Sunday, February 6, 2011

സൃഷ്ടാവിനെ സൃഷ്ടിക്കുന്ന സൃഷ്ടികള്‍


"സൃഷ്ടിവാദവും ഫോസിൽ തെളിവുകളും" എന്ന ബ്ലോഗ്പോസ്റ്റില്‍ ഞാന്‍ എഴുതിയ ചില കമണ്ടുകലാണ് താഴെ:




ഈ ബ്ലോഗില്‍ ദൈവവിശ്വസികളെയും ദൈവത്തെയും പരാമര്‍ശിച്ചത് കൊണ്ട് ചിലത് ചൂണ്ടി കാണിച്ചു കൊള്ളട്ടെ.
ഞാന്‍ മനസ്സിലാക്കുന്നത്, മനുഷ്യന്‍ മനുഷ്യന്‍റെ പരിധി അല്ലെങ്കില്‍ പരിമിതി-യില്‍ നിന്ന് കൊണ്ട് സൃഷ്ടിപ്പിനെ കുറിച്ച് ചിന്തിക്കുമ്പോയാണ് പരിണാമത്തില്‍ എത്തിപ്പെടുന്നത്. മനുഷ്യരുടെ കണ്ടുപിടുത്തങ്ങള്‍ ഓരോന്നും നാം പരിശോദ്ധിക്കുകയാണെങ്കില്‍ നമ്മുക്ക് അതില്‍ പടിപടിയായരു പ്രോസസിംഗ് കാണാനാവും. ഉദ്ദാഹരണത്തിനു ഒരു വാഹനമോ വിമാനമോ എടുത്തു നോക്കൂ... അതോടപ്പം നാം നമ്മുടെ കണ്‍മുമ്പില്‍ കാണുന്ന നാം അടങ്ങുന്ന ജീവജാലങ്ങളുടെ സ്രിഷ്ടിപ്പും സംവിധാനിക്കപ്പെട്ടിട്ടുള്ളത് (ഞങ്ങളുടെ ഭാഷയില്‍ ദൈവം സംവിധാനിച്ചത്) ഒന്നും മില്ലായിമയില്‍ നിന്ന് ഘട്ടംഘട്ടമായ വളര്‍ച്ചയിലൂടെയാണ്, അത് ജന്തുവര്‍ഗമായാലും സസ്യവര്‍ഗമായാലും അങ്ങിനെ തന്നെ.

ഇതില്‍ നിന്നല്ലാം മനുഷ്യന്‍ എത്തി ചേര്‍ന്ന ഒരു നിഗമനം നമ്മുക്കു ഇങ്ങനെ വായിക്കാം, 'മനുഷ്യനായാലും അതല്ല മറ്റു ജീവജാലങ്ങലായാലും അവയെ ഇന്ന് കാണുന്ന രൂപത്തില്‍ ആവാന്‍ (അവരുടെ ഭാഷയില്‍ ഇതും ഫൈനല്‍ വേര്‍ഷന്‍ അല്ല) കുറെ ഘട്ടങ്ങള്‍ കഴിഞ്ഞുപോയിട്ടുണ്ടാവും'.  ഈ നിഗമനത്തിന് ശാസ്ത്രീയ മായ ഒരു നിര്‍വചനം നല്‍കാന്‍ ശ്രമിച്ചതാണ് നാം ഈ കേള്‍ക്കുന്ന 'പരിണാമ' കോലാഹലങ്ങള്‍.

