Sunday, March 6, 2011

മരണാനന്തര ജീവിതത്തില്‍ എന്തായിരിക്കും നമ്മുടെ അവസ്ഥ?

ഒരു ബ്ലോഗ്‌ പോസ്റ്റില്‍ ഞാന്‍ ഒരു സഹോദരനോട് ചോദിച്ച ചോദ്യങ്ങളും അദ്ദേഹത്തിന്‍റെ ഉത്തരവും പിന്നെ ഞാന്‍ എഴുതിയ ചില വരികളുമാണ് എന്‍റെ ഈ എളിയ പോസ്റ്റ്‌:

എന്‍റെ ചോദ്യങ്ങള്‍ : 

ഞങ്ങള്‍ പറയുന്നത് പോലെ ദൈവവും മരണാനന്തര ജീവിതവും ഉണ്ടെങ്കില്‍ ആ മരണാനന്തര ജീവിതത്തില്‍ എന്തായിരിക്കും താങ്കളുടെ അവസ്ഥ?

താങ്കളെ പോലുള്ളവര്‍ വാദിക്കുന്നതിനെ നിരാകരിച്ചാലും ഞങ്ങള്‍ക്ക് എന്താണ് നഷ്ടപ്പെടാനുള്ളത്? 
ഈ ലോകത്ത് അലക്കി തേച്ച ഷര്‍ട്ട്‌ ഇടുന്നു അതിനു മേലെ ഒരു ടൈ കെട്ടുന്നു (ഫയര്‍ഫ്ലൈ യോട് കടപ്പാട്); സമ്പാദിക്കുന്നു, നല്ല ഭക്ഷണം കഴിക്കുന്നു, നല്ല വസ്ത്രം ധരിക്കുന്നു, നല്ല പാര്‍പ്പിടം ഉണ്ടാക്കുന്നു, അതിനൊക്കെ പുറമേ നല്ല നിലയില്‍ ജീവിച്ചാല്‍ സ്വര്‍ഗ്ഗം ലഭിക്കുമെന്ന സന്തോഷവും, അതോടപ്പോം മരണം വരിച്ചാല്‍ കൂടുതല്‍ നല്ലത് ലഭിക്കും എന്ന വിശ്വാസം ഉണ്ടാക്കിത്തരുന്ന മനസമാധാനവും മരണത്തെ കുറിച്ചുള്ള ഭയമില്ലായിമയും. 

ഇതൊന്നും നിങ്ങള്‍ക്ക് പറഞ്ഞാല്‍ മനസ്സിലായി കൊള്ളണം എന്നില്ല, അത് കൊണ്ട് ഒരു ഉദാഹരണം പറയാം: വിവാഹത്തിന് മുമ്പ് വിവാഹജീവിതത്തെ കുറിച്ചുള്ള ഒരു സ്വപ്നമില്ലേ, അത് നമ്മുക്ക് ഉണ്ടാക്കിത്തരുന്ന സന്തോഷമില്ലേ (നിങ്ങള്‍ക്കും ഉണ്ടെങ്കില്‍ ) അതുപോലെതന്നെ, തന്റെ ഭാര്യയുടെ ഡെലിവറി കോമ്പ്ളികേറ്റഡാവും എന്ന് അറിഞ്ഞു പ്രസവമുറിക്കു പുറത്തു മണിക്കൂറുകളോളം വിഷമിച്ചു നില്‍ക്കുന്ന ഭര്‍ത്താവിനോട് സുഖപ്രസവത്തെ കുറിച്ച് സന്തോഷവാര്‍ത്ത അറിയിക്കുമ്പോള്‍ അയാള്‍ക്കുണ്ടായേക്കാവുന്ന സന്തോഷം, ആനന്ദം , സമാധാനം, അത്തരത്തിലുള്ള സന്തോഷം, ആനന്തം, സമാധാനം അവകള്‍ പറഞ്ഞു അറിക്കാന്‍ സാധിക്കില്ല, അനുഭവിച്ചറിയുക തന്നെ വേണം.

