എന്റെ കമന്റുകള്‍ക്ക് (
മനുഷ്യനെ ഉണ്ടാക്കിയത് പരിണാമമോ അതോ പരിണാമത്തെ മനുഷ്യന്‍ ഉണ്ടാക്കിയോ?) ബ്ലോഗര്‍ സുശീലിന്റെ മറുപടി:
ചോദ്യം അതല്ല, ഇത്തരം അതിക്രമങ്ങൾ നടക്കുമ്പോൾ ദൈവം എന്തുകൊണ്ട് അക്രമിക്ക് ഒത്താശചെയ്യുന്നു? ദുർബലനെ നശിപ്പിക്കുന്നത് എന്തുകൊണ്ട് കണ്ടുകൊണ്ട് നില്ക്കുന്നു? കുറ്റമൊക്കെ നടത്താൻ സൗകര്യമൊരുക്കിയ ശേഷം ശിക്ഷനല്കുകയാണോ അതോ, കുറ്റം ചെയ്യുമ്പോൾ തടയുകയാണൊ നീതി?
ഒരു ക്രൂരൻ ഒരു നിരപരാധിയായ പെൺകുട്ടിയെ ബലൽസംഘം ചെയ്യാൻ ശ്രമിക്കുന്നതുകണ്ടയാൾ പോലീസ് സ്റ്റേഷനിലേക്ക് വിളിക്കുന്നു. ഉടൻ എത്തി രക്ഷിക്കണം സർ.
പോലീസ്: ബലാൽസംഘം നടന്നുകഴിഞ്ഞിട്ട് വിളിക്കെടേ.. റാസ്കൽ.. അവനെ ഞങ്ങൾ ലോക്കപ്പിലിട്ട് പരലോകത്തേക്കയയ്ക്കുന്നുണ്ട്. അവന് ശിക്ഷ അവിടെ കിട്ടും.
ഇതേ പ്രതിക്ക് ശിക്ഷ വിധിക്കുന്ന ജഡ്ജി: പ്രതിയെ വെറുതെ വിട്ടിരിക്കുന്നു. ഇവിടുത്തെ ശിക്ഷയൊന്നും അവന് മതിയാകില്ല. അവൻ പരലോകത്ത് ചെന്ന് അനുഭവിക്കട്ടെ.
=================
എന്‍റെ മറുപടികള്‍ :
പ്രിയ സുശീല്‍,
ഞാന്‍ ആദ്യമേ പറഞ്ഞില്ലേ ഇത് സാമാന്യം വലിയ വിഷയമാണന്നു, പിന്നെ രാമായണം എന്ന് പറഞ്ഞു വിലപ്പിക്കുന്നത് എന്തിനാ? പക്ഷേ പരിണാമത്തെ പോലെ ഉത്തരമില്ലാത്ത ഒരു വിഷയമല്ല താനും.
താങ്കളോടുള്ള എല്ലാ ആദരവും നിലനിര്‍ത്തികൊണ്ട് ചോദിക്കട്ടെ, എന്‍റെ രാമായണം മുഴുവന്‍ ആത്മാര്‍ത്ഥമായി വായിച്ചിട്ട് തന്നെയാണോ ഈ കമന്റുകള്‍ ഇട്ടതു? അതില്‍ താങ്ങള്‍ക്ക് അഗീകരിക്കാന്‍ സാധിക്കാത്തത് എണ്ണി എണ്ണി പറയൂ. ഞാന്‍ ഉത്തരം പറയാന്‍ ശ്രമിക്കാം.
താങ്കള്‍ കാളിദാസന്റെ ശൈലി കടമെടുക്കുന്നതിനെ ഞാന്‍ ഭയപെടുന്നു. ബിന്‍ലാദനെയും തടിയന്റെവിട നസീറിനെയും (തെളിയിക്ക പെടാത്ത, ഊതി വീര്‍പ്പിക്കപ്പെട്ട ബലൂണുകള്‍ ആണെങ്കിലും, സുഖമമായ ചര്‍ച്ചക്ക് വേണ്ടി ഞാന്‍ അഗീകരിക്കാം) മാത്രം പറഞ്ഞു നിര്‍ത്താതെ ഹിറ്റ്ലരെയും മോസോളിനിയെയും സ്റ്റാലിനെയും ഗോദുസേയെയും പ്രജാസിങ്ങിനെയും ഹുസ്നി മുബാറക്കിനെയും ബിന്‍ അലിയെയും വീരപ്പെനെയും നെതന്യാഹുവിനെയും ബുഷിനെയും മെല്ലാം ചേര്‍ത്തു പറയൂ, അപ്പഴല്ലേ നാം മെല്ലാവരും മതേതരവാദികള്‍ തന്നെയാണെന്നതു എല്ലാവര്‍ക്കും ബോധ്യമാവുകയുള്ളൂ.
ഇന്നലെ വിശദീകരിക്കാതെ വിട്ട ചില ഭാഗങ്ങള്‍ കൂടി ചര്‍ച്ച ചെയ്താല്‍ താങ്കളുടെ ലാസ്റ്റ് കമന്റില്‍ വന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമാവും.
ഞാന്‍ മുമ്പ് എഴുതിയ കമന്റില്‍ മനുഷ്യനു ഫ്രീവില്‍ നല്‍കിയാണ് സൃഷ്ടിക്കപ്പെട്ടത് എന്ന് സമര്‍ത്തിക്കുകയുണ്ടായി, 'എന്തിനാ മനുഷ്യനെ സ്വന്തം ഇച്ചക്കനുസരിച്ചു പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം നല്‍കി സൃഷ്ടിച്ചത്' എന്ന ചോദ്യമായിരുന്നു താങ്കള്‍ എന്നെ ഉത്തരം മുട്ടിക്കാന്‍ വേണ്ടി ചോദിക്കേണ്ടിയിരുന്നത്, അങ്ങിനെ ചോദിച്ചിരുന്നു വെങ്കില്‍ ഞാന്‍ ഉത്തരം മുട്ടുമായിരുന്നു, കാരണം അതിന്റെ ഉത്തരം എനിക്ക് അറിയില്ല, ദൈവത്തിനു മാത്രമേ അറിയൂ. ഒരു പക്ഷെ ബുദ്ധിയും സ്വതന്ത്ര്യവും അതോടപ്പം ഒരു മാര്‍ഗ്ഗരേഖയും നല്‍കപ്പെട്ട സൃഷ്ടി ആ ബുദ്ധി ഉപയോഗപെടുത്തി പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ വീക്ഷിക്കാന്‍ വേണ്ടി ആയിരിക്കും എന്നാണ് ഞാന്‍ അനുമാനിക്കുന്നത് .
മറിച്ചു മനുഷ്യന്‍ എന്തിനു സ്രിഷ്ടിക്കപെട്ടു ചോദിച്ചാല്‍ 'തന്‍റെ സൃഷ്ടാവിനെ പ്രതിനീധീകരിച്ചു അവന്‍റെ കല്‍പനപ്രകാരം ജീവിതം നയിക്കാന്‍' എന്ന് ഞാന്‍ ഉത്തരം പറയും. അപ്രകാരം ജീവിതം നയിച്ചവര്‍ക്ക് അതിന്‍റെ പ്രതിഫലമുണ്ട്, ധിക്കാരികള്‍ക്ക് ശിക്ഷയുംമുണ്ട്, എന്‍റെ മുകളിലെ കമന്റുകള്‍ ഒന്ന് രണ്ടു ആവര്‍ത്തി വായിച്ചാല്‍ മനസ്സിലാക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് മനസ്സിലാവും.
നമ്മെ സൃഷ്ടിച്ചതില്‍ ദൈവത്തിന്‍റെ ഉദ്ദേശം എന്താണന്ന് നമ്മുക്ക് അറിയില്ല, അത് അറിയേണ്ടതുമില്ല, പക്ഷെ നാം എന്തിത് സൃഷ്ടിക്കപ്പെട്ടു എന്നത് നമ്മുക്ക് വ്യക്തമായി അറിയാം.
ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാം: കുറച്ചു വിദ്യാര്‍ത്ഥികള്‍ക്ക് നിശ്ചയിച്ച സിലബസിന്‍റെ കാര്യമെടുക്കാം, തങ്ങളുടെ സിലബസായി നിശ്ചയിച്ചവ ഏതല്ലാമാണോ അതല്ലാം പഠിച്ചു പരീക്ഷ പാസാകുക എന്നതാണ് ആ വിദ്യാര്‍ത്ഥികള്‍ക്ക് ചെയ്യന്നുള്ളത്, അല്ലാതെ അത് തയ്യാറാക്കാന്‍ എല്പ്പിക്കപ്പെട്ടവര്‍ അത് തയ്യാറാക്കുമ്പോള്‍ എന്ത് ഉദ്ദേശമാണ് വെച്ചുപുലര്തിയത് എന്നോ, അവര്‍ ആ സിലബസ് തയ്യാറാക്കാന്‍ വേണ്ടി ഇന്ന ഇന്ന പുസ്തകങ്ങള്‍ അവലംബിക്കാന്‍ കാരണമെന്താണ് എന്നോ ഒരു വിദ്യാര്‍ത്ഥിയും നോക്കെണ്ടാതായില്ല, തങ്ങളില്‍ അര്‍പ്പിതമായ പരീക്ഷജയിക്കുക, വിവരങ്ങള്‍ നേടുക എന്നീ രണ്ടു ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ ശ്രമിക്കുകയാണ് വേണ്ടത്. ഇതുപോലെ രണ്ടു ലക്ഷ്യങ്ങള്‍ നമ്മുടെ ജീവിതത്തിലും കാണാം, ഒന്ന്: ശാശ്വതമായ പരലോക വിജയം, രണ്ടു: ഇഹലോകത്ത് മനസംത്രിപ്തി.
നാം ഇന്നു കണ്ടുകൊണ്ടിരിക്കുന്ന അക്രമങ്ങള്‍ക്ക് ഉത്തരവാദികളായവരെ എല്ലാം അവര്‍ ചെയ്തകൂട്ടിയ അക്രമങ്ങള്‍ക്ക് സമാനമായി / അനുശ്രുതമായി ശിക്ഷിക്കാന്‍ സാധിക്കും എന്ന് താങ്കള്‍ക്കു തോന്നുന്നുണ്ടോ? ആയിരങ്ങളെയും പതിനായിരങ്ങളെയും കൊന്നവര്‍ക്ക് ഇവിടെ എന്ത് ശിക്ഷയാണ് കൊടുക്കാന്‍ കഴിയുക? രഹസ്യമായി ചെയ്യപ്പെട്ട തെളിയിക്കപ്പെടാതെ പോകുന്ന കുറ്റവാളികള്‍ക്ക് എവിടെയാണ് ശിക്ഷലഭിക്കുന്നത്?
അതേപോലെ അക്രമങ്ങള്‍ക്ക് വിധേയമായവര്‍ക്ക് ലഭിക്കേണ്ടുന്ന നീധിയുടെ കാര്യവും അപ്രകാരം തന്നെ. ഇസ്ലാം വരുന്നതിനു മുമ്പുള്ള അറബികള്‍ പെണ്‍കുട്ടികളെ ജീവനോടെ കുഴിച്ച മൂടാറുണ്ടായിരുന്നു എന്ന് പഠിച്ചിട്ടുണ്ട്, നമ്മുടെ ഇന്നത്തെ പരിഷ്കരിച്ച സമൂഹം ജനിക്കുന്നതിനു മുമ്പ് തന്നെ കഷ്ണം കഷ്ണമാക്കി കൊന്നുകളയുന്നു, ആ കുട്ടികള്‍ക്ക് (ഒരു പക്ഷെ ഈ കുട്ടികള്‍ ആയിരിക്കും സ്വര്‍ഗ്ഗത്തിലെ ഹൂറികള്‍) നീധി ലഭിക്കേണ്ടേ?
ഈ ചോദ്യങ്ങളില്‍ നിന്നല്ലാം എന്റെ ചെറിയ ബുദ്ധിക്ക് ബോധ്യമാവുന്നത് ഇപ്പോഴുള്ള ഈ പ്രപഞ്ചഘടന നമ്മെ (മനുഷ്യരെ) പോലെ ഫ്രീവില്‍ നല്‍കപ്പെട്ടു സൃഷ്ടിക്കപ്പെട്ട ഒരു ജീവിക്ക് പര്യാപ്തമല്ല. ഒരു കുറ്റവാളിയും രക്ഷപ്പെടാത്ത, എല്ലാ കുറ്റവാളികള്‍ക്കും തക്ക ശിക്ഷക്കിട്ടുന്ന, അക്രമത്തിനു വിധേയമായ എല്ലാവര്‍ക്കും നീധിലഭിക്കുന്ന ഒരു ലോകം അനിവാര്യമാണ്. ആകയാല്‍ അതിനെലാം പര്യാപ്തമായ ഒരു ലോകം കൂടി ഉണ്ടെങ്കിലെ, അത്തരം ലോകത്തിലെ ജീവിതം കൂടി ഉണ്ടെങ്കിലെ മനുഷ്യജന്മത്തിന്‍റെ തേട്ടം പൂര്‍ത്തീകരിക്കപെടുകയുള്ളൂ.
അത്തരം ഒരു ലോകം ദൈവം സംവിധാനിച്ചിട്ടുണ്ട്, അതുകൊണ്ട് തന്നെ ദൈവം ഇവിടെനാം കാണുന്ന എല്ലാ കാര്യങ്ങളിലും ഇടപെടുകയില്ല, ഏത് കൊടിയ അക്രമിയും മരണാനന്തരം അവനിലേക്ക് തന്നെയാണല്ലോ മടങ്ങി ചെല്ലുന്നത്? ഏതൊരു ശക്തിയുടെ കല്പനക്ക് വിധേയമായാണോ നാം ജനിച്ചത് അതെ ശക്തിയുടെ ഇച്ഛ അനുസരിച്ച് നാം മരണപെടുകയും ആ ശക്തിയെ കണ്ട് മുട്ടുകയും ചെയ്യും. അന്ന് ഓരോ അക്രമിയും തങ്ങളുടെ അക്രമത്തിന്‍റെ തോതനുസരിച്ച് ശിക്ഷിക്കപ്പെടുകതന്നെ ചെയ്യും.