യഥാര്‍ത്തത്തില്‍ ദൈവവിശ്വാസികള്‍ വിശ്വസിക്കുന്ന / ആരാധിക്കുന്ന ദൈവം, നാം ഈ കാണുന്ന, നാം ഉള്‍പെടെയുള്ള ചെറുതും വലുതുമായ, എല്ലാം സൃഷ്ടിച്ചവനും പരിപാലിക്കുന്നവനുമാണ്. നമ്മുക്കു ലഭ്യമായ ശാസ്ത്രവിരങ്ങള്‍ ഉപയോഗപ്പെടുത്തി നാം കണ്ടെത്തിയ പ്രകൃതിയുമായി ബന്ധപ്പെട്ട  കാര്യങ്ങളെ അതായത് പ്രകൃതി സംവിധാനങ്ങളെ (ദൈവം ഇവിടെ സൃഷ്ടിച്ച് നല്‍കിയവയെ) കുറിച്ച് നാം സത്യസന്തമായി ചിന്തിക്കുകയാണെങ്കില്‍ അതുമാത്രം  മതി ബുദ്ധിയുള്ളവര്‍ക്ക് ആ സംവിധാനങ്ങള്‍ക്ക് (സൃഷ്ടികള്‍ക്ക്) പിന്നിലുള്ള സൃഷ്ടാവിനെ കണ്ടെത്താന്‍.

ഒരു ഏകകോശ ജീവി പരിണമിച്ചു (യുഗാന്തരങ്ങളിലൂടെ) ഒരു മനുഷ്യനായി മാറി എന്ന് ചിന്തിക്കണ്ട, പകരം മനുഷ്യന്‍റെ ഒരു അവയവം മാത്രമായ കണ്ണ് ആയിമാറി എന്ന് ചിന്തിനോക്കൂ,,, നമ്മെ കുറിച്ചും സ്വല്‍പം ചിന്തിച്ചുനോക്കൂ കുറച്ചുകാലങ്ങള്‍ക്ക് മുമ്പ് നാം എവിടെയായിരുന്നു? കുറച്ചുകാലങ്ങള്‍ക്ക് ശേഷം നാം എവിടെയായിരിക്കും? മൊത്തത്തില്‍ നമ്മുക്കു ഉള്ളത് (കിട്ടിപോയാല്‍) ഒരു പത്തുഅറുപതു വര്‍ഷം മാത്രം, ഈ പ്രഭഞ്ചത്തിന്റെ ആയുഷുമായി തുലനം ചെയ്യുകയാണെങ്കില്‍ നമ്മുടെ ആയുഷ് എത്ര നിസാരം, ഇത്ര നിസാരരായ നാമാണ് ഈ പ്രഭഞ്ചത്തിന്റെ സൃഷ്ടാവിനെ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്!



നമ്മളില്‍ ചിലര്‍ ശാസ്ത്രത്തെ കുറിച്ച് വ്യാചാലമാകുന്നത് കാണുമ്പോള്‍ എനിക്കു ചിരിയാണ് വരാറുള്ളത്, കാരണം ചെറിയ ഒരു ഉദ്ദാഹരണത്തിലൂടെ വ്യക്തമാക്കാം: 'ന്യൂട്ടന്‍ ഭൂഗുരുത്താകര്‍ഷണ ബലം കണ്ടെത്തി', അദ്ദേഹം ഗ്രാവിറ്റി ഉണ്ടാക്കുകയാണോ അതല ഇവിടെ ആദ്യമേയുള്ള (ദൈവം സൃഷ്‌ടിച്ച) ഗ്രാവിറ്റി അദ്ദേഹം കണ്ടെത്തുകയാണോ ചെയ്തത്? ഞാന്‍ പറഞ്ഞ 'ചിലരു'ടെ വാദം കേട്ടാല്‍ ന്യൂട്ടനാണ് ഗ്രാവിറ്റി ഭൂമിക്കു സമ്മാനിച്ചത്‌ എന്ന് തോന്നിപോകും, ഇത്തരത്തിലാണ് അധിക ശാസ്ത്രങ്ങളും അവതരിപ്പിക്കപ്പെടുന്നത്.

