Saturday, February 12, 2011

ഞാന്‍ മനസിലാക്കിയ സന്മാര്‍ഗ്ഗം.


ഭൂമുഖത്ത് അനേകം മതങ്ങള്‍ രൂപപ്പെട്ടത് എങ്ങിനെ യന്നു ചുരിക്കി പറയാം: ഭൂരിഭാഗം മതവിശ്വാസികളുടെ വിശ്വാസ പ്രകാരം ഒന്നാമത്തെ മനുഷ്യന്‍ ആദ്യ പിതാവ് ആദമാണ്  (അദ്ദേഹത്തിന്‍റെമേല്‍  അല്ലാഹുവിന്ടെ രക്ഷ ഉണ്ടാവട്ടെ), സ്വാഭാവികമായും അദ്ദേഹം ദൈവത്തില്‍ നിന്നുള്ള ആദ്യത്തെ പ്രവാചകനും ആയിരിന്നു.  അദ്ദേഹത്തിന്‍റെ ശിക്ഷണത്തിലാണ് ആദിമ  ജനത വളര്‍ന്നു വന്നതു, കാലാന്തരങ്ങള്‍ പിന്നിട്ടപ്പോള്‍ മനുഷ്യര്‍ നേര്‍വഴിയില്‍ നിന്ന് വ്യതിചലിച്ചു   വഴികേടിലായി മാറി, സ്വാഭാവികമായും ദൈവം മനുഷ്യരെ നേര്‍വഴിയിലേക്ക് തിരിച്ചു കൊണ്ടു വരാന്‍ വേണ്ടി ഒരു പുതിയ പ്രവാചകനെ നിയോഗിച്ചു. ചിലര്‍ പുതിയ പ്രവാചകനിലൂടെ നേര്‍മാര്‍ഗ്ഗം പ്രാപ്പിക്കും, ചിലര്‍ വൈകല്യങ്ങളോട് കൂടിയ തങ്ങളുടെ പൂര്‍വ നിലപാടില്‍ തന്നെ ഉറച്ച്  നില്‍ക്കും, ഈ പ്രക്രിയയാണ്  മനുഷ്യരില്‍ ഇന്ന് നാം കാണുന്ന ഒട്ടുമിക്ക മതങ്ങളെയും ഉണ്ടാകിയത്.  

ഇപ്രകാരം നിയോഗിതരായ പ്രവാചക പരമ്പരയിലെ അവസാനത്തെ പ്രവാചകനാണ് മുഹമ്മദ്‌ നബി (അദ്ദേഹത്തിന്‍റെമേല്‍  അല്ലാഹുവിന്ടെ രക്ഷയും കാരുണ്യവും  ഉണ്ടാവട്ടെ), മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ മതങ്ങളുടെ അവസാന പതിപ്പാണ്‌ ഇസ്ലാം. ഇസ്ലാമിന് മുമ്പുള്ള ഏക ദൈവത്തില്‍ നിന്ന് അവതീര്‍ണമായ എല്ലാ മതങ്ങളും വികൃതമായതിനാലാണ് ഇസ്ലാം അവതീര്‍ണമായത്.  സ്വാഭാവികമായും മുസ്ലിങ്ങള്‍ സന്മാര്‍ഗത്തിന്റെ അവസാന (യഥാര്‍ത്ഥ) രൂപമായ ഇസ്ലാം ഉള്‍ക്കൊണ്ടു മനുഷ്യര്‍ എല്ലാവരും വിജയം വരിക്കണമെന്നു ആഗ്രഹിക്കുന്നത് ഇതിനാലാണ്.

മുസ്ലിങ്ങള്‍ അടക്കമുള്ള മനുഷ്യര്‍ സന്മാര്‍ഗ്ഗത്തില്‍ നിന്ന് വ്യതി ചലിക്കാനുള്ള അവസ്ഥ ഇപ്പോയും നില നില്‍ക്കുന്നതിനാല്‍ ഇനിയും പ്രവാചകന്മാര്‍ ഉണ്ടാവുമോ ചോദ്യം പ്രസക്തമാണ്. ഇതിന്റെ ഉത്തരം, മുഹമ്മദ്‌ നബി(സ)ക്കു ശേഷം ഇനി പ്രവാചകന്‍മാര്‍ അവതരിക്കുകയില്ല, കാരണം ദൈവം മുഹമ്മദു നബിയിലൂടെ മനുഷ്യരിലേക്ക് ഇറക്കി തന്ന പരിപൂര്‍ണമായ ഖുര്‍ആന്‍ 14 നൂറ്റാണ്ടിനു ശേഷവും ഒരു മാറ്റ തിരുത്തലുകള്‍ക്കും വിധേയമാവാതെ നിലനില്‍ക്കുന്നു, ലോകാവസാനം വരെ ദൈവം തമ്പുരാന്‍ അതു നിലനിര്‍ത്തുകയും ചെയ്യും.

ഒട്ടുമിക്ക മതങ്ങളും തങ്ങളുടെ സൃഷ്ടാവ് ദൈവം തമ്പുരാനാനെന്നും അവനെയാണ് തങ്ങള്‍ ആരാധിക്കുന്നത് എന്നും വാദിക്കുന്നവരാണ്, ഇതില്‍ നിന്ന് അധിക മതങ്ങളും സൃഷ്ടാവായ ദൈവത്തെ ആരാധിക്കാന്‍ വേണ്ടി രൂപപ്പെട്ടതാണ് എന്ന് മനസിലാക്കാനാവും.  നമ്മുക്കു ചുറ്റുമുള്ള മതങ്ങളിലൂടെ ഒന്ന് കണോടിച്ചാല്‍ അവര്‍ക്കല്ലാം പിണഞ്ഞ അബദ്ധം എന്താണ് എന്ന് നമ്മുക്കു എളുപ്പത്തില്‍ മനസിലാക്കാനാവും, അവരല്ലാം തങ്ങളുടെ ഭാവനയിലൂടെ ദൈവത്തിന്നു രൂപവും ഭാവവുമെല്ലാം നല്‍കി.  യഥാര്‍ത്ഥത്തില്‍ ഈ പ്രപഞ്ചവും അതിലുള്ള സകല ചരാചരങ്ങളെയും സൃഷ്‌ടിച്ച ദൈവം തമ്പുരാന് സൃഷ്ടികളായ നാം രൂപം നല്കാവതാണോ? ഒരിക്കലുമല്ല, മനുഷ്യരായ നമ്മുക്കല്ലാം സങ്കല്‍പ്പിക്കാവുന്നതിനും എത്രയോ ഉന്നതാണ്‌ അവന്‍ . 

എല്ലാം സൃഷ്ടിച്ചവന്‍ , എല്ലാം നിയന്ത്രിക്കുന്നവന്‍ , എല്ലാം പരിപാലിക്കുന്നവന്‍ , അവന്‍ ഏകനാണ് , അവന്‍ ആരെയും ആശ്രയിക്കാത്തവനാണ്. ഏവരാലും ആശ്രയിക്കപ്പെടുന്നവനും, അവന്‍ പിതാവോ പുത്രനോ അല്ല, അവനു തുല്യനായി ആരുമില്ല, അങ്ങിനെ പോകുന്നു എണിയാല്‍ ഒടുങ്ങാത്ത അവന്‍റെ വിശേഷ ഗുണങ്ങള്‍ ,,,

ഞാന്‍ മുകളില്‍ സൂചിപ്പിച്ചത് പോലെ, ചിലര്‍ ഏകനായ ദൈവത്തിന്‍റെ വിത്യസ്ത ഗുണങ്ങളെ വെവേറെ ദൈവങ്ങളായി തെറ്റിധരിക്കുക്കുകയും അവകള്‍ക്ക് തങ്ങളുടെ ഭാവനയിലൂടെ രൂപങ്ങള്‍ നല്‍കുകയും അവകളെ ആരാധിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇത്തരക്കാരുടെ ആരാധ്യ വസ്തുക്കളില്‍ എന്തല്ലാം പെടുന്നു എന്ന് നോക്കാം, മരം കൊണ്ടോ കല്ല്‌ കൊണ്ടോ തങ്ങള്‍ തന്നെ കൊത്തിയുണ്ടാക്കിയ കേള്‍വിയോ കാഴ്യ്ച്ചയോ ഇല്ലാത്ത അതെ പോലെതന്നെ ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത ചില രൂപങ്ങള്‍ , അപ്രകാരം തന്നെയുള്ള ചിത്രങ്ങള്‍ , ചില ചെടികള്‍ ,  ചില മൃഗങ്ങള്‍ , തീ , അങ്ങിനെ പലതും.  ഇത്തരക്കാരില്‍ ചിലര്‍ തങ്ങള്‍ ഇവകളെ ആരാധിക്കുന്നില്ല എന്നും ഇവകളിലൂടെ യഥാര്‍ത്ഥ ദൈവത്തിനെയാണ് ആരാധിക്കുന്നത് എന്നും വാദിക്കാറുണ്ട്. എങ്ങിനെ വാദിച്ചാലും ഈ ചെയ്തി മഹാഅബദ്ധമാണ് എന്നതാണ് സത്യം, എന്തെന്ന് വെച്ചാല്‍ സാക്ഷാല്‍ സ്രിഷ്ടവിനു സൃഷ്ടികള്‍ തങ്ങള്‍ക്കു തോന്നുന്ന തരത്തില്‍ ദുര്‍ബലമായ രൂപങ്ങള്‍ നല്‍കുക എന്നതില്‍ പരം അബദ്ധം മറ്റെന്തുണ്ട്?

ദുഖകരമായ ഒരു സത്യം എന്തെന്ന് വെച്ചാല്‍ ചില സഹോദരന്മാര്‍ തങ്ങളുടെ മതത്തിലെ ഇത്തരം ആരാധനാവസ്തുക്കളെ കുറിച്ച് ചിന്തിക്കുകയും യഥാര്‍ത്ഥ ദൈവത്തെ കണ്ടെത്തുന്നതിനു പകരം നിരീശരവാദത്തില്ലും മറ്റും എത്തിപെട്ടു എന്നുള്ളതാണ്.

ചില മതസ്ഥര്‍ തങ്ങളുടെ പ്രവാചകനെ ദൈവ പുത്രനായി കരുതുന്നു, ദൈവത്തിനു പുത്രനുണ്ടാവുക എന്നത് വലിയ അസംബന്ധം, ദൈവത്തിന്‍റെ പുത്രന്‍ മനുഷ്യരൂപത്തില്‍ മനുഷ്യരെ തന്‍റെ ജീവിതത്തിലൂടെ ജീവിച്ചു കാണിച്ചു നേര്‍മാര്‍ഗ്ഗത്തിലേക്ക്‌ ക്ഷണിക്കുക എന്നത് അത്രതന്നെ അസംബന്ധം, എന്തെന്ന് വെച്ചാല്‍ ദൈവ പുത്രന്‍ ജീവിച്ചു കാണിച്ചത് പോലെ മനുഷ്യ പുത്രര്‍ ജീവിക്കുന്നത് എങ്ങിനെ?

ഞാന്‍ വിശ്വാസിക്കുന്നത്‌, ഒട്ടുമിക്ക മതങ്ങളും അതാതു കാലഘട്ടങ്ങളിലെ സത്യമതമായിരുന്നു വെന്നും ശേഷം വികലമാവുകയാണ് ഉണ്ടായത് എന്നുമാണ് .

ഞാന്‍ ഈ പറയുന്നത് പോലെ ആര്‍ക്കു വേണമെങ്കിലും തങ്ങളുടെ മതം മാത്രമാണ് ശരി എന്നു അവകാശപ്പെടാനുള്ള സ്വാതന്ത്യം ഉണ്ട്, ഇതു കേള്‍ക്കുന്നവര്‍ക്ക് ഇന്ന താണ് സത്യം എന്നു കണ്ടുപിടിക്കാനുള്ള സൗകര്യവും ഉണ്ട്, അതു അവരുടെ ബാധ്യത കൂടിയാണ്.

ഇസ്ലാമിനെ കുറിച്ച് ചിലത് ഞാന്‍ ചുരുക്കി പറയാം:
- തങ്ങളുടെ സൃഷ്ടാവായ ദൈവത്തില്‍ വിശ്വസിക്കുക.
- അവന്‍റെ ഒരു തരം സൃഷ്ടികളായ മലക്കുകളില്‍ വിശ്വസിക്കുക.
- ദൈവം മനുഷ്യര്‍ക്ക് ഇറക്കിയ വേദഗ്രന്ഥങ്ങളില്‍ വിശ്വസിക്കുക.
അവന്‍റെ പ്രവാചകന്മാരില്‍ വിശ്വസിക്കുക.
- അന്ത്യ ദിനത്തില്‍ (മരണാനന്തര ജീവിതത്തില്‍ ) വിശ്വസിക്കുക.
- ഗുണകരവും ദോഷകരവും മായി നമ്മുക്കു സംഭവിക്കുന്നതല്ലാം ദൈവത്തില്‍ നിന്നാണ് എന്നു വിശ്വസിക്കുക.
അവന്‍റെ കല്പന പ്രകാരം പ്രവര്‍ത്തിക്കുക, വിജയം വരിക്കുക, സ്വര്‍ഗ്ഗം നേടുക.

മറ്റുള്ളവരോട് ഗുണകാംക്ഷകാണിക്കുകയും, അവരും വിജയം വരിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുക, അവര്‍ക്ക് സന്മാര്‍ഗ്ഗം പഠിപ്പിച്ചു കൊടുക്കുക. ഇനി അവര്‍ നേര്മാര്‍ഗ്ഗം സ്വീകര്കിക്കുന്നില്ലങ്കിലും അവോരോട് മനുഷ്യര്‍ എന്ന നിലയിലുള്ള എല്ലാ വിധ ബന്ധങ്ങളും നിലനിര്‍ത്തി നല്ലനിലയില്‍ മുന്നോട്ടു പോകുക.

ദൈവം അനുഗ്രഹിക്കട്ടെ.

7 comments:

  1. "സ്വാഭാവികമായും അദ്ദേഹം ദൈവത്തില്‍ നിന്നുള്ള ആദ്യത്തെ പ്രവാചകനും ആയിരിന്നു. അദ്ദേഹത്തിന്‍റെ ശിക്ഷണത്തിലാണ് ആദിമ ജനത വളര്‍ന്നു വന്നതു,"

    >>> ആദം ആദ്യ മനുഷ്യനാണെങ്കിൽ പിന്നെ അവിടെയാണ്‌ ഖാദർ അവിടെ വേറെ ജനത, അദ്ദേഹത്തിന്‌ ഹവ്വയിലും അവരുടെ മക്കൾക്ക് പരസ്പര ലൈഗികബന്ധത്തിലുണ്ടായ മക്കളുമല്ലാതെ?

    ReplyDelete
  2. സുശീല്‍ കുമാര്‍, വായിച്ചതിനും കമണ്ടിട്ടതിനും നന്ദി.

    അതെ സുശീല്‍, ഞാന്‍ അവരെ തന്നെയാണ് ഉദ്ദേശിച്ചത്, അതായതു ആദമിന്റെയും ഹവ്വയുടെയും മക്കള്‍ പരസ്പര വിവാഹബന്ധത്തിലൂടെ (ലൈഗികബന്ധം എന്ന് മാത്രം പറയുമ്പോള്‍ തെറ്റായ മീനിങ്ങും ഉള്‍കൊളുന്നുണ്ട്) ഉണ്ടായ മക്കളും അവരിലൂടെ വികസിച്ച മനുഷ്യരെയാണ് ഞാന്‍ ആദിമ ജനത എന്ന് വിളിച്ചത്.

    ദൈവം ആദമിന്റെ മക്കള്‍ക്ക്‌ നിശ്ചയിച്ചിരുന്ന വിവാഹനിയമം ഒരു പ്രസവത്തിലൂടെ ജനിച്ചവര്‍ തമ്മില്‍ വിവാഹം കഴിക്കരുത് എന്നും ഒരു പ്രസവത്തില്‍ ജനിച്ച ആണ് മറ്റേ പ്രസവത്തില്‍ ജനിച്ച പെണ്ണിനെ വിവാഹം കയിക്കണം എന്നതായിരുന്നു, ഹവ്വയുടെ ഒന്നാമത്തെയും രണ്ടാമത്തെയും പ്രസവത്തില്‍ ഓരോ ആണും ഓരോ പെണ്ണും വീതമാണ് ജനിച്ചത്‌ എന്ന് ചരിത്രം പറയുന്നുണ്ട്.

    ഇവര്‍ക്ക് നല്‍കിയ വിവാഹനിയമത്തില്‍ നിന്ന് നമ്മുക്ക് വലിയൊരു പാഠവും അതിനപ്പുറം ചിലരുടെ ചോദ്യത്തിനുള്ള ഒരു ഉത്തരവും ഉണ്ട്. ചോദ്യം ഇതാണ്: എന്ത് കൊണ്ട് ദൈവം എല്ലാ പ്രവാചകന്മാര്‍ക്കും ഒരു ഗ്രന്ഥം തന്നെ ഇറക്കിയില്ല? ഉത്തരം: ദൈവം മനുഷ്യര്‍ പാലിക്കേണ്ടുന്ന നിയമങ്ങളില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്തിയിരുന്നു.

    ReplyDelete
  3. >>ദൈവം ആദമിന്റെ മക്കള്‍ക്ക്‌ നിശ്ചയിച്ചിരുന്ന വിവാഹനിയമം ഒരു പ്രസവത്തിലൂടെ ജനിച്ചവര്‍ തമ്മില്‍ വിവാഹം കഴിക്കരുത് എന്നും ഒരു പ്രസവത്തില്‍ ജനിച്ച ആണ് മറ്റേ പ്രസവത്തില്‍ ജനിച്ച പെണ്ണിനെ വിവാഹം കയിക്കണം എന്നതായിരുന്നു, <<
    Could you give the reference to this analysis?

    >>ഹവ്വയുടെ ഒന്നാമത്തെയും രണ്ടാമത്തെയും പ്രസവത്തില്‍ ഓരോ ആണും ഓരോ പെണ്ണും വീതമാണ് ജനിച്ചത്‌ എന്ന് ചരിത്രം പറയുന്നുണ്ട്<<
    Which history says this?

    ReplyDelete
  4. ഞാന്‍ സുശീലിന്റെ പുതിയ പോസ്റ്റില്‍ രണ്ടു പ്രാവശ്യം പോസ്റ്റ്‌ ചെയ്തിട്ടും പ്രത്യക്ഷപ്പെടാതിരുന്ന ഒരു കമന്റു ഇവിടെ ചേര്‍ക്കുന്നു:

    (ഇതൊരു മുന്‍ കമന്റിന്റെ തുടര്‍ച്ചയാണ്)

    =================

    മൂന്ന്:

    ഏകനായ സര്‍വശക്തനായ മനുഷ്യര്‍ ഉള്‍പടെ എല്ലാറ്റിന്റെയും സൃഷ്ടാവും നിയന്താവുമായ പ്രപഞ്ച നിയമങ്ങള്‍ ബാധകമല്ലാത്ത നമ്മുടെ ഭൗതികമാനദണ്ഡം വെച്ച് പറയുകയാണെങ്കില്‍ അരൂപിയായ എല്ലാറ്റിനും കഴിവുള്ള ഒരു പരാശക്തിയാണ് ദൈവം. ആ ദൈവത്തിന്‍റെ കല്‍പന പ്രകാരമാണ് ബുദ്ധിയും വിവേകവുമുള്ള മനുഷ്യര്‍ ജീവികേണ്ടത്.

    യഥാര്‍ത്ഥ ദൈവത്തെ മനുഷ്യരില്‍ ചിലര്‍ തങ്ങളുടെ പരിമിതികള്‍ (ഈ ബ്ലോഗിലും എന്‍റെ ആദ്യ കമന്റിലും പരിമിതികളെ കുറിച്ച് പറയുന്നുണ്ട്) വെച്ച് നിര്‍വചിക്കാന്‍ ശ്രമിച്ചതിന്റെ അന്തരഫലമാണ് മനുഷ്യരില്‍ ദൈവങ്ങള്‍ (യധാര്‍ത്ഥ ദൈവം ഒന്നെ ഉള്ളൂ) എന്ന സങ്കല്‍പ്പവും മനുഷ്യന് ഒരു ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ സാധിക്കാത്ത മനുഷ്യന്‍ തന്നെ കൊത്തിയുണ്ടാക്കിയ രൂപങ്ങള്‍ മനുഷ്യന്‍റെ ദൈവങ്ങളായി വരാനും കാരണം.

    ഇത്തരം യുക്തിരഹിതമായ ദൈവ സങ്കല്‍പവും മനുഷ്യ നിര്‍മിതിയായ ദൈവങ്ങലുമാണ് ചിലരില്‍ നിരീശ്വരവാദവും നിര്‍മതാവാദവും ഉടെലെടുക്കാന്‍ കാരണം എന്നാത് ഞാന്‍ മനസ്സിലാക്കുന്നത്, ഒരു യാഥാര്‍ത്ഥ്യത്തെ (ദൈവത്തെ) ആളുകള്‍ വികലമായി ചിത്രീകരിക്കുന്നു എന്നത് ബുദ്ധിയുള്ളവര്‍ക്ക് ആ യാഥാര്‍ത്ഥ്യത്തെ സത്യസന്തമായി മനസ്സിലാക്കുന്നതിനു തടസമാവരുത് എന്നാണ് എനിക്ക് എന്‍റെ സഹോദരന്മാരോട് വിനീതമായി ഉണര്‍ത്താന്‍ ഉള്ളത്.

    ഞാന്‍ മുകളില്‍ വിശദീകരിച്ച തരത്തിലുള്ള ഒരു ദൈവത്തെ മനസ്സില്‍ കാണുകയും ആ സര്‍വ്വക്ഞ്ഞനായ ദൈവത്തിന്‍റെ യുക്തിഭദ്രമായ സൃഷ്ടിയാണ് ഈ പ്രപഞ്ചം എന്ന് സങ്കല്‍പ്പിക്കുകയും ചെയ്തു കൊണ്ട് സുശീലന്റെ ആ ബ്ലോഗ്‌ പോസ്റ്റ്‌ (പരാമര്‍ശിക്കുന്ന അത്ഭുതങ്ങള്‍ മന്നസ്സിരുത്തി) ഒന്ന് കൂടെ വായിക്കാന്‍ ഞാന്‍ എല്ലാവരോടും താഴ്മയോടെ അഭ്യര്‍ത്ഥിക്കുന്നു.

    മാനവ നന്മ ലക്ഷ്യമാക്കിയുള്ള നമ്മുടെ പ്രവര്‍ത്തനം വിജയിക്കട്ടെ, ചര്‍ച്ച പുരോഗമിക്കട്ടെ...

    =================

    ReplyDelete
  5. >>ഞാന്‍ സുശീലിന്റെ പുതിയ പോസ്റ്റില്‍ രണ്ടു പ്രാവശ്യം പോസ്റ്റ്‌ ചെയ്തിട്ടും പ്രത്യക്ഷപ്പെടാതിരുന്ന ഒരു കമന്റു ഇവിടെ ചേര്‍ക്കുന്നു<<

    Khader,
    I have the same problem in your blog too. My comments are missing in this post. I posted it some time back. If it is in spam, please release.

    ReplyDelete
  6. അനീഷ്‌,

    താങ്കളുടെ കമന്റു സ്പാമില്‍ നിന്ന് റിലീസ് ചെയ്തിട്ടുണ്ട്.

    താങ്കളുടെ ചോദ്യങ്ങള്‍ ശ്രദ്ധിച്ചു, അതല്ലാം വളരെ ചെരിപ്പത്തില്‍ വായിച്ചു പോയതാണ്, എങ്കിലും ഞാന്‍ അതിന്‍റെ റഫറന്‍സ് കണ്ടു പിടിക്കാന്‍ ശ്രമിക്കാം.

    ReplyDelete
  7. വളരെ വൈകിയാണെങ്കിലും അനീഷിന്റെ ചോദ്യത്തിനുള്ള മറുപടി ഇതാ:

    "(Such is `Isa, son of Maryam. (It is) a statement of truth.) Several scholars among the Salaf andthe later generations said that Allah allowed Adam to marry his daughters to his sons becauseof the necessity of such action. They also said that in every pregnancy, Adam was given a twin,a male and a female, and he used to give the female of one twin, to the male of the othertwin, in marriage. Habil's sister was not beautiful while Qabil's sister was beautiful, resulting inQabil wanting her for himself, instead of his brother. Adam refused unless they both offer asacrifice, and he whose sacrifice was accepted, would marry Qabil's sister. Habil's sacrifice wasaccepted, while Qabil's sacrifice was rejected, and thus what Allah told us about themoccurred. Ibn Abi Hatim recorded that Ibn `Abbas said -- that during the time of Adam -- "Thewoman was not allowed in marriage for her male twin, but Adam was commanded to marry herto any of her other brothers. In each pregnancy, Adam was given a twin, a male and a female.A beautiful daughter was once born for Adam and another one that was not beautiful. So thetwin brother of the ugly daughter said, `Marry your sister to me and I will marry my sister toyou.' He said, `No, for I have more right to my sister.' So they both offered a sacrifice."
    (http://www.scribd.com/doc/62639674/Tafsir-Ibn-Kathir-10-Volumes - page:1312)

    ഇത് പതിനാലം നൂറ്റാണ്ടില്‍ അറബിയില്‍ എഴുതപ്പെട്ടത്തിന്റെ ഇംഗ്ലീഷ് പരിഭാഷയാണ്.

    ReplyDelete