പറയുന്നിടത്ത് എങ്ങിനെ രൂപപ്പെടുത്തി അതായതു കൈ കൊണ്ട് രൂപപ്പെടുത്തി എന്നോ കാല്‍ കൊണ്ട് രൂപപ്പെടുത്തിയെന്നോ (ബൈബിള്‍ വിശ്വാസിയായ ഒരാള്‍ തന്റെ വേദത്തിലെ വൈകല്യം കാണിക്കുന്നതല്ലാതെ) ഖുര്‍ആന്‍ പറയുന്നില്ല, അതുകൊണ്ട് തന്നെ ദൈവം ഉണ്ടാവുക എന്ന് പറഞ്ഞു കൊണ്ട് രൂപം ഉണ്ടാക്കിയതല്ല എന്ന് ഒരിക്കലും പറയാനാവില്ല

കൂട്ടത്തില്‍ ഒരു കാര്യം കൂടി സൂചിപ്പിക്കട്ടെ: ബൈബിളിലും പലയിടങ്ങളിലായി ദൈവത്തെ കുറിച്ചുള്ള യഥാര്‍ത്ഥ വിവരങ്ങള്‍ മനുഷ്യരുടെ കൈകടത്തലിനു വിധേയമാവാതെ നിലനില്‍ക്കുണ്ട്, ഒരു ഉദാഹരണം നോക്കൂ: ഞാന്‍ ഞാന്‍ മാത്രമേയുള്ളൂ; ഞാനല്ലാതെ ദൈവമില്ല എന്ന് അറിങ്ങു കൊള്ളുവിന്‍, ഞാന്‍ കൊല്ലുന്നു(നമ്മുക്ക് മരിപ്പിക്കുന്നു എന്ന് പറയാം) ഞാന്‍ ജീവിപ്പിക്കുന്നു,............ നിത്യനായിരിക്കുന്നവന്‍.. ബൈബിള്‍: ആവര്‍ത്തന പുസ്തകം : 32 : 39-40. ഇത്തരം പരാമര്‍ശങ്ങള്‍ കൂടാതെ ആരാധിക്കപ്പെടാന്‍ വേണ്ടി വിഗ്രഹങ്ങള്‍ ഉണ്ടാക്കുന്നതിനെ ശക്തമായി എതിര്‍ക്കുന്ന പരാമര്‍ശങ്ങളും വേണ്ടുവോളമുണ്ട്.  

നമ്മുക്ക് വീണ്ടും വിഷയത്തിലേക്ക് വരാം.

അപ്പുട്ടന്‍ എഴുതുന്നു: "ഒരു സ്റ്റെപ് മ്യൂട്ടേഷന്‍ (അല്ലെങ്കില്‍ പരിണാമത്തെ സഹായിക്കുന്ന എന്തും) കൊണ്ട് ഒരു ജീവി മറ്റൊരു ജീവി ആകും എന്നാണോ ധാരണ എന്നറിയാനായാണ് ഇത് ചോദിച്ചത്. ഏതായാലും താങ്കളുടെ ഉത്തരത്തില്‍ നിന്നും മനസിലാക്കാനാവുന്നത് പരിണാമത്തിലെ ഒരു സ്റ്റെപ് എന്നത് ഒരു വലിയ വ്യത്യാസമായാണ് താങ്കല്‍ കാണുന്നത് എന്നാണ്, even if it's not to the extent that a new species is born. ഇത് തെറ്റാണെങ്കില്‍ തിരുത്തുക."

പരിണാമത്തിന്‍റെതായി നിങ്ങള്‍ പറയാറുള്ള മെക്കാനിസങ്ങളില്‍ ഏതെങ്കിലും ഒരു തരം മെക്കാനിസം ഒരു പ്രാവശ്യം സംഭവിച്ചാല്‍ പരിണാമം സംഭവിക്കുമെന്ന ധാരണ എനിക്കില്ല, പക്ഷെ ഒരു തരം മെക്കാനിസത്തിലൂടെ തന്നെ പല മാറ്റങ്ങള്‍ സംഭവിച്ചാല്‍ ഒരു ജീവി മറ്റൊരു ജീവിയായി മാറും എന്നതാണ് പരിണാമശാസ്ത്രം പറയുന്നത് എന്നാണ് ഞാന്‍ ധരിച്ചിരിക്കുന്നത്‌, മനുഷ്യരുടെ പരിണാമം പറയുന്ന സുശീലിന്‍റെ പരിണാമബ്ലോഗില്‍ പ്രൈമെറ്റുകളുടെ പോതുപൂവ്വികനില്‍ നിന്ന് ചില മ്യൂട്ടെഷ്യനിലൂടെ മനുഷ്യന്‍ രൂപപ്പെടുന്നതിനെ വിശദീകരിക്കുന്നുണ്ട്, എനിക്ക് ആ നിഗമനം ഉള്‍കൊള്ളാന്‍ കഴിയുന്നില്ലെങ്കിലും ഒരു തരം മെക്കാനിസത്തിലൂടെ തന്നെ പല മാറ്റങ്ങള്‍ സംഭവിച്ചാല്‍ പരിണാമം സംഭവിക്കുമെന്നാണ് നിങ്ങളുടെ വാദം എന്ന് മനുസ്സിലാക്കാന്‍ അതു കാരണമായി.           

എന്‍റെ ചോദ്യത്തില്‍ ഒരു സ്റ്റെപ്പ് എന്ന് ഞാന്‍ ഉദ്ദേശിച്ചിട്ടില്ല, ഒരു പാട് സ്റ്റെപ്പിലൂടെ ഉണ്ടായിട്ടുള്ള വ്യക്തമാവുന്ന തരത്തിലുള്ള ഒരു മാറ്റം, അതായത്‌ നമ്മുക്ക് ഒരു ജീവിയായി എണ്ണാന്‍ പറ്റുന്ന ഇടകണ്ണിയായ ഒരു ജീവിയില്‍ നിന്ന് നാം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്ന ജീവിയിലേക്കുള്ള മാറ്റം.
  
അപ്പുട്ടന്‍റെ വാക്കുകള്‍: മനുഷ്യന്റെ ഇവൊല്യൂഷനിലെ പ്രധാന നാഴികക്കല്ലുകള്‍ കണ്ടെത്താന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ല, അല്പമൊന്ന് സെര്‍ച്ച് ചെയ്താല്‍ മതി. വിക്കിയില്‍ തന്നെ അത് ലഭ്യമാണ്. ഇതില്‍ തന്നെ സ്പീഷീസും സബ്സ്പീഷീസും ഒക്കെയുണ്ട്. ഒരു പ്രത്യേക ജീവിയെ എടുത്ത് ഇതാണ് മനുഷ്യന്റെ തൊട്ടുമുന്‍പിലത്തെ ജീവി എന്ന് എടുത്തുപറയാന്‍ സാധിക്കില്ല. സുശീലിന്റെ മറുപടിയില്‍ അത് വ്യക്തമാണെന്നാണ് ഞാന്‍ മനസിലാക്കുന്നത്.

വിക്കിയില്‍ നിന്ന് ആ നാഴികക്കല്ലുകളില്‍ ബുദ്ധിപരവും യുക്തിപരവുമായത് എന്ന് തോന്നുന്നവ ഇവിടെ കുറിച്ചാല്‍ അത് പലര്‍ക്കും ഉപകാരപ്പെടും എന്നാണ് എന്‍റെ വിശ്വാസം.

തൊട്ടു മുമ്പിലത്തെ ജീവി എന്ന് ഞാന്‍ മീന്‍ ചെയ്തിട്ടില്ല, ഏതെങ്കിലും ഘട്ടത്തില്‍ കഴിഞ്ഞു പോയതില്‍ ഒന്നിനെ പറയുക, ശേഷം ആ ജീവിയില്‍ നിന്നുള്ള പരിണാമം വിശദീകരിക്കുക, ആ പരിണാമത്തിന് കാരണമായ മെക്കാനിസം ഏതെല്ലാമാണെന്നും അത് എങ്ങിനെ പ്രവര്‍ത്തിച്ചു എന്നും വ്യക്തമാക്കുക.  കൂടുതല്‍ വ്യക്തതക്ക് വേണ്ടി പറയട്ടെ, വിശ്വാസികള്‍ സ്രിഷ്ടിപ്പിനെ കുറിച്ച് പറയുന്നത് യുക്തിവാദികള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്തത് പോലെ താങ്കളുടെ ഉത്തരങ്ങള്‍ ഞങ്ങള്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത തരത്തിലുള്ളതാവതിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ.
അപ്പുട്ടന്‍റെ വരികള്‍: ഒരു ജീവി മറ്റൊരു ജീവി ആയി മാറുന്നതല്ല പരിണാമം. പരിണാമം എല്ലാ ജീവിവഗങ്ങളിലും അംഗങ്ങളില്‍ random ആയി സംഭവിയ്ക്കുന്നുണ്ട്.

പ്രിയ ആപ്പുട്ടന്‍, പരിണാമത്തിന്‍റെ ടെഫിനിഷ്യനില്‍ നമ്മുടെ ചര്‍ച്ചക്ക്‌ പ്രസക്തിയില്ല, സൃഷ്ടിവാദികളും യുക്തിവാദികളും തമ്മിലുള്ള ചര്‍ച്ചയില്‍ ജീവജാലങ്ങളുടെ സൃഷ്ടിപ്പ് എങ്ങിനെ എന്നതാണ് ചര്‍ച്ച, എന്നെപോലുള്ള സൃഷ്ടിവാദികള്‍ അത് ദൈവത്തിന്‍റെ സൃഷ്ടിപ്പിലൂടെ നടന്നു എന്നും താങ്കളെ പോലുള്ളവര്‍ പരിണാമത്തിലൂടെയാണ് ജീവജാലങ്ങള്‍ ഉണ്ടായതു എന്നും വാദിക്കുന്നു, ഇതില്‍ ഒരു ഏകകോശജീവി പരിണാമത്തിലൂടെ പരിവര്‍ത്തനം സംഭവിച്ച് നാം ഇന്ന് കാണുന്ന തരത്തിലുള്ള ജീവികളായി മാറുന്നതിനെയാണ് ഞാന്‍ പരിണാമം കൊണ്ട് ഉദ്ദേശിച്ചത്, അതിനെ പരിണാമം എന്ന് വിളിക്കാന്‍ പറ്റിലെങ്കില്‍ നമ്മുക്ക് ആ വാക്ക്‌ വിടാം പകരം ഒരു ഏകകോശജീവിക്ക് പലപല തരത്തിലുള്ള പരിവര്‍ത്തനം സംഭവിച്ച് നാം ഇന്ന് കാണുന്ന തരത്തിലുള്ള ജീവികളായി മാറുന്ന പ്രക്രിയയെ കുറിച്ച് നമ്മുക്ക് ചര്‍ച്ച തുടരാം.