നമ്മുടെ ചിന്തയുണര്‍ത്താന്‍  വേണ്ടി ചില ക്ലൂകള്‍ തരാം:

ഒന്ന് - അര ഇഞ്ച് വിസ്തീര്‍ണം ഉള്ള നമ്മുടെ തള്ളവിരലിന്റെ ഉള്‍ഭാഗം പ്രകൃതി (ദൈവം) എങ്ങിനെ സംവിധാനിച്ചിരിക്കുന്നു.

രണ്ട് - ഈ ഭൂമിയുടെ ഗ്രാവിറ്റി.

മൂന്ന് - ഭൂമിയും സൂര്യനും ചന്ദ്രനുമടങ്ങുന്ന നിര്‍ജീവമായ ഗോളങ്ങള്‍ അവകളുടെ ഭ്രമണപഥത്തിലൂടെ ക്രിത്യമായി സഞ്ചരിക്കുന്നു.

നാല് - സസ്യങ്ങളില്‍ പരാഗണം നടത്തുന്നതില്‍ പ്രാണികള്‍ക്കും പക്ഷികള്‍ക്കും നല്ല പങ്കുണ്ട്, ഈ പ്രാണികളും പക്ഷികളും എല്ലാ സസ്യങ്ങളിലും (പൂക്കളില്‍) കയറിയിറങ്ങുന്നുണ്ട്‌, എന്നിട്ടും മാവില്‍ മാങ്ങയും പ്ലാവില്‍ ചക്കയും മാത്രമേ കായിക്കുന്നുളൂ.

തല്‍ക്കാലം ഇത്ര മതി, നമ്മുക്കു (മനുഷ്യര്‍ക്ക്) എല്ലാവര്‍ക്കും ദൈവം (ചിലരുടെ ഭാഷയില്‍ പ്രകൃതി പരിണാമത്തിലൂടെ) നല്ലവണം ബുദ്ധിതന്നിട്ടുണ്ടല്ലോ! 

ചിന്തിക്കുക പഠിക്കുക,,,

3 comments:

  1. ലോകനിയന്താവായ ദൈവത്തെ പറ്റിയും അവൻ നമ്മെ സൃഷിട്ടിച്ചതിനെ പറ്റിയും നമ്മുടെ ഓരോ അവയവത്തിന്റെ ക്രമീകരണത്തെ പറ്റിയും ചിന്തിച്ചാൽ നമുക്കതിൽ വ്യക്തമായ ദൃഷ്ട്ടാന്തമുണ്ട്. എന്നിട്ടും ആരും ചിന്തിക്കുന്നില്ല നാം എവിടുന്നു വന്നു എങ്ങോട്ടു പോകേണ്ടവരാണ് ഓർത്താൽ ഒരറ്റവും കിട്ടാത്ത അല്ലാഹുവിന്റെ പരിധിയിൽ മാത്രം ഒതുങ്ങുന്ന കുറെ കാര്യങ്ങൾ... പക്ഷെ എല്ലാരേക്കാളും വലിയവൻ ഞാൻ എന്ന അഹന്തയിൽ അവൻ എല്ലാം മറക്കുന്നു.. വളരെ നല്ല പോസ്റ്റ് ചിന്തിക്കുയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യാൻ ദൈവം നമ്മെ അനുഗഹിക്കട്ടെ...

    ReplyDelete
  2. പോസ്റ്റാക്കാവുന്ന കമ്മന്റു...നന്നായിരിക്കുന്നു.. സ്വന്തമായി പോസ്റ്റു എഴുതാനു തുടങ്ങണം..അടുത്തയാഴ്ച നടക്കുന്ന ബ്ലോഗ്‌ മീട്ടിങ്ങിലേക്ക് താങ്കളെ ക്ഷണിക്കുന്നു....
    ആശംസകള്‍..!

    ReplyDelete
  3. ഉമ്മു അമ്മാര്‍ & ഐക്കരപ്പടിയന്‍,

    നന്ദി വയിച്ചതിനും കമ്മന്റ് ഇട്ടതിന്നും

    ReplyDelete