നന്മകള്‍ നേരുന്നു, എല്ലാവരും നന്മ കൈവരിക്കട്ടെ, സത്യം വിജയിക്കട്ടെ.
-----------------------------------------------------
അതിനു കെ.പി. എന്ന സഹോദരന്‍റെ മറുപടി:

ഖാദർ.. താങ്കളുടെ ദൈവവിശ്വാസത്തെ ഞാൻ എതിർക്കുന്നില്ല.. "സൃഷ്ടിവാദ"ത്തിനു "ശാസ്ത്രീയമായ" പിൻബലമുണ്ടെന്ന അവകാശവാദത്തെ മാത്രമെ ഞാൻ ചോദ്യം ചെയ്തുള്ളു..

[[Abdul Khader EK said: ഞങ്ങള്‍ പറയുന്നത് പോലെ ദൈവവും മരണാനന്തര ജീവിതവും ഉണ്ടെങ്കില്‍ ആ മരണാനന്തര ജീവിതത്തില്‍ എന്തായിരിക്കും താങ്കളുടെ അവസ്ഥ? ]]

താങ്കളുടെ "ദൈവം" എന്തു ചെയ്യും എന്നെനിക്കറിയില്ല..

ഇനി മരണാനന്തരജീവിതം എന്നൊന്നു ഉണ്ടെങ്കിൽ..

ഒരാളുടെ ചിന്താധാര എന്തുമായിക്കൊട്ടെ (atheist, rationalist, believer in Christianity, Islam, Hinduism or any other religion, etc.), അയാളുടെ ജീവിതകാലത്തിൽ ഈ സമൂഹത്തിനൊ, പ്രകൃതിക്കൊ യാതൊരു ദ്രോഹവും ചെയ്യുന്നിലെങ്കിൽ "അമൂർത്തനും, പ്രപഞ്ചാതീതനുമായ ദൈവം", തന്നെ പ്രകീർത്തിച്ചില്ല എന്ന ഒറ്റ കാരണം (or did not worship him the way any particular religion demands) കൊണ്ട് ആ വ്യക്തിയെ ശിക്ഷിക്കും എന്ന് ഞാൻ കരുതുന്നില്ല..

"അമൂർത്തനും, പ്രപഞ്ചാതീതനുമായ ദൈവത്തിന്‌" ഒരിക്കലും ഒരു അല്പനാകാൻ കഴിയില്ല..!!
-----------------------------------------------------

പിന്നീട് ഞാന്‍ പോസ്റ്റ്‌ ചെയ്ത കമന്റുകള്‍ :

പ്രിയ KP,

താങ്കളുടെ ഉത്തരം വളരെ മാന്യവും ബുദ്ധിപരവും യുക്തിപരവുമമാണ്, നമ്മുടെ എല്ലാവരുടെയും സൃഷ്ടാവ് എന്ന് ഞാന്‍ വിശ്വസിക്കുന്ന ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ.

ഞാന്‍ ആ ഉത്തരത്തിനെ ബോള്‍ഡ്‌ ചെയ്യുകയും അടിവരയിടുകയും ചെയ്യുന്നതോടപ്പം ഞാന്‍ മനസ്സിലാക്കിയ ചില സത്യങ്ങള്‍ ചേര്‍ത്ത് പറയുന്നു.

നമ്മെ പോലെ ചിന്തിക്കാന്‍ കഴിവുള്ള ആളുകള്‍കിടയില്‍ എന്നെ പോലെയുള്ള വിശ്വാസികളിലൂടെ ദൈവം നടപ്പാക്കുന്ന അല്ലെങ്കില്‍ പൂര്‍ത്തിയാക്കുന്ന ഒരു നടപടിക്രമം ഉണ്ട്, അതായതു, അവനെ കുറിച്ചുള്ള അറിവ് അവന്‍റെ പ്രതിഫലത്തെ കുറിച്ചുള്ള സന്തോഷവാര്‍ത്ത അവന്‍റെ ശിക്ഷയെ കുറിച്ചുള്ള താക്കീത്‌ ഇവകളല്ലാം എല്ലാവരിലും എത്തിക്കുകഎന്നതാണ് അത്, എന്നിലൂടെ താങ്കളില്‍ അത് നടപ്പാക്കപ്പെട്ടു.

ഇനി ഞാന്‍ വിശ്വസിക്കുന്ന പരലോകത്തില്‍ താങ്കളോട് ചോദിക്കപ്പെടാവുന്ന ചോദ്യം എന്താവുമെന്ന് ചിന്തിച്ചു നോക്കൂ, അത് ഇങ്ങിടെ ആയിക്കൂടെ?

പരലോകത്ത് ദൈവം ചോദിക്കുന്നു: കെ.പീ. നീ എന്ത് കൊണ്ട് എന്നെ അഗീകരിച്ചില്ല? കെ.പി. യുടെ മറുപടി: ദൈവമേ എനിക്ക് നിന്നെ അറിയാമായിരുന്നില്ല,
ദൈവം വീണ്ടും ചോദിക്കും: എന്റെ ദാസന്മാര്‍ എന്നെ കുറിച്ചുള്ള ബോധനവുമായി നിന്‍റെ അടുത്തു വന്നില്ലായിരുന്നോ?

ഇത്തരം ഒരു ചോദ്യത്തിന് താങ്കള്‍ക്ക് എന്താണ് ഉത്തരം പറയാന്‍ സാധിക്കുക?

എന്‍റെ വാക്കുകള്‍ കേട്ട് താങ്കള്‍ ദൈവത്തെ അഗീകരിക്കണം എന്ന് ഞാന്‍ പറയില്ല, പകരം താങ്കള്‍ പ്രകൃതിയെ കുറിച്ച് ചിന്തിച്ചും, ദൈവഗ്രന്ഥം എന്ന് അവകാശപ്പെടുന്ന ഖുര്‍ആന്‍ പഠിച്ചും ദൈവത്തെ അറിയാന്‍ ശ്രമിക്കുക, ബോധ്യമായാല്‍ മാത്രം അഗീകരിക്കുക.

ഞാന്‍ തരുന്ന ഈ ലിങ്കില്‍ : http://www.thafheem.net/ പഠിക്കാന്‍ സാധിക്കും, പഠിക്കുക, ചിന്തിക്കുക, സത്യം ബോധ്യമായാല്‍ (തന്‍റെ ദുരഭിമാനം മാറ്റിവെച്ചു) അഗീകരിക്കുക, അതിന്റെ വക്താവാവും പ്രചാരകനും ആവുക, എല്ലാവരുടെയും നന്മയാവട്ടെ നമ്മുടെ ലക്ഷ്യം.

ഇനി ഖുര്‍ആന്‍ പഠിച്ചിട്ട് അതിനനുസരിച്ച് ചിന്തിച്ചിട്ട് താങ്കള്‍ക്ക് ദൈവത്തെ ബോധ്യമാവുന്നില്ലെങ്കില്‍ താങ്കള്‍ ഇപ്പോഴുള്ളത് പോലെ തുടരുക, കൂടാതെ ഞാന്‍ മുകളില്‍ ബാക്കി വെച്ച ചോദ്യത്തിന് ഉത്തരുവുമാവും.

ആ ഉത്തരം:
ദൈവമേ നിന്‍റെ ഗ്രന്ഥം ഞാന്‍ പഠിച്ചതാണ്, അതില്‍ നിന്ന് എനിക്ക് നിന്നെ ബോധ്യമായില്ല, അതിന്‍റെ പേരില്‍ നീ എന്നെ ശിക്ഷക്ക് വിധേയമാക്കരുതെ.

നല്ല മനസ്സും നന്മകളും നേരുന്നു.

----------------------------------
പ്രിയ കെ.പി.,

താങ്കളുടെ ഉത്തരം പൂര്‍ണമായും ശരിയാവുന്ന ഒരു വിഭാഗമുണ്ട്, ദൈവത്തിനെ കുറിച്ചുള്ള വിവരം ആരിലുടെയും വന്നത്താതിരിക്കുകയും സ്വയം ചിന്തിച്ചു ദൈവത്തെ കണ്ടെത്താന്‍ കഴിയാതിരിക്കുകയും ചെയ്യുന്ന ഒരു വിഭാഗം, ഒന്ന് ഞാന്‍ തറപ്പിച്ചു പറയട്ടെ അവരോടു ദൈവം അനീധി കാണിക്കുകയില്ല.

ഞാന്‍ പറഞ്ഞതു പോലെ ഖുര്‍ആന്‍ പഠിക്കുക, ചിന്തിക്കുക, താങ്കളുടെ ആത്മാര്‍ഥതയുള്ള ആത്മസുഹൃത്തുക്കളുമായി കാര്യം ചര്‍ച്ച ചെയ്യുക.

ഇനി എല്ലാം പഠിച്ചിട്ടും താങ്കള്‍ക്ക് ദൈവത്തെ ബോധ്യമാവാതിരിക്കുകയും അതിനാല്‍ അഗീകരിക്കാതിരിക്കുകയും ചെയ്താല്‍ താങ്കളോടുള്ള എന്റെ നിലപാട് എന്തായിരിക്കും എന്ന് പറയാം: ഒരു മനുഷ്യപുത്രന്‍ അതായത്‌ എന്റെ സഹോദരന്‍ എന്ന നിലയിലുള്ള എല്ലാ സ്നേഹ ബന്ധങ്ങളും തുടര്‍ന്നും ഉണ്ടാവും.

ഇപ്പോള്‍ താങ്കള്‍ക്ക്, കാളിദാസനോടുള്ള* എന്റെ നിലപാടിനെ കുറിച്ച് സംശയമുണ്ടാവും, പറയാം ഒരു അവിശ്വാസി എന്നനിലയില്‍ കാളിദാസനോടുള്ള എന്‍റെ നിലപാട്‌ മുകളിലെ പാരഗ്രാഫില്‍ പറഞ്ഞത് തന്നെയാണ്, പക്ഷേ ദൈവത്തെ/അല്ലാഹുവിനെ, പ്രവാചകനെ, പ്രവച്ചകപത്നിമാരെ മോശമായി ചിത്രീകരിക്കുന്നത് ഞാന്‍ വെറുക്കുന്നു, അതോടപ്പം പറയട്ടെ, കാളിദാസന്റെ പ്രവര്‍ത്തിക്കു അയാളെ ശിക്ഷിക്കാന്‍ ദൈവം എന്നെ ചുമതലപ്പെടുത്തിയിട്ടില്ല, അതുകൊണ്ടാണ് ഞാന്‍ ദൈവത്തില്‍ ഭരമേല്‍പ്പിച്ചത്, അതും അയാള്‍ പിന്തിരിയുന്നില്ലെങ്കില്‍ എന്ന നിബന്ധനയോടെയും.

കാളിദാസനെ പോലുള്ളവര്‍ താങ്കളെ പോലുള്ളവര്‍ക്ക് സത്യം കണ്ടെത്തുന്നതിന് ഒരു തടസമാവാതിരിക്കട്ടെ.

സ്നേഹപൂര്‍വ്വം ഒരു സഹോദരന്‍.
---------------------------------------
* കാളിദാസന്‍ എന്ന് പറയുന്നത് സജീവമായി സംവദിക്കാറുള്ള ഒരു ബ്ലോഗറാണ്, എപ്പഴും 
അല്ലാഹുവിനെയും, പ്രവാചകനെയും, പ്രവച്ചകപത്നിമാരെയും മോശമായി ചിത്രീകരിക്കുക എന്നത് ദിനചര്യയാക്കിയ ഒരാള്‍ . 

1 comment: