Tuesday, December 7, 2010

പ്രവാചകന്‍മാരും വേദഗ്രന്ഥങ്ങളും

പ്രവാചകന്‍മാരും വേദഗ്രന്ഥങ്ങളും
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍,

" ആകാശഭൂമികളിലുള്ളതല്ലാം അല്ലാഹുവിന്റെതാകുന്നു. നിങ്ങളുടെ മനസ്സുകളിലുള്ളത് നിങ്ങള്‍ വെളിപെടുത്തിയാലും മറച്ചു വെച്ചാലും അല്ലാഹു അതിന്റെ പേരില്‍ നിങ്ങളോട് കണക്കു ചോദിക്കുക തന്നെ ചെയ്യും.   എന്നിട്ടവന്‍ ഉദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുകയും അവന്‍ ഉദേശിക്കുന്നവരെ അവന്‍ ശിക്ഷിക്കുകയും ചെയ്യും.  അള്ളാഹു ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു. തന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് തനിക്ക് അവതരിപ്പിക്കപ്പെട്ടതില്‍ റസൂല്‍ വിശ്വസിച്ചിരിക്കുന്നു. അതിനെ തുടര്‍ന്ന് സത്യവിശ്വാസികളും. അവരല്ലാം അല്ലാഹുവിലും അവന്‍റെ മലക്കുകളിലും അവന്‍റെ വേദഗ്രന്ഥങ്ങളിലും അവന്‍റെ ദൂതന്മാരിലും വിശ്വസിച്ചിരിക്കുന്നു. അവന്‍റെ ദൂതന്‍മാരില്‍ ആര്‍ക്കുമിടയില്‍ ഒരു വിവേചനവും ഞങ്ങള്‍ കല്പിക്കുന്നില്ല എന്നതാണ് അവരുടെ നിലപാട്.  അവര്‍ പറയുകയും ചെയ്തു. ഞങ്ങളിതാ കേള്‍ക്കുകയും അനുഷരിക്കുകയും ചെയ്തിരിക്കുന്നു.
ഞങ്ങളുടെ നാഥാ ഞങ്ങളോട് പൊറുക്കേണമേ, നിന്നിലേക്കാകുന്നു (ഞങ്ങളുടെ) മടക്കം.  അള്ളാഹു ഒരാളോടും അയാളുടെ കഴിവില്‍ പെട്ടതല്ലാതെ ചെയ്യാന്‍ നിര്‍ബന്ധിക്കുനില്ല. ഓരോര്‍ത്തര്‍ പ്രവര്‍ത്തിച്ചതിന്റെ സല്‍ഫലം അവരവര്‍ക്കുതന്നെ. ഓരോര്‍ത്തര്‍ പ്രവര്‍ത്തിച്ചതിന്റെ ദുഷ്ഫലവും  അവരവരുടെ മേല്‍ തന്നെ. ഞങ്ങളുടെ നാഥാ ഞങ്ങള്‍ മറന്നുപോകുകയോ, ഞങ്ങള്‍ക്ക് തെറ്റുപറ്റുകയോ ചെയ്തങ്കില്‍ ഞങ്ങളെ നീ ശിക്ഷിക്കരുതെ. ഞങ്ങളുടെ നാഥാ, ഞങ്ങളുടെ മുന്‍ഗാമികളുടെ മേല്‍ നീ ചുമത്തിയത് പോലുള്ള ഭാരം ഞങ്ങളുടെ മേല്‍ നീ ചുമത്തരുതേ. ഞങ്ങളുടെ നാഥാ, ഞങ്ങള്‍ക്ക് കഴിവില്ലാത്തത് ഞങ്ങളെ നീ വഹിപ്പിക്കരുതേ. ഞങ്ങള്‍ക്ക് നീ മാപ്പ്നല്കുകയും ഞങ്ങളോട് പൊറുക്കുകയും, കരുണ കാണിക്കുകയും ചെയ്യേണമേ.  നീയാണ് ഞങ്ങളുടെ രക്ഷാധികാരി. അതുകൊണ്ട് സത്യനിഷേധികളായ ജനതയ്ക്കെതിരെ നീ ഞങ്ങളെ സഹായിക്കേണമേ."

പരിശുദ്ധ ഖുര്‍ആനിലെ അല്‍-ബക്കറ സൂറത്തിലെ അവസാന മൂന്ന് ആയത്തുകളുടെ മലയാള പരിഭാഷ യാണിവ.  എല്ലാവരോടും മനസ്സിരുത്തി വാഴിക്കാന്‍ അപേക്ഷിക്കുന്നു.   ഇവയിലെ രണ്ടാം ആയത്തിനെ ആസ്പദമാക്കി ചിലത് പറയാനാണ് ഞാന്‍ ഉദ്ദേശിക്കുന്നത്.

മുസ്ലിങ്ങള്‍ അല്ലാഹുവിലും അവന്‍റെ മലക്കുകളിലും അവന്‍റെ വേദഗ്രന്ഥങ്ങളിലും അവന്‍റെ ദൂതന്മാരിലും വിശ്വസിക്കാന്‍ ബാധ്യസ്ഥരാണ്. അതുകൊണ്ട് തന്നെ മുസ്ലിങ്ങള്‍ പരിശുദ്ധ ഖുര്‍ആനും തൌറാത്തും ഇന്ജീലും ധബൂരും അല്ലാഹു ഇറക്കിയതാണെന്ന് വിശ്വസിക്കുന്നു.  ഇതില്‍ നിന്ന് ബുദ്ധിയുള്ളവര്‍ക്ക് ചില വിഷയങ്ങളില്‍ ബൈബിലുകളും ഖുര്‍ആനും തമ്മിലുള്ള സാമ്യതയുടെ അടിസ്ഥാന കാരണം മനസ്സിലായിരിക്കുമല്ലോ.

പരിശുദ്ധ ഖുര്‍ആന്‍ മാത്രമാണ് അല്ലാഹു ഇറക്കിയ തനതായ രൂപത്തില്‍ അല്ലാഹുവിന്‍റെ തീരുമാന / വാകതാന പ്രകാരം) നിലനില്‍ക്കുന്ന ഏക വേദഗ്രന്ഥം.  മറ്റു വേദങ്ങള്‍ യഥാര്‍ത്ഥ രൂപത്തില്‍ നിലനില്‍ക്കുന്നില്ല (ആ വേദങ്ങള്‍ക്കോ അതിന്റെ വക്താക്കള്‍ക്കോ അങ്ങിനെ ഒരു  അവകാശവാദം ഇല്ല) എന്ന് പറയുമ്പോള്‍ അവകള്‍ മനുഷ്യരുടെ കൈ കടത്തലിനു വിധേയമായി എന്നര്‍ത്ഥം. ഖുര്‍ആനും മറ്റു വേദങ്ങളും തമ്മില്‍ പലവിഷയങ്ങളിലും വ്യക്തമായ അഭിപ്രായ വിത്യാസത്തിനു കാരണം ഇതാണ്.

മുസ്ലിങ്ങള്‍ ദൈവദൂതന്മാര്‍ക്കിടയില്‍ വിവേചനം കല്പിക്കാന്‍ പാടില്ല, ആയതിനാല്‍ മുസ്ലിങ്ങള്‍ എല്ലാ പ്രവാചകന്മാരെയും ആദരിക്കുകയും സ്നേഹിക്കുകയും അതിനാല്‍ തന്നെ അല്ലാഹുവിന്‍റെ മഹാന്‍മാരായ പ്രവാചകന്മാരായ ആദമും നൂഹും ഇബ്രാഹീമും മൂസയും ഈസയും . . . . . . . മുഹമ്മദും ഉള്‍പെടെയുള്ളവര്‍ കൊണ്ടുവന്ന മഹത്തായ സത്യ സരണിയിലാണ് തങ്ങളെന്ന് വിശ്വസിക്കുക്കയും ചെയ്യുന്നു.  ദൈവത്തെയും അവന്റെ പ്രവാചകന്മാരെയും യഥാര്‍ത്ഥ രൂപത്തില്‍ മനസ്സിലാക്കാത്തവര്‍ക്കാണ്  ദൈവത്തില്‍ നിന്നുള്ള അവസാനത്തെ പ്രവാചകനെ തള്ളേണ്ടി വരുന്നതു.

ബ്ലോഗിലെ  വിഷയവുമായി ബന്ധപെട്ടു നേര്‍ക്കുനേരെ ചിലത് പറയാനുണ്ട്.  ബൈബിള്‍ എന്ന വേദ ഗ്രന്ഥം മുഹമ്മദ്‌ എന്ന മനുഷ്യന്‍ കോപ്പിയടിച്ചു അല്ലെങ്കില്‍ കേട്ടെഴുതി എന്നുപറയുന്നവര്‍ ചിന്തികേണ്ടതായി ചില കാര്യങ്ങള്‍ ഉണ്ട്,      


ഒന്ന്: ദൈവിക ഗ്രന്ഥമായ ബൈബിള്‍ അലങ്കോല പെടുകയും മുഹമ്മദ്‌ എന്ന മനുഷ്യന്‍ എഴുതിയ ഖുര്‍ആന്‍ പതിനാല് നൂറ്റാണ്ടുകള്‍ക്കു ശേഷവും ഒരുവിധ മാറ്റ ത്തിരുത്തലുകള്‍ക്കും വിധേയമാവാതെ നിലനില്‍ക്കുകയും ചെയ്യുന്നു.

രണ്ട്: അനേകായിരം ജനങ്ങള്‍ കാലാകാലങ്ങളായി ഖുര്‍ആന്‍ മനപാടമാക്കി വരുന്നു, ഇപ്പഴും തുടരുന്നു. 

മൂന്ന്‍: 'ബൈബിള്‍ പടിച്ചവരടക്കമുള്ള' അനേകം മനുഷ്യര്‍ ഖുര്‍ആന്‍ പഠിച്ചു യഥാര്‍ത്ഥ ദൈവിക സരണിയിലേക്ക്‌ തിരിച്ചുവരുന്നു.

എല്ലാ സഹോദരന്മാരും ഖുര്‍ആന്‍ ഉള്‍പെടെ യുള്ള എല്ലാ ദൈവിക ഗ്രന്ഥങ്ങളും വായിക്കുകയും പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യണം എന്ന അപേക്ഷയോടെ, 

താഴ്മയോടെ, 
ബൈബിള്‍ ദൈവത്തില്‍ നിന്നുള്ള ഒരു വേദ ഗ്രന്ഥം ആയിരുന്നു എന്ന്  ആത്മാര്‍ത്ഥമായി വിശ്വസിക്കുന്ന ഒരു എളിയവന്‍.

2 comments: