Monday, February 7, 2011

കണ്ടാമൃഗത്തിനു് എന്തിനു് ക്വാണ്ടം തിയറി?

സി.കെ. ബാബു വിന്റെ 'ക്രിയേഷനിസം' എന്ന പോസ്റ്റില്‍ നിന്ന്:



"കണ്ടാമൃഗത്തിനു് എന്തിനു് ക്വാണ്ടം തിയറി? പക്ഷേ, അതുപോലൊരു ജീവിതം നയിക്കുന്ന ഒരു മനുഷ്യനും, ഇരതേടൽ, ഇണചേരൽ തുടങ്ങിയ പ്രാഥമിക ജീവിതകർമ്മങ്ങൾ മാത്രം നിറവേറ്റി ജീവിതം അവസാനിപ്പിക്കുന്ന ഒരു മൃഗവും തമ്മിൽ എന്താണു വ്യത്യാസം? ഒരർത്ഥത്തിൽ ഏതൊരു കീടത്തിനും മനുഷ്യനേക്കാൾ പ്രായോഗികബുദ്ധിയുണ്ടു് എന്നു് സമ്മതിക്കാതെ നിവൃത്തിയില്ല. കാരണം, മനുഷ്യനൊഴികെ മറ്റൊരു ജീവിയും ഒരു ദൈവത്തിന്റെ അനുഗ്രഹം പിടിച്ചു് വാങ്ങുന്നതിനായി മനഃപൂർവ്വം സ്വയം പീഡിപ്പിക്കാറില്ല, സ്വയം ശിക്ഷിക്കാറില്ല".
നമ്മൾ ജീവിക്കുന്ന ഈ ലോകത്തെസംബന്ധിച്ച മൗലികമായ അറിവുകൾ പോലും നേടാത്ത മനുഷ്യരെകുറിച്ചാണ് ബാബുവിന്റെ ഒന്നാമത്തെ പരാമര്‍ശം, കൂട്ടത്തില്‍ ദൈവ വിശ്വാസികള്‍ക്ക് ഒരു കൊട്ടും.

ഈ വാക്കുകള്‍ എന്നെ എത്തരുണത്തിലാണ്  ചിന്തിപ്പിച്ചത് എന്ന് നോക്കാം.

നമ്മളില്‍ കൂടുതല്‍ പേരും ഈ ലോകത്തെ സംബന്ധിച്ച മൗലികമായ അറിവുകള്‍ വേണ്ടതിലധികം നേടിയവരാണ്, ചിലര്‍ അതിനുമപ്പുറം ശാസ്ത്രത്തിലും മറ്റും വിശാലമായ അറിവുകളും നേടുകയുണ്ടായി, ഈ അറിവുകള്‍ നേടിയവരും മൃഗങ്ങളും തമ്മില്‍ ജീവിതം അവസാനിക്കുന്നടിത്തു എന്തലാം വ്യത്യാസങ്ങള്‍ ഉണ്ടായി? അവരും മരിച്ചു മണ്ണില്‍ അലിഞ്ഞു ചേരുന്നു, മൃഗങ്ങളും തഥൈവ, ചത്തു മണ്ണില്‍ അലിഞ്ഞു ചേരുന്നു അല്ലെങ്കില്‍ മനുഷ്യര്‍ കൊന്നു തിന്നു മണ്ണിലേക്ക് എത്തപെട്ടു എന്ന് പറയാം.  എന്തോ എന്‍റെ ചെറിയ ചിന്തയില്‍ ഈ മൃഗങ്ങളും ഈ ശാസ്ത്രങ്ങളും മറ്റുമെല്ലാം പഠിച്ച മനുഷ്യരും അവസാനിക്കുന്നേടത്തു വലിയ വിത്യാസം കാണുന്നില്ല. പിന്നെ ആകെയുള്ള വിത്യാസം മനുഷ്യര്‍ മരിക്കുമ്പോള്‍ ചില സാമൂഹ്യ ചടങ്ങുകളോട്   കൂടിയാണ് സംസ്ക്കരിക്കുന്നതു എന്ന് മാത്രം.  

കത്തിച്ചാലും കുഴിച്ചിട്ടാലും ഇനി തിന്നു തീര്‍ത്താലും മണ്ണിലേക്ക് തന്നെ മടക്കം എന്നുപറയാം, ഇവിടെ ചില ചോദ്യങ്ങള്‍ പ്രസക്തമാണ് :

- പഠിച്ചവര്‍ എന്തു നേടി?
- പഠിക്കാത്തവര്‍ എന്തു നേടിയില്ല? 
- മൃഗങ്ങള്‍ എന്തു നേടിയില്ല? 
- നല്ലവണ്ണം പണം ഉണ്ടാക്കിയവന്‍ എന്തു നേടി?
- പണം ഉണ്ടാക്കാത്തവന്‍ എന്തു നേടിയില്ല?

എന്‍റെ ഈ ചോദ്യങ്ങള്‍ എല്ലാം 'മരിച്ചു പോയപ്പോള്‍ ' അല്ലെങ്കില്‍ ജീവിതം 'അവസാനിച്ചപ്പോള്‍ ' എന്തു നേടി എന്തു നേടിയില്ല എന്ന തരത്തിലുള്ളതാണ്.

ഇനി നമ്മുക്കു മറ്റു ചില ചോദ്യങ്ങള്‍ നോക്കാം:

- ചിലര്‍ നല്ലവണം പണം സമ്പാദിച്ചു മരിച്ചു പോകുന്നു, അവരുടെ മരണശേഷം ആ പണം അവര്‍ക്ക് ഏതെങ്കിലും തരത്തില്‍ ഉപകാരപെടുന്നുണ്ടോ?
- അവന്‍റെ ജീവിതത്തിന്‍റെ നല്ലൊരു ഭാഗവും അവന്‍ ചിലവഴിച്ചു പണമുണ്ടാക്കിയത് തന്ടെ മക്കള്‍ക്കും മറ്റും വേണ്ടിയായിരുന്നോ? 
- മക്കള്‍ക്ക്‌ അവര്‍ തന്നെ സമ്പാദിക്കുകയില്ലേ? ഇനി അവര്‍ (മക്കള്‍ ) സമ്പാദിക്കുന്നത്  അവരുടെ മക്കള്‍ക്ക്‌ വേണ്ടിയോ?

ഇനി അറിവ്  നേടിയവരുടെ കാര്യം എടുക്കാം:

- ചിലര്‍ തങ്ങളുടെ ജീവിതം പൂര്‍ണമായി പഠനത്തിനും പരീക്ഷണത്തിനും നീക്കി വെച്ച് പലപല പുതിയ അറിവുകളും കണ്ടെത്തലുകളും ലോകത്തിനു സമര്‍പ്പിക്കുന്നു, അവരുടെ ഈ പ്രവര്‍ത്തനം മരണശേഷം അവര്‍ക്ക് എന്തു നേടികൊടുക്കുന്നു? 
- അവരെ നാം സ്മരിക്കുന്നത് കൊണ്ടു അവര്‍ക്ക് എന്തെങ്കിലും നേട്ടം?
- മനുഷ്യര്‍ ഭൂമിയില്‍ ജീവിക്കുന്ന ബ്രഹത്തായ ഈ കാലഘട്ടത്തിനിടക്ക് എപ്പഴോ ജനിച്ചു ഒരു അമ്പതു അറുപതു കൊല്ലം ജീവിച്ചു പലപല പുതിയ അറിവുകളും ലോകത്തിനു സംഭാവന ചെയ്തു മറ്റു മൃഗങ്ങള്‍ക്ക് സമാനമായി അവരും അങ്ങ് മരിച്ചുപോകുക! 

അറിവ് നേടി പകര്‍ന്നു നല്‍കുക അല്ലെങ്കില്‍ കുറേ പണം സമ്പാദിക്കുക കുറച്ചു തന്‍റെ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ച് കൂടുതലും ഇവിടെ വിട്ടേച്ചു പോകുക,  നാം (മനുഷ്യന്‍ ) ഇവിടെ സൃഷ്ടിക്കപെട്ടതിന്റെ മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ നാം ഇവിടെ ജീവിക്കുന്നതിന്റെ ലക്ഷ്യം ഈ രണ്ട് സംഗതികള്‍ മാത്രമാണോ? ഇതല്ലാം മാണ് നമ്മുടെ ജീവിതത്തിന്‍റെ ലക്ഷ്യങ്ങള്‍ എങ്കില്‍ മരിച്ചുപോകുമ്പോള്‍ നാമും മറ്റു മൃഗങ്ങളും തമ്മില്‍ എന്തു വിത്യാസം?

മറ്റു മൃഗങ്ങളില്‍ നിന്ന് വിത്യസ്തമായി വിശേഷബുദ്ധിയുള്ള മനുഷ്യര്‍ ഈ ചോദ്യങ്ങള്‍ക്ക് തന്‍റെ ചിന്താശേഷി ഉപയോഗപ്പെടുത്തി  ഉത്തരം കണ്ടെത്തേണ്ടതുണ്ട്........................

ഇനി  അടുത്ത വിഷയത്തിലേക്ക് കടക്കാം:

ബാബുവിന്റെ വാക്കുകള്‍ "ഏതൊരു കീടത്തിനും മനുഷ്യനേക്കാൾ പ്രായോഗികബുദ്ധിയുണ്ടു് " 

തീര്‍ച്ചയായും ഇതു സത്യമാണ്, കാരണം ദൈവം (ചിലരുടെ ഭാഷയില്‍ പ്രകൃതി) അവയ്ക്ക് കനിഞ്ഞരുളിയ നിയമത്തിനു വിധേയമായി മാത്രമേ അവകള്‍ ജീവിക്കുന്നുള്ളൂ.

പക്ഷെ മനുഷ്യരോ, തങ്ങള്‍ക്കു ദൈവം അനുഗ്രഹമായി നല്‍കിയ വിശേഷബുദ്ധി ഉപയോഗിച്ച് തന്‍റെ സൃഷ്ടാവിനെ തന്നെ ചോദ്യം ചെയ്യുന്നു. നമ്മുടെ ശരീരം പോല്ലും ദൈവത്തിന്‍റെ നിയമങ്ങള്‍ക്കു പൂര്‍ണമായി വിധേയമായാണ് നിലക്കൊള്ളുന്നത്‌. എന്തിനു പറയുന്നു, നമ്മുടെ ശരീരത്തിലെ ഓരോ രോമം പോല്ലും അങ്ങിനെ തന്നെ.

തങ്ങള്‍ക്കു ബുദ്ധിയും അതിനനുസരിച്ച് ഇച്ഛയും തങ്ങളുടെ ഇച്ഛയനുസരിച്ചുള്ള  പ്രവര്‍ത്തന സ്വാതന്ത്ര്യവും നല്‍കിയെന്ന ഒറ്റ കാരണത്താല്‍ എന്തല്ലാം അക്രമങ്ങളാണ് മനുഷ്യര്‍ പ്രവര്‍ത്തിച്ചു കൂട്ടുന്നത്‌.

ബാബുവിന്റെ വാക്കുകള്‍ "ദൈവത്തിന്‍റെ   അനുഗ്രഹം പിടിച്ചു് വാങ്ങുന്നതിനായി മനഃപൂർവ്വം സ്വയം പീഡിപ്പിക്കാറില്ല, സ്വയം ശിക്ഷിക്കാറില്ല"

ഞാന്‍ ഒരു ദൈവ വിശ്വാസിയാണ്  എന്നതിന്റെ പേരില്‍ ഞാന്‍ എവിടെയാണ്  / എങ്ങിനെയാണ് പീഡിപ്പിക്കപെടുന്നത് ? എവിടെയാണ്  / എങ്ങിനെയാണ് സ്വയം ശിക്ഷിക്കപ്പെടുന്നത്?

ദൈവാനുഗ്രഹത്താല്‍ ഭൗതികമായ ഏതേതു മാനദണ്ഡം വെച്ച് അളന്നാലും ദൈവ വിശ്വാസികള്‍ യുക്തി / നിരീശ്വര വാദികളെക്കാള്‍ പിറകിലല്ല എന്നുണര്‍ത്തട്ടെ.

നന്മ നേര്‍ന്നു കൊണ്ടു.

1 comment:

  1. ഈ പോസ്റ്റിന്‍റെ ആദ്യഭാഗത്ത്‌ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഈ ലിങ്കില്‍ http://nanmayude-vazhikal.blogspot.com/2011/03/blog-post.html വായിക്കാം.

    ReplyDelete