അപ്പുട്ടന്‍റെ വാക്കുകള്‍: ഒരു ജീവി മറ്റൊരു ജീവി ആയി മാറുന്നതല്ല പരിണാമം. പരിണാമം എല്ലാ ജീവിവഗങ്ങളിലും അംഗങ്ങളില്‍ random ആയി സംഭവിയ്ക്കുന്നുണ്ട്. ഒരു variation സംഭവിയ്ക്കുന്നതുകൊണ്ട് പ്രത്യേകിച്ച് വ്യത്യാസമൊന്നും പുറമേയ്ക്ക് മനസിലാക്കാവുന്നതല്ല. വേരിയേഷന്‍, അടുത്ത തലമുറയിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെട്ടേയ്ക്കാം, ഇല്ലാതെയുമിരിയ്ക്കാം. കൈമാറ്റം ചെയ്യപ്പെട്ടുവെന്നിരിയ്ക്കട്ടെ, പിന്നീടത് തുടര്‍ തലമുറകളിലേയ്ക്കും ഇതേ രീതിയില്‍ തുടരുമെങ്കില്‍ ആ വേരിയേഷന്‍ നിലനില്‍ക്കുന്നതാണെന്ന് മനസിലാക്കാം, അത്തരത്തിലുള്ളവയെ മാത്രമേ പ്രകൃതി നിലനിര്‍ത്തൂ. ഇത് ജനതികകൈമാറ്റങ്ങളിലൂടെ പോപ്പുലേഷനില്‍ പടരുകയും അതേ പോപ്പുലേഷനില്‍ നിലവിലുള്ള സവിശേഷതയെക്കാള്‍, പ്രസ്തുതസാഹചര്യങ്ങളില്‍, ഗുണകരമാണെന്ന അവസ്ഥ സംജാതമാകുന്നയവസരത്തില്‍, പോപ്പുലേഷനിലെ കൂടുതല്‍ അംഗങ്ങള്‍ വേരിയേഷന്‍ സ്വായത്തമാക്കും. പഴയ സവിശേഷത നിലനിര്‍ത്തുന്ന ജീവികള്‍ നശിച്ചുപോകും എന്ന് ഇതിനര്‍ത്ഥമില്ല, അവ തുടര്‍ന്നും നിലനിന്നേയ്ക്കാം, പക്ഷെ പ്രസ്തുത പോപ്പുലേഷനില്‍ പതുക്കെ പുതിയ സവിശേഷതകളുമായുള്ള ജീവികളുടെ സാന്നിദ്ധ്യം വര്‍ദ്ധിക്കും. നിലനില്‍ക്കാന്‍ ജീവികളെ കൂടുതല്‍ സഹായിക്കുന്നതാണ് പുതിയ സവിശേഷതയെങ്കില്‍ പഴയതിനേക്കാള്‍ അതിജീവനസാധ്യത പുതിയതിനാണെന്നത് വ്യക്തമാകും, ആയവസരത്തില്‍ പുതിയ ജീവികളാകും majority.  ഇത്തരത്തില്‍ പലതരം വേരിയേഷനുകള്‍ ഒരു പോപ്പുലേഷനില്‍ സംഭവിയ്ക്കാം.

ഇത്തരം വാചകങ്ങളാണ് എന്നെ പരിണാമശാസ്ത്രം ഒരു സങ്കല്‍പ്പമോ അല്ലെങ്കില്‍ ഒരു നിഗമനമോ ആണ് എന്ന് പറയിപ്പിക്കുന്നത്, കാലാവസ്തനിരീക്ഷകര്‍ പറയുന്നത് പോലെ മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ട്,

വേരിയേഷന്‍, അടുത്ത തലമുറയിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെട്ടേയ്ക്കാം, ഇല്ലാതെയുമിരിയ്ക്കാം.ഇവിടെ താങ്കള്‍ തന്നെ പറയുന്ന തരത്തില്‍ ഇത്തരം വേരിയേഷന്‍സ് അടുത്ത തലമുറയിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെടാതെയുമിരിയ്ക്കാം, അതായതു ഇത്തരം ജീവിവകള്‍ വേരിയേഷന്‍ പ്രകടിപ്പിക്കാതെ മറ്റൊരു രീതിയില്‍ പറഞ്ഞാന്‍ ഒരു മാറ്റവുമില്ലാതെ തുടര്‍ന്ന് പോകുന്നു, താങ്കള്‍ തന്നെ പറഞ്ഞത് പോലെ അതിജീവനത്തിന്‍റെ പ്രശ്നം നേരിടേണ്ടി വരുന്നിലെങ്കില്‍ ഇവ നശിച്ചുപോകണമെന്നില്ല. ഇവിടെ എനിക്കുള്ള സംശയം ഞാന്‍ ചോദിച്ചോട്ടെ!

മനുഷ്യന്‍ പരിണമിച്ചത് പ്രൈമെറ്റുകളുടെ ഒരു പൊതുപൂര്‍വ്വികനില്‍ നിന്നാണന്നാണല്ലോ പരിണാമ ശാസ്ത്രം പറയുന്നത്, ആ പൊതു പൂര്‍വ്വികനില്‍ കുറെ തരം പരിണാമങ്ങള്‍ സംഭവിച്ചാണ് മനുഷ്യന്‍ ഉണ്ടാത്. പ്രധാനപ്പെട്ട ആറുതരം വിത്യാസങ്ങള്‍ എടുത്തു നമ്മുക്ക് ഒന്ന് പരിശോധിക്കാം:-
ഒന്ന്:  വാലില്ലായിമ.
രണ്ട്: മൃഗങ്ങളെ പോലെ രോമമില്ലായിമ
മൂന്ന്: യഥേഷ്ടം ചലിപ്പിക്കാവുന്ന കൈകളും നടക്കാന്‍ മാത്രം ഉപയോഗിക്കുന്ന കാലുകളും
നാല്: നിവര്‍ന്നു നില്‍ക്കാനും നടക്കാനും ഉതകുന്ന ഊര
അഞ്ച്: സംസാരിക്കാന്‍ സൗകര്യപ്രദമായ താടിയെല്ല്
ആരു: തലച്ചോറിന്‍റെ കപാസിറ്റി

നാം പറഞ്ഞ ആ പ്രൈമെറ്റു പൊതുപൂര്‍വ്വികനെ നമ്മുക്ക് X എന്ന് വിളിക്കാം, മനുഷ്യനെ Y എന്നും വിളിക്കാം, ഇവിടെ X  Y ആയി പരിണമിക്കണമെങ്കില്‍ X ന് ആറുതരം വേരിയേഷന്‍ സംഭവിക്കണം, അതായത്

Y = X(1+2+3+4+5+6)

നമ്മള്‍ മുകളില്‍ പറഞ്ഞ ആറു കാര്യങ്ങളില്‍ ഒരു കാര്യമാണ് (ഓര്‍ഡറില്‍ വിത്യാസമുണ്ടാവാം) അടുത്ത(പരിണാമത്തി)തിനു കാരണമാകുന്നതെങ്കില്‍ പോലും ഇവിടെ അഞ്ചു തരം ജീവികളെ കാണേണ്ടിയിരുന്നു:

1 – X(1) : വാലില്ലാത്ത ഒരു പ്രൈമെറ്റു പൊതു പൂര്‍വ്വികന്‍
2 – X(1+2) : വാലും രോമവും ഇല്ലാത്ത
3 – X(1+2+3) : വാലും രോമവും ഇല്ലാത്ത യഥേഷ്ടം ചലിപ്പിക്കാവുന്ന കൈകളും നടക്കാന്‍ മാത്രം ഉപയോഗിക്കുന്ന കാലുകളും ഉള്ള
4 – X(1+2+3+4) : വാലും രോമവും ഇല്ലാത്ത യഥേഷ്ടം ചലിപ്പിക്കാവുന്ന കൈകളും നടക്കാന്‍ മാത്രം ഉപയോഗിക്കുന്ന കാലുകളും നിവര്‍ന്നു നില്‍ക്കാനും നടക്കാനും ഉതകുന്ന ഊരയും ഉള്ള
5 – X(1+2+3+4+5) : വാലും രോമവും ഇല്ലാത്ത യഥേഷ്ടം ചലിപ്പിക്കാവുന്ന കൈകളും നടക്കാന്‍ മാത്രം ഉപയോഗിക്കുന്ന കാലുകളും ഉള്ളതും നിവര്‍ന്നു നില്‍ക്കാനും നടക്കാനും ഉതകുന്ന ഊരയുള്ളതും സംസാരശേഷിയുള്ളതുമായ  

അതിജീവനത്തിന്‍റെ പ്രശ്നം നേരിട്ട് മുകളില്‍ പറഞ്ഞ - ഇവിടെ ഉണ്ടാവാന്‍ സാധ്യതഉള്ളതായ ഈ - അഞ്ചുതരം തരം ജീവികളും ഒന്ന് പോലും നിലനില്‍ക്കാതെ നശിച്ചു പോയി എന്ന് അംഗീകരിക്കാന്‍ പ്രയാസമുണ്ട്.


നാം മുകളില്‍ പറഞ്ഞ ആറു കാര്യങ്ങള്‍  സ്വതന്ത്യമായി യാണ് പരിണമിക്കുന്നത് എങ്കില്‍ അറുപതില്‍ പരം ജീവികളെ ഇവിടെ കാണെണ്ടിവരുമായിരുന്നു.

No comments:

Post a Comment