ആ മരണാന്തര ജീവിതത്തെ കുറിച്ച് പൂര്‍ണ്ണമായ വിവരങ്ങള്‍ നല്‍കാന്‍ വേണ്ടികൂടിയാണ് പ്രവാചകന്മാര്‍ നിയോഗിതരായത്, അത്തരം പ്രവച്ചകന്മാരിലെ അവസാനത്തെ പ്രവാചകനാണ് മുഹമ്മദ് നബി(സ). മുഹമ്മദ് നബിക്ക് ശേഷം ഇനി ഒരു പ്രവാചകന്‍ വരില്ല, കാരണം മുഹമ്മദുനബി(സ)യിലൂടെ സര്‍വ്വ മനുഷ്യരിലേക്കുമായി ഇറക്കപ്പെട്ട പരിശുദ്ധ ഖുര്‍ആന്‍ ലോകാവസാനം വരെ ദൈവം തമ്പുരാന്‍ കാത്തു രക്ഷിക്കും (ഖുര്‍ആനിന് മുമ്പ് ഇറക്കപെട്ട ഒരു വേദവും അത് ഇറക്കപ്പെട്ട യഥാര്‍ത്ഥ രൂപത്തില്‍ നിലനില്‍ക്കുന്നില്ല എന്നതും, പതിനാലു നൂറ്റാണ്ടിനു ശേഷവും വിശുദ്ധ ഖുര്‍ആന്‍ ഒരു വിത്യസവും മില്ലാതെ കോടികണക്കിനു കോപികളായി ഇപ്പഴും നില നിലക്കുന്നു). ഖുര്‍ആന്‍ എല്ലാവരിലേക്കും എത്തിക്കാന്‍ വേണ്ടി പരിശ്രമിച്ചുകൊണ്ട് നമ്മുക്ക് പലരെയും കാണാം, അതും പ്രകൃതി നിയമം.
ചിലസന്ദര്‍ഭങ്ങളില്‍ ദൈവം ഇടപെടുക തന്നെ ചെയ്യും, അത്തരം സംഭവങ്ങളള്‍ ചരിത്രത്തില്‍ വേണ്ടുവോളമുണ്ട്:
- നോഹ് നബി(അ)യുടെ സമൂഹത്തിലെ പ്രളയം.
- ലോത്ത് നബി(അ)യുടെ സമൂഹത്തിലെ കല്ലുമഴയും പ്രതലം മറിച്ചിട്ടതും.
- സലിഹ് നബി(അ)യുടെ സമൂഹത്തിലെ ഇടിമുഴക്കം.
- ഫറോവയെയും സൈന്യത്തെയും കടലില്‍ മുക്കികൊന്നത്.
ഇതല്ലാം ചരിത്രങ്ങലാണ്, സംശയമുള്ളവര്‍ക്ക് പഠിച്ച് ബോധ്യപെടുത്താം.
ഉത്തരങ്ങള്‍ കുറഞ്ഞ വാക്കുകളില്‍ :
- ഈ ജീവിതം ശാശ്വതമല്ല, നമ്മുക്ക് അറിയാവുന്നത് പോലെ .
- മരണാനന്തര ജീവിതമാണ് ശാശ്വതം.
- ഇവിടെ എല്ലാവരെയും ശിക്ഷിച്ചുകൊള്ളനമെന്നില്ല, ഇവിടുത്തെ ശിക്ഷ അപൂര്‍ണ്ണമാണ്..
- പരലോകത്ത് ആര്‍ക്കും നീധി നിഷേധിക്കപെടുകയില്ല.
- ഇവിടുത്തെ പ്രവര്‍ത്തനത്തിന്‍റെ ഫലമാണ് നാം പരലോകത്ത് അനുഭവിക്കുക.
- ഇസ്ലാമിന്‍റെ കാഴ്ചപ്പാടില്‍ ഒരു അധര്‍മിക്കും പൂര്‍ണ്ണമായി ശിക്ഷനല്‍കാന്‍ ഇഹലോകത്ത് സാധിക്കില്ല,
- അതുകൊണ്ട് തന്നെ ഇവിടെത്തെ നിയമങ്ങള്‍ ശിക്ഷാനടപടികള്‍ സാമൂഹ്യസുരക്ഷ
ഉറപ്പുവരുത്താന്‍ വേണ്ടിമാത്രമുള്ളതാണ്, ഇതിനു പുറമേ യഥാര്‍ത്ഥ ശിക്ഷ പരലോകത്ത് ലഭിക്കും.
No comments:
Post a